Current Date

Search
Close this search box.
Search
Close this search box.

പൗരത്വ വിവേചനം മുസ് ലിംകളെ മാത്രം ബാധിക്കുന്നതാണോ?

“നിങ്ങൾ 60 വയസ്സുള്ള ഒരു ഹിന്ദുവാണെന്നു കരുതുക. അമിത് ഷായെ അനുസരിച്ചു കൊണ്ട് പൗരത്വ രേഖകൾ  ഹാജരാക്കാൻ താങ്കൾ തീരുമാനിക്കുന്നു. എന്നാൽ സംഗതി നടക്കില്ല. കാരണം 2004 ലെ പൗരത്വ നിയമ ഭേദഗതി അനുസരിച്ച് തന്നെ നിങ്ങൾ ഇന്ത്യക്കാരനാണെ
ന്ന് തെളിയിച്ചാൽ മാത്രം പോര. നിങ്ങളുടെ പിതാവ് / മാതാവ് ഇന്ത്യയിൽ കുടിയേറിയതോ/ നുഴഞ്ഞു കയറിയതോ അല്ലാ എന്നും തെളിയിക്കണം. ഇത് ഒരിക്കലും നിങ്ങ ൾക്ക്സാധ്യമല്ല. എന്തുകൊണ്ടെന്നാൽ 1969ൽ മാത്രമാണ് നാട്ടിൽ ജനന രജിസ്ട്രേഷൻ തന്നെ വരുന്നത് !

എന്നാൽ പുതിയ ഭേദഗതി അനുസരിച്ച് ഹിന്ദു മതത്തിൽ  പെട്ടവർ/മുസ് ലിം അല്ലാത്തവർ ഇതിൽ നിന്ന് രക്ഷപ്പെടില്ലേ? എന്ന് ചോദിക്കാം. അവിടെയാണ് BJP യുടെ കൊടിയ
വഞ്ചനയും നമ്മുടെ തെറ്റിദ്ധാരണയുടെ ആഴവും ഒളിഞ്ഞിരിക്കുന്നത്. അതായത് ഹിന്ദു ആരാണ്? എന്ന് തീരുമാനി ക്കുക സംഘ് പരിവാർ ആയിരിക്കും. അവരുടെ നിഘണ്ടു വിൽ “ഹിന്ദു” എന്നത് ബ്രാഹ്മണർ / സവർണർ മാത്രമാണ്!

Also read: ശരിക്കും ആ സ്ത്രീ സ്വന്തം കുഞ്ഞിനെ കൊന്നുവോ!?

ഇതെല്ലാം കൊണ്ടു തന്നെയാണ് ഇന്ത്യ മൊത്തം ഇന്ന് തെരുവിൽ ഇറങ്ങിയിരിക്കുന്നത്. നാം അറിയണം! തെരു വിൽ പൊരുതുന്ന ഓരോരുത്തരും പൊരുതുന്നത് നമുക്ക്
വേണ്ടിയാണ്… യു .പിയിലും കർണാടകയിലും മരിച്ചു വീണവർ നമുക്കു വേണ്ടിയാണ് വെടിയേറ്റത്. ജാമിഅ മില്ലിയയും ജെ.എൻ.യുവും പോരടിക്കുന്നത് നമുക്കു വേണ്ടിയാണ്. നമ്മുടെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ്…

സമരപാതയിലുള്ളഓരോ ഇന്ത്യക്കാരനും അവന്/അവൾക്ക് വേണ്ടി മാത്രമല്ല മുഷ്ടി ചുരുട്ടുന്നത്. ആ പോരാളികളെ നാം പ്രോത്സാഹിപ്പിക്കുക… പോരാ..! ഒപ്പം നമ്മളും ഇറങ്ങുക! പൗരത്വ വിവേചനത്തിന്റെ ഈ RSS അജണ്ടയെ നാം ചെറുത്തു തോൽപ്പിക്കുക! പോരാട്ടമല്ലാതെ മറ്റൊരു വഴിയും നമ്മുടെ മുന്നിൽ ഇല്ലാ എന്നുകൂടി നാം അറിയുക!”

(കണ്ണൂർ, കുഞ്ഞിമംഗം തമ്പാൻ വൈദ്യർ സ്മാരക വായന ശാല പരിസരത്ത് “ഭരണഘടനയും പൗരത്വ നിയമ ഭേദഗതിയും “എന്ന വിഷയത്തിൽ ഉത്തരകേരളത്തിലെ പ്രമുഖ പ്രഭാഷകൻ ശ്രീ.ജിതേഷ് കണ്ണപുരം നടത്തിയ പ്രഭാഷണ ത്തിൽ നിന്ന്)

Related Articles