Current Date

Search
Close this search box.
Search
Close this search box.

സിപിഎമ്മിനെ ഹിന്ദുത്വ ഹൈജാക്ക് ചെയ്ത് ഓട്ടോ മോഡിലിട്ടതാണ്

45,000 രൂപ ബാങ്ക് അക്കൗണ്ടിൽ കണ്ടതിനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) സിദ്ധീഖ് കാപ്പനെ ജയിലിൽ അടക്കാൻ തീരുമാനിച്ചത്.
കോടികൾ വാരിവിതറി പകൽ വെളിച്ചത്തിൽ MLA മാരെ കച്ചവടം ചെയ്യുന്ന, അഴിമതിയും കള്ളപ്പണവും കൊടികുത്തി വാഴുന്ന ഇന്ത്യയിൽ ഒരു മുസ്ലിമിനെ അകത്താക്കാൻ 45,000 രൂപ അക്കൗണ്ടിൽ കണ്ടാൽ മതി…!

യുപിയിലെ കാര്യം വല്ലാത്ത കഷ്ടം തന്നെ എന്ന് പരിതപിക്കാൻ വരട്ടെ, കേരളത്തിലെ കാര്യം അതിലേറെ കഷ്ടമാണ്.
ഒരു ജനകീയ സമരം നടക്കുമ്പോൾ അതാത് പ്രദേശത്തെ മനുഷ്യരാണ് സമരത്തിലുണ്ടാവുക.

വിഴിഞ്ഞത്ത് ലത്തീൻ കത്തോലിക്കർ കൂടുതലുള്ള പ്രദേശങ്ങളിൽ അവരായിരിക്കും സമരത്തിന് മുമ്പിലുണ്ടാവുക അതിൽ നമ്മളാരും അസ്വാഭാവീകത കാണുന്നില്ല. സിപിഎമ്മും കാണുന്നില്ല. എന്നാൽ സമരങ്ങൾ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് വരുമ്പോൾ സിപിഎമ്മിന്റെ ധാരണ മാറും, ആവിക്കലിൽ സമരം നടത്തുന്നവർ തീവ്രവാദികളായി മാറും. ഇത് എം വി ഗോവിന്ദന്റെ കുഴപ്പമൊന്നുമല്ല കെട്ടോ, ഗെയിൽ സമരം നടന്ന കാലത്തും, നാഷണൽ ഹൈവേ സമരം നടന്ന കാലത്തുമൊക്കെ സമരം മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെത്തുമ്പോൾ തീവ്രവാദി സമരമാണെന്ന തോന്നൽ കോടിയേരി ബാലകൃഷ്ണനും എ. വിജയരാഘവനും എല്ലാം ഉണ്ടായിരുന്നു. മലപ്പുറത്തിന്റെ ഉള്ളടക്കം വർഗീയതയാണെന്ന് കടകം പള്ളിക്ക് തോന്നുന്നതും മുസ്ലിം യുവതികൾ ഹിന്ദു-ക്രിസ്ത്യൻ യുവാക്കളെ വിവാഹം കഴിക്കുമ്പോൾ അത് മതത്തിന്റെ വേലിക്കെട്ടുകൾ പൊളിക്കുന്ന വിപ്ലവ പ്രവർത്തനമായും മുസ്ലിം യുവാക്കൾ ഹിന്ദു-ക്രിസ്ത്യൻ യുവതികളെ വിവാഹം കഴിക്കുമ്പോൾ ലവ് ജിഹാദായും സിപിഎം നേതാക്കൾക്ക് തോന്നുന്നത് അവരുടെ വ്യക്തിപരമായ തോന്നലല്ല എന്ന യാഥാർത്ഥ്യത്തിന് ഗോവിന്ദൻ അടിവരയിടുകയാണ്.

രണ്ട് വർഷം മുമ്പ് നടന്ന പൗരത്വ പ്രക്ഷോഭ സമരത്തിൽ പങ്കെടുത്തവർക്കെതിരെ യുപി പോലീസും കേരളാ പോലീസും നടപടികൾ തുടരുന്നുണ്ട്, ഇന്നലെയും ചിലർക്കൊക്കെ സമൻസ് കിട്ടി.

സിപിഎമ്മിനെ ഹിന്ദുത്വ ഹൈജാക്ക് ചെയ്ത് ഓട്ടോ മോഡിലിട്ടതാണ്, കോക്ക് പിറ്റിൽ പൈലറ്റ് മാറിയത് കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല, ഓട്ടോ മോഡ് ഓഫ് ചെയ്യാത്ത ഒരാളെ മാത്രമേ കോക്ക്പിറ്റിൽ കയറ്റൂ എന്ന് ഉറപ്പാണ്. ആകാശത്ത് വെച്ച് ഇന്ധനം നിറച്ചു കൊടുക്കാനുള്ള സൗകര്യം കയ്യിലുള്ളവരാണ് വിമാനം റാഞ്ചിയത് അത് കൊണ്ട് തൽക്കാലം പാർട്ടി സെയ്ഫാണ്. നിലത്തിറങ്ങേണ്ട ഒരു കാലം വരും, ഹൈജാക്ക് ചെയ്തവരും അതിന് ഒത്താശ ചെയ്തവരുമൊക്കെ അധികാരത്തിൽ നിന്നോ ജീവിതത്തിൽ നിന്ന് തന്നെയോ ഒഴിഞ്ഞു പോയ ശേഷമുള്ള ആ എമർജൻസി ലാൻഡിംഗിന് ശേഷം ആരൊക്കെ, എന്തൊക്കെ ബാക്കിയുണ്ടാകുമെന്ന് കാത്തിരുന്ന് കാണാം…

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles