Current Date

Search
Close this search box.
Search
Close this search box.

ബുലന്ദ് ശഹറില്‍ നടന്നത് കൃത്യമായ ഗൂഢാലോചന

ബുലന്ദ് ശഹറില്‍ നടന്നത് ഇന്ത്യയെ വീണ്ടുമൊരിക്കല്‍ കൂടി ചുട്ടെരിക്കാന്‍ സംഘ് പരിവാര്‍ നടത്തിയ ചോരകൊതിയൂറുന്ന നീക്കം….പ്രദേശത്ത് നടന്നു വന്ന തബ്ലീഗി ജമാഅത്തിന്റെ സമ്മേളനത്തില്‍ പശു മാംസം വിതരണം ചെയ്തു എന്നു പ്രചരിപ്പിക്കാനായിരുന്നു നീക്കം. അതിനു വേണ്ടി മറ്റെവിടെയോ ചത്തു കിടന്ന രണ്ടോ മൂന്നോ പശുക്കളുടെ ജഢം തുണ്ടം തുണ്ടമാക്കി സിയാനക്കു സമീപം ചിന്‍ഗ്രാവട്ടി എന്ന ഗ്രാമത്തില്‍ കൊണ്ടിടുകയും ഇത് സമ്മേളനത്തില്‍ വിതരണം ചെയ്യാനായി അറുത്ത മാംസമാണെന്നു വ്യാജ പ്രചാരണം നടത്തുകയും ചെയ്തു. സമ്മേളനം നടന്ന സ്ഥലം ഇവിടെ നിന്നും 40 കിലോ മീറ്റര്‍ അകലെയാണെന്നത് ദുഷ്പ്രചാരണം നടത്താന്‍ ഇറങ്ങിയവര്‍ക്കു ഒട്ടും തടസ്സമായില്ല. 25 പശുക്കളെ അറുത്തുവെന്നും അതല്ല 45 പശുക്കളുടെ അവശിഷ്ടം കിട്ടിയെന്നുമൊക്കെ പ്രചാരണം നടന്നു.

ബി.ജെ.പിയുടെ മണ്ഡലം എം.എല്‍.എയാണ് 45 പശുക്കളുടെ കാര്യം പറഞ്ഞത്. അവശിഷ്ടങ്ങള്‍ കിട്ടിയെന്നു പറയുന്ന ചിന്‍ഗ്രാവട്ടിയിലെ മഹാവ് ഗ്രാമത്തില്‍ പക്ഷെ അറവു നടന്നതിന്റെ ചോരപ്പാട് കാണാനുണ്ടായിരുന്നില്ല. തലയുടെ തൊലി കൂടി ഉരിച്ചെടുത്ത രീതിയില്‍ കണ്ട ഈ അവശിഷ്ടങ്ങള്‍ ചത്ത പശുക്കളുടെ തുകല്‍ എടുത്തു ശവങ്ങള്‍ ഉപേക്ഷിക്കുന്നവരുടെ രീതിയാണ് വെളിവാക്കിയതും.

തബ്ലീഗി സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങുന്ന കുറച്ചു പേരെയെങ്കിലും കൊന്ന് ഡിസംബര്‍ 6 നു മുന്നോടിയായി വര്‍ഗീയ ജ്വരം ഉണ്ടാക്കാനും രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ അതിന്റെ നേട്ടം കൊയ്യാനുമുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമായിരുന്നു സംഘ് പരിവാര്‍ ആസൂത്രണം ചെയ്തത്. സ്വന്തം ജീവന്‍ ബലികൊടുത്തു സുബോധ് കുമാര്‍ സിംഗ് എന്ന സിയാന പോലീസ് ഇന്‍സ്പെക്ടര്‍ ഈ കലാപ ശ്രമം പരാജയപ്പെടുത്തി….. നടന്നത് ചോര മണക്കുന്ന ഗൂഢാലോചന ആയിരുന്നുവെന്നു ഈ സംസാരിക്കുന്ന തെളിവുകള്‍ ചൂണ്ടിക്കാട്ടുന്നു….

Related Articles