Current Date

Search
Close this search box.
Search
Close this search box.

വിശ്വാസികൾക്ക് ഭയമില്ല!

“അമ്ന് “എന്ന ധാതുവിൽ നിന്നാണ് ഈമാൻ  എന്ന പദം നിഷ്പന്നമായത്. നിർഭയത്വം, സുര ക്ഷിതത്വം എന്നൊക്കെയാണ് “അമ്നി” ന്റെ അർത്ഥം. അപ്പോൾ ഈമാനിൽ നിന്ന് അമ്ന്, അഥവാ വിശ്വാസം വഴി നിർഭയത്വം ഉണ്ടാകു ന്നവരാരോ അവരാണ് മുഉമിനുകൾ. യഥാർത്ഥ വിശ്വാസികൾക്ക് അല്ലാഹു മന:സമാധാനം ചൊരിയുകയും തദ്വാരാ അവരെ ഭയമുക്തരാക്കുകയും (വ ആമനഹും മിൻ ഖൗഫ്) ചെയ്യുമെന്ന് വിശുദ്ധ ഖുർആൻ
വാഗ്ദാനം ചെയ്തത് അതുകൊണ്ടാണ്.

മാത്രമല്ല, അല്ലാഹുവെ മാത്രമേ ഭയപ്പെടാവൂ എന്നു പറഞ്ഞ അതേ ഗൗരവ സ്വരത്തിൽ ത
ന്നെ അല്ലാഹു അല്ലാത്തവരെ ഭയപ്പെടരുതെ ന്നും (വലം യഗ്ശ ഇല്ലല്ലാഹ്) ഖുർആൻ പറഞ്ഞിട്ടുണ്ട്. അതിനാൽ ചുറ്റുപാടും കേൾക്കുന്ന ഒച്ചകളിൽ ഭയപ്പെടാതിരിക്കുക. ഇതിനേക്കാൾ ഒച്ചവെച്ച, ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ ശ്രമിച്ച ഭരണാധികാരികൾ കടന്നു പോയിട്ടുണ്ട്. ഫിർഔനും നംറൂദും പിന്നെ ഹിറ്റ്ലറും മുസ്സോളിനിയും…. ഭയപ്പെടുത്താൻ വന്നവരോട് ധീരതയോടെ, അർത്ഥവത്തായി സംവദിച്ചവരായിരുന്നു പ്രവാചകന്മാർ.ആ വിപ്ലവകാരികളെ സത്യസ ന്ധമായി പിൻപറ്റുന്നവർ എന്ന നിലയിൽ നമ്മുടെ ബാധ്യതയും മറ്റൊന്നല്ല. മാത്രമല്ല, “നിങ്ങളെ ഭയപ്പെടുത്തുന്നത് പിശാചാണ് “എന്ന വസ്തുതയും ഖുർആൻ നമ്മെ തെര്യപ്പെടുത്തിയിട്ടുണ്ട്.

Also read: സ്‌പെയിന്‍ ചരിത്രം പറയുന്ന ‘കിങ്ഡംസ് ഓഫ് ഫൈത്ത്’

വിശുദ്ധ ഖുർആൻ ആലു ഇംറാൻ പഠിക്കുന്ന ആർക്കും ഇക്കാര്യം ബോധ്യപ്പെടും. “നിങ്ങൾക്കെതിരെ ശത്രു വ്യൂഹത്തിന്റെ വൻപടകൾ സജ്ജമായിരിക്കുന്നു” എന്ന് ഭയപ്പെടുത്തിയവരോട് “അതൊക്കെ അല്ലാഹുവിന്റെ വാഗ്ദാനങ്ങൾ തന്നെയാണ്, ഞങ്ങൾക്കല്ലാഹുമതി” എന്ന് മറുപടി പറഞ്ഞ സ്വഹാബത്തിന്റെ ചരിത്രം ഖുർആൻ ഉദ്ധരിച്ച ത് (3:172-174) ഭാവിതലമുറക്ക് കൂടി പാഠമാ വാനാണ്. തുടർന്ന്ഖുർആൻ പറയുന്നു: “അത് (നിങ്ങളെ ഭയപ്പെടുത്തിയത്) ചെകുത്താനായിരുന്നു വെന്ന് ഇപ്പാൾ നിങ്ങൾക്ക് മനസ്സിലായി. അവൻ തന്റെ മിത്രങ്ങളാൽ നിങ്ങളെ ഭയപ്പെ ടുത്തിക്കൊണ്ടിരിക്കുന്നു. അതിനാൽ നിങ്ങ ൾ മനുഷ്യരെ ഭയപ്പെടാതിരിക്കുവിൻ. നിങ്ങൾ വിശ്വാസികളെങ്കിൽ എന്നെ ഭയപ്പെടുവിൻ ”
(ഖുർ: 3: 175)

ഒതുക്കിപ്പറഞ്ഞാൽ നീതി നിഷേധങ്ങൾ കാ ണുമ്പോൾ ഭയപ്പെട്ട് പിന്മാറുകയല്ല, ധീരത യോടെ മുന്നോട്ട് വന്ന് അത്തരം തിന്മകളെ ചോദ്യം ചെയ്യാനാണ് വിശ്വാസികൾ കടപ്പെട്ടി രിക്കുന്നത്. “യഥാർത്ഥ വിശ്വാസികൾ ഭയപ്പെട്ടുപിൻമാറില്ല “എന്ന് പൂർവ്വസൂരികൾ പറഞ്ഞുവെച്ചത് അതുകൊണ്ടാണ്.

Related Articles