Current Date

Search
Close this search box.
Search
Close this search box.

യുക്തിവാദം: സംഘ്പരിവാറിന്റെ മറ്റൊരു രൂപമോ ?

എന്റെ ചെറുപ്പത്തില്‍ കാലിച്ചായ എന്ന് പറഞ്ഞാല്‍ ഒപ്പം കടിക്കാന്‍ ഒന്നും വേണ്ടാത്ത ചായ എന്നായിരുന്നു. കോഴിക്കോട് പോയപ്പോള്‍ മനസ്സിലായത് കാലിച്ചായ എന്നത് മധുരമില്ലാത്ത ചായ എന്നാണ്. ഓരോ പ്രദേശത്തും ഓരോ വിളികള്‍ എന്നെ പറയാന്‍ കഴിയൂ.
അതുപോലെ എന്റെ ചെറുപ്പത്തില്‍ യുക്തിവാദി എന്ന് പറഞ്ഞാല്‍ അയാള്‍ ദൈവത്തെ അംഗീകരിക്കില്ല എന്ന് മനസ്സിലാക്കിയിരുന്നു. അപ്പോള്‍ അവര്‍ക്ക് എല്ലാ മതവും ഒരേ പോലെയായിരുന്നു. കാലിച്ചായയുടെ അവസ്ഥ മാറിയത് പോലെ യുക്തിവാദികളുടെ അവസ്ഥയും മാരിയിരിക്കുന്നു. ഒരു മതം മാത്രമല്ല എല്ലാ മതങ്ങളും അവരുടെ ഭാഷയില്‍ ഒരേ പോലെ എതിര്‍ക്കപ്പെടണം.

എന്റെ പഴയ കാല ഓര്‍മ്മകള്‍ അങ്ങിനെയാണ്. പക്ഷെ ഇന്ന് കാലം മാറിയിരിക്കുന്നു. മതങ്ങള്‍ എന്നതിന് പകരം ഒരു മതം എന്ന് മാത്രമായി എതിര്‍പ്പുകള്‍ അവസാനിക്കുന്നു. മതങ്ങളുടെ പേരില്‍ പലരും മുതലെടുപ്പ് നടത്തുന്നു എന്നത് സത്യമാണ്. ഇന്ത്യയിലെ മുഖ്യ വിഷയം സംഘ പരിവാര്‍ മതത്തെ ഉപയോഗിക്കുന്ന രീതിയാണ്. ഹിംസയുടെ മതമല്ല ഹിന്ദു മതം. പക്ഷെ അതിനെ സംഘ പരിവാര്‍ അതിനെ ആ രീതിയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നു.

കേരളത്തിലെ ആനുകാലിക വിഷയങ്ങളില്‍ മുസ്ലിം പക്ഷം വരുമ്പോള്‍ യുക്തിവാദികളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രതികരണവും സംഘ പരിവര്‍ ഭാഗത്ത് നിന്നാകുമ്പോള്‍ സംഭവിക്കുന്നതും ഭിന്നമാണ്. വത്തക്ക സമരം ഏറ്റെടുത്ത അതെ രീതിയില്‍ അന്നത്തെ ഒരു സംഭവവും അവര്‍ ഏറ്റെടുത്തില്ല. അവരുടെ നേതാക്കളുടെ പോസ്റ്റുകള്‍ മറ്റുള്ളവരെ വിമര്‍ശിക്കുമ്പോള്‍ തീര്‍ത്തും പക്വവും ഇസ്ലാം പ്രതി സ്ഥാനത്തു വരുമ്പോള്‍ കൂടുതല്‍ തീവ്രവുമാകുന്നു എന്നത് ഒരു യാദൃശ്ചികമല്ല. സൂര്യ ഗായത്രി എന്ന രഹനയുടെ കാര്യത്തില്‍ വന്ന പോസ്റ്റുകള്‍ പോലും വായിച്ചാല്‍ മനസ്സിലാവും.

ഒരു സവര്‍ണ ഹിന്ദു സംസ്‌കാരം കേരളത്തിലെ യുക്തിവാദി പ്രസ്ഥാനങ്ങളെ പിടികൂടിയിട്ടുണ്ട്. ഇല്ല എന്നവര്‍ പറഞ്ഞാലും അതാണ് ശരി. കേരള പൊതു സമൂഹത്തെ മൊത്തം ഒരു സവര്‍ണ സംസ്‌കാരം പിടി കൂടിയിട്ടുണ്ട്. അത് അവരെയും ബാധിച്ചു. മുഖ പുസ്തകങ്ങളിലെ യുക്തിവാദ ഗ്രൂപ്പുകളില്‍ പോയാല്‍ കാണാന്‍ കഴിയുക ഒരു അവിയല്‍ രൂപമാണ്. എല്ലാവരും ഇസ്ലാമിനെതിരെ എന്നത് മാത്രമാണ് അവിടുത്തെ ഏകത്വം. യുക്തിവാദ പ്രസ്ഥാനങ്ങള്‍ എന്തിനു എന്ന ചോദ്യം പ്രസക്തമാകുന്നത് അവിടെയാണ്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഭീകരമായ സംഘ പരിവാര്‍ ആശയങ്ങളെ പലപ്പോഴും കണ്ടില്ലെന്നു നടിക്കുകയും ഇസ്ലാമിനെതിരെ ഉണ്ടായില്ല വെടിയും എന്നതാണ് യുക്തിവാദി സംഘത്തില്‍ നിന്നും ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്ന രീതി.

ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ഇതൊരു പുതുമയുള്ള കാര്യമല്ല. അത് കൊണ്ടാണ് ഇസ്ലാമിനെ ഇരുട്ടുകള്‍ എന്നതിന് പകരമായി പ്രകാശം എന്ന് മാത്രം പറഞ്ഞത്. പ്രകാശത്തിനെതിരെ ഇരുട്ടിന്റെ ശക്തികള്‍ ഒന്നിക്കുക എന്നത് ഹാദിയ കാലത്ത് നാം അനുഭിച്ചതാണ്. വത്തക്ക കാലത്തും. ഇറാഖില്‍ ബോംബു വീണാല്‍ കേരള മുസ്ലിം ഉത്തരം പറയണം. അത് പോലെ സിറിയയില്‍ ഭീകരനെ വധിച്ചാലും അങ്ങിനെ തന്നെ. സ്വന്തം നാട്ടില്‍ പിടിക്കപ്പെട്ട ഭീകരന് വേണ്ടി എല്ലാവരും മൗന വ്രതം സ്വീകരിച്ചു. ഇസ്ലാമുമായി ഒരു ബന്ധവുമില്ലാത്ത സൂര്യ ഗായത്രിയെ ഇസ്ലാമിന്റെ പേരില്‍ ചേര്‍ത്ത് പറഞ്ഞു. അതിലൂടെ വളര്‍ന്നു വരുന്ന മുസ്ലിം തീവ്രവാദമെന്ന സ്ഥിരം പല്ലവിയും. ഇസ്ലാം വിരുദ്ധതയുടെ മറ്റൊരു രൂപമായി മാത്രമേ ഇപ്പോള്‍ നടക്കുന്ന യുക്തിവാദത്തെ കാണാന്‍ കഴിയൂ. സംഘ പരിവാറിന്റെ മറ്റൊരു രൂപം എന്നതില്‍ കവിഞ്ഞ് നാം മറ്റൊന്നും കാണുന്നില്ല.

Related Articles