Columns

മിണ്ടുന്നതും മിണ്ടാത്തതുമായ എല്ലാ ജീവനുകളും വിലപ്പെട്ടതാണ്

മിണ്ടുന്നതും മിണ്ടാത്തതുമായ എല്ലാ ജീവനുകളും വിലപ്പെട്ടതാണ്. ഗര്‍ഭിണിയായ ഒരാനയെ നിഷ്ഠൂരമായി കൊന്നവര്‍ ശിക്ഷിക്കപ്പെടണം. പക്ഷേ, നമ്മുടെ രാജ്യത്തെ നീതിനിര്‍വ്വഹണം അങ്ങനെയല്ലല്ലോ. ആയിരുന്നുവെങ്കില്‍ രണ്ടായിരത്തോളം നിരപരാധരെ കൊല്ലാന്‍ കാരണക്കാരനായ ആള്‍ ഉപ പ്രധാനമന്ത്രിയും രണ്ടായിരത്തിനുമേല്‍ ആളുകളെ കൊല്ലാന്‍ കൂട്ടുനിന്നയാള്‍ പ്രധാനമന്ത്രിയും വ്യാജ ഏറ്റുമുട്ടല്‍ കൊലകളുടെ ആശാന്‍ ആഭ്യന്തര മന്ത്രിയുമാകുമായിരുന്നില്ല.

മേനക ഗാന്ധിയെ വിട്. തനിക്ക് വോട്ടു ചെയ്തില്ലെങ്കില്‍ പാഠം പഠിപ്പിക്കുമെന്ന് സുല്‍ത്താന്‍പൂരിലെ (യു.പി) മുസ്‌ലിംകളെ പരസ്യമായി ഭീഷണിപ്പെടുത്തിയ വര്‍ഗീയ വിഷ ജീവിയാണ് അവര്‍. നമ്മുടെ ഇലക്ഷന്‍ കമ്മീഷന്‍ അവര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കുകയും ചെയ്തു.

മതത്തിന്റെ പേരില്‍ മനുഷ്യരെ ഇഞ്ചിഞ്ചായി കൊല്ലുമ്പോള്‍ മിണ്ടാത്തവരൊക്കെ ‘മല്ലപ്പുറത്തെ ആന’ക്കുവേണ്ടി സജീവമായി രംഗത്തുണ്ട് എന്നതിലും വലിയ കൗതുകമൊന്നുമില്ല. പൊതുബോധത്തോടൊപ്പം നില്‍ക്കേണ്ടേ! മോദി ഭക്തി തുളുമ്പുന്ന അക്ഷയ് കുമാറും വിരാട് കോലിയും മാത്രമല്ല, രത്തന്‍ ടാറ്റയടക്കമുള്ളവരും സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിക്കളഞ്ഞു. അഖ്‌ലാഖിനെയും പെഹ്‌ലു ഖാനെയും മുഹമ്മദ് ജുനൈദിനെയും ‘മല്ലപ്പുറ’ത്തെ ഫൈസലിനെയും യാസിറിനെയുമൊന്നും തിരക്കിനിടയില്‍ ഇവര്‍ കേട്ടിട്ടുപോലുമില്ല. അല്ല, പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് ഗർഭിണിയായ സഫൂറ സർഗാമിനെ ജയിലിൽ അടച്ചു പീഡിപ്പിക്കുന്നതും ഇവർ അറിഞ്ഞിട്ടില്ല.

Also read: കുഴിച്ചിടുന്നതോടെ കഴിഞ്ഞോ പരിസ്ഥിതിദിനാഘോഷം ? !

കേരളത്തില്‍ മിണ്ടാപ്രാണികളെ അറക്കാനും മറ്റുമായി കൊണ്ടുവരുന്നതു കാണുമ്പോള്‍ കണ്ണു നനഞ്ഞു പോകാറുണ്ടെന്ന് നാട്ടിലെ ഒരു വര്‍ഗീയ വിഷജീവി ഇന്ന് ചാനല്‍ ചര്‍ച്ചയില്‍ പറയുന്നത് കേട്ടപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞാനും കരഞ്ഞുപോയി!

ഇനി ഒരു കണക്ക്‌ പറയാം. ഔദ്യോഗിക കണക്കാണ്. മോദി ഭരണത്തില്‍ (2014 മുതല്‍ 2019 വരെ) 2,361 മനുഷ്യരെയാണ് ആനകള്‍ കൊന്നത്. ഇതേ കാലയളവില്‍ 510 ആനകളേ ചരിഞ്ഞിട്ടുള്ളൂ!! എന്നാലും എന്റെ മല്ലപ്പുറമേ നിന്നെ ഞങ്ങള്‍ വിടില്ല…

Facebook Comments

പി.കെ. നിയാസ്

Senior journalist @The Peninsula, Qatar, author and writer. India

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker