Current Date

Search
Close this search box.
Search
Close this search box.

റജബ് : നാം അറിയേണ്ടത്

Rajab.jpg

ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പറന്ന് നടക്കുന്ന ഒരു കാര്യം ഇതാണ്,’റജബ് എന്ന ഈ അനുഗ്രഹീത മാസത്തെ കുറിച്ച് ആര്  ആദ്യം ജനങ്ങളെ അറിയിക്കുന്നുവോ അവനു നരകം നിഷിദ്ധമാക ്കപ്പെടുന്നു’തീര്‍ത്തും പ്രവാചകന്റെ പേരില്‍ കെട്ടിച്ചമച്ചകാര്യം ഹദീസാണെന്ന് പറഞ് പ്രചരിപ്പിക്കുന്നു. പലരും ചിന്തിക്കാതെ സുഹൃത്തുക്കള്‍ക് ഇത് ഷെയര്‍ ചെയ്ത് കൊണ്ടിരിക്കുന്നു.
പ്രവാചകന്റെ പേരില്‍ കളവ് പ്രചരിപ്പിക് കുന്നത് മഹാപാപമാണ്.പ്രവാചകന്‍ പഠിപ്പിച്ചത് ഇങ്ങനെയാണ്, مَنْ كَذَبَ عَلَيَّ مُتَعَمِّدًا فَلْيَتَبَوَّأْ مَقْعَدَهُ مِنَ النَّارِ
ആരെങ്കിലും ബോധപൂര്‍വ്വം  എന്റെ പേരില്‍ കള്ളം പറഞ്ഞാല്‍ നരകത്തില്‍ അവന്റെ ഇരിപ്പിടം സജ്ജീകരിച്ചുകൊള്ളട്ടെ.
ഇത് മറന്ന്‌കൊണ്ടാണ് പലരും ഓണ്‍ലൈന്‍ ദീനീപ്രവര്‍ത്തനം നടത്തുന്നത്. റജബ് മാസവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ നാം മനസിലാക്കണം.

റജബ് മാസത്തിന്റെ മഹത്ത്വത്തെക്കുറിച്ച് പറയുന്ന ഹദീസുകളൊന്നും സ്വഹീഹായി വന്നിട്ടില്ല. എന്നാല്‍ സൂറ അത്തൌബ 36ാം സൂക്തത്തില്‍ പറഞ്ഞ യുദ്ധം നിഷിദ്ധമായ നാല് പവിത്ര മാസങ്ങളില്‍ പെട്ട ഒന്നാണത്. അങിനെയൊരു പവിത്രത റജബിനുണ്ട്. നമ്മുടെ വക പവിത്രത വേറെ ഉണ്ടാക്കേണ്ടതില്ല.
നബി(സ) ഹജ്ജത്തുല്‍ വിദാഇലെ പ്രസിദ്ധമായ പ്രഭാഷണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ”നിശ്ചയമായും കാലം അല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ച ദിവസത്തെ മാതിരി തിരിഞ്ഞുവന്നിരിക്കുന്നു. ഒരു കൊല്ലം പന്ത്രണ്ട് മാസം. അതില്‍ നാലെണ്ണം പവിത്രമായവ, മൂന്നെണ്ണം തുടര്‍ച്ചയായും (ദുല്‍ഖഅദ്, ദല്‍ഹിജ്ജ്, മുഹര്‍റം) നാലാമത്തേത് ജുമാദയുടെയും ശഅ്ബാന്റെയും ഇടയിലുള്ള മുള്ര്‍ ഗോത്രത്തിന്റെ റജബും”’ (ബുഖാരി, മുസ്‌ലിം).

റജബില്‍ ഉംറ നിര്‍വ്വഹിച്ചാല്‍ വലിയപുണ്യമുണ്ടന്ന് പ്രചരിപ്പിക്കുന്നത് റസൂലിന്റെ പേരില്‍ കളവ് പ്രചരിപ്പിക്കല്‍ തന്നെയാണത്. ആയിശ( റ) പറയുന്നത് കാണുക, ”റസൂല്‍(സ്വ) ഒരിക്കലും റജബ് മാസത്തില്‍ ഉംറ നിര്‍വഹിച്ചിട്ടില്ല” (ബുഖാരി: 1776, മുസ്‌ലിം: 1255).

ഇബ്‌നുഹജര്‍ രേഖപ്പെടുത്തുന്നു: ” റജബ് മാസം നോമ്പു നോല്‍ക്കുന്നവരെ അവര്‍ ഭക്ഷണത്തില്‍ കൈ വെക്കുന്നതുവരെ ഉമര്‍(റ) അടിച്ചിരുന്നു. അദ്ദേഹം ഇപ്രകാരം പറയുകയും ചെയ്യും: ഈ മാസം (റജബ്) ജാഹിലിയ്യ കാലത്തുള്ളവര്‍ ബഹുമാനിച്ചിരുന്ന മാസമാണ്.” (തബ്‌യീനുല്‍അജബ്, പേജ് 66)
ഇമാം അബൂശാമ പറയുന്നു: ” റജബ് മാസം സംബന്ധിച്ചോ അന്ന് നോമ്പനുഷ്ഠിക്കുന്നതിനെക്കുറിച്ചോ നബി(സ)യില്‍ നിന്നും സ്വഹീഹായ യാതൊരു റിപ്പോര്‍ട്ടും വന്നിട്ടില്ല. തീര്‍ച്ചയായും അന്ന് നോമ്പനുഷ്ഠിക്കല്‍ വെറുക്കപ്പെട്ടതാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അബൂബക്കറും(റ) ഉമറും(റ) അന്ന് നോമ്പനുഷ്ഠിക്കുന്നത് വെറുത്തിരുന്നു. അന്ന് നോമ്പ് നോല്‍ക്കുന്നവരെ ഉമര്‍(റ) ചാട്ടവാറുകൊണ്ട് അടിച്ചിരുന്നു.” (കിതാബുല്‍ ബാഇസ്, പേജ് 167)
അല്ലാമ മുഹമ്മദ് അബ്ദുസ്സലാം ഖിളര്‍(റ) രേഖപ്പെടുത്തുന്നു: ” ഹാഫിദ് ഇബ്‌നുഹജര്‍(റ) തന്റെ തബ്‌യീനുല്‍ അജബി ബിമാ വറദ ഫീ ഫള്‌ലി റജബിന്‍ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു: റജബ് മാസം നോമ്പ് നോല്‍ക്കുന്നതിനെ സംബന്ധിച്ചോ അതില്‍ ഏതെങ്കിലും ദിവസം നോമ്പനുഷ്ഠിക്കുന്നതിനെക്കുറിച്ചോ അതില്‍ ഏതെങ്കിലും രാത്രി പ്രത്യേക നമസ്‌കാരം നിര്‍വഹിക്കുന്നതിനെക്കുറിച്ചോ തെളിവിന് കൊള്ളാവുന്ന ഒരു ഹദീസും വന്നിട്ടില്ല.” (അസ്സുനനു വല്‍ മുബ്തദആത്, പേജ് 125).

ഇമാം ഇബ്‌നു ഹജര്‍ അല്‍ അസ്ഖലാനി    ‘റജബിന്റെ ഫള്’ലുമായി  ബന്ധപ്പെട്ട് വന്നിട്ടുള്ള ആശങ്കകള്‍ വ്യക്തമാക്കല്‍’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു:’റജബ് മാസത്തിന് പ്രത്യേകമായുള്ള ശ്രേഷ്ഠതയോ, അതില്‍ പ്രത്യേകം നോമ്പ് നോല്‍ക്കുന്നതോ, അതിലെ പ്രത്യേക ദിവസങ്ങള്‍ തിരഞ്ഞെടുത്ത് നോമ്പ് നോല്‍ക്കുന്നതോ, അതിലെ ഏതെങ്കിലും പ്രത്യേക രാവില്‍ രാത്രി നമസ്‌കാരം നിര്‍വഹിക്കുന്നതോ സൂചിപ്പിച്ചുകൊണ്ട് തെളിവ് പിടിക്കാന്‍ കൊള്ളാവുന്ന ഒരു  ഹദീസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എനിക്ക് മുന്‍പ് ഇമാം ഹാഫിള് അബൂ ഇസ്മാഈല്‍ അല്‍ ഹറവി തന്നെ അക്കാര്യം തീര്‍ത്ത് പറഞ്ഞിട്ടുണ്ട്.’

അല്ലാമാ അബൂശാമ പറഞ്ഞു: ”കെട്ടുകഥകള്‍ ചമയ്ക്കുന്ന ചിലര്‍ റജബിലാണ് ഇസ്‌റാഅ് ഉണ്ടായത് എന്ന് തട്ടിവിട്ടിട്ടുണ്ട്. നിരൂപകരുടെ അടുക്കല്‍ അത് പച്ചക്കള്ളമാണ്” (അല്‍ ബാഇസ് ഫില്‍ ബിദഇ വല്‍ ഹവാദിസ്, പേജ് 116). വസ്തുത ഇതായിരിക്കെ, മഹാന്മാരായ ഇമാമുകള്‍ വ്യക്തമാക്കിയത് പോലെ റജബ് 27 ന് പുണ്യവും പവിത്രതയും കല്‍പ്പിക്കുന്നതും അന്നേദിവസം തദടിസ്ഥാനത്തില്‍ നോമ്പനുഷ്ഠിക്കുന്നതും അനഭിലഷണീയമാണെന്നതില്‍ തര്‍ക്കമില്ല.

പ്രവാചകന്റെ പാതയില്‍ നമുക് മപന്നോട്ടുപോകാം. ഖുര്‍ആനിക വചനങ്ങള്‍ നാം ചിന്തിക്കണം. قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللَّهُ غَفُورٌ رَحِيمٌمٌ
‘(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.’  ധആലുഇംറാന്‍: 31പ.

‘അക്രമം ചെയ്തവന്‍ തന്റെ കൈകള്‍ കടിക്കുന്ന ദിവസം ‘റസൂലിന്റെ കൂടെ ഞാന്‍ ആ മാഗ്ഗം സ്വീകരിച്ചിരുന്നെങ്കില്‍ എത്രന്നായിരുന്നേ, എന്റെ കഷ്ടമേ! ഇന്ന ആളെ ഞാന്‍ സുഹൃത്തായി സ്വീകരിച്ചിട്ടില്ലായിരുന്നെങ്കില്‍ എത്ര ന്നായിരുന്നേ. എനിക്ക് ബോധം വന്നു കിട്ടിയതിനു ശേഷം അതില്‍ നിന്നവന്‍ എന്നെ തെറ്റിച്ചു കളഞ്ഞുവല്ലൊ’ എന്നിങ്ങ അവന്‍ പറയും. പിശാച് മനുഷ്യ കൈവിട്ടു കളയുന്നവാകുന്നു. (അന്ന്) റസൂല്‍ പറയും: ‘എന്റെ രക്ഷിതാവേ, എന്റെ ജത ഈ ഖുര്‍ആന്  അഗണ്യമാക്കി തള്ളിക്കളഞ്ഞിരിക്കുന്നു’ എന്ന്” (സൂറ: ഫുര്‍ഖാന്‍ 27,28, 29, 30)

‘(നബിയേ), പറയുക: പ്രവര്‍ത്തിച്ചു പരാജയപ്പെടുന്ന ഒരു വിഭാഗത്തെ ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചു തരട്ടെയോ, ഐഹിക ജീവിതത്തില്‍ അവര്‍ ചെയ്ത പ്രവര്‍ത്തങ്ങള്‍ പിഴച്ചുപോയവരാണവര്‍, തങ്ങള്‍ നല്ലതാണ് പ്രവര്‍ത്തിക്കുന്നത് എന്ന് കരുതി കര്‍മ്മങ്ങള്‍ ചെയ്തവരാണവര്‍,.. .. (എന്നാല്‍) അവരുടെ കര്‍മ്മളെല്ലാം നിഷ്ഫലമായിപ്പോയത് തന്നെ, അന്ത്യദിത്തിലാകട്ടെ യാതൊരു തൂക്കവും നാം അവര്‍ക്ക് (അവരുടെ കര്‍മ്മങ്ങള്‍ക്ക്) നല്‍കുന്നതല്ല. അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളേയും ദൂതന്‍മാരെയും പരിഹസിക്കുകയും ചെയ്ത കാരണത്താല്‍ നരകമത്രെ അവര്‍ക്കുള്ള പ്രതിഫലം” (അല്‍കഹ്ഫ് 103106).

 

Related Articles