Current Date

Search
Close this search box.
Search
Close this search box.

”മീന്‍ കറി”

Maacher-Jhol.jpg

പാചകം…അതില്‍ ധ്യാനമുണ്ട്, ഏകാഗ്രതയുണ്ട്, സമര്‍പ്പണമുണ്ട്, മനസ്സിലാകല്‍ ഉണ്ട്.. പാചകക്കാരന്‍ ധ്യാനിയെ പോലെ ചുറ്റുപാടുകളെകുറിച്ച് ജാഗരൂകനാകണം. സന്യാസിയോളം സാത്വികനാവണം. എന്നാലെ അവന്‍ പാകപ്പെടുകയുള്ളൂ. പാചകക്കാരനാകുള്ളൂ.

പാചകകല, ധ്യാനവും അര്‍പ്പണവും സമാസമം ചേര്‍ത്ത വിരുതാണ്. എല്ലവര്‍ക്കും വഴക്കം വരുന്ന വിരുതില്‍ ഒതുങ്ങുന്ന കലയല്ല. എല്ലാ പാചകക്കാരനും പാചകം ചെയ്യും. പാചകം ചെയ്യുന്നവര്‍ക്കൊക്കെയും കുശനിപ്പണി വഴങ്ങാറില്ല.

മനുഷ്യഗന്ധം കൂടി അറിയുന്നവനെ പാചകം ആസ്വദിക്കാനും വിളമ്പാനും ആസ്വദിപ്പിക്കാനും സാധ്യമാകുള്ളൂ. വയററിഞ്ഞ് രുചിയറിഞ്ഞ് തൃപ്തിയറിഞ്ഞ് പാത്രം  വയര്‍ നിറക്കുന്ന മാന്ത്രികരാണ് യഥാര്‍ത്ഥ പാചകക്കാര്‍. മറ്റേത് ഒരു ജോലിക്കപ്പുറം ഒന്നുമല്ലാതായി മാറും. ആവര്‍ത്തനം വിരസതയുണ്ടാക്കും, മറ്റെല്ലാ ജോലിയും പോലെ.

പാചകവും ജീവിതവും കോര്‍ത്തിണക്കപ്പെട്ട അദൃശ്യചരടേതാണെന്ന് നിശ്ചയം പോരാ. പക്ഷെ രണ്ടും ചേരുവകളുടെ പാകത്തിനും ഇണക്കത്തിനുമനുസരിച്ച് രുചിഭേദങ്ങള്‍ സംഭവിക്കുന്ന ഇടങ്ങളാണ്. ഏറ്റകുറിച്ചിലിന്റെ ത്രാസില്‍ തൂക്കപ്പെട്ടത്. അളവ് അണുയിണ വ്യത്യാസപ്പെട്ടാല്‍ രുചിയുടെ താറുമാറില്‍ വലഞ്ഞുപോകും. ഒന്നും കൂടാന്‍ പാടില്ല. നന്നേ കുറഞ്ഞും പോകരുത്.. അതു സംഭവിച്ചാല്‍ ഉപേക്ഷ മാത്രേ മാര്‍ഗ്ഗമായുള്ളൂ. കഴിക്കാനോ കൊണ്ടുനടക്കാനോ കഴിയാതെ വലഞ്ഞുപോകും. ചേരുവയുടെ ശരിയായ പാകം കാലം കൊണ്ടോ അനുഭവം കൊണ്ടോ മാത്രമേ സ്വായത്തമാക്കാന്‍ സാധ്യമാകൂള്ളൂ. പാചകം ചെയ്യുന്നവരൊക്കെയും കുശനിക്കാരനാവാത്തതും അതുകൊണ്ടാവണം. രുചിയുടെ ആത്മാവ് തൊട്ടവനേ അത് വഴങ്ങുള്ളൂ. കഴിക്കുന്നവന്റെ ഉള്ളറിഞ്ഞുവേണം പാകപ്പെടുത്താന്‍.

രണ്ടിലും ധൃതിപാടില്ല. അവസരം നോക്കണം. പാകം നോക്കണം. സന്ദര്‍ഭം ഒത്തുവരണം. എന്നാലെ രുചിയോടെ ആസ്വദിക്കാനൊക്കുള്ളൂ. വിളമ്പാനുള്ള അവസരം വരെ കാത്തിരിക്കണം. എപ്പഴും കേറി മേയാനുള്ളതല്ല ഇടമല്ലത്. വിശപ്പറിയണം. കഴിക്കുന്നവന്റെ അഭിരുചിക്കൊത്താവണം..

രുചികൊണ്ട് ആത്മാവിലോളം ഇറങ്ങാം. ഓര്‍മ്മകളെ ഉണര്‍ത്താം. ചരിത്രത്തില്‍ സംസ്‌കാരത്തിലൊക്കെ പാചകത്തിന്റെ ഇടം, അടുക്കളയുടെ ഭരണം ചില്ലറയായല്ല അടയാളപ്പെടുത്തീട്ടുണ്ടാവുക. കുടുംബങ്ങളുടെ തറ ഇളക്കാനും ഉറപ്പിക്കാനും കഴിയുന്ന ഭരണചക്രത്തിന്റെ താക്കോലിന്റെ ഉറവിടമായും പോരുകളുടെ കാരണങ്ങളുടെ ഇടങ്ങളായും ചരിത്രത്തില്‍ ചിലപ്പോഴെങ്കിലും ഈ മേഖല മാറിയിട്ടുമുണ്ട്.

കോഴിക്കോടിന്റെ ചില ഭാഗങ്ങളില്‍ ഫിത്ത്‌നാ പലഹാരങ്ങള്‍ വരെയുണ്ടെന്ന് പറഞ്ഞുകേട്ടു.

Maacher Jhol( മീന്‍ കറി) എന്ന ബംഗാളി സിനിമ പാചകത്തെ സ്‌നേഹഹിച്ച് കുടുംബം നഷ്ടപ്പെട്ടവന്റെ കഥ പറയുന്നു, നിറയേ ആസ്വദിച്ചു. ഒരു പുതുമയും അവകാശപ്പെടാനില്ലെങ്കിലും, സംസ്‌കാരങ്ങളെ പാചകം കൊണ്ട് ഇണക്കി വിളക്കി കൂട്ടിചേര്‍ക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. മ്യൂസിക്ക് നന്നേ ബോധിച്ചു.

പാചകങ്ങളും ബന്ധങ്ങളും കൂട്ടികുഴച്ച സിനിമയില്‍ നാടിനെ വഴിയില്‍ ഉപേക്ഷിച്ച് പുതിയ സംസ്‌കാരത്തില്‍ അലിഞ്ഞ് സ്വന്തം നിറവും മണവും മറ്റൊന്നിനായി പാകപ്പെടുത്തിയ നായകനാണ് താരം.

ചുറ്റുമുള്ളതിനോട് ഇണങ്ങി തൃപ്തിപ്പെടുത്തുന്ന ഒരു പാചക ചേരുവ മാത്രമാകും കുടുംബ വ്യവസ്ഥിതിയില്‍ വ്യക്തികളുടെ അഭി’രുചി’യുടെ സ്ഥാനം എന്നു ഓര്‍മ്മപ്പെടുത്തിയ പോലെ. സ്വന്തം നിറത്തിനും ഗുണത്തിനും അമിത പ്രധാന്യം കൊടുക്കാന്‍ പാചകകൂട്ടിലെ ഒരു ചേരുവയ്ക്കും സാധ്യമല്ലാത്ത പോലെ ജീവിതത്തിലും വ്യക്തിതാല്‍പര്യങ്ങളും മറ്റും മറ്റുള്ളതിനോട് ചേര്‍ന്ന് പാകപ്പെടേണ്ടതുണ്ട് പലപ്പോഴും എന്നു സാരം.

ഏറ്റവും സങ്കീര്‍ണ്ണമായ ബന്ധങ്ങളെ, താല്‍പര്യങ്ങളെ പാചകത്തോട് കോര്‍ത്തുവെച്ച് പാകപ്പെടുത്തിയ സിനിമകളില്‍ ഒരെണ്ണം കൂടി..

Director: Pratim D. Gupta

Languages: Bengali, French

 

 

Related Articles