Current Date

Search
Close this search box.
Search
Close this search box.

പൗരോഹിത്യത്തിനും രാഷ്ട്രീയത്തിനും ഇടയില്‍ വീര്‍പ്പ് മുട്ടുന്ന മതം

pebbles.jpg

ലോകത്ത് ഏറെ തെറ്റുധരിക്കപ്പെട്ടതാണ് മതം. മതത്തിന്റെ ആളുകള്‍ തന്നെയാണ് ഈ തെറ്റുധാരണകളുടെ ഒന്നാം പ്രതി. മറ്റൊരു മുഖ്യപ്രതി  രാഷ്ട്രീയക്കാരാണ്. മധ്യകാലത്ത് യൂറോപ്പില്‍ നടന്ന മതശാസ്ത്ര സംഘട്ടനത്തിന് നേതൃത്വം നല്‍കിയത് ക്രൈസ്തവ മതപുരോഹിതന്‍മാരായിരുന്നു. തങ്ങളുടെ തിട്ടൂരങ്ങള്‍ക്ക് വഴങ്ങാത്ത സ്വതന്ത്ര ചിന്തകരെമുഴുവന്‍  അവര്‍ കൊന്നൊടുക്കി. അതിനു വേണ്ടി ‘മതക്കോടതികള്‍’  (ഇന്‍ക്വിസിഷന്‍) സ്ഥാപിക്കപ്പെട്ടു. സ്‌പെയിനില്‍ മാത്രം  പൗരോഹിത്യ സഭകള്‍ പതിമൂന്നായിരം  മനുഷ്യരെ ജീവനോടെ ദഹിപ്പിച്ചതായി സ്‌പെയിന്‍ ഇന്‍ക്വിസിഷന്‍ സെക്രട്ടറി ലോറന്റ് രേഖപ്പെടുത്തിയിട്ടുണ്ട്!

പുരോഹിതന്മാര്‍ ഇപ്പോഴും മതത്തെ തെറ്റുധരിപ്പിച്ചു കൊണ്ടും ചൂഷണം ചെയ്ത് കൊണ്ടും തന്നെയാണ് ജീവിക്കുന്നത്.
ആള്‍ ദൈവങ്ങളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അരങ്ങു തകര്‍ക്കുന്നത് വെറുതേയല്ല. മതത്തെ തെറ്റുധരിപ്പിക്കുന്ന മറ്റൊരു വിഭാഗം രാഷ്ട്രീയ നേതൃത്വമാണ്. ഉദാഹരണത്തിന് ഇന്ത്യന്‍ ഫാഷിസം തങ്ങളുടെ കുടില തന്ത്രങ്ങള്‍ക്ക് മതത്തെയാണുപയോഗിക്കുന്നത്. ബാബറി മസ്ജിദ്, ഗോരക്ഷാ അക്രമങ്ങള്‍… തുടങ്ങി ഉദാഹരണങ്ങള്‍ എമ്പാടുമുണ്ട് ഉദ്ധരിക്കാന്‍. പഴയ രഥയാത്രാവേളയില്‍ ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനി തനിക്ക് ലഭിച്ച വിഗ്രഹങ്ങള്‍ ഉരുക്കി പാത്രങ്ങങ്ങളും സ്പൂണുകളും ആക്കിയത് വാര്‍ത്തയായിരുന്നു.

സാമ്രാജ്യത്വവും, ഭീകരവാദികളും മതത്തെ തെറ്റുധരിപ്പിക്കുന്നു. സാമ്രാജ്യത്വം രാഷ്ട്രീയത്തില്‍ മതമൂല്യങ്ങള്‍ പ്രവേശിക്കരുതെന്നു പറഞ്ഞ് അവയെ പടിക്ക് പുറത്ത് നിര്‍ത്തുന്നു. എന്നാല്‍ മതപുരോഹിതന്മാരെ സദാ പ്രീതിപ്പെടുത്തുന്നു. ഐ.എസ് ,ആര്‍.എസ്.എസ് തുടങ്ങിയ ഭീകര പ്രസ്ഥാനങ്ങളെല്ലാം മത ചിഹ്നങ്ങളെ ഉപയോഗപ്പെടുത്തുകയും മതമൂല്യങ്ങളെ മാറ്റിനിര്‍ത്തുകയും ചെയ്യുന്നു.  മതത്തിന്റെ ആന്തരിക സത്തയായ മനുഷ്യത്വത്തെയും സാഹോദര്യത്തെയും വെല്ലുവിളിക്കുകയാണല്ലോ ഒരു വര്‍ഗീയ വാദി യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്.

എന്നാല്‍ ഇത്തരം വസ്തുതകളൊന്നും യഥാവിധി വിലയിരുത്താതെ നാം എല്ലാവരും എപ്പോഴും മതത്തെ പ്രതിക്കൂട്ടിലാക്കുന്നു. അതു കൊണ്ടു തന്നെ ആര്‍ക്കും കൊട്ടാവുന്ന മദ്ദളം ആണ് ഇന്ന് മതം.  സ്ഥാനത്തും അസ്ഥാനത്തും മതത്തെ ഇകഴ്ത്തല്‍ പലരും ഒരു ഫാഷനായി കരുതുന്നു. പക്ഷെ അവര്‍ അറിയുന്നില്ല, ലോകാരംഭം മുതല്‍ അലക്ഷ്യരായി അലഞ്ഞിരുന്ന ജനകോടികള്‍ക്ക് ദിശാബോധവും സുസ്ഥിര മൂല്യവ്യവസ്ഥയും ശാന്തിയും സമാധാനവും പകര്‍ന്നത് മതമായിരുന്നുവെന്ന്.
 വിഖ്യാതനായ ഒരു ചിന്തകന്‍ പറഞ്ഞതുപോലെ ‘മതം ഒരനാഥക്കുട്ടി ‘ യാണിന്ന്, ആര്‍ക്കും തൊഴിക്കാം… ചെവിക്ക് പിടിക്കാം.

 

Related Articles