Current Date

Search
Close this search box.
Search
Close this search box.

ക്രിസ്തുമസ് മിക്‌സിങ്ങ്

ആഘോഷനാളുകളില്‍ പ്രത്യേകിച്ച് ക്രിസ്തുമസ്, ദീപാവലി, ഓണം,പെരുന്നാള്‍ കാലങ്ങളില്‍ ഭക്ഷണ വിഭവങ്ങളിലെ വൈവിധ്യം ഒരു പ്രധാന ആകര്‍ഷണമാണല്ലോ. ദീപാവലിക്ക് മധുര പലഹാരങ്ങളും ഹലുവകളുമാണെങ്കില്‍, ഓണത്തിന് വിഭവസമൃദ്ധമായ ഊണും പായസങ്ങളും പലഹാരങ്ങളുമായിരിക്കും. പെരുന്നാളിനാണെങ്കില്‍ ബിരിയാണികളും മല്‍സ്യ മാംസ വിഭവങ്ങളും പാനീയങ്ങളും പഴവര്‍ഗങ്ങളുമായിരിക്കും. ക്രിസ്തുമസ്സിനും പുതുവല്‍സരത്തിനുമാണെങ്കില്‍ പലതരം കേക്കുകളും പെയിസ്റ്ററികളും ബ്രഡുകളും പുഡിങ്ങ്കളുമായിരിക്കും പ്രധാനം. ഇവയില്‍ പലതും വീടുകളില്‍ പാകംചെയ്യുകയും കുത്തക ബേക്കറിളും കാറ്ററിങ്ങ്സ്ഥാപനങ്ങളും തയാറാക്കി വില്‍ക്കുകയും വിതരണം ചെയ്യുകയും ചെയ്തുവരുന്നുണ്ട്. നക്ഷത്രഹോട്ടലുകളില്‍ ഇവ അതിഥികള്‍ക്കായി പ്രത്യേകമായി പാകംചെയ്യുന്നതും മുറിക്കുന്നതും വലിയ പരിപാടിയാണ്.

ക്രിസ്തുമസ്‌കേക്ക്, ബെര്‍ത്ത്‌ഡേ കേക്ക്, വെഡ്ഡിങ്ങ് കെയിക്ക് എന്നിങ്ങിനെ വിവധതരം കെയ്ക്കുകള്‍ കമ്പോളത്തില്‍ വില്‍പനക്കെത്തിക്കുന്ന കുത്തക ബേക്കറികള്‍ പെരുകി വരുന്ന ഈ കാലത്ത് ഇവയുടെ ആകര്‍ഷകമായ സ്വാദും മണവും ആസ്വധിക്കുന്നവര്‍ക്ക് ഇതിലെ പ്രത്യേക ചേരുവകളെക്കുറിച്ചോ പാചകരീതികളെക്കുറിച്ചോ അറിയാന്‍ അവസരം ലഭിക്കാറില്ല. ഇവയില്‍ പുതുവല്‍സര കേക്കും ക്രിസ്തുമസ്സ് കേക്കും നക്ഷത്രഹോട്ടലുകള്‍ മാധ്യമശ്രദ്ധക്ഷണിച്ചുകൊണ്ട് വലിയ ആഘോഷത്തോടെ ‘കേക്ക് മിക്‌സിങ്ങ്’ എന്ന പരിപാടിയോടെയാണ് ആരംഭിക്കുന്നത്. ഇതില്‍ വിനോദസഞ്ചാരവകുപ്പ് മേധാവികളും പ്രദേശത്തെ മുഖ്യ ടൂര്‍/ട്രാവല്‍ ഓപ്പറേറ്റര്‍മാരും പങ്കെടുത്തുവരുന്നു.

ഒരു പുതുമക്കുവേണ്ടി സാധാരണക്കാരും കുടുംബത്തിലേക്ക് ഇത്തരം കേക്കുകള്‍ വാങ്ങാറുണ്ട്. ഇവയുടെ ചേരുവയില്‍ സുഗന്ധവ്യജ്ഞനങ്ങള്‍ക്കു പുറമെ ബദാം, പിസ്ത, മുന്തിരി, ചോക്കലേറ്റ്, വെണ്ണ, ഐസിങ്ഷുഗര്‍, മുട്ട, പഞ്ചസാര, എസ്സന്‍സ്, കളറുകള്‍ എന്നിവയും വെള്ളം ചേര്‍ക്കാത്ത മുന്തിയതരം ബ്രാണ്ടി, റം, വിസ്‌കി, പലതരം വൈനുകള്‍ എന്നിവയും ചേര്‍ത്ത് കുഴച്ച് പരുവപ്പെടുത്തുന്നതാണ് ‘മിക്‌സിങ്ങ്’ എന്നത് സാധാരണക്കാര്‍ക്കറിയില്ല. രുചിയും മണവും വര്‍ദ്ധിപ്പിക്കുകയും ആല്‍ക്കഹോളിന്റെ വീര്യം കുറക്കുകയും ചെയ്യുന്നത് മറ്റു പദാര്‍ത്ഥങ്ങളുടെ ആധിക്യം കൊണ്ട് മാത്രമാണ്. ലഹരി അനുഭവപ്പെടാത്തകാരണം ഇവനെ ഒട്ടും സംശയമില്ലാതെ ആബാലവൃദ്ധം ഉല്‍സവവേളകളില്‍ ധാരാളമായി ആസ്വദിച്ചുവരുന്നു. കഴിഞ്ഞ സീസണില്‍ കോഴിക്കോട്ടെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നടത്തിയ ‘കെയിക്ക് മിക്‌സിങ്ങ് ‘പരിപാടി സചിത്ര ലേഖനമായി പത്രങ്ങളില്‍ സ്ഥലം പിടിച്ചിരുന്നു.

Related Articles