Current Date

Search
Close this search box.
Search
Close this search box.

ഒറ്റക്കായിട്ടുപോലും ആദമിന് ലജ്ജ തോന്നി

legings.jpg

മനുഷ്യര്‍ എന്തുചെയ്യണം എന്തുചെയ്യരുത്. എന്തു ഭക്ഷിക്കണം എന്തുഭക്ഷിക്കരുത് എന്ന് അല്ലാഹു നേരത്തെ തന്നെ തീരുമാനിച്ചുവെച്ചിട്ടുണ്ട്. ആദി മനുഷ്യരായ ആദം നബിയെയും ഹവ്വാ ബീവിയെയും സ്വര്‍ഗത്തിലേക്കയക്കുമ്പോള്‍ ഇന്ന മരത്തിനടുത്തേക്ക് പോകരുത്  ആ ഫലം ഭക്ഷിക്കരുത് എന്നു പറഞിരുന്നു. പക്ഷേ, അവര്‍ ആ മരത്തിനടുത്തേക്ക്  പോവണമെന്നും ആ ഫലം ഭക്ഷിക്കണമെന്നും അതിലൂടെ അവര്‍ക്ക് അവരുടെ നഗ്നത വെളിവാക്കപ്പെടണമെന്നും അല്ലാഹു ആദ്യമേ തീരുമാനിച്ചതാണ്. അതുകൊണ്ടാണ് അവര്‍ ആ കനികള്‍ പറിച്ചു ഭക്ഷിച്ചത്. അന്നവര്‍ അവിടെ സ്വര്‍ഗത്തില്‍ ഒറ്റക്കായിരുന്നു. എന്നിട്ടും ഇത്രയും മഹത്വമുള്ള മനുഷ്യനായിട്ടുപോലും നഗ്നത വെളിവായപ്പോള്‍ അദ്ദേഹത്തിനത് മോശമായി തോന്നി. സ്വര്‍ഗത്തില്‍ ഒറ്റക്കായ ആദം നബിക്കുപോലും ഇത്ര ലജ്ജതോന്നിയെങ്കില്‍ നമ്മള്‍ക്ക് എത്രയുണ്ടാവണം? അവരാണണല്ലോ നമ്മുടെ മാതാപിതാക്കള്‍.

പക്ഷേ ഇന്നത്തെ ലോകത്ത് എന്താണ് നടക്കുന്നത്? നാം കാണുന്ന ടി.വിയും അതുപോലുള്ള ദൃശ്യമാധ്യമങ്ങളും നമുക്കു മുമ്പില്‍ കാണിക്കുന്നത് നഗ്നതയാണ്. പക്ഷേ നമ്മള്‍ പറയുന്നത് ‘അതിനെന്താ അത് കുറച്ചല്ലേ കാണുന്നുള്ളൂ’ എന്നാണ്. പക്ഷേ പിശാചിന്റെ വര്‍ത്തമാനമാണിത്. അത് ചെറിയ തെറ്റല്ലേ എന്നാണ് നമ്മുടെ വിചാരം. പക്ഷേ ഓരോരോ ചെറിയ തെറ്റുകളാണ് വന്‍കുറ്റങ്ങളായി മാറുന്നത്.

ഇന്ന് വസ്ത്രത്തിന്റെ അളവ് എത്ര കുറച്ചു ധരിക്കുന്നോ അത്രയും സെലിബ്രിറ്റി ആയി എന്നാണ് വിചാരം. നമ്മുടെ ശരീരം പരിപാലിച്ചു കൊണ്ടുനടക്കുന്നത് വലിയ കുറ്റമൊന്നുമല്ല. അത് നല്ല കാര്യമാണ്. പക്ഷേ അത് പ്രദര്‍പ്പിച്ചു നടക്കുന്നത് അത്ര നല്ലതല്ല. സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും സിക്‌സ് പാക്കിന്റെ പിന്നിലാണ്. അടിമുതല്‍ മുടിവരെ മൂടുന്ന വസ്ത്രം ധരിക്കുന്നുണ്ട് പലരും. പക്ഷേ  നഗ്നത പുറത്താണ്. വസ്ത്രം കൊണ്ട് ശരീരം മറക്കപ്പെടണം. പക്ഷേ വളരെ ടൈറ്റ് ആയ ശരീരത്തിന്റെ ഘടന കൃത്യമായി വരച്ചെടുക്കാന്‍ പറ്റുന്ന വസ്തമാണ് പലരും ധരിക്കുന്നത്.

നിങ്ങളെ ഇതിലേക്ക് വിളിക്കുന്ന ഒരാളുണ്ട്. അത് ഞാനല്ല, അത് ശൈത്വാനാണ്. നിങ്ങള്‍ കണ്ണാടിയിലേക്ക്  നോക്കുമ്പോള്‍ ഇതാണ് മനോഹരമെന്ന് പറയുന്നത് ആ പിശാചാണ്. ഞാന്‍ പറയുന്നത് കളിയായി നിങ്ങള്‍ കാണരുത്. ഒരു ജോഷ്ഠനെ പോലെയാണ് ഞാന്‍ നിങ്ങളോട് പറയുന്നത്. ഞാന്‍ വേറൊരാളായി നിന്നല്ല എന്നോടു കൂടിയാണ് പറയുന്നത്. എത്ര പ്രായമുള്ളവരായാലും എട്ടോ പതിനാറോ നാല്‍പതോ വയസ്സുള്ളവരായാലും  അവരോടെല്ലാം പൊതുവായാണ് പറയുന്നത്. നിങ്ങള്‍ ഹിജാബ് ധരിച്ചുകൊണ്ട് പോകുമ്പോള്‍ ഉമ്മ ചോദിക്കും നീ ഇങ്ങനെയാണോ പോകുന്നത് എന്ന്.  പൊതുസമൂഹം ചെയ്യുന്നതു പോലെ നീയും ചെയ്യണമെന്ന് ഉമ്മ പറയും. നീ ശരീരത്തില്‍ ഒട്ടിനില്‍ക്കുന്ന ഡ്രസ് ധരിക്കുമ്പോഴാണ് ഉമ്മ ഓകേ പറയുന്നത്. എന്നാല്‍ ഞാന്‍ മനുഷ്യനായി പോയാല്‍ മതി എന്നു പറയാന്‍ നിങ്ങള്‍ക്കു കഴിയണം. ശരീരത്തോട് ഒട്ടിനില്‍ക്കുന്ന വസ്ത്രം ധരിക്കരുതെന്നു പറയുന്ന അമ്മ നീ പൊതുസമൂഹത്തില്‍ നിന്ന് മാറിനില്‍ക്കണമെന്നല്ല, നീ പിശാചിന്റെ വഴിയില്‍ നിന്ന് മാറിനില്‍ക്കണമെന്നാണ് പറയുന്നത്.

ആണും പെണ്ണുമായ യുവത്വം പിശാചിന്റെ  വലയിലാണ്. നന്മ കണ്ടെത്താന്‍ പോലും പ്രയാസമാണ്. നാം ഒരാളോട് സംസാരിക്കുമ്പോള്‍ കോപിക്കുന്നതുപോലും പൈശാചിക ഗുണമാണ്. ഉമ്മയോടു പോലും നമ്മള്‍ കയര്‍ത്തു സംസാരിക്കുന്നു. അപ്പോഴും ഉമ്മ പറയും സാരമില്ല വാ എന്തിനാ ഇങ്ങനെയെന്ന്. എന്നാലും നിങ്ങള്‍ ചൂടാവുകയാണ്. നിങ്ങളെ ആരും തിരുത്താന്‍ പാടില്ല. അപ്പോഴേക്കും നിങ്ങള്‍ നിസ്സഹായരായിപ്പോവുകയാണ്. നിങ്ങളെ അത് പറയിപ്പിക്കുന്നത് പിശാചാണ്. പള്ളിയിലേക്ക് പോയപ്പോള്‍ ഞാന്‍ സന്തേഷവാനാണ്. നിങ്ങള്‍ വിചാരിക്കും  പള്ളിയാണ് എന്നെ ലോലമനസകനാക്കിയതെന്ന്. ചിലര്‍ക്ക് അവിടെ പോകുമ്പോള്‍ പേടിയായിരിക്കും. ഓരോരുത്തരടെയും കാഴ്ചപ്പാട് വ്യത്യസ്തമായിരിക്കും.

നമ്മള്‍ കുടുംബത്തോടു പോലും വളരെ ഔപചാരികതയോടെയാണ് സംസാരിക്കുന്നത്. അതിന്റെ ആവശ്യം എന്താണ്? ചിലര്‍ ഏതുനേരവും ഫോണില്‍ കുത്തിക്കുറിച്ചുകൊണ്ടിരിക്കും. എന്നാല്‍ കുടുംബത്തോടും കുട്ടികളോടുമൊപ്പം മുപ്പതു മിനിട്ട് ചിലവഴിച്ചു നോക്കൂ. അത് മാത്രം മതി സന്തോഷം തരാന്‍. നമ്മളെ ഒരാള്‍ ഉപദേശിക്കുന്ന സമയത്ത് കയര്‍ക്കുകയല്ല നാം വേണ്ടത്.

വിവ: ഫൗസിയ ഷംസ്

Related Articles