Current Date

Search
Close this search box.
Search
Close this search box.

ഇതിനേക്കാള്‍ മനോഹരമായ മരണമില്ല

ഈജിപ്തിലെ 183 ഇസ്‌ലാമിക പ്രവര്‍ത്തകരുടെ വധശിക്ഷ കോടതി ശരിവെച്ചിരിക്കുന്നു. നേരത്തെ 188 പേര്‍ക്കെതിരെയാണ് വധശിക്ഷ വിധിച്ചിരുന്നത്. ഇവരില്‍ ഒരാളെ കുറ്റമുക്തനാക്കി. രണ്ടാളുകള്‍ മരണമടഞ്ഞു. ഒരാള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പത്ത് വര്‍ഷത്തെ തടവ് ശിക്ഷയാക്കി മാറ്റി.

പട്ടാള അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട മുഹമ്മദ് മുര്‍സിയെ അനുകൂലിച്ച് ജനാധിപത്യ ഭരണകൂടത്തിന്റെ പുനസ്ഥാപനത്തിനായി നടത്തിയ ജനകീയ പ്രക്ഷോഭത്തിനിടയില്‍ പോലീസുകാര്‍ വധിക്കപ്പെട്ടതിന്റെ പേരിലാണ് ഇസ്‌ലാമിക പ്രവര്‍ത്തകരെ പിടികൂടി ശിക്ഷവിധിച്ചത്. മുര്‍സിയെ പട്ടാളം പുറത്താക്കിയ ശേഷം സൈന്യം നടത്തിയ ആക്രമണത്തില്‍ ആയിരത്തി നാനൂറിലേറെ പേര്‍ വധിക്കപ്പെട്ടു. അനേകായിരങ്ങള്‍ ജയിലിലായി. നൂറുകണക്കിന് ആളുകള്‍ക്ക് പട്ടാള കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു.

ജനിച്ചവരൊക്കെ മരിക്കും. കാന്‍സര്‍ ബാധിച്ച് വേദന കടിച്ചിറക്കി ഇഞ്ചിഞ്ചായി മരിക്കുന്നതിനേക്കാളും കിഡ്‌നി കേടുവന്ന് ആഴ്ച്ചയില്‍ രണ്ടും മൂന്നും തവണ ഡയാലിസിസിന് വിധേയനായി മരിച്ചു ജീവിക്കുന്നതിനേക്കാളും വാര്‍ധക്യത്തിന്റെ വിവശതകള്‍ക്ക് അടിപ്പെട്ട് കട്ടിലില്‍ നിന്ന് ബാത്ത്‌റൂമിലേക്കുള്ള ദൂരം അളക്കാനാവത്ത വിധമുള്ളതായി അനുഭവിച്ച് മരിക്കുന്നതിനേക്കാളും എത്രയോ മനോഹരമാണ് രക്തസാക്ഷിത്വം. വരുന്ന ബുധനാഴ്ച്ച രാവിലെ ഏഴുമണിക്ക് തൂക്കിലേറ്റപ്പെടുമെങ്കില്‍ ആ നിമിഷം തന്നെ അവരുടെ ആത്മാവ് അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയുള്‍പ്പടെയുള്ള അല്ലാഹുവിന്റെ ഇഷ്ടദാസന്‍മാരോടൊപ്പം ചെന്നുചേരും. ഇന്നോളം കാലംകണ്ട എല്ലാ മഹാന്‍മാരെയും രക്തസാക്ഷികളെയും കണ്ടുമുട്ടും. അതിനാല്‍ അനശ്വര സൗഭാഗ്യങ്ങളിലേക്കുള്ള കവാടമാണ് രക്തസാക്ഷിത്വം. അത്യസാധാരണമാം ചാരുതയുള്ള മധുരോദാരമായ മരണം.

Related Articles