Columns

ജഡ്ജി കലാപം: വിളിച്ചു പറയുന്ന പൊള്ളുന്ന സത്യങ്ങള്‍

സുപ്രീം കോടതിയിലെ നാല് സീനിയര്‍ ജഡ്ജിമാര്‍, ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ഉയര്‍ത്തിയ ധാര്‍മ്മിക കലാപം അതീവ പ്രാധാന്യമുള്ള ചില സത്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. സൊഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് വിചാരണ നടത്തിയിരുന്ന ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹ മരണം കൊലപാതകം തന്നെ ആവാനുളള സാധ്യതയാണ് അതില്‍ സുപ്രധാനം.

ഈ കേസിലെ പ്രതി ,ബി.ജെ.പി.നേതാവ് അമിത്ഷായെ കുറ്റമുക്തനാക്കാന്‍ വേണ്ടി ജഡ്ജി ലോയയില്‍ വന്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നതായി നേരത്തേ ലോയ യുടെ കുടുംബാംഗങ്ങള്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.അദ്ദേഹത്തിന് കോടികളും സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്യപ്പെട്ടതായാണ് കരുതപ്പെടുന്നത്. പക്ഷെ നീതിമാനും ധീരനുമായ ജഡ്ജി ലോയ അന്തസ്സാര്‍ന്ന രക്ത സാക്ഷ്യം തെരഞ്ഞെടുത്തുവെന്നു വേണം കരുതാന്‍.

ഒരു യക്ഷിക്കഥ പോലെ അവിശ്വസനീയമെന്നു തോന്നിയേക്കാവുന്ന ഇതൊക്കെ
സുപ്രീം കോടതിയിലെ, പുറത്തു വന്നുകൊണ്ടിരിക്കുന്ന ഞെട്ടിക്കുന്നവാര്‍ത്തകള്‍ ശരിവെക്കുന്നുണ്ട്. തെളിച്ചു പറഞ്ഞാല്‍ ഫാഷിസം ദംഷ്ട്രയും നെറ്റിക്കണ്ണും വിടര്‍ത്തി ജുഡീഷ്യറിയെ തന്നെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു!

ഇതോട് ചേര്‍ത്തുവായിക്കേണ്ടുന്ന മറ്റൊരു വാര്‍ത്ത കൂടി ഉണ്ട്. ഇതേ കേസില്‍ മഹാരാഷ്ട്രയിലെ പ്രത്യേക കോടതി നേരത്തേ നാലു പേരെ വെറുതേ വിട്ടിരുന്നു.അവരും ചില്ലറക്കാരല്ല. ഗുജറാത്തിലെ മുന്‍ ഡെപ്യൂട്ടി ഐ.ജി.ഡി.ജി.വന്‍സാര, രാജ് കുമാര്‍ പാണ്ഡ്യന്‍ ഐ.പി.എസ്, രാജസ്ഥാന്‍ ഐ.പി.എസ്.ഉദ്യോഗസ്ഥന്‍ എം.എന്‍.ദിനേശന്‍ എന്നിവര്‍.ഇവര്‍ക്കു നേരെയും സ്വാഭാവികമായും സംശയമുന നീളാം. മാത്രമല്ല, ഈ നാലു പേരെവെറുതെ വിട്ടതിനെതിരെ അപ്പീല്‍ പോകില്ലെന്നും സി.ബി.ഐ. വക്താക്കള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു  (പത്രവാര്‍ത്ത:16.1.18)

ഇഴഞ്ഞു നീങ്ങുന്ന ബാബരി മസ്ജിദ് കേസ്, ഗുജറാത്ത് വംശഹത്യ കേസുകള്‍ ( വിശിഷ്യ 69 മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്ത 2002 ലെ ഗുല്‍ബര്‍ഗ് സൊസൈറ്റി കേസ്, നരാധമന്മാര്‍ ക്രൂരമായി പീഡിപ്പിച്ച ബില്‍കീസ് ബാനു കേസ്… എന്നിങ്ങനെ ഉദാഹരണങ്ങള്‍ നിരവധി )

അതിനിടെ,മാലേഗാവ് സ്‌ഫോടനക്കേസില്‍ സാധ്വി പ്രജ്ഞാ സിംഗ് ഠാക്കൂര്‍, ലഫ്: കേണല്‍ ശ്രീകാന്ത് പുരോഹിത്, റിട്ട: മേജര്‍ രമേശ് ഉപാധ്യായ്, സന്യാസി ദയാനന്ദ് പാണ്ഡെ എന്നിവരടക്കമുള്ള ഒമ്പത് പ്രതികള്‍ക്കെതിരെ കടുത്ത നിയമമായ ‘മകോക ‘ ഒഴിവാക്കിയ വാര്‍ത്തയും പുറത്ത് വന്നിട്ടുണ്ട്(മാധ്യമം: 28.12.18)

 

Facebook Comments
Related Articles
Show More
Close
Close