Current Date

Search
Close this search box.
Search
Close this search box.

ഗസ്സയെ ശ്വാസം മുട്ടിച്ച് ഇസ്രായേല്‍

ഗസ്സക്കു മേലുള്ള ഇസ്രായേലിന്റെ ഉപരോധം പുതുമയുള്ള സംഭവമല്ല. എന്നാല്‍ ഫലസ്തീനെ നേരിടാന്‍ എന്തെല്ലാം വഴികള്‍ ഉണ്ടെന്ന് അന്വേഷിച്ച് നടക്കുന്ന ഇസ്രായേല്‍ എളുപ്പം പ്രതിരോധത്തിലാക്കുന്ന ഒന്നാണ് ഉപരോധം. ഗസ്സക്കു മേല്‍ ഇന്ധനങ്ങളുടെയും ഭക്ഷ്യവാതകങ്ങളും കടത്തിവിടുന്നതിനാണ് ഇപ്പോള്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഈ ഉപരോധം ശക്തമാക്കിയതോടെ കനത്ത ദുരിതത്തിലകപ്പെട്ടിരിക്കുകയാണ് ഗസ്സ നിവാസികള്‍. അടിസ്ഥാന ആവശ്യമായ ഇന്ധനത്തിന്റെ വരവ് നിലച്ചതോടെ ഗസ്സയിലെ സമസ്ത മേഖലകളും വഴിമുട്ടി. ജനങ്ങള്‍ കടുത്ത ദുരിതമനുഭവിക്കുകയാണിപ്പോള്‍.

ഉപരോധത്തിനുള്ള കാരണമാകട്ടെ ഫലസ്തീനികളുടെ ഇസ്രായേല്‍ അതിര്‍ത്തികളിലേക്ക് പട്ടം പറത്തി എന്നതാണ്. തീ കത്തിച്ച് വിടുന്ന പട്ടങ്ങള്‍ ഇസ്രായേലില്‍ പറന്നിറങ്ങി കനത്ത നാശനഷ്ടങ്ങള്‍ വിതക്കുന്നുണ്ടെന്നാണ് ഇസ്രായേലിന്റെ ആരോപണം.ആശുപത്രികളിലേക്കുള്ള അടിസ്ഥാനാവശ്യങ്ങളും ജീവന്‍ രക്ഷാ മരുന്നുകളും മറ്റു സാധന സാമഗ്രികളുടെയും വരവ് നിന്നതോടെ രോഗികളുടെ ജീവനും ഭീഷണിയിലായി. ആശുപത്രികളില്‍ നിരവധി ഓപറേഷനുകളാണ് മുടങ്ങിക്കിടക്കുന്നത്.
ഗസ്സ മുനമ്പിലെ 80 ശതമാനം ഫാക്ടറികളുടെയും പ്രവര്‍ത്തനം നിലച്ചു. ഭക്ഷണത്തിന് ക്ഷാമം അനുഭവപ്പെടാന്‍ തുടങ്ങി. ഗസ്സയുടെ സാമ്പക മേഖലയെ പൂര്‍ണമായും ഈ ഉപരോധം തകര്‍ക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

ഇസ്രായേലിന്റെ ക്രൂരതക്കെതിരെ യു.എന്നും അറബ് ലോക രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ടെങ്കിലും ഉപരോധം അവസാനിപ്പിക്കാന്‍ അവര്‍ ഇതുവരെ തയാറായിട്ടില്ല. ഗസ്സയെ കൊല്ലാക്കൊല ചെയ്ത് ഭൂമിയില്‍ നിന്നും തുടച്ചു നീക്കാന്‍ വേണ്ടി തരംതാണ നടപടികളുമായി മുന്നോട്ടു പോകുകയാണ് സയണിസ്റ്റ് ഭരണകൂടം. എന്നാല്‍, ഗസ്സന്‍ ജനതയുടെ അപാരമായ മനക്കരുത്തിനും ദൃഢനിശ്ചയത്തിനും മുന്നില്‍ പലപ്പോഴും ജൂത സൈന്യം അടിയറവ് പറഞ്ഞു പിന്മാറുകയാണ് പതിവ്. പട്ടവും കല്ലും മാത്രം ഉപയോഗിച്ച് മിസൈലുകളോടും യുദ്ധവിമാനങ്ങളോടും എതിരിടുന്ന ഗസ്സന്‍ പോരാളികളുടെ ഏക ആയുധം പ്രാര്‍ത്ഥനയും ചോരാത്ത ആത്മവീര്യവും മാത്രമാണ്.

Related Articles