Friday, January 27, 2023
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Columns

ക്യാമറ കണ്ണുകള്‍ നമുക്ക് നേരെയാണ്‌

അസീസ് മഞ്ഞിയില്‍ by അസീസ് മഞ്ഞിയില്‍
22/10/2015
in Columns
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

തിരക്കു പിടിച്ച ഒരു വ്യാപാര സമുച്ചയത്തില്‍ ഒരു കൂട്ടം യുവാക്കളെയും യുവതികളെയും കണ്ടു. അവരുടെ അടക്ക അനക്കങ്ങളില്‍ അത്യപൂര്‍വമായ മാന്യത ശ്രദ്ധേയമായിരുന്നു. ഭക്ഷണശാലകളില്‍ നല്ല തിരക്കുണ്ടായിരുന്നു എങ്കിലും ഓരോ കേന്ദ്രത്തിലും നടക്കുന്ന ഇടപാടുകള്‍ ആകര്‍ഷകമായിരുന്നു. ജ്വല്ലറികളില്‍ നിറയെ വനിതകള്‍ ഏറെ കുലീനമായ സ്വഭാവം അവരിലും ദൃശ്യമായിരുന്നു. ഒരു പ്രദര്‍ശന ഗാലറിയുടെ ചുറ്റുവട്ടം എല്ലാ പ്രായക്കാരും തങ്ങളുടെ ഊഴവും കാത്ത് അക്ഷമരായി നില്‍ക്കുന്നതും കാണാമായിരുന്നു. അങ്ങനെ പ്രസ്തുത സമുച്ചയത്തിലെ ഓരോ ഇടവും പ്രത്യക്ഷത്തിലും പരോക്ഷത്തിലും വശ്യമനോഹരമായി അനുഭവപ്പെട്ടു.

കൗമാരക്കാരും യുവതീ യുവാക്കളും മധ്യവയസ്‌കരും ഒക്കെ അത്യാകര്‍ഷകമായ സ്വഭാവ വിശേഷം പ്രകടിപ്പിക്കുകയും പ്രസരിപ്പിക്കുകയും ചെയ്യുന്നതായി ബോധ്യപ്പെട്ടു. സമുച്ചയത്തിന്റെ എല്ലാ ഇടങ്ങളിലും നിരീക്ഷണവിധേയമാണെന്ന മുന്നറിയിപ്പുകള്‍ തൂങ്ങിയതിന്റെ പ്രതിഫലനമായിരുന്നു ഇതെല്ലാം എന്നു പിന്നീട് മനസ്സിലായി.

You might also like

അടുപ്പിൽ വേവുന്ന തവളകളാണു നാം!

ഋഷി സുനകിന്റെ പ്രസ്താവന- പരിവാറുകാർ കയ്യടിച്ചു ആഘോഷിക്കുമ്പോൾ

ബാഫഖി തങ്ങളും കേരള മുസ് ലിംകളും

ബഹുസ്വര- ബഹു പാർട്ടി ഘടനയിൽ പ്രായോഗിക രാഷ്ട്രീയം എങ്ങനെയായിരിക്കണം ( 1 – 2 )

നിരീക്ഷണ വിധേയരാണെന്ന ബോധത്തോടെ ഒരു സമൂഹം ഒഴുകിക്കൊണ്ടിരിക്കുന്ന കാഴ്ച വിസ്മയകരം തന്നെയാണ്. അതിലേറെ ആനന്ദകരവും. ഭൗതിക ലോകമെന്ന വ്യാപാര സമുച്ചയത്തില്‍ ലോക രക്ഷിതാവിന്റെ നിരീക്ഷണ കണ്ണുകളില്ലാത്ത ഒരു ഇടവുമില്ലെന്നു മറന്നു കൂടാ. എല്ലാവരും സ്വയം വിചാരണക്ക് വിധേയരാകാന്‍ സമയമായിരിക്കുന്നു. ഒപ്പം നമ്മുടെ മക്കളെ കുറിച്ചും ഇണകളെ കുറിച്ചും മാതാക്കളെ കുറിച്ചും മഹതികളെ കുറിച്ചും പിതാക്കളെ കുറിച്ചും പിതാമഹാന്മാരെ കുറിച്ചും സഹോദരങ്ങളെ കുറിച്ചും അവരുടെ ജീവിത സാഹചര്യങ്ങളെകുറിച്ചും സുരക്ഷിതത്വത്തെ കുറിച്ചും ജാഗ്രവത്താകേണ്ട സമയവും അതിക്രമിച്ചിരിക്കുന്നു.

ലോകനിയന്താവായ തമ്പുരാന്‍ നമ്മുടെ ദൃഷ്ടിയില്‍ ഗോചരമല്ല. എന്നാല്‍ ആ ശക്തി വിശേഷത്തെ ജീവിതത്തിലെ എല്ലാ അടക്ക അനക്കങ്ങളിലും നമുക്ക് ചുറ്റുമുള്ള ആവാസ വ്യവസ്ഥയിലും അനുഭവിച്ചറിയുന്നവരാണ് മനുഷ്യരും സകല ജന്തുജാലങ്ങളും. അഥവാ പ്രപഞ്ച നാഥന്റെ സംരക്ഷണത്തിലും പരിപാലനത്തിലും നിരീക്ഷണ വലയത്തിലുമാണ് ലോകവും ലോകരും.

വര്‍ത്തമാനകാല വിശേഷങ്ങളുടെ ചാനല്‍ ചളി പുളരാത്ത ഭവനങ്ങളില്ല. ഇതിന്റെ ഭവിഷ്യത്ത് കൗമാരക്കാര്‍ക്ക് മാത്രമാകുന്ന പ്രശ്‌നവുമില്ല. ആരേയും പൂര്‍ണ്ണമായി കണ്ണടച്ചു വിശ്വസിക്കുകയൊ അവിശ്വസിക്കുകയൊ ചെയ്യാതിരിക്കുക. പടച്ച തമ്പുരാന്റെ നിരീക്ഷണത്തില്‍ നിന്നും ഒരിടവും വിട്ടു നില്‍ക്കുന്നില്ല എന്ന ദൃഢബോധവും ബോധ്യവും ഊട്ടിയുറപ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ സമൂഹത്തിന്റെ കെട്ടും മട്ടും വികൃതമാകുകയും അതുവഴി ഈ ജനത ഭൂമുഖത്ത് നിന്നു തന്നെ നിഷ്‌കാസനം ചെയ്യപ്പെടുകയും ചെയ്യുമെന്നതില്‍ സംശയിക്കുകയേ വേണ്ട.

ശുദ്ധിയും ശുചിത്വവും സര്‍വോപരി സുന്ദരവുമായ ഭൗതിക സൗകര്യങ്ങളുടെ അവസ്ഥ വര്‍ത്തമാനകാല ശരാശരി പുരോഗമന സമൂഹത്തിന്റെ വിഭാവനയില്‍ സ്ഥാനം നേടിയതായി വിലയിരുത്തപ്പെടുന്നു. ഇത്തരത്തില്‍ മനോഹരമായ സാമൂഹിക സാഹചര്യങ്ങളുടെ വ്യവസ്ഥ രൂപം കൊള്ളാനുള്ള മാനസിക വളര്‍ച്ചയിലാണ് സ്വസ്ഥ സുന്ദരമായ സംസ്‌കാരം പൂവിട്ടു തുടങ്ങുക.

ആരാലും നിരീക്ഷിക്കപ്പെടാത്തപ്പോള്‍ നിരീക്ഷണവിധേയരാണെന്ന ബോധത്തോടെയുള്ള ജീവിത ചര്യയാണ് സംസ്‌കാരം. സംസ്‌കൃതമായ സമൂഹത്തിലെ അനഭിലഷണീയതകളെ ശിക്ഷാ  ശിക്ഷണ നടപടികളിലൂടെ പരിഹരിക്കാന്‍ സാധിച്ചേക്കും. സംസ്‌കാരം കെട്ട സമൂഹത്തിലെ അബദ്ധങ്ങളെയും അക്രമങ്ങളെയും അസാന്മാര്‍ഗികതകളെയും ഇത്തരം ശിക്ഷാ  ശിക്ഷണ നടപടികളിലൂടെ തൂത്തെറിയാനാകുകയില്ല. ബോധവത്കരണങ്ങളിലൂടെ നന്മ പ്രസരിപ്പിച്ചും പ്രകാശിപ്പിച്ചും ഒരു നവ സംസ്‌കൃത സമൂഹത്തെ വാര്‍ത്തെടുക്കുന്ന പ്രക്രിയ അവിരാമം തുടരേണ്ടിയിരിക്കുന്നു.

ഒരു വാക്കു കൂടെ, എല്ലാ കുടുംബ നാഥന്മാരും നാഥകളും കണ്‍തുറക്കുക എന്നതിനേക്കാള്‍ ചെറുതും വലുതുമായ എല്ലാ അംഗങ്ങളും മിഴിതുറന്നിരിക്കുക. ഈ കുളിമുറിയില്‍ സകലരും നഗ്‌നരാണ്.

Facebook Comments
അസീസ് മഞ്ഞിയില്‍

അസീസ് മഞ്ഞിയില്‍

തൃശൂര്‍ ജില്ലയിലെ മുല്ലശ്ശേരി,രായം മരയ്ക്കാര്‍ വീട്ടില്‍ മഞ്ഞിയില്‍ ഖാദര്‍ - ഐഷ ദമ്പതികളുടെ പത്ത് മക്കളില്‍ ആറാമത്തവനായി 1959 ലാണ് ജനനം. ബ്ലോഗുകളില്‍ സജീവം.മാണിക്യച്ചെപ്പ് എന്ന കവിതാ സമാഹാരം 1992-ല്‍ പ്രതീക്ഷ തൃശ്ശൂര്‍ പ്രസിദ്ധീകരിച്ചു.പ്രവാസി നാടകക്കാരന്‍ അഡ്വ:ഖാലിദ് അറയ്ക്കല്‍ എഴുതി അവതരിപ്പിച്ച നാടകങ്ങള്‍ക്ക് വേണ്ടി ഗാനരചന നിര്‍വഹിച്ചിട്ടുണ്ട്‌‌.എ.വി എം ഉണ്ണിയുടെ ഉമറുബ്‌നു അബ്ദുള്‍ അസീസ് എന്ന ചരിത്രാഖ്യായികയ്ക്ക് വേണ്ടിയും ഗാനങ്ങളെഴുതി.ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസ കാലത്ത് എഴുതിയ ഗാനങ്ങള്‍ ആകാശവാണിയിലൂടെ;മര്‍‌ഹൂം കെ.ജി സത്താര്‍ ശബ്‌‌ദം നല്‍‌കിയിട്ടുണ്ട്‌.എണ്‍പതുകളില്‍ ബോംബെയില്‍ നിന്നിറങ്ങിയിരുന്ന ഗള്‍ഫ് മലയാളിയില്‍ നിന്നു തുടങ്ങി നിരവധി ഓണ്‍ലൈന്‍ മാഗസിനുകളിലും ആനുകാലികങ്ങളിലും എഴുതുന്നു.തനിമ കലാസാഹിത്യവേദി ഖത്തര്‍ ഘടകം മുന്‍ ഡയറക്ടര്‍.സി.ഐ.സി ദോഹ സോണ്‍ ജനറല്‍ സെക്രട്ടറി.റേഡിയോ പ്രഭാഷകന്‍. സുബൈറയാണ് ഭാര്യ. അകാലത്തില്‍ പൊലിഞ്ഞു പോയ അബ്‌സ്വാര്‍(മണിദീപം),അന്‍സാര്‍,ഹിബ,ഹമദ്,അമീന എന്നിവരാണ് മക്കള്‍. മരുമക്കള്‍:- ഷമീര്‍ മന്‍‌സൂര്‍ നമ്പൂരി മഠം,ഇര്‍‌ഫാന ഇസ്‌ഹാക്‌ കല്ലയില്‍.

Related Posts

Columns

അടുപ്പിൽ വേവുന്ന തവളകളാണു നാം!

by ജമാല്‍ കടന്നപ്പള്ളി
25/01/2023
Columns

ഋഷി സുനകിന്റെ പ്രസ്താവന- പരിവാറുകാർ കയ്യടിച്ചു ആഘോഷിക്കുമ്പോൾ

by പി.കെ. നിയാസ്
21/01/2023
Columns

ബാഫഖി തങ്ങളും കേരള മുസ് ലിംകളും

by പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി
19/01/2023
Columns

ബഹുസ്വര- ബഹു പാർട്ടി ഘടനയിൽ പ്രായോഗിക രാഷ്ട്രീയം എങ്ങനെയായിരിക്കണം ( 1 – 2 )

by പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി
18/01/2023
Articles

ഈ പ്രക്ഷോഭം ഖൈസ് സഈദിനെ പുറത്തെറിയുമോ?

by ബഹ് രി അൽ അർഫാവി
17/01/2023

Don't miss it

Vazhivilakk

മത മൈത്രിയുടെ മഹിത മതൃക

21/12/2020
chair.jpg
Tharbiyya

വ്യക്തികള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന

20/06/2014
Columns

നിങ്ങള്‍ ആരാണ്, എന്താണ്?

07/05/2013
Africa

അട്ടിമറിശ്രമങ്ങള്‍ക്കു മുമ്പില്‍ പത്തിമടക്കാതെ തുനീഷ്യ

12/08/2013
History

ജറൂസേലം; നിശബ്ദ വംശഹത്യക്കിരയാകുന്ന നഗരം

04/09/2021
fake-encounter.jpg
Onlive Talk

കൊലപാതകത്തോളം ഗുരുതരമായ പാപമാണ് ഈ മൗനം

20/09/2017
Knowledge

ഖലീഫ ഉമർ (റ) ഉം ചാന്ദ്രിക കലണ്ടറും

17/08/2020
Personality

കുട്ടികളിൽ പ്രായത്തിനൊത്ത പക്വതയെ വളർത്തണം

11/09/2020

Recent Post

വ്യാഖ്യാനഭേദങ്ങൾ

27/01/2023

അബ്ദുല്ല ഗുൽ മത്സരിക്കാനുണ്ടാകുമോ?

27/01/2023

റിപ്പബ്ലിക് ദിന ചിന്തകൾ

26/01/2023

ഡോക്യുമെന്ററി പ്രദര്‍ശനം: ജാമിഅയില്‍ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു, ജെ.എന്‍.യുവില്‍ കല്ലേറ്

25/01/2023

‘ഇസ്‌ലാം ആശയ സംവാദത്തിന്റെ സൗഹൃദ നാളുകള്‍’: ക്യാമ്പയിന് ഉജ്ജ്വല തുടക്കം

25/01/2023

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഹിജാബുമായി ബ്രിട്ടീഷ് എയര്‍വേസ് യൂണിഫോം
https://islamonlive.in/news/world-wide-news/british-airways-uniform-hijab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • പലസ്തീൻ അറബ് സത്വത്തിന്റെ കാതലാവുന്നത് എങ്ങനെ?
https://islamonlive.in/palestine-2/opinion-palestine-2/why-palestine-is-at-the-heart-of-what-it-means-to-be-arab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL
  • സയ്യിദ് മൗദൂദി പ്രതിഭയും പോരാട്ടവും ( 1- ​3 )
https://islamonlive.in/your-voice/sayid-maudoodi/
  • പെലെയെ മെക്‌സിക്കന്‍ തൊപ്പി അണിയിച്ചപ്പോള്‍ ഇല്ലാത്ത അസ്വസ്ഥത എങ്ങിനെ മെസ്സിയെ ബിഷ്ത് അണിയിച്ചപ്പോഴുണ്ടാകുന്നു ?
https://islamonlive.in/news/social-media-questiones-about-europian-medias-policy/

🟣_ഇത് കൃത്യമായ അറബ്-ഇസ്ലാം വിരോധവും അറബ് രാഷ്ട്രങ്ങളോടുള്ള വെറുപ്പും വംശീയതയുമാണ് എന്നാണ് മിക്ക ആളുകളും അഭിപ്രായപ്പെട്ടത്_.

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • അവരുടെ നിഘണ്ടുവിൽ
 ‘അസാധ്യം’ എന്ന വാക്കില്ല https://islamonlive.in/columns/the-word-impossible-does-not-exist-in-their-dictionary/
  • പണത്തിന് വേണ്ടിയല്ല ഞാന്‍ മൊറോക്കോയ്ക്ക് വേണ്ടി കളിക്കാന തീരുമാനിച്ചത്. ഹൃദയത്തില നിന്നെടുത്ത തീരുമാനമായിരുന്നു 
https://islamonlive.in/news/hakim-ziyech-donates-2022-world-cup-earnings-to-poor-in-morocco/

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!