Columns

ആത്മീയ തെരുവ്: വിപ്ലവത്തിന്റെ കരുത്ത്

മനുഷ്യമനസിനെ ത്രസിപ്പിക്കുന്ന ദിവ്യാനുഭൂതീയാണ് ആത്മീയത. അവന്റെ വ്യക്തിത്വത്തിന്റെ, ചിന്തയുടെ, വിപ്ലവത്തിന്റ….. അങ്ങനെ എല്ലാത്തിന്റെയും അന്തര്‍ധാരയാണ് അത്. മണ്ണില്‍ കാലൂന്നി വിണ്ണിലെ മാലാഖമാരേക്കാള്‍ മനുഷ്യനെ വിശുദ്ധനാക്കുന്നത് ദൈവം അവനില്‍ ഊതിയ ആത്മാവും ആത്മീയതയുമാണ്. ആത്മാവിനെ ഊതിക്കാച്ചി തിളക്കമുള്ളതാക്കാനാണ് സഹസ്രാബ്ദങ്ങളായി പ്രവാചകന്‍മാരെ നിയോഗിച്ചത്.
ഭൗതികതയോടുള്ള മനുഷ്യമനസിന്റെ അതിപ്രസരമാണ് അവനില്‍ ഉള്‍ചേര്‍ന്ന ആത്മീയ ചൈതന്യത്തെ ഇല്ലാതാക്കുന്നത്. അകക്കാമ്പില്ലാത്ത വര്‍ണ്ണശബളിമിയില്‍ പൊതിഞ്ഞ നൈമിഷികമായ ആനന്ദക്കുമിളകളാണ് ഭൗതികത. ഈ ഭൗതികതയുടെ പുറം പകിട്ടില്‍ മനസ്സും മസ്തിഷ്‌കവും അടിയറവെച്ച് കെട്ടിപ്പടുക്കപ്പെട്ട ആധുനിക സംസ്‌കാരങ്ങളും നാഗരികതകളും ലോകത്തിന് വലിയ ദുരന്തമാണ് സംഭാവ ചെയതത്. ഈ ദുരന്തത്തില്‍ നിന്നുള്ള മോചനമാണ് ചെറുപ്പവും യുവത്വവും കാതോര്‍ത്തത്. കാലം ദാഹിച്ചതും അറബിത്തെരുവുകള്‍ ക്ഷോഭിച്ചതും ഈയൊരു ആത്മീയ വസന്തത്തിന് വേണ്ടിയായിരുന്നു.

മനുഷ്യനെന്ന പ്രതിഭാസം
പ്രപഞ്ചത്തിലെ അത്ഭുത പ്രതിഭാസമാണ് മനുഷ്യന്‍ ദിവ്യചൈതന്യമായ ആത്മീയതയുടെയും (റൂഹ്) ഭൗതികാംശമായ മണ്ണിന്റെയും സൃഷ്ടിയാണ് അവന്‍.
‘താന്‍ സൃഷ്ടിച്ച ഏതും ഏറെ നാക്കി ക്രമീകരിച്ചവനാണവന്‍ അവന്‍ മനുഷ്യസൃഷ്ടി ആരംഭിച്ചത് കളിമണ്ണില്‍നിാണ്. പി െഅവന്റെ വംശപരമ്പരയെ ന െനിസ്സാരമായ ഒരു ദ്രാവകസത്തില്‍ നിുണ്ടാക്കി. പിീട് അവനെ വേണ്ടവിധം ശരിപ്പെടുത്തി. തന്റെ ആത്മാവില്‍ നി് അതിലൂതി.’ (അസ്സജ്ദ: 79)
മണ്ണില്‍ കാലൂന്നി മാലാഖയോളം ഉയരുന്നതിലാണ് മനുഷ്യന്റെ ആദരണീയതയുടെ ഗ്രാഫ് ഉയരുന്നത്. ആത്മാവുള്ള മനുഷ്യന്റെ മാത്രം സവിശേഷതയാണ് അവന് നല്‍കപ്പെട്ട ആദരണീയത , വിജ്ഞാനം , ബുദ്ധി എന്നിവ. ഇസ്‌ലാമിലെ ഓരോ അധ്യാപനവും മനുഷ്യനില്‍ ഉള്‍ച്ചേര്‍ന്ന ദൈവബോധത്തെ ശക്തപ്പെടുത്തുകയാണ് ചെയ്യുന്നത്.

നമസ്‌കാരം: ദൈവസ്മരണ നിലനിര്‍ത്തല്‍  ‘തീര്‍ച്ചയായും ഞാന്‍ തന്നെ അല്ലാഹു. ഞാനല്ലാതെ ദൈവമില്ല. അതിനാല്‍ എനിക്കു വഴിപ്പെടുക. എന്നെ ഓര്‍ക്കാനായി നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക.’ (ത്വാഹാ: 14)
സകാത്ത്: മാനസിക സംസ്‌കരണത്തിനും സാമൂഹികാഭിവൃദ്ധിക്കും
‘നീ അവരുടെ സ്വത്തില്‍നിന്ന് സകാത്ത് വസൂല്‍ ചെയ്യുക. അതവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യും. നീ അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക. നിശ്ചയമായും നിന്റെ പ്രാര്‍ഥന അവര്‍ക്ക് ശാന്തിയേകും. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.’ (അത്തൗബ: 103)
മനുഷ്യവിജയത്തിന്റെ അടിസ്ഥാന മാനദണ്ഡം ആത്മാവിന്റെ സംസ്‌കരണമാണ്.
തീര്‍ച്ചയായും അത്മാവിനെ സംസ്‌കരിച്ചവന്‍ വിജയിച്ചു. അതിനെ മലിനമാക്കിയവന്‍ പരാജയപ്പെട്ടു. (അശ്ശംസ്: 910)

തെരുവിലെ പ്രവാചകന്‍
ധ്യാനകേന്ദ്രങ്ങളില്‍ ഇരുന്നുകൊണ്ടുള്ള ഉപാസന മാത്രമല്ല ഇസ്‌ലാമിലെ ആത്മീയത. വഹ്‌യ് കിട്ടിയ പ്രവാചകന്‍ ജനങ്ങളിലേക്ക് ഇറങ്ങുകയായിരുന്നു. ജനമധ്യത്തില്‍ ആത്മീയതയുടെ വിശാലമായ നിര്‍വചനങ്ങള്‍ രൂപപ്പെടുത്തുകയായിരുന്നു പ്രവാചകന്‍. ‘എന്തേ, ഈ പ്രവാചകന്‍ തെരുവില്‍ നടക്കുന്നു, സാധാരണ ജനങ്ങളോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നു.’ (അല്‍ഫുര്‍ഖാന്‍: 7)
നബി തെരുവിലാണ് പ്രവര്‍ത്തിച്ചത് വ്യക്തമാക്കുന്നുണ്ട് ഖുറൈശികളുടെ ആ ചോദ്യം. മതത്തിന്റെ പ്രവാചകനും പ്രബോധകനും അങ്ങാടിയില്‍ കഴിയേണ്ടവനല്ല എന്ന പുരോഹിത മതസങ്കല്‍പമാണ് ഈ ചോദ്യത്തിലുള്ളത് മതം രാഷ്ട്രത്തിലും രാഷ്ട്രീയത്തിലും ഇടപെടേണ്ടയെന്ന പുരോഗമന മതേതര ഭാഷ്യവും ഈ സങ്കല്‍പ്പം തന്നെയാണ് മുന്നോട്ട് വെക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ ജീവിച്ച് സങ്കീര്‍ണ്ണമായ ജീവിത വ്യവഹാരങ്ങള്‍ക്കിടയില്‍ ആത്മീയ കണ്ടെത്തുന്നവനാണ് ഉത്തമ വിശ്വാസിയെന്ന് പ്രവാചകന്‍(സ) പഠിപ്പിക്കുന്നു. (ജനങ്ങളുമായി ഇടപഴകുകയും അവരില്‍ നിന്നുണ്ടാകുന്ന പ്രയാസങ്ങള്‍ സഹിക്കുകയും ചെയ്യുന്നവനാണ് ജനങ്ങളുമായി ഇടപഴകാത്ത അവരില്‍ നിന്നുള്ള പ്രയാസങ്ങള്‍ സഹിക്കാത്ത വിശ്വാസിയേക്കാള്‍ ഉത്തമന്‍ – തിര്‍മിദി)
പള്ളിയിലെ ഇമാമത്ത് നിര്‍വഹിച്ച് മാര്‍ക്കറ്റിലെത്തുക നബിയുടെ പതിവായിരുന്നു. ആവശ്യമായ നിര്‍ദേശങ്ങള്‍ പരിശോധനകള്‍ എല്ലാം ആ സമയത്ത് നടത്തുകയും ചെയ്്തിരുന്നു. തന്റെ പതിവ് പരിശോധനയില്‍ ഒരു ദിവസം നബി(സ) ഗോതമ്പ് ചാക്കില്‍ കയ്യിട്ടപ്പോള്‍ ഒരു നനവ് അനുഭവപ്പെട്ടു ‘നനഞ്ഞ ഗോതമ്പാണോ വില്‍ക്കുന്നത്? ‘ നബി ചോദിച്ചു. ‘അല്ല, ഇന്നലെ മഴപെയ്തപ്പോള്‍ നനവ് തട്ടിയതാണ്’ കടയുടമ പ്രത്യുത്തരം ചെയ്തു. ‘എന്നാല്‍ ജനങ്ങള്‍ കാണുന്ന രൂപത്തില്‍ മുകളില്‍ വെച്ചുകൂടേ, വഞ്ചന നടത്തുന്നവര്‍ എന്നില്‍ പെട്ടവനല്ല.’ എന്നാണ് നബി(സ) ചോദിച്ചത്.
വിദ്യാഭ്യാസ രംഗത്തെ കച്ചവട വല്‍കരണത്തിനെതിരെയും കോഴയും കൈക്കൂലിയും വാങ്ങി വിദ്യാഭ്യാസത്തെ ചൂഷണോപാധിയാക്കി മാറ്റുന്നതിനുമെതിരെ നാം പോരാടുന്നതില്‍ ഈ ആത്മീയത ദര്‍ശിക്കാവുന്നതാണ്.

വിപ്ലവത്തിന്റെ ആത്മീയ പ്രചോദനം (spiritual politics)
‘പാതിരാവില്‍ പ്രാര്‍ത്ഥനാ നിമഗ്നരാവുന്ന സാത്വികര്‍ പകല്‍ വേളകളില്‍ പടവാളേന്തുന്ന പടയാളികള്‍’ ചരിത്രത്തില്‍ ഇസ്‌ലാമിക വിപ്ലവകാരികളെ വ്യതിരിക്തരാക്കിയ വിശേഷണമായിരുന്നു ഇത്. കൊച്ചു കൊച്ചു സംഘങ്ങളായിട്ടും കൊമ്പന്‍മാരെ മുട്ടുകുത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞതും ഈ ആത്മീയതയിലൂടെയാണ്. കുരിശ് യുദ്ധവേളയില്‍ രാത്രി തന്റെ സൈനികരുടെ അവസ്ഥാന്തരങ്ങള്‍ നിരീക്ഷിക്കാനായി ടെന്റുകളുടെ അരികിലൂടെ സഞ്ചരിച്ച സുല്‍ത്താന്‍ സലാഹുദ്ദീന്‍ അയ്യൂബിക്ക് കേള്‍ക്കാന്‍ കഴിഞ്ഞത് പാതിരാ നമസ്‌കാരങ്ങളിലേര്‍പ്പെട്ട് ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരിക്കുന്ന സൈനികരെയാണ്. ഉടന്‍ അദ്ദേഹം പ്രഖ്യാപിച്ചു ‘യുദ്ധത്തിന് മുമ്പ് തന്നെ നാം യുദ്ധം ജയിച്ചിരിക്കുന്നു.’ മുഷ്ടികള്‍ ചുരുട്ടി മുദ്രാവാക്യം വിളിച്ചുകൊണ്ട് മാത്രമല്ല മുഷ്ടി നിവര്‍ത്തി പ്രാര്‍ത്ഥിച്ചും സമരം ചെയ്യാമെന്നാണ് നവതലമുറ സാക്ഷ്യപ്പെടുത്തുന്നത്. തഹ്‌രീര്‍ സ്‌ക്വയറിലെ പ്രക്ഷോഭത്തിന്റെ വിജയക്കൊടി ഡോ. യൂസുഫുല്‍ ഖറദാവി നേതൃത്വം നല്‍കിയ വെള്ളിയാഴ്ച പ്രാര്‍ത്ഥനനായിരുന്നു. കേരളത്തിലടക്കം സമരഭൂമികളില്‍ നമസ്‌കാരവും വെള്ളിയാഴ്ച പ്രാര്‍ത്ഥനയും പുതിയ സാന്നിദ്ധ്യമാണ്. മതം പള്ളികളില്‍ നിന്നും പുറത്തിറങ്ങി സമരഭൂമികളിലേക്ക് സഞ്ചരിക്കുകയാണ്. പുതിയ യൗവ്വന സംസ്‌കാരത്തില്‍ വിമോചനാത്മക ആത്മീയത ഒഴിക്കാനാവാത്ത സാന്നിദ്ധ്യമാണ്. അവര്‍ രാഷ്ട്രീയത്തെ ആത്മീയ വല്‍കരിക്കുകയാണ് ആത്മീയതയെ രാഷ്ട്രീയ വല്‍കരിക്കുകയും ചെയ്യുന്നു. പ്രാര്‍ത്ഥന തന്നെ ചിലപ്പോഴവര്‍ക്ക് മുദ്രാവാക്യമായി തീരുന്നു. മുദ്രാവാക്യങ്ങള്‍ പ്രാര്‍ത്ഥനകളും.
പത്തൊമ്പതാം നൂറ്റാണ്ടിലും യൂറോപ്പ് അഭിമുഖീകരിച്ച് ജനാധിപത്യ വിപ്ലവത്തില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ആത്മീയ-രാഷ്ട്രീയ (സ്പിരിച്ച്വല്‍ പൊളിറ്റിക്‌സ്) മായൊരു ജനാധിപത്യ വല്‍കരണത്തിനാണ് അറബ് വസന്തവും അറബ് ലോകവും സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നതെന്ന പ്രമുഖ ദലിത് ചിന്തകനായ കാഞ്ച എലയ്യയുടെ നിരീക്ഷണം ഇത്തരത്തില്‍ ശ്രദ്ധേയമാണ്. അറബ് ലോകത്തെ മാത്രമല്ല മുഴുലോകത്തെയും തന്നെ ഒരു പുനപ്രതിഷ്ഠക്ക് വഴിയൊരുക്കുന്നുണ്ട് ഈ ആത്മീയ രാഷ്ട്രീയം (spiritual politics) എന്ന് അദ്ദേഹം വിലയിരുത്തുന്നു. ഈ ആത്മീയ രാഷ്ട്രീയമാണ് തോക്കിന്‍ കുഴലിലൂടെയല്ലാതെ രക്തരഹിതമായ ജാസ്മിന്‍ സുഗന്ധം പരത്തുന്ന വസന്ത വിപ്ലവം ലോകത്തിന് മുമ്പില്‍ പരിചയപ്പെടുത്തിയത്.
 

Facebook Comments
Related Articles
Close
Close