Current Date

Search
Close this search box.
Search
Close this search box.

ന്യൂസീലന്‍ഡില്‍ പഠിക്കാന്‍ കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്

ന്യൂസീലന്‍ഡില്‍ ബിരുദാനന്തര ബിരുദം, പിഎച്ച്ഡി പഠനങ്ങള്‍ക്കുള്ള സമ്പൂര്‍ണ കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്പിന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. അവസാന തീയതി: മേയ് 31. പരിസ്ഥിതി പഠനം, ഫിഷറീസ്, ബയോ സെക്യൂരിറ്റി, ഭക്ഷ്യസുരക്ഷ എന്നീ വിഷയങ്ങളിലെ പഠനത്തിനാണ് സ്‌കോളര്‍ഷിപ്. യാത്ര, ട്യൂഷന്‍ഫീസ്, താമസച്ചെലവ്, ഇന്‍ഷുറന്‍സ്, സ്‌റ്റൈപ്പന്‍ഡ് തുടങ്ങി എല്ലാ ചെലവുകളും ഉള്‍പ്പെടുന്ന സ്‌കോളര്‍ഷിപ്പിനു കേന്ദ്ര മാനവശേഷി മന്ത്രാലയം മുഖേനയാണ് അപേക്ഷ നല്‍കേണ്ടത്. വെള്ളക്കടലാസില്‍ തയാറാക്കി, ഫോട്ടോ പതിച്ച അപേക്ഷ മേയ് 31നുമുന്‍പ് ഡല്‍ഹിയില്‍ കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ ഓഫിസില്‍ ലഭിക്കണം.

വിശദ വിവരങ്ങളും അപേക്ഷാ ഫോമിന്റെ മാതൃകയും കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്:

വിലാസം:Section Officer (ES.4 Section), Scholarship Division, Mintsiry of Human Resource Dev-elopment, Department of Higher Education, West BlockI, Wing6, 2nd Floor, R.K. Puram, New Delhi 110066.

 

mhrd.gov.in/sites/upload_files/mhrd/files/ NZ2012.pdf

Related Articles