Current Date

Search
Close this search box.
Search
Close this search box.

അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ ശാന്തപുരം

കേരളത്തിലെ വളരെ പഴക്കമുള്ള കലാലയങ്ങളില്‍ ഒന്നാണ് അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ ശാന്തപുരം. കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന വി.കെ.എം. ഇസ്സുദ്ദീന്‍ മൗലവി മുന്‍കൈയ്യെടുത്ത് 1953ല്‍ പെരിന്തല്‍മണ്ണ പട്ടിക്കാടിനടുത്ത മുള്ള്യാകുര്‍ശി ഗ്രാമത്തില്‍ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ മദ്രസ സ്ഥാപിച്ചു. കേരള ജമാഅത്തെ ഇസ്‌ലാമിയുടെ പ്രഥമ അമീര്‍ ആയിരുന്ന ഹാജി വി.പി. മുഹമ്മദലി സാഹിബായിരുന്നു ഉദ്ഘാടകന്‍. 1955ല്‍ മലപ്പുറത്ത് ചേര്‍ന്ന ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമ്മേളനം അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയയെ ഇസ്‌ലാമിയാ കോളേജായി ഉയര്‍ത്തി. പിന്നീട് 2003 മാര്‍ച്ച് ഒന്നിന് ലോകപ്രശസ്ത പണ്ഡിതന്‍ യൂസുഫുല്‍ ഖറദാവി അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയയായി(ഇസ്ലാമിക് സര്‍വ്വകലാശാല)യായി പ്രഖ്യാപിച്ചു. ഇസ്‌ലാമിനെ കുറിച്ച് അഗാധജ്ഞാനമുള്ള, കാലഘട്ടത്തിന്റെ തേട്ടമനുസരിച്ച് ഇസ്ലാമിക പ്രബോധനം നിര്‍വ്വഹിക്കാന്‍ കെല്‍പുള്ള പണ്ഡിതരെ വാര്‍ത്തെടുക്കയാണ് അല്‍ ജാമിഅയുടെ ലക്ഷ്യം. ഇന്ത്യക്കകത്തും പുറത്തുനിന്നുള്ള 600 പരം വിദ്യാര്‍ത്ഥികള്‍ അല്‍ ജാമിഅയിലെ വിവിധ കോഴ്‌സുകളില്‍ പഠനം നടത്തുന്നു.

 

ഫാക്കല്‍റ്റികള്‍

ഫാക്കല്‍റ്റി ഓഫ് തംഹീദി (പ്രിപറേറ്ററി കോഴ്‌സ്)
എസ്.എസ്.എല്‍.സിയോ തതുല്യ യോഗ്യതയോ ഉള്ള, ഉയര്‍ന്ന മാര്‍ക്കു നേടിയ വിദ്യാഅഥികള്‍ക്കാണ് പ്രവേശനം. ബിരുദ പഠനത്തിന്റെ മുന്നോടിയാണ് ഈ ദ്വിവര്‍ഷ പ്രിപറേറ്ററി കോഴ്‌സ്. ബിരുദ പഠനം ആരംഭിക്കുന്നതോടെ അറബി–ഇംഗ്ലീഷ് ഭാഷകള്‍ അനായാസം മനസിലാക്കാന്‍ കഴിയും വിധം രണ്ടു ഭാഷകള്‍ക്കും മുഖ്യപ്രാധാന്യം നല്‍കിയിരിക്കുന്നു. പുറമെ ഖുര്‍ആന്‍, ഹദീസ് പഠനവും കമ്പ്യൂട്ടര്‍ വിജ്ഞാനവും ഉള്‍പെടുത്തിയിട്ടുണ്ട്. പ്രിപറേറ്ററി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവഅക്ക് അല്‍ ജാമിഅഃയുടെ ബിരുദകോഴ്‌സുകളായ ശരീഅഃ ഫാക്കല്‍റ്റിയിലോ ഉസ്വൂലുദ്ദീന്‍ ഫാക്കല്‍റ്റിയിലോ ചേര്‍ന്നുപഠിക്കാം.

ഫാക്കല്‍റ്റി ഓഫ് ഉസൂലുദ്ദീന്‍
അല്‍ ജാമിഅയുടെ പ്രിപറേറ്ററി കോഴ്‌സോ തതുല്യ യോഗ്യതയോ പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രവേശനം. കോഴ്‌സ് കാലാവധി നാലുവര്‍ഷം. ഖുര്‍ആന്, ഹദീസ്, ഇസ്‌ലാമിക ചരിത്രം, എന്നിവക്ക് പുറമെ മതതാരതമ്യ പഠനം, അറബി, ഇംഗ്ലീഷ് ഭാഷകള്‍ എന്നിവക്ക് പ്രാധാന്യം. ഉസൂലുദ്ദീന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് അല്‍ ജാമിഅയുടെ പി.ജി. കോഴ്‌സുകളായ ഫാക്കല്‍റ്റി ഓഫ് ഖുര്‍ആന്‍, ഫാക്കല്‍റ്റി ഓഫ് ഹദീസ്, ഫാക്കല്‍റ്റി ഓഫ് ദഅ്‌വ എന്നീ കോഴ്‌സുകളിലോ അലീഗഢ് യൂണിവേഴ്‌സിറ്റി, ഹംദര്‍ദ് യൂണിവേഴ്‌സിറ്റി തുടങ്ങിയ സ്ഥാപനങ്ങളില്‍ തുടര്‍പഠനം നടത്താം.

ഫാക്കല്‍റ്റി ഓഫ് ശരീഅഃ
അല്‍ ജാമിഅയുടെ പ്രിപറേറ്ററി കോഴ്‌സോ തതുല്യ യോഗ്യതയോ പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രവേശനം. കോഴ്‌സ് കാലാവധി നാലുവര്‍ഷം. ഖുര്‍ആന്‍, ഹദീസ്, ഇസ്‌ലാമിക ചരിത്രം എന്നിവക്കു പുറമെ ഇസ്‌ലാമിക കര്‍മ്മശാസ്ത്ര താരതമ്യ പഠനം, ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രം എന്നിവക്ക് പ്രാധാന്യം. കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് അല്‍ ജാമിഅയുടെ പി.ജി. കോഴ്‌സുകളായ ഫാക്കല്‍റ്റി ഓഫ് ഖുര്‍ആന്‍, ഫാക്കല്‍റ്റി ഓഫ് ഹദീസ്, ഫാക്കല്‍റ്റി ഓഫ് ദഅ്‌വ എന്നീ കോഴ്‌സുകളിലോ അലീഗഢ് യൂണിവേഴ്‌സിറ്റി, ഹംദര്‍ദ് യൂണിവേഴ്‌സിറ്റി തുടങ്ങിയ സ്ഥാപനങ്ങളില്‍ തുടര്‍പഠനം നടത്താം.

ഫാക്കല്‍റ്റി ഓഫ് ഖുര്‍ആനിക സ്റ്റഡീസ്
അല്‍ ജാമിഅഃയുടെ ഡിഗ്രി കോഴ്‌സായ ഉസ്വൂലുദ്ദീനോ തതുല്യ യോഗ്യതയോ നേടിയവര്‍ക്ക് പ്രവേശനം നല്‍കുന്ന ഈ പി.ജി. കോഴ്‌സ്, ഖുര്‍ആനിക വിഷയങ്ങളില്‍ സ്‌പെഷലൈസേഷന്‍ ലക്ഷ്യം വെച്ചുള്ളതാണ്. രണ്ടു വര്‍ഷമാണ് പഠനകാലം. ഖുര്‍ആനിലെ വിഷയ പഠനങ്ങള്‍, ഖുഅആന്‍-ഹദീസ് താരതമ്യ പഠനങ്ങള്‍, ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളുടെ നിരൂപണം, ഖുര്‍ആന്റെ അമാനുഷികത, ഖുര്‍ആനിലെ കര്‍മശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍കൊള്ളുന്നതാണ് സിലബസ്. റിസര്‍ച്ചുവര്‍ക്കും കോഴ്‌സിന്റെ ഭാഗമാണ്.

ഫാക്കല്‍റ്റി ഓഫ് ദഅ്‌വ
ഇസ്‌ലാമിക പ്രബോധന പ്രവഅത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ യോഗ്യരായ പണ്ഡിതന്‍മാരെ വാര്‍ത്തെടുക്കുകയാണ് ഈ പി.ജി. ഫാക്കല്‍റ്റിയുടെ ലക്ഷ്യം. ഉസ്വൂലുദ്ദീന്‍ ഫാക്കല്‍റ്റിയിലോ തുല്യ കോഴ്‌സുകളിലോ പഠനം പൂഅത്തിയാക്കിയവര്‍ക്ക് പ്രവേശനം. കാലാവധി ഒരു വര്‍ഷം. ഖുഅആന്‍, ഹദീസ് പഠനങ്ങള്‍ക്കു പുറമെ പ്രബോധന ശാസ്ത്രം, ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍, മതതാരതമ്യപഠനം, ആധുനിക തത്ത്വശാസ്ത്രങ്ങളെക്കുറിച്ച പഠനം, ഭാഷാപഠനം എന്നിവ സിലബസിന്റെ മുഖ്യ ഭാഗങ്ങളാണ്. വിദ്യാര്‍ത്ഥികള്‍ക്ക് റിസര്‍ച്ച് വര്‍ക്ക് നിര്‍ബന്ധം.

ഫാക്കല്‍റ്റി ഓഫ് ലാംഗേജസ്
അറബി – ഇംഗ്ലീഷ് ഭാഷകളിലുള്ള ആഴത്തിലുള്ള പഠനം ലക്ഷ്യമാക്കിയുള്ള പോസ്റ്റഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അറബിക് ആന്റ് ഇംഗ്ലീഷ് എന്നപേരില്‍ ഒരു വര്‍ഷത്തെ കോഴ്‌സ് നടത്തുന്നു. ഏതെങ്കിലും ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് ഇന്റര്‍വ്യൂവിലുടെ പ്രവേശനം നല്‍കുന്നു.

പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഇസ്‌ലാമിക് എകണോമിക ആന്റ് ബാങ്കിംഗ്
ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തില്‍ അവഗാഹം നേടിവരെ വളര്‍ത്തിയെടുക്കുന്നതിനായിട്ടുള്ള പത്ത് മാസത്തെ കോഴ്‌സാണിത്. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. കോഴ്‌സിന്റെ ഭാഗമായി പ്രൊജക്റ്റ്, വൈവ, ഇന്റേണ്‍ഷിപ്, സ്റ്റഡി ടൂര്‍ എന്നിവയും ഉണ്ടായിരിക്കും.

സവിശേഷതകള്‍

-ഇസ്‌ലാമിക വിഷയങ്ങള്‍ക്കൊപ്പം +2 (NIOS), ബി എ ( കാലിക്കറ്റ് യൂണിവേഴ്‌സിററി ബിരുദങ്ങള്‍.
-അലിഗഢ്, ഹംദര്‍ദ്, ജാമിഅ മില്ലിയ്യ, ജെ എന്‍ യു, ഇന്റര്‍നാഷണല്‍ ഇസ് ലാമിക് യൂണിവേഴ്‌സിറ്റി മലേഷ്യ, അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി ഈജിപ്ത് എന്നിവിടങ്ങളില്‍ ഉന്നത പഠനത്തിന് സാധ്യത.

-ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രഗല്‍ഭരായ അധ്യാപകര്‍, വിദേശ യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള വിസിറ്റിംഗ് പ്രൊഫസര്‍മാര്‍
-ഐ ടി വിദ്യാഭ്യാസത്തിന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സെന്റര്‍, ഇന്റര്‍നെറ്റ്, സ്മാര്‍ട്ട് ക്ലാസ് റൂം സൗകര്യങ്ങള്‍
-അല്‍ജാമിഅ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റിസോഴ്‌സ് ഡെവലെപ്‌മെന്റിന് കീഴില്‍ നിരന്തര ട്രൈയിനിംഗ് സംവിധാനങ്ങള്‍.(വ്യക്തിത്വ വികസനം, കരിയര്‍ ഗൈഡന്‍സ് etc…)
-വിദ്യാര്‍ഥികളുടെ യോഗ്യത വര്‍ധിപ്പിക്കാന്‍ കോ-കരിക്കുലര്‍ ആക്റ്റിവിറ്റീസ്.

വനിത ഇസ്‌ലാമിയ കോളേജ് വണ്ടൂര്‍

അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയയുടെ സഹോദര സ്ഥാപനമായ വണ്ടൂര്‍ വനിത കോളേജില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി SSLC, +2 എന്നിവയോടൊപ്പം അഫ്‌സലുല്‍ ഉലമ, ഉസൂലുദ്ദീന്‍ തുടങ്ങിയ കോഴ്‌സുകള്‍ നടത്തപ്പെടുന്നു.

www.aljamia.net

Related Articles