Current Date

Search
Close this search box.
Search
Close this search box.

സി.എം. മെമ്മോറിയല്‍ സെന്റര്‍ ഫോര്‍ എഡുക്കേഷന്‍

കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സജീവമായ വിദ്യാഭ്യാസ ധര്‍മസ്ഥാപനമാണ് സി.എം മെമ്മോറിയല്‍ സെന്റര്‍ മടവൂര്‍. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന മുസ്്‌ലിം സമുദായത്തിന്റെ ഉന്നമനമാണ് സംഘടനയുടെ ലക്ഷ്യം 1991-ലാണ് സ്ഥാപനത്തിന്റെ തുടക്കം. വ്യത്യസ്ഥ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ 3000-ല്‍ പരം വിദ്യാര്‍ഥികള്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മിടുക്കരായ വിദ്യാര്‍ഥികളെ ഏറ്റെടുക്കുകയും അവരുടെ പഠനവും പാഠ്യേതര മേഖലകളും ഏറ്റെടുത്തു കൊണ്ട് മുന്നോട്ട് പോവുന്ന സംവിധാനവുമുണ്ട്. ടി.കെ അബ്ദുറഹ്്മാന്‍ ബാഖവിയാണ് ജനറല്‍ സെക്രട്ടറി. എഞ്ചിനീയറിങ്, മെഡിക്കല്‍, ഇസ്്്‌ലാമിക പഠനവും പ്രബോധനവും, അധ്യാപനം, മാനേജ്‌മെന്റ് സ്റ്റഡീസ് എന്നീ മേഖലകളിലേക്ക് വിദ്യാര്‍ഥികളെ പ്രാപ്തമാക്കുന്നതില്‍ സ്ഥാപനം ശ്രദ്ധിക്കുന്നു. ഓര്‍ഫനേജ്, അഗതിമന്ദിരം, ശരീഅ കോളേജ്, പ്രൊപഗേഷന്‍ അക്കാദമി, സി.എം. എഡുക്കേഷന്‍ ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ്, ബോര്‍ഡിങ് മദ്രസ, ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, മൂന്ന് സ്‌റ്റേറ്റ് സിലബസ് സ്‌കൂളുകള്‍ മുതലായവ സി.എം മെമോറിയല്‍ സെന്ററിന് കീഴില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.
ഹെല്‍ത്ത് കെയര്‍ പ്രോഗ്രാം, സമൂഹവിവാഹം, ജനസേവനം മുതലായ കാരുണ്യപ്രവര്‍ത്തനങ്ങളും നടത്തി വരുന്നു. ആറ് പള്ളികളും മൂന്ന് മദ്രസകളും ഉണ്ട്.

C M MEMORIAL CENTRE MADAVOOR
MADAVOOR PO
CALICUT DISTRICT PIN 673583
Phone office 0495 2246177
WEBSITE: http://www.cmcentreonline.com
E mail : [email protected]

Related Articles