Current Date

Search
Close this search box.
Search
Close this search box.

മര്‍ക്കസുസ്സഖാഫത്തി സ്സുന്നിയ്യ

markaz.jpg

കേരളത്തിലെ ഒരു പ്രമുഖ മുസ്‌ലിം കലാലയം. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയിലെ കാരന്തൂരില്‍ 1978-ല്‍ ആരംഭിച്ച സ്ഥാപനം.
സ്ഥാപനം: 1978
ആസ്ഥാനം: കാരന്തൂര്‍, കോഴിക്കോട്
ബിരുദം: സഖാഫി
സെക്രട്ടറി ജനറല്‍: കാന്തപുരം എ.പി. അബൂബക്കര്‍
വെബ്‌സൈറ്റ്: http://www.markazonline.com

മുസ്ലിങ്ങളുടെ വിദ്യഭ്യാസ, സാംസ്‌കാരിക, സാമൂഹിക രംഗങ്ങളില്‍ ഉയര്‍ച്ച ലക്ഷ്യം വച്ച് കൊണ്ടാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. 25 വിദ്യാര്‍ത്ഥികളാല്‍ പഠനം തുടങ്ങിയ കാരന്തൂര്‍ മര്‍കസില്‍ ഇന്ന് 40-ല്‍ പരം സ്ഥാപനങ്ങളിലായി പതിനായിരത്തോളം പേര്‍ പഠിക്കുന്നു. ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയുടെ ബിരുദത്തിനു തുല്യമായ പദവി ലഭിച്ച ഇന്ത്യയിലെ ഏക സ്ഥാപനമാണ് മര്‍ക്കസു സ്സഖാഫത്തി സ്സുന്നിയ്യ. ഈജിപ്തിലെ കൈറോ യൂണിവേഴ്‌സിറ്റിയുടെ അംഗീകാരമുണ്ട്.
പ്രസിഡന്റ്: സയ്യിദ് അലി ബാഖഫി തങ്ങള്‍, അഡ്മിനിസട്രേറ്റീവ് ഡയറക്ടര്‍: ഡോ. എം.എ. ഹകീം അസ്ഹരി, ജനറല്‍ മാനേജര്‍: സി. മുഹമ്മദ് ഫൈസി.
വിലാസം:
Markazu ssaqafathi sunniyya (sunni cultural center) Karanthoor, Karanthoor (po) Calicut
Kerala-673571
Tel-0091495-2800121
2800421,2800427, 2800330
Fax-00914952801831
Email: [email protected]

Related Articles