Current Date

Search
Close this search box.
Search
Close this search box.

മര്‍കസ് ഗാര്‍ഡന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്

രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളുടെ സര്‍വ്വതോന്മുഖ പുരോഗതിക്ക് വേണ്ടി മുന്നില്‍ നിന്ന് നേതൃത്വം നല്‍കാന്‍ കഴിവുള്ള ഒരു കൂട്ടം പണ്ഡിതന്മാരെയും വിദ്യാഭ്യാസ വിചക്ഷണരേയും പ്രൊഫഷണലുകളെയും വാര്‍ത്തെടുക്കാന്‍ വേണ്ടി 2001 ല്‍ തുടക്കം കുറിച്ച സ്ഥാപനമാണ് മര്‍കസ് ഗാര്‍ഡന്‍. ആധുനിക ബഹുമുഖ പാഠ്യപദ്ധതിയില്‍ മുസ്‌ലിം മത വിദ്യാഭ്യാസം സെക്യുലര്‍ ലിബറല്‍ വിദ്യാഭ്യാസവും സമന്വയിപ്പിച്ച കരിക്കുലമാണ് സ്ഥാപനം രൂപപ്പെടുത്തിയിട്ടുള്ളത്. പത്താം ക്ലാസ് പഠനത്തിന് ശേഷം ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും വിവിധ പരീക്ഷകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. ഏഴ് വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുന്ന കോഴ്‌സില്‍ ഇസ്‌ലാമിക് തിയോളജി, കര്‍മ്മ ശാസ്ത്രം, ഫിലോസഫി, സാഹിത്യം (അറബി, ഉറുദു, ഇംഗ്ലീഷ്), ഗോളശാസ്ത്രം, തര്‍ക്ക ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, സാമൂഹ്യശാസ്ത്രം, മന:ശാസ്ത്രം, എഴുത്ത് പരിശീലനം, പൊതു പ്രഭാഷണ പരിശീലനം, കംമ്പ്യൂട്ടര്‍ പഠനം തുടങ്ങിയവ ഉള്‍പ്പെടുത്തിയിരിക്കുന്നു. മിക്ക കോഴ്‌സുകള്‍ക്കും പൂര്‍ണമായി സ്‌കോളര്‍ഷിപ്പും ലഭിക്കുന്നതാണ്. ഏഴ് വര്‍ഷത്തെ പഠനത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ ജെ.എന്‍. യു, ഡി. യു, ജെ.എം. ഐ, എ. എം. യു. തുടങ്ങിയ ദേശീയ സര്‍വ്വകലാശാലകളില്‍ പഠനം നടത്തുകയും യു. ജി. സി. ഫെലോഷിപ്പോടെ ഗവേഷണം നടത്തുകയും ചെയ്യുന്നു. കാംബ്രിഡ്ജ്, ഇസ്താംബൂള്‍  യൂണിവേഴ്‌സിറ്റി, ദാറുല്‍ മുസ്തഫ യൂണിവേഴ്‌സിറ്റി യമന്‍ തുടങ്ങിയ അന്താരാഷ്ട്ര സര്‍വ്വകലാശാലകളിലേക്ക് വിദ്യാര്‍ത്ഥികളെ ഉപരി പഠനത്തിന് അയക്കുകയും ചെയ്യുന്നു. പഠനം പൂര്‍ത്തിയാക്കിയ വിദ്യര്‍ത്ഥികള്‍ ഇന്‍ഡ്യക്കകത്തും പുറത്തുമായി വ്യത്യസ്ത പ്രബോധന -പ്രൊഫഷണല്‍ വിദ്യാഭ്യാസ – സാമൂഹിക സേവന രംഗത്ത് നിറഞ്ഞ് നില്‍ക്കുന്നു.

സ്ഥാപനങ്ങള്‍

മദീനതുന്നൂര്‍ കോളേജ് ഓഫ് ഇസ്‌ലാമിക് സയന്‍സ്.
മര്‍കസ് ഗാര്‍ഡന്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്.
മര്‍കസ് ഗാര്‍ഡന്‍ സിവില്‍ സര്‍വ്വീസ് അക്കാദമി.
അല്‍ – സഹ്‌റ കിഡ്‌സ് ഗാര്‍ഡന്‍.
സപെഷ്യല്‍ സ്‌കൂള്‍

കോഴ്‌സുകള്‍

ബാച്ചിലര്‍ ഇന്‍ ഇസ്‌ലാമിക് സയന്‍സ് (BISc)
ഹയര്‍ സ്റ്റഡീസ് ഇന്‍ ഇസ്‌ലാമിക് സയന്‍സ (HISc)
ഇന്റഗ്രേറ്റഡ് ഇസ്‌ലാമിക് മാനേജ്‌മെന്റ് പ്രോഗ്രാം (IIMP)

ഡയറക്ടര്‍ : ഡോ: മുഹമ്മദ് അബ്ദുള്‍ ഹകീം അസ്ഹരി
വെബ്‌സൈറ്റ് : www.markazgarden.org
ഫോണ്‍ : 0495-2220884

Related Articles