Current Date

Search
Close this search box.
Search
Close this search box.

ജാമിഅ നദ്‌വിയ്യ എടവണ്ണ

കേരളത്തിലെ ഒരു പ്രധാന ഇസ്‌ലാമിക കലാലയം. കേരള നദ്‌വത്തുല്‍ മുജാഹിദീന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന് കീഴില്‍ അനേകം ഉപസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നു.

സ്ഥാപിതം: 1964
ബിരുദം: സ്വലാഹി
ചുരുക്കനാമം: ജെ.എന്‍. ഇ
ഡയറക്ടര്‍: അബ്ദുറഹ്മാന്‍ സലഫി
വെബ്‌സൈറ്റ്: http://jamianadwiyya.org

 

കേരളത്തിലെ മുസ്‌ലികളുടെ മതപരവും സാമൂഹിക സാംസ്‌കാരികാഭിവൃദ്ധിയും ലക്ഷ്യമാക്കിയാണ് 1964-ല്‍ മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുക്ക് എടവണ്ണയില്‍ സ്ഥാപനം ആരംഭിച്ചത്. 27 ഏക്കറിലായി വിപുലമായ പഠന സൗകര്യങ്ങളോടെയാണ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി സ്ഥാപനം ആരംഭിച്ചത്. ഖുര്‍ആന്‍, ഹദീസ്, സാഹിത്യം, ചരിത്രം എന്നിങ്ങനെ പ്രത്യേക മേഖലകളില്‍ ഊന്നല്‍ നല്‍കിയുള്ള പഠന സംവിധാനങ്ങളും സ്ഥാപനത്തിലുണ്ട്. ഇന്‍ഫര്‍മേഷന്‍ സെന്ററും വിശാലമായ ലൈബ്രറിസൗകര്യവും ഓഡിറ്റോറിയവും ഹോസ്റ്റലും ലാംഗ്വേജ് ലാബും പ്ലേഗ്രൗണ്ടും മസ്ജിദുമെല്ലാം അടങ്ങുന്നതാണ് കാമ്പസ്. എ. പി. അബ്ദുല്‍ ഖാദര്‍ മൗലവി പ്രസിഡന്റും പ്രഫ. അബ്ദുറഹ്മാന്‍ സലഫി ഡയറക്ടറുമാണ്.
പ്രധാന ഫാക്കല്‍റ്റികള്‍: ഫാക്കല്‍റ്റി ഓഫ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, ഫാക്കല്‍റ്റി ഓഫ് എഡുക്കേഷന്‍, ഫാക്കല്‍റ്റി ഓഫ് തിയോളജി, ഫാക്കല്‍റ്റി ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് ആന്റ് സോഷ്യല്‍ സയന്‍സ്, ഫാക്കല്‍റ്റി ഓഫ് കൊമേഴ്‌സ്, ഫാക്കല്‍റ്റി ഓഫ് സയന്‍സ്. കൂടാതെ ഇസ്‌ലാമിക് സ്റ്റഡിസ്, ഇംഗ്ലീഷ്, മുസ്‌ലിം തിയോളജി, ട്രാന്‍സ്‌ലേഷന്‍ സ്റ്റഡി, അറബി സാഹിത്യം മുതലായ ഡിപ്പാര്‍ട്ട്‌മെന്റുകളും സ്ഥാപനത്തിലുണ്ട്.
അണ്ടര്‍ഗ്രാജുവേറ്റ്: ബി. എ. അഫസലുല്‍ ഉലമാ, ബി. എ. ഫസീല, പ്രി. ഫസീല, സര്‍ട്ടിഫിക്കറ്റ് ഇന്‍ മോഡേണ്‍ അറബിക് ലാംഗ്വേജ്. ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍: എം. എ. ഇസ്‌ലാമിക് സ്റ്റഡീസ്, എം. എ. ഹദീസ് സാഹിത്യം, എം. എ. ട്രാന്‍സ്‌ലേഷന്‍ സ്റ്റഡി, എം. എ. ഫംഗ്ഷണല്‍ അറബിക്, എം. എ. അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍.
പ്രസിദ്ധീകരണങ്ങള്‍: അന്നദ്‌വ, മജല്ലത്തുസ്സ്വലാഹ്, വോയ്‌സ് ഓഫ് ജാമിഅ:

 

വിലാസം:
Jamia Nadwiyya Edavanna, Kerala – INDIA
(Run by Kerala Nadvathul Mujahideen)
Salah Nagar, Edavanna PO, Malappuram District, Kerala, India – PinCode: 676 541
Tel: +91-483-2700270, 2704770
email: [email protected]

Related Articles