പ്രവാചകൻറെ പാദസ്പർശമേറ്റ് പാവനമായ പുണ്യഭൂമിയാണ് മക്ക. അല്ലാഹു ഭൂമി-ആകാശങ്ങളെ സൃഷ്ടിച്ച നാൾ മുതൽ മക്കയെ പവിത്രമാക്കിയിരിക്കുന്നു (ബുഖാരി). ഇതുപോലെ മക്കയുടെ ശ്രേഷ്ഠത വിളിച്ചോതുന്ന ധാരാളം പ്രവാചകാധ്യാപനങ്ങളുമുണ്ട്. അല്ലാഹുവിൻറെ ഭൂമിയിലെ ആദ്യത്തെ ഭവനമായ കഅ്ബ മക്കയിലാണെന്നതും ആ ദേശത്തെ മറ്റു പ്രദേശങ്ങളിൽ നിന്ന് സവിശേഷമാക്കുന്നു. കഅ്ബയിൽ ചെന്ന് ഹജജ് നിർവഹിക്കാനും പ്രവാചക വിപ്ലവത്തിൻറെ കേന്ദ്രമായ മക്കയെ ഒന്ന് നേരിൽ കാണാനും വിശ്വാസികളുടെ ഹൃദയങ്ങൾ വെമ്പുന്നുണ്ട്. ഭയഭക്തി നിറഞ്ഞ മനസ്സുമായി, പാപമോചനത്തിനിരക്കുന്ന നാവുകളുമായി ജീവിക്കുന്ന വിശ്വാസികൾക്ക് മസ്ജിദുൽ ഹറാമിൽ ചെന്ന് രണ്ട് റകഅത്ത് നമസ്കരിക്കാൻ അതിയായ ആഗ്രഹവുമുണ്ട്. ഇയൊരു അഭിനിവേശം ഹജജ് നിർവഹിച്ച് മടങ്ങിവരുന്നവരുടെ അനുഭവങ്ങളിലേക്ക് കാതോർക്കാനും അത്തരം സംഭവങ്ങൾ വായിക്കാനും വിശ്വാസിയെ പ്രാപ്തമാക്കുന്നു.
ഇതേ രൂപത്തിൽ ഹജ്ജ് ചെയ്ത വ്യക്തികൾക്കും അവിടെ വച്ചുണ്ടായ അനുഭവങ്ങൾ, മനസ്സിൽ അങ്കുരിച്ച ആലോചനകൾ എന്നിവ പങ്കു
Also read: ‘അൻസാനീഹു’ വിന്റെയും ‘അലൈഹുല്ലാഹ്’ ന്റെയും വർത്തമാനങ്ങൾ
ഇസ്ലാം ഭൗതികതയെയും ആത്മീയതയേയും ഒരു പോലെ പരിഗണിക്കുന്നു. ഭൗതികതയെ വിമർശിക്കുന്ന ആത്മീയതയേയോ ആത്മീയതയെ വിമർശിക്കുന്ന ഭൗതികതയെയോ ഇസ്‌ലാം മുന്നോട്ട് വെക്കുന്നില്ല. ഈ രണ്ട് ആശയങ്ങളേയും ഒരുപോലെ ഇസ്‌ലാം കാണുന്നുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. പരസ്പര വിരുദ്ധമായ രണ്ടാശയങ്ങളുടെ ഫലത്തിൽ വ്യത്യസ്ത സന്ദർഭങ്ങളിൽ വൈരുദ്ധ്യാത്മക സമീപനങ്ങളുണ്ടാകുമ്പോൾ അത് തികച്ചും ആപേക്ഷികമാണെന്നും തെളിയുന്നു. മനുഷ്യ ജീവിതവും ഇതുപോലെ കടന്നു പോകുന്നതാണെന്നും ഗ്രന്ഥകർത്താവ് രേഖപ്പെടുത്തുന്നു. ഉപരിസൂചിതമായ രണ്ടാശയങ്ങളേയും ദ്വിധ്രുവ സംയോജനം (ഭൗതീകത-ആത്മീയത), ദ്വന്ദാത്മക സംയോജനം (സന്ദർഭങ്ങൾക്കനുസൃതമായി വിപരീതമാണെന്ന് മനസ്സിലാക്കപ്പെടുന്നവ) എന്നീ രണ്ട് തലക്കെട്ടിൽ വിശദീകരിക്കുന്നു. കഅ്ബയെന്നത് ഇബ്രാഹിം (അ) യുടെ ജീവിതത്തേയും അനുസ്മരിപ്പിക്കുന്നു. അങ്ങനെ പിതുരാധിപത്യ വ്യവസ്ഥകളോടും അധീശ്വ വ്യവഹാരങ്ങളോടും അദ്ധേഹം പോരാടിയ ചരിത്രവും ഈ ഭാഗത്ത് പ്രതിപാദിക്കുന്നു.
അറഫ, മശ്അറുൽ ഹറാം, മിന എന്നീ ഭാഗങ്ങളിൽ, അറഫ എന്നാൽ അറിവിനെ സൂചിപ്പിക്കുന്നതാണെന്നും മശ്അറുൽ ഹറാം അവബോധത്തേയും മിന ഭക്തിയെയും ഓർമിപ്പിക്കുന്നു എന്ന അലി ശരീഅത്തിയുടെ നിരീക്ഷണങ്ങളെ പങ്കുവെക്കുകയും തദനുസാരം ഈ മൂന്ന് വിചാരങ്ങളെയും ശാസ്ത്രം, ദർശനം, മതം എന്ന് വ്യാഖ്യാനിക്കുകയും ചെയ്യുന്നു. അറഫ ജീവിതത്തേയും ജീവനേയും കുറിച്ചുള്ള അറിവാണെന്നും അത് സമ്പൂർണമായി നേടുന്നവൻ ലോകത്തേയും ജീവിതത്തേയും കുറിച്ചുള്ള സമഗ്രാവബോധം സിദ്ധിക്കുന്നുണ്ടെന്നും വിശദമാക്കപ്പെടുന്നു. ഇങ്ങനെ ലൗകീക ജ്ഞാനം പ്രപഞ്ചത്തിൻറെ ധർമത്തെ അറിയാൻ സഹായിക്കുന്നുണ്ടെന്നും അതുവഴി ധർമത്തെ പിന്തുടരണമെന്നും നിരീക്ഷിക്കുന്നു. ധർമത്തെ പിന്തുടരൽ സ്വതന്ത്രമാണെന്നും അതിലേക്ക് നയിക്കുന്ന ആത്മാവിൻറെ വികാസത്തെ ഖുർആൻ പ്രസ്താവിച്ച, അന്നഫ്സ് അൽ അമ്മാറ, അന്നഫ്സ് അല്ലവ്വാമ, അന്നഫ്സ് അൽ മുത്വമഇന്ന, എന്ന സങ്കൽപ്പത്തെ ആധാരമാക്കി വ്യാഖാനിക്കുന്നു.
Also read: സീസിയുടെ മതനവീകരണവും അല്‍ അസ്ഹറിന്റെ ഭാവിയും
അവസാന ഭാഗമായ മിനയിൽ, ബലിയെ ആസ്പദമാക്കി ചർച്ച മുന്നോട്ടു പോകുന്നു. ഏതൊരു കർമത്തിനും ഭൗതീകവും ആത്മീയവുമായ ഫലങ്ങളുണ്ടാവും. ബലിയിലൂടെ മനുഷ്യർക്ക് മാംസം വീതിച്ച് നൽകുന്നത് ഭൗതിക കർമമാണ്. അതിൻറെ ഫലമനുഭവിക്കുന്നത് സമൂഹവുമാണ്. എന്നാൽ അതിൻറെ ആത്മീയ വശം അല്ലാഹുവിന് നാം കൊടുക്കുന്ന ഭക്തിയാണെന്നും ഖുർആനിൻറെ വെളിച്ചത്തിലൂടെ അദ്ദേഹം പറഞ്ഞുവെക്കുന്നു. ഇബ്റാഹീം നബിയുടെ ബലി നൽകലിൽ അദ്ദേഹം തനിക്ക് ഭൂവിൽ ഏറ്റവും പ്രിയങ്കരമായതിനെ അല്ലാഹുവിനുവേണ്ടി ത്യജിക്കാനാണ് തയ്യാറാവുന്നത്. അതിനുശേഷം മാനവചരിത്രത്തിൽ സംഭവ്യമായ ആദ്യബലിയെ (ഹാബീൽ-ഖാബീൽ ചരിത്രം) വിശകലനം ചെയ്യുന്നു. അവസാനം ജംറത്തുൽ അഖബയിലെ കല്ലേറിനെ വിശ്വാസി തൻറെ ഉള്ളിലടങ്ങിയിട്ടുള്ള പൈശാചിക പ്രവണതകളെ എറിഞ്ഞുടക്കുകയാണെന്ന് വിശേഷിപ്പിക്കുന്നു.
“മക്ക കാഴ്ചയിൽ നിന്ന് ഹൃദയത്തിലേക്ക്” അണയുമ്പോൾ വ്യത്യസ്ത രീതിയിൽ അനുവാചകൻറെ ആലോചനകളെ സ്വാധീനിക്കുന്നുണ്ട്. വായനക്കാരൻറെ ധിഷണാശക്തിയെ ഉത്തേജിപ്പിച്ച് പുതിയ ആശയങ്ങളിലേക്ക് ചിന്തകളെ ഉദ്ദീപിപ്പിക്കുന്നുണ്ട്. ഗ്രന്ഥകർത്താവിൻറെ ചിന്താപരതയും വായനാവൈഭവവും ഈ കൃതി അനാവരണം ചെയ്യുന്നുണ്ട്. ഇസ്‌ലാമിലെ ആരാധനകളുടെ സാമൂഹ്യതയും പ്രതീകാത്മകതയും ചർച്ച ചെയ്യപ്പെടുന്ന ഈ കാലത്ത് ഈ കൃതി ഒരു മുതൽക്കൂട്ടാണ്.
പുസ്തകം – മക്ക കാഴ്ചയില്‍നിന്ന് ഹൃദയത്തിലേക്ക്
ഗ്രന്ഥ കര്‍ത്താവ് – മുഹമ്മദ് ശമീം
പ്രസാധനം – ഐ. പി. എച്ച്
വില – 180 രൂപ