Current Date

Search
Close this search box.
Search
Close this search box.

നിരീശ്വരവാദത്തിന്റെ പുതിയതലങ്ങള്‍

നിരീശ്വവാദം പുതിയതരം ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ വിശ്വാസം പുതിയ തരം ഉത്തരങ്ങള്‍ തേടുന്നുണ്ടോ? ബുദ്ധിക്ക് ശാന്തിലഭിക്കാന്‍ പുതിയതരം തെളിവുകള്‍ ആവശ്യമാണോ? പുതിയതരം നിരീശ്വരവാദം ദാര്‍ശനികവും പ്രത്യശാസ്ത്രപരവുമായ ഘടകങ്ങളുടെ സൃഷ്ടിയല്ലാത്ത, സ്രഷ്ടാവിന്റെ ഉണ്മയില്‍ സംശയിക്കാത്ത, അവന്റെ നീതിയുടെ വിഷയത്തില്‍ മാത്രം സംശയം ഉന്നയിക്കുന്ന ഒന്നായി മാറിയോ?

രണ്ട് ഇല്ലായ്മകള്‍ക്കും യാദൃശ്ചികതയ്ക്കും ഇടലൂടെയാണ് നിരീശ്വരവാദം കടന്നുപോകുന്നത്. ജീവിതത്തിനു മുമ്പും ശേഷവും ഒന്നുമില്ല, യാദൃശ്ചികമായാണ് നാമിവിടെ എത്തിയത്, കൃത്യമായ ലക്ഷ്യമില്ലാത്തതാണ് നമ്മുടെ ജീവിതം, ഗര്‍ഭപാത്രം പുറത്തേക്കു നല്‍കുന്നു, ഭൂമി അതു വിഴുങ്ങുന്നു. കൈറോയിലെ ‘അസീറുല്‍ കുതുബ്’  2019 ല്‍ പ്രസാധനം ചെയ്ത ഡോ.അഹ്മദ് ഖൈരി അല്‍ ഉമരിയുടെ ‘എന്റെ ബുദ്ധിക്ക് ശാന്തി ലഭിക്കാന്‍’ (ലി യത്വ്മഇന്ന അഖ്‌ലീ) എന്ന ഗ്രന്ഥം ഒരുപാട് ചോദ്യങ്ങളും സംശയങ്ങളും ഉന്നയിക്കുന്നുണ്ട്.

ഗ്രന്ഥത്തിന്റെ ആദ്യ പേജുകള്‍ മുതല്‍ തന്നെ ദൃഢവിശ്വാസികളായ ആള്‍ക്കാര്‍ക്കോ നിരീശ്വരവാദികളായ ആള്‍ക്കാര്‍ക്കോ അല്ല ഈ ഗ്രന്ഥമെന്നും, മറിച്ച്, വിശ്വാസികളായ, എങ്കില്‍ പോലും മനസ്സിനകത്ത് ചില സംശയങ്ങള്‍ ബാക്കിയുള്ള, സ്വസ്ഥതക്കുറവുള്ള ആള്‍ക്കാരെയാണ് പുസ്തകം ലക്ഷ്യമിടുന്നതെന്ന് ഗ്രന്ഥകാരന്‍ പറഞ്ഞുവെക്കുന്നുണ്ട്.

Also read: മകനുമായുള്ള നൂഹ് നബിയുടെ സംഭാഷണം

നിരീശ്വരവാദത്തിന്റെ ഉണര്‍വും പ്രതിസന്ധിയും
അച്ചടിച്ചിറങ്ങുന്ന ഗ്രന്ഥങ്ങളുടെ വലിപ്പവും സെമിനാറുകളും വാര്‍ത്തകളും കണക്കുകളും തെളിയിക്കുന്നത്, കഴിഞ്ഞ നൂറ്റാണ്ടിന്റെ എഴുപതുകളുടെ അവസാനത്തോടെ മതസംഹിതകള്‍ക്ക് ഉണ്ടായ  വളര്‍ച്ച, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നിരീശ്വരവാദത്തിന് ഉണ്ട് എന്നുള്ളതാണ്. സത്യത്തില്‍ ആ നിരീക്ഷണം ശരിയല്ല തന്നെ, കാരണം, പുതിയ കാലത്തെ നിരീശ്വരവാദം(1)(അങ്ങനെ തന്നെ വിളിക്കപ്പെടാനാണ് അവരുടെ താത്പര്യം) വിശ്വാസസംഹിതകളെയും മൂല്യങ്ങളെയും മാനദണ്ഡങ്ങളെയും നേരിടാനുപയോഗിക്കുന്ന രീതി, മതത്തിന്റെ ആള്‍ക്കാര്‍ക്കു പുറമെ മറ്റു പലരെയും അതിന്റെ ശത്രുക്കളാക്കി മാറ്റിയിട്ടുണ്ട്. ഒന്നിനും വേണ്ടിയല്ലാതെ എല്ലാത്തിനെയും ഭിന്നിപ്പിക്കുന്ന ദൗത്യമാണത് ചെയ്യുന്നത്. ‘വിശ്വാസരാഹിത്യത്തിലെ വിശ്വാസ’ മെന്ന ഒരു മതമായി അതു മാറിയതു പോലെ.

വളരെ സുപ്രധാനമായ ഒരു പോയിന്റില്‍ നിന്നാണ് ഗ്രന്ഥം ആരംഭിക്കുന്നത്: ‘2017 ല്‍ പുറത്തുവന്ന ചില അമേരിക്കന്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നതു പോലെ നിരീശ്വരവാദം ഒരു മാനസിക രോഗമല്ല, ആ പഠനത്തില്‍ ഉള്‍പ്പെട്ട നിരീശ്വരവാദികളില്‍ പകുതിയിലേറെ ആള്‍ക്കാരും പ്രിയപ്പെട്ടവരുടെ ദേഹവിയോഗം, മാരകരോഗം പോലത്ത മാനസിക സംഘര്‍ഷങ്ങള്‍ വഴിയാണ് നിരീശ്വരവാദത്തില്‍ എത്തിയതത്രെ! അതേസമയം അറബ് പഠനങ്ങള്‍ പ്രകാരം അവിടുത്തെ മിക്ക നിരീശ്വരവാദ ചിന്തകളുടെയും കാരണം അറബ് വസന്തത്തിലെ വ്യാപക പരാജയമായിരുന്നു.’

Also read: കാറൽ മാർക്സും തൃശൂരിലെ കച്ചവടക്കാരനും

സത്യത്തില്‍, ചിന്താപരമായ ചില ഘടകങ്ങള്‍ നിരീശ്വരചിന്തയിലേക്ക് എത്തിക്കുന്നുണ്ട്. അതില്‍ പ്രധാനം, വിശ്വാസത്തെ നിര്‍ണയിക്കുന്ന ഘടകമായി നമ്മുടെ ബുദ്ധിയെ മാത്രം ഉപയോഗിക്കുക, കര്‍ക്കശമായ സ്വതന്ത്ര്യ ചിന്ത, ചിന്തയിലെ വിഘടനം എന്നിവയാണ്. കാരണം, ഈ രീതി ഒരു വസ്തുവിന്റെ പൂര്‍ണതയെ കാണുന്നതിന് മനുഷ്യന് മുന്നില്‍ തടസ്സമാവുന്നു. ഒരു വസ്തുവിന്റെ ഒരു ഭാഗം മാത്രം അതിന്റെ യാഥാര്‍ഥ്യം ഒരിക്കലും നമുക്ക് കാണിച്ചുതരില്ല, മിക്ക നിരീശ്വരവാദികളും ഒരു വസ്തുവിന്റെ ഒരു ഭാഗം മാത്രം മുറിച്ചെടുത്ത് അതിനുമേല്‍ അവരുടെ നിരീശ്വരവാദത്തെ നിര്‍മിച്ചെടുക്കുകയാണ്.

വിശ്വാസത്തെയും ശാസ്ത്രത്തെയും കൂട്ടിക്കെട്ടാനുള്ള ശ്രമവും നിരീശ്വരചിന്തയുടെ വ്യാപനത്തിന് കാരണമായിട്ടുണ്ട്. ചിലര്‍ മതത്തെ അനുഭവശാസ്ത്രത്തിന്റെ ഒരു ഉപശാഖയായി കാണുന്നു. മറ്റു ചിലര്‍ ശാസ്ത്രത്തെ മതപരമായ രീതിയില്‍ കൈകാര്യം ചെയ്യുന്നു, ശാസ്ത്രീയ വീക്ഷണങ്ങളെ സംശയമില്ലാത്ത ദൃഢമായ കാര്യങ്ങളായി മനസ്സിലാക്കുന്നു.
ലോകത്തിലെ ഏറ്റവും പ്രശസ്തനായ നിരീശ്വര പണ്ഡിതന്മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്നയാളാണ് റിച്ചാര്‍ഡ് ഡോക്കിന്‍സ് . ഇരുപതോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ പ്രസിദ്ധമായ ”ദൈവത്തിന്റെ മായ”(ദി ഗോഡ് ഡെല്യൂഷന്‍) മൂന്ന് ദശലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞ, 25 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട വ്യാപകമായി പ്രശസ്തി നേടിയ ഒന്നാണ്. മതങ്ങള്‍ക്കും വിശ്വാസത്തിനുമെതിരായ പോരാട്ടത്തില്‍ പരിണാമ സിദ്ധാന്തത്തെ ഒരു കുന്തമുനയായി ഉപയോഗിച്ചവരില്‍ ഒരാളാണ് അദ്ദേഹം. എങ്കില്‍ പുതിയ നിരീശ്വരവാദം തത്വശാസ്ത്രപരമായ മതനിഷേധത്തിന്നതീതമായി, അസഹിഷ്ണുതാപൂര്‍ണമായി മതത്തോട് ഏറ്റുമുട്ടാന്‍ തയ്യാറാകുന്നു. അത് ദൈവത്തിനെതിരായ നിരീശ്വരവാദമാണ്. മാത്രമല്ല ശാസ്ത്രത്തിന്റെ ശക്തിയില്‍ സമ്പൂര്‍ണ്ണ വിശ്വാസമുള്ള ഒരുതരം പ്രത്യയശാസ്ത്രമായി ശാസ്ത്രം മാറിയതിനാല്‍ പുതിയ നിരീശ്വരവാദം ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ പ്രധാനമായി ഉപയോഗിക്കുന്ന മാര്‍ഗങ്ങളിലൊന്നു കൂടിയാണത്. പുതിയ നിരീശ്വരവാദത്തിന് തത്വചിന്തയുടെ ആവശ്യമില്ല എന്നതും ഇതോടു ചേര്‍ത്തുവായിക്കണം.

Also read: ബിൽകീസും മോഡിയും ടൈം മാഗസിന്റെ നൂറിൽ എണ്ണുമ്പോൾ

ശാസ്ത്രവും സ്രഷ്ടാവും
തന്റെ 94ാം വയസ്സില്‍ ഇംഗ്ലീഷ് തത്വചിന്തകനും നിരീശ്വരവാദിയുമായ ബെര്‍ട്രാന്‍ഡ് റസലിനോട് ‘മരണശേഷം എന്തുകൊണ്ട് എന്നെ വിശ്വസിച്ചില്ല എന്ന് ദൈവം ചോദിച്ചാല്‍ എന്തു മറുപടി പറയുമെന്ന്’ ചോദിച്ചപ്പോള്‍ ‘മതിയായ തെളിവുകളുണ്ടായില്ല ദൈവമേ’ എന്നു പറയുമെന്നായിരുന്നു പ്രതികരണം. അപ്പോള്‍ ശാസ്ത്രീയപരമായി ദൈവം ഉണ്ടെന്നതിന് വല്ല തെളിവുകളുമുണ്ടോ എന്നതാണ് ചോദ്യം. സര്‍വ്വശക്തനായ സ്രഷ്ടാവിന്റെ നിലനില്‍പ്പിന് ശാസ്ത്രീയ തെളിവുകളൊന്നും ഇല്ല എന്നതാണ് വസ്തുത, ശാസ്ത്രത്തിന്റെ എല്ലാ നേട്ടങ്ങളും ഭൗതിക വശങ്ങളില്‍ മാത്രം പരിമിതമാണ്, പ്രകൃതിക്കും ദ്രവ്യത്തിനും പുറത്തുള്ളതെല്ലാം ശാസ്ത്രത്തിന് കണ്ടെത്താന്‍ കഴിയില്ല, സര്‍വ്വശക്തനായ ദൈവം ഈ പ്രകൃതിയുടെയും ദ്രവ്യത്തിന്റെയും പരിധിക്ക് പുറത്താണ്, അതിനാല്‍ ദൈവത്തിന്റെ അസ്തിത്വം ലബോറട്ടറിയില്‍ പ്രവേശിപ്പിക്കാന്‍ കഴിയുന്ന ഒരു സിദ്ധാന്തമോ അനുമാനമോ അല്ല. പ്രപഞ്ചത്തെ സൃഷ്ടിക്കുന്നതിലെ സര്‍ഗ്ഗാത്മകതയുടെയും കൃത്യതയുടെയും സൂചനയാണ് ശാസ്ത്രത്തിന് സംസാരിക്കാന്‍ കഴിയുന്നത്, അതിനു പിന്നില്‍ ഒരു മഹാനായ ദൈവമുണ്ട്, ഇവ സൂചനകളാണ്, തെളിവുകളല്ല, അതിനാല്‍ അദൃശ്യമായ വിശ്വാസം ദൈവത്തെ അറിയുന്നതില്‍ നിര്‍ണ്ണായകമാണ്,  ഇനി ദൈവത്തിന്റെ അസ്തിത്വത്തിന് പിന്നില്‍ ഭൗതികവും ശാസ്ത്രീയവുമായ തെളിവുകള്‍ ഉണ്ടായിരുന്നെങ്കില്‍, അദൃശ്യമായവയില്‍ വിശ്വസിക്കേണ്ട ആവശ്യമില്ലായിരുന്നു.

700 കോണ്ടിലിയന്‍ [2] ഗ്രഹങ്ങള്‍ക്കിടയില്‍ ആവാസയോഗ്യമായ ഒരേയൊരു ഗ്രഹമാണ് ഭൂമിയെന്ന് ആധുനിക ശാസ്ത്രം തെളിയിക്കുന്നു, മറ്റേതൊരു ഗ്രഹത്തിലും മറ്റു ജീവികളുടെ നിലനില്‍പ്പിന് 99.6% വരെ സാധ്യതയില്ല. ആ ഒരര്‍ഥത്തില്‍ ഭൂമി ജീവജാലങ്ങള്‍ക്ക് താമസയോഗ്യമാവുമ്പോള്‍ അതിനു പിന്നില്‍ ഒരു ശക്തി ഉണ്ടായിരിക്കണമല്ലോ. ഉദാഹരണത്തിന്, 1984 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട തന്റെ ”ഇന്റലിജന്റ് യൂണിവേഴ്‌സ്” എന്ന പുസ്തകത്തില്‍ സര്‍ ഫ്രെഡ് ഹോയല്‍ ഒരൊറ്റ പ്രോട്ടീന്‍ ക്രമരഹിതമായി സൃഷ്ടിക്കാനുള്ള സാധ്യത  നിഷേധിക്കുന്നുണ്ട്. 1989 ല്‍ ”ജോണ്‍ ഗ്രിബിന്‍”, ”മാര്‍ട്ടിന്‍ റൈസ്” എന്നിവര്‍ ചേര്‍ന്നു തയ്യാറാക്കിയ ”കോസ്മിക് യാദൃശ്ചികത” എന്ന പുസ്തകം ജീവിതത്തിന്റെ ആവിര്‍ഭാവത്തിനായി മുന്‍കൂട്ടി തയ്യാറാക്കിയ ഒന്നാണ് പ്രപഞ്ചമെന്ന് പറയുന്നുണ്ട്. അതായത്, ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിനു പിന്നില്‍ ഒരു പ്രത്യേക ഇച്ഛാശക്തിയും ശേഷിയും വിവേകവുമുണ്ട് എന്നര്‍ഥം.

റൈസ് തന്റെ ”ആറ് സംഖ്യകള്‍ മാത്രം: പ്രപഞ്ചത്തെ രൂപപ്പെടുത്തിയ അഗാധമായ ശക്തികള്‍”(Just Six Numbers: The Deep Forces that Shape the Universe) എന്ന പുസ്തകത്തിലും ഇത് സ്ഥിരീകരിക്കുന്നു. ഈ കാഴ്ചപ്പാട് ബെര്‍ട്രാന്‍ഡ് റസ്സലിന്റെയും നിരീശ്വരവാദികളുടെയും വാദങ്ങളെ നിരാകരിക്കുന്നതാണ്, അതായത്: ”ആരെങ്കിലും ഒരു ആശയം നിരസിക്കുകയാണെങ്കില്‍ അയാളുടെ നിരാസം തെളിയിക്കേണ്ട ആവശ്യമില്ല,” ഹെവന്‍ലി ടീപോട്ട് ഹൈപ്പോഥസിസ് എന്നാണ് അദ്ദേഹം അതിനെ പരിചയപ്പെടുത്തുന്നത്. ഭൂമിക്കും ചൊവ്വയ്ക്കുമിടയിലുള്ള ഒരു പ്രദേശത്താണ് ഈ ജഗ് സ്ഥിതിചെയ്യുന്നതെന്നും ചെറുതായതിനാല്‍ ദൂരദര്‍ശിനി കൊണ്ട് കാണാനാകില്ലെന്നുമാണ് വാദങ്ങളുടെ ചുരുക്കം. റസ്സല്‍ തുടര്‍ന്നു പറഞ്ഞു: ”ഈ ജഗ്ഗിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള അനുമാനം ദൈവത്തിന്റെ അസ്തിത്വത്തെ കുറിച്ചുള്ള അനുമാനം പോലെയാണ്. ഈ ജഗ്ഗിനെയോ അല്ലാഹുവിനെയോ ആരും കണ്ടില്ല’.

Also read: ബില്‍ക്കീസ് ദാദി; പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദം!

ഈ വാദം ദുര്‍ബലമാണെന്നതില്‍ യാതൊരു സംശയവുമില്ല, കാരണം ഈ ജഗ്ഗ് പ്രപഞ്ചത്തില്‍ അതിന്റെ സാന്നിധ്യത്തിലോ അഭാവത്തിലോ ഒന്നും വ്യക്തമാക്കുന്നില്ല, എന്നാല്‍ സര്‍വ്വശക്തനായ ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള സിദ്ധാന്തം പ്രപഞ്ചത്തിന്റെ ആവിര്‍ഭാവത്തെയും തുടര്‍ച്ചയെയും വിശദീകരിക്കുന്നു, അതിനാല്‍ ജഗ്ഗിന്റെ സിദ്ധാന്തം ഒരു ഉത്തരവും നല്‍കുന്നില്ല, മാത്രമല്ല ഇത് ഒരു ഗുണവും നല്‍കുന്നില്ല. അതിനാല്‍, നിരീശ്വരവാദികള്‍ ആദ്യത്തെ കാരണത്തെ യുക്തിരഹിതമായി കൈകാര്യം ചെയ്യുന്നു, സ്രഷ്ടാവായ സര്‍വശക്തന് ജീവിക്കാന്‍ ഒരു കാരണം ആവശ്യമാണെന്നും ഈ തെറ്റായ ആശയം എല്ലാത്തിനും കാരണമാകുന്ന ആദ്യത്തെ കാരണത്തെക്കുറിച്ചുള്ള ആശയത്തെ നശിപ്പിക്കുന്നുവെന്നും അവകാശപ്പെടുന്നു, അതിനാല്‍ പ്രപഞ്ചത്തിന് 14 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു തുടക്കം ഉണ്ടായിരുന്നുവെന്ന് അനുഭവശാസ്ത്രം അവകാശപ്പെടുന്നു. കാരണമാവുക എന്നത് ഭൗതിക ലോകത്തിന്റെ നിയമമാണ്, ഭൗതികവാദത്തിന് പുറത്തുള്ള എന്തും ഈ നിയമത്തിന് പുറത്തുമാണ്.

ഡാര്‍വിന്റെ പരിണാമസിദ്ധാന്തം, ഒരു സെല്ലില്‍ നിന്ന് സൃഷ്ടികളുടെ ആവിര്‍ഭാവം ആരംഭിച്ചാണ്, പിന്നീട് ആയിരക്കണക്കിന് വര്‍ഷങ്ങളായി വികസിച്ച്, വിവേകമുള്ള ഒരു വ്യക്തിയാകുന്നതെന്ന് പറയുന്നുണ്ട്. ഈ വിശ്വാസത്തില്‍ ആദം നബിക്ക് ഒരു സ്ഥാനം പോലുമില്ല, കാരണം അല്ലാഹുവിന്റെ കല്‍പനപ്രകാരമാണല്ലോ അദ്ദേഹത്തെ പടച്ചത്.
ലോകത്തിലെ തിന്മയുടെയും കഷ്ടപ്പാടുകളുടെയും പ്രശ്‌നം നിരീശ്വരവാദത്തിലേക്ക് നയിക്കുന്ന ഒരു കാരണമാണ്, ഈ പ്രശ്‌നം ക്രിസ്ത്യന്‍ ദൈവശാസ്ത്രത്തില്‍ വന്നതാണെന്ന് വിശ്വസിക്കപ്പെടുന്നു. ജൂതമതത്തിലും ഇസ്ലാമിലുമുള്ള ദൈവസങ്കല്‍പങ്ങള്‍ക്ക് വിപരീതമായി, ഒരുപക്ഷേ കരുണ, സമാധാനം, സ്‌നേഹം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ക്രിസ്തീയ ദര്‍ശനം തന്നെയാവാം ഇതിന്റെ കാരണം. അങ്ങനെ ക്രിസ്ത്യന്‍ സങ്കല്‍പത്തില്‍ ദൈവത്തിനും ലോകത്തിലെ തിന്മയെ നേരിടുന്നതില്‍ ദൈവത്തിന്റെ പങ്കും തമ്മില്‍ അന്തരം രൂപപ്പെട്ടു വന്നു.

ജീവിതത്തില്‍ വലിയ അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്ന ആള്‍ക്കാര്‍, കഠിനമായ അവസ്ഥകളിലൂടെ കടന്നുപോകുന്നവര്‍ എന്നിവര്‍ക്ക് പ്രാര്‍ഥനികളില്‍ ഉത്തരം ലഭിക്കുന്നില്ല എന്ന ചോദ്യം ഉയര്‍ന്നുവരാറുണ്ട്. പക്ഷെ ഇവിടെ മനസ്സിലാക്കേണ്ടുന്ന കാര്യം, പ്രാര്‍ത്ഥന വിശ്വാസവ്യവസ്ഥയുടെ ഭാഗം തന്നെയാണെന്നും വിശ്വാസത്തിലേക്ക് പ്രവേശിക്കുന്നതിനോ ഉപേക്ഷിക്കുന്നതിനോ ഉള്ള ഒരു കവാടമല്ലെന്നും അതിനാല്‍ പ്രാര്‍ഥനയെ ദൈവാസ്തിക്യം അറിയാനുള്ള ഒരു മാര്‍ഗമായി കണക്കാക്കരുത് എന്നുമാണ്.

Also read: ജീവിതാനന്ദത്തിന് ഭൂതകാലം മറക്കാം

കുറിപ്പുകള്‍

1)പുതിയ നിരീശ്വരവാദം: റിച്ചാര്‍ഡ് ഡോക്കിന്‍സ്, സാം ഹാരിസ്, ഡാനിയല്‍ ഡാനറ്റ് എന്നീ നിരീശ്വരവാദികളായ മൂന്ന് എഴുത്തുകാരുടെ  വിലയിരുത്തുന്നതിനായി മതവിരുദ്ധ പത്രപ്രവര്‍ത്തകനായ ഗാരി വൂള്‍ഫ് 2006 ല്‍ ”ദി ചര്‍ച്ച് ഓഫ് നോണ്‍ ബിലീവേഴ്സ്” എന്ന ലേഖനത്തില്‍ നിര്‍മിച്ചെടുത്ത പദപ്രയോഗം. :  അദ്ദേഹത്തിന്റെ നിരീക്ഷണപ്രകാരം, വ്യക്തികളുടെ മതപരമായ തിരഞ്ഞെടുപ്പുകളെ ചോദ്യം ചെയ്യുന്നതില്‍ ക്രൈസ്തവ സഭയെപ്പോലെ ഒന്നായി അതു മാറിയിരുന്നു. പുതിയ നിരീശ്വരവാദത്തിന്റെ സവിശേഷത അതിന്റെ തീവ്രമായ പ്രവണതയാണ്, കാരണം ശാസ്ത്രത്തിന് എല്ലാ വസ്തുതകളും വെളിപ്പെടുത്താന്‍ കഴിയുമെന്നും  ഭൗതിക ലോകത്തിനപ്പുറമുള്ള എല്ലാ വസ്തുതകളെയും അത് നിഷേധിക്കുന്നുവെന്നും ശക്തമായ മതവിരുദ്ധമാണതെന്നും.
2)കോണ്ടിലിയന്‍: ഇരുപത് പൂജ്യങ്ങളുള്ള ഒരു സംഖ്യ.

വിവ- മുഹമ്മദ് ശാക്കിര്‍ മണിയറ

Related Articles