Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യൻ സംഗീതത്തിലെ ശ്രുതി വൈവിധ്യങ്ങൾ

മുസ് ലിം അപരവത്കരണത്തെ തടയാനു ള്ള ഏറ്റവും ഫലപ്രദമായ മാർഗം ചരിത്രത്തിന്റെ ശരിയായ വീണ്ടെടുപ്പത്രെ.

പച്ചക്കുതിര 2022 ഒക്ടോബർ ലക്കത്തിൽ “കർണാടക സംഗീതത്തിലെ പേർഷ്യൻ വഴിത്താരകൾ ” എന്ന ജോസഫ് പോൾ ചിറമേലിന്റെ പഠനത്തിൽ നിന്നുള്ള അതീവ പ്രസക്തമായ ചെറിയൊരു ഭാഗം താഴെ:
“അർദ്ധ സത്യങ്ങളും അസത്യങ്ങളും കൊണ്ട് സാധിക്കാവുന്നതല്ല ചരിത്ര നിർമ്മിതി. കലാരൂപങ്ങളുടെ ചരിത്രമാകുമ്പോൾ പ്രത്യേകിച്ചും. കാരണം കലകൾ ജനസംസ്കൃതിയുടെ ആധാരശിലകളിൽ ഒന്നാണ്.
കർണാടക സംഗീതത്തിലെ മധ്യപൂർവ്വേഷ്യൻ വഴിത്താരകളിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് ഉത്തരേന്ത്യൻ സംഗീതത്തെക്കുറിച്ചൊന്ന് പറയേണ്ടതുണ്ട്.

ഡൽഹി മുഗൾ സുൽത്താൻമാരുടെ കാലം മുതൽ സാഹിത്യം, ശിൽപകല, നൃത്തം, സംഗീതം, ചിത്രമെഴുത്ത് എന്നിവ മറ്റേതൊരു കാലഘട്ടത്തെക്കാളും പുഷ്ട്ടിപ്പെടുക മാത്രമല്ല അവരുടെ ഭരണകാലം ഇന്ത്യയിൽ സംഗീത കലയുടെ സുവർണകാലമായിത്തീരുകയാണുണ്ടായത്.
വടക്കേന്ത്യൻ സംഗീതത്തിലെ ക്ലാസിക് രൂപങ്ങളായ ധ്രുപദ് ഖയാൽ, ചതുരംഗ്, ടഷ, ടുമ്രി മുതലിങ്ങോട്ട് ഖവ്വാലി, ഗസൽ, രജൻ തുടങ്ങി എത്രയോ സംഗീതരൂപങ്ങൾക്ക് അടിത്തറ പാകപ്പെട്ട കാലമാണ് മുഗൾ ഭരണകാലഘട്ടം. മാത്രമല്ല ഹിന്ദുസ്ഥാനി സംഗീതത്തിന്റെ നെടുംതൂണുകളായ സംഗീത ഗ്രന്ഥങ്ങളും ഉപകരണ വിദഗ്ധരും ഇക്കാലയളവിലാണുണ്ടാകുന്നത്. ഗൗഡി നോഹർ, ഘാന്തർ, ഡാഗർ, എന്നിങ്ങനെ ആലാപനത്തിന് പ്രശസ്തമായ ബാണികളും എണ്ണമറ്റ ഘരാനകളും രൂപം കൊണ്ടത് മുഗൾ സുൽത്താൻ മാരുടെ കാലത്തല്ലേ?

സ്വാമി ഹരിദാസ് , താൻ സെൻ , മകൾ സരസ്വതി, നഥൻ ബക്സ് , വിലായത് ഖാൻ , ഫയാസ് ഖാൻ ,സവായ് ഗന്ധർവ്വ , അബ്ദുൽ ഖരീം ഖാൻ , ഹീരാ ബായി , ബദേദ്കർ , കേസർ ഭായ് കേകർ, ഗംഗുഭായ് ഹംഗൽ, ഓംകർ നാഥ് ഠാക്കൂർ ,ബേഡേ ഗുലാം അലി ഖാൻ, ബീഗം അക്തർ, കുമാർ ഗന്ധർവ്വ , ജസ് രാജ് പണ്ഡിറ്റ്, പങ്കജ് ഉദാസ് , ഭീംസെൻ ജോഷി, കൂടെ കേരളീയനായ രമേശ് നാരായണനും. ഗായകരുടെ ഈ നീണ്ട നിരക്ക് അവസാനമുണ്ടോ..?
എണ്ണമറ്റ ബാംസുരി, സന്തൂർ, ഷെഹനായ് , തബല, പക്ക വാജ് വാദകർ വേറെ!

സംഗീത മകരന്ദം, രാഗ തരംഗിണി, സദ് രാഗ ചന്ദ്രോദയം, സംഗീത പാരിജാതം, അനുപമ സംഗീത വിലാസം തുടങ്ങി ഡസൻ കണക്കിന് സംഗീത ഗ്രന്ഥങ്ങൾ ഈ കാലയളവിൽ ഉണ്ടായതാണ് !

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles