Current Date

Search
Close this search box.
Search
Close this search box.

സാംസ്‌കാരിക നായകര്‍ വരുന്നു.. ഇനി ആപ്പിലാകും!

ആനുകാലികങ്ങളെല്ലാം ചൂലെടുത്തിറങ്ങിയിരിക്കുകയാണ്. ആം ആദ്മി പാര്‍ട്ടി വലിയ ബഹളങ്ങളോ പരിപാടികളോ കേരളത്തില്‍ ഉണര്‍ത്തിയിട്ടില്ലെങ്കിലും മിക്ക ആനുകാലികങ്ങളുടെയും കവര്‍സ്‌റ്റോറി ആപ്പ് തന്നെ. മാധ്യമം, മാതൃഭൂമി ആഴ്ചപ്പതിപ്പുകളും മലയാളം വാരിക, പാഠഭേദവുമെല്ലാം ആദ്മി പാര്‍ട്ടികൊണ്ടുള്ള ആറാട്ടാണ്..
എല്ലാരും എഴുതിയെഴുതി ഈ കുട്ടിയെ ഇല്ലാതാക്കാനുള്ള പുറപ്പാടിലാണെന്ന് തോന്നിപ്പോകും…

ആം ആദ്മി സൂക്ഷിക്കുക, സാംസ്‌കാരിക നായകര്‍ വരവായി എന്ന ടൈറ്റിലില്‍ സിവിക് ചന്ദ്രന്‍ പാഠഭേദത്തില്‍ എഴുതിയത് ഒന്നും പൊളിക്കാനല്ലാതെ നിര്‍മിക്കാന്‍ അറിയാത്തവരാണ് സാംസ്‌കാരിക നായകര്‍ എന്നാണ്.

‘സാക്ഷരതാ യത്‌നം കഴിഞ്ഞപ്പോള്‍ ആ അന്തരീക്ഷത്തെ മുന്നോട്ട് നയിക്കാന്‍ വേണ്ടി അവതരിപ്പിക്കപ്പെട്ട സെക്യൂലര്‍ കള്‍ച്ചര്‍ എന്ന പ്രസ്ഥാനം ഓര്‍മ്മയുണ്ടോ..
അഴീക്കോട്, എംടി, എന്‍ പി മുഹമ്മദ്, സച്ചിദാനന്ദന്‍, ബി രാജീവന്‍ , ആനന്ദ്, എന്‍ എസ് മാധവന്‍, ഏതാണ്ടെല്ലാ സാംസ്‌കാരിക നായകരുമുണ്ടായിരുന്നു ആ സംഘത്തില്‍…
പി്ന്നീടാരെങ്കിലും അതിനെ പറ്റി കേട്ടിട്ടുണ്ടോ..

ജെ എസ് എസ് വന്നപ്പോഴും ഇത്‌പോലൊരു ഒഴുക്കുണ്ടായി..
സാംസ്‌കാരിക നായകരുടെ ഏറ്റവും ഒടുവിലത്തെ മുന്‍കൈ ഫിഫ്ത്ത്
എസ്‌റ്റേറ്റായിരുന്നല്ലോ…
വേണുവും സാറാജോസഫും സി ആര്‍ പരമേശ്വരനും , എം എന്‍ കാരശ്ശേരിയും ബി ആര്‍പിയും ഹമീദ് ചേന്ദമംഗല്ലുരും എല്ലാം ഉണ്ടായിരുന്നു.. അവരുടെ കഥയെന്താണ്…?’

അത്‌കൊണ്ട് സാംസ്‌കാരിക നായകരുടെ വരവ് നല്ലതിനായിരിക്കില്ല എന്ന് സിവിക്.

*******************************************

സമകാലീന സാഹിത്യത്തില്‍ അജ്ഞരായ നായകന്‍മാരാണ് ശരിക്കും പരിഭാഷകര്‍. അവരില്ലായിരുന്നെങ്കില്‍ നമ്മള്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിനെയോ, അസ്തൂരിയാസിനെയോ ക്ലാരിസ് ലിഷ് പെക്തോവിനെയോ അറിയുമായിരുന്നില്ല..
ലാറ്റിനമേരിക്കന്‍ സാഹിത്യത്തെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി നമ്മിലേക്ക് കഥകളുടെ പ്രപഞ്ചത്തെ തുറന്ന് വിട്ട അവര്‍ക്ക് എത്ര നന്ദിയോതണം.
ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും മികച്ച ലാറ്റിനമേരിക്കന്‍ എഴുത്തുകാരനെന്ന് മാര്‍ക്വേസ് തന്നെ വിശേഷിപ്പിച്ച ഗ്രിഗറി റെബസ്സയാണ് പരിഭാഷകരില്‍ പ്രമുഖന്‍.
ഗ്രിഗറി റെബസ്സയെ പറ്റി വൈക്കം മുരളിയുടെ ഉജ്വലമായ എഴുത്തുണ്ട് ജനുവരി 2014 ലക്കം ഭാഷാപോഷിണിയില്‍..

*******************************************************

എഴുത്തുകാര്‍ക്കുള്ള പ്രതിഫലം എന്തുമാത്രം തുഛമാണെന്നെഴുതുന്നുണ്ട് മലയാലം വാരികയില്‍ കല്‍പ്പറ്റ നാരായണന്‍.
‘ചെറുകഥകളെഴുതുന്ന എംടിക്ക് ഏറിവന്നാല്‍ ഒരു കഥക്ക് 10000 കിട്ടും ..
അതിലും എത്രയോ അലസമായി എഴുതുന്ന തിരക്കഥക്ക് കിട്ടുന്നത് നാല്‍പ്പതോ അന്‍പതോ ലക്ഷമാണ്….’

ഒരിക്കല്‍ എം എഫ് ഹുസൈനോടൊരാള്‍ നിങ്ങളിങ്ങനെ ചിത്രം വരച്ചിട്ട് ഒരു കോടിയൊക്കെ വിലയിടുന്നത് തെറ്റല്ലേ എന്ന് ചോദിച്ചു..
.
എം എഫ് ഹുസൈന്റെ മറുപടി ഇങ്ങനെയായിരുന്നു..

‘നിങ്ങളുടെ കാഴ്ചയില്‍ ഞാന്‍ വളരെ എളുപ്പപ്പണിയാണ് ചെയ്യുന്നത്. പക്ഷെ നോക്കൂ.. എനിക്ക് 72 വയസ്സായി … 72 വയസ്സുകൊണ്ടാണ് ഞാനീ ചിത്രം വരച്ചത്… അതിന് ഈ കാണുന്ന കോടിയൊന്നും സത്യത്തില്‍ പോര..’

Related Articles