Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം വിരുദ്ധമാകുന്ന മാധ്യമങ്ങളും മുസ്‌ലിംകളില്ലാത്ത ഇന്ത്യയും

മുഖ്യധാരാ മാധ്യമങ്ങളും സവര്‍ണ്ണ പൊതുബോധവും ഇസ്‌ലാം വിരുദ്ധമാവുന്നതിനെ കുറിച്ച് സുന്നി അഫ്കാറും(ഡിസംബര്‍4)തെളിച്ചവും (ഡിസംബര്‍) പ്രസിദ്ധീകരിച്ച രണ്ട് അഭിമുഖങ്ങളാണ് വായനാവാരം ചര്‍ച്ച ചെയ്യുന്നത്. മീഡിയകള്‍ സത്യം മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ലെന്നും പ്രത്യേകിച്ചും പ്രശ്‌നം മുസ്‌ലിംകളുമായി ബന്ധപ്പെട്ടതാണെങ്കില്‍ തീര്‍ത്തും പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നുമാണെന്ന് യോഗീന്ദര്‍ സിക്കന്ത് അഭിപ്രായപ്പെടുന്നു. യോഗീന്ദര്‍ സിക്കന്ദുമായി മാധ്യമ പ്രവര്‍ത്തകന്‍ അജിത് സാഹി നടത്തിയ അഭിമുഖമാണ് സുന്നി അഫ്കാറിലെ കവര്‍ സ്റ്റോറി. എന്നാല്‍ മുസ്‌ലിംകള്‍ ഇല്ലാത്ത ഇന്ത്യ എങ്ങിനെയായിരിക്കുമെന്ന് വിശദീകരിക്കുകയാണ് കാഞ്ച ഐലയ്യ. ഹൈദരാബാദിലെ ലക്ചറായ കെ.അസ്‌ലം നടത്തിയ അഭിമുഖമാണ് തെളിച്ചം മാസികയിലുള്ളത്.

മുസ്‌ലിം വിരുദ്ധത ഒരു വശത്ത് കൊണ്ടു നടക്കുമ്പോള്‍ ഹിന്ദു ക്യാമ്പുകളില്‍ അരങ്ങൊരുങ്ങുന്ന വാര്‍ഗീയ തീവ്രവാദ ചലനങ്ങളെ അവഗണിക്കുകയോ കണ്ടില്ലെന്ന് നടിക്കുകയോ ആണ് ചെയ്യുന്നത്. ഇതിന് ഉദാഹരണമായി യോഗീന്ദര്‍ സിക്കന്ദ് എടുത്തുദ്ധരിക്കുന്നത് നരേന്ദ്രമോഡിയുടെ വിലാസമാണ്. മറ്റൊരു രാജ്യത്തായിരുന്നെങ്കില്‍ വധ ശിക്ഷയോ നൂറു വര്‍ഷത്തെ തടവോ ലഭിക്കുകയോ അന്താരാഷ്ട്ര കുറ്റകൃത്യ നിയമ പരിധിയില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യേണ്ട ഗുജറാത്ത് കലാപത്തലെ മുഖ്യ പ്രതിക്കെതിരെ മീഡിയ വേണ്ട രീതിയില്‍ പ്രതികരിച്ചില്ല എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. യോഗീന്ദര്‍ സിക്കന്ദ് ഇങ്ങിനെ ഉപസംഹരിക്കുന്നു. പോലീസ്, ജുഡീഷ്വറി, കോര്‍ട്ട്, മീഡിയ തുടങ്ങി എല്ലാ മേഖലകളില്‍ നിന്നും പ്രതീക്ഷ നഷ്ടപ്പെട്ട രീതിയിലാണ് ഇന്ന് ഇന്ത്യന്‍ മുസ്‌ലിംകളുടെ അവസ്ഥ. അങ്ങനെ സംഭവിച്ചു കഴിഞ്ഞാല്‍ അത് രാജ്യത്തിനും അവര്‍ക്ക് തന്നെയും ദുരിതങ്ങളായിരിക്കും സമ്മാനിക്കുക. ആസന്നമായി ദുരന്തത്തില്‍ നിന്നും നമ്മുടെ മണ്ണിനെ രക്ഷിക്കാന്‍ രാജ്യത്തിന്റെ നേതൃത്വം, അല്ലെങ്കില്‍ സ്വയം അങ്ങിനെ വിശേഷിപ്പിക്കുന്നവര്‍ ഉണര്‍ന്നിരിക്കേണ്ട സമയത്താണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത്.

അറിയപ്പെടുന്ന കീഴാള ചിന്തകനും രാഷ്ട്രീയ നിരീക്ഷകനുമായ കാഞ്ച എലയ്യയുമായിയുള്ള അഭിമുഖത്തിലേക്ക് വരാം. അക്കാദമിക രംഗത്ത് മേല്‍ക്കോയ്മ നേടിക്കൊണ്ടിരിക്കുന്ന ബ്രാഹ്മണ മേധാവിത്വത്തെയും സവര്‍ണ ബോധത്തെയുമാണ് കുറിച്ചാണ് കാഞ്ച ഐലയ്യയുടെ സംസാരം.

ഇന്ത്യന്‍ മതേതരത്വവും പുനപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ഇന്ത്യയിലെ ജാതിവ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തി ഇന്ത്യന്‍ ഭരണഘടന സൂഷ്മമായി നിരീക്ഷിക്കപ്പെടണം. ആത്മീയത രണ്ട് രീതിയില്‍ വികാസം പ്രാപിക്കുമെന്ന് കാഞ്ച എലയ്യ നിരീക്ഷിക്കുന്നു. അതിലൊന്ന് സ്പിരിച്വല്‍ ഡെമോക്രസിയും മറ്റൊന്നു സ്പിരിച്വല്‍ ഫാഷിസവുമാണ്. ഇതില്‍ ഇന്ത്യയിലെ ഹിന്ദ്വത്വ വക്താക്കള്‍ പ്രമോട്ട് ചെയ്യുന്നത് സ്പിരിച്വല്‍ ഫാഷിസമാണ്. ആഗോള അരക്ഷിതാവസ്ഥക്ക് കാരണം തന്നെ ആത്മീയഫാഷിസമാണ്. എന്നാല്‍ ഇസ്‌ലാം സ്പിരിച്വല്‍ ഡെമോക്രസിയില്‍ അധിഷ്ടിതമാണ്. താഴ്ന്ന വിഭാഗങ്ങള്‍ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ടത് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിലൂടെയല്ലെന്നും ഇസ്‌ലാമിന്റെ സാമൂഹിക-ദൈവ കാഴ്ചപ്പാടുകളാണ് അതിന് നിമിത്തമായതെന്നും സമര്‍ഥിക്കുന്നു.

എന്നാല്‍ ഇസ്‌ലാമിന്റെ സമത്വകാഴ്ചപ്പാട് ഖുര്‍ആനിലും പള്ളികളിലുമുണ്ടെങ്കിലും ജാതിവിഷയത്തില്‍ പ്രയോഗിച്ചിട്ടോ തിരിഞ്ഞറിഞ്ഞിട്ടോ ഇല്ലെന്നു പറയുന്ന അദ്ദേഹം അംബേദ്കറെക്കാള്‍ വലിയ മാതൃക രാജ്യത്ത് മുസ്‌ലിംകള്‍ക്ക് കാഴ്ചവെക്കാനാവുമെന്ന് ഉറപ്പിച്ചു പറയുന്നു. ഇന്ത്യ വിതൗട്ട് ഇസ്‌ലാം എന്ന കാഞ്ച എലയ്യയുടെ പുറത്തിറങ്ങാനിരിക്കുന്നു പുസ്തകത്തെ കുറിച്ചും സംസാരിക്കുന്നുണ്ട്. ഇസ്‌ലാമില്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ അവസ്ഥ എന്താകുമായിരുന്നു എന്നതാണ് അതിലെ നിരീക്ഷണം. ഇസ്‌ലാമിനെ കുറിച്ചും മുസ്‌ലിംകളെ കുറിച്ചും ഇപ്രകാരം വിശദീകരിക്കുന്നു. ‘ഇസ്‌ലാം എന്നത് ഒരു ആഗോള ചിന്താരീതിയും ശ്രദ്ധേയമായ ഒരു പരിവര്‍ത്തന ആശ്രയസ്രോതസ്സുമാണ്. ഇത് ഇന്ത്യക്ക് ഒരുപാട് രീതിയില്‍ ഉപകരിച്ചിട്ടുണ്ട്. പഷെ, മുസ്‌ലിംകള്‍ ആ യാഥാര്‍ഥ്യം മനസ്സിലാക്കിയിട്ടില്ല. അവര്‍ ഒരുമിച്ചിരുന്നാലുള്ള ഗുണഫലങ്ങള്‍ അവര്‍ തിരിച്ചറിഞ്ഞിട്ടില്ല. എല്ലാവരും ഇറച്ചിയും ബിരിയാണിയും തിന്നിരിപ്പാണ്. ഇസ്‌ലാമിലെ ഫിലോസഫിക്കലായ ദൈവചിന്ത വലിയൊരു ചിന്താരീതിയാണ്. ഹിന്ദു ശരീരങ്ങളുടെ ദൈവത്തില്‍ വിശ്വസിക്കുന്നു. മുസ്‌ലിംകളുടെ ദൈവം കാണപ്പെടാത്തതാണ്. പഷെ അവര്‍ ദൈവത്തെ ഭയക്കുന്നു. എന്തു കൊണ്ട് അവര്‍ ഭയക്കുന്നു എന്നെനിക്കറിയില്ല. കാണപ്പെടുന്ന ആയുധങ്ങളെയല്ലേ സാധാരണ ഭയക്കാറ്?

ശവദഹനം ഹൈന്ദവല്ല യേശു ജനിച്ചത് ക്രിസ്തുമസിനല്ല
എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുല്ല മാതൃഭൂമി വാരാന്ത്യപ്പതിപ്പിലൂടെ ഒരിക്കല്‍ കൂടി തന്റെ ഹൈന്ദവാഭിനിവേശം വെളിപ്പെടുത്തി. ഇത്തവണ പറഞ്ഞത് താന്‍ മരണപ്പെട്ടാല്‍ ശവം പട്ടടയില്‍ വെച്ച് ദഹിപ്പിക്കണമെന്നാണ്. എന്നാല്‍ ശവം ദഹിപ്പിക്കലും ഹിന്ദുമതവും തമ്മില്‍ വലിയ ബന്ധമൊന്നുമില്ലെന്ന് സമര്‍ഥിക്കുകയാണ് സ്വമി വിശ്വഭദ്രാനന്ദ ശക്തിബോധി സുന്നി വോയ്‌സിലൂടെ. (2013 ഡിസം 1-15). ശവം ദഹിപ്പിക്കുന്ന ആചാരം ബ്രാഹ്മണ സൃഷ്ടിയാണെന്നും വിശാല ഹിന്ദുമതമനുസരിച്ച് ശവം ദഹിപ്പിച്ചാല്‍ മാത്രമേ മനുഷ്യന്‍ ഹിന്ദുവാകൂ എന്നൊന്നില്ലെന്നും സമര്‍ഥിക്കുന്നു. അതു കൊണ്ട് ഹിന്ദുവായിരിക്കുന്നു എന്ന് പറയുന്നതിനേക്കാള്‍ ചുളുവില്‍ ജാതി ബ്രാഹ്മണനാവാന്‍ ആഗ്രഹിക്കുന്നു എന്നാണ് വന്നിരിക്കുന്നത്.
യേശു ജനിച്ചത് ക്രിസ്തുമസിനോ എന്ന ലേഖനവൂം ഈ ലക്കത്തിലുണ്ട്. ക്രിസ്തുമസ് യേശുവിന്റെ ജന്മദിനമോ അതിനോടനുബന്ധിച്ച് നടക്കുന്ന പരിപാടികള്‍ ബൈബിള്‍ അംഗീകരിക്കുന്നതല്ല, എഡി 336 ലാണ് ക്രിസ്തുമസിന്റെ ആരംഭം. അത് സൂര്യദേവന്റെ പിറന്നാളാഘോഷത്തില്‍ നിന്ന് കടമെടുത്താതെന്നും ലേഖകന്‍ സമര്‍ഥിക്കുന്നു.

മത പ്രഭാഷണങ്ങളെ കുറിച്ചുള്ള പ്രത്യേക ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയ ലക്കമാണ് ശബാബിന്റെ ഈ വാരം. (നവം-29). മൂല്യശോഷണം സംഭവിക്കുന്ന മതപ്രഭാഷണങ്ങള്‍ എന്ന ജമാലുദ്ദീന്‍ ഫാറൂഖിയുടെ ലേഖനം ശ്രദ്ധേയമാണ്. പ്രഭാഷണത്തിലെ പ്രവാചകധ്യാപനങ്ങളും മാതൃകളും ഇവിടെ ചേര്‍ക്കുന്നുണ്ട്. പ്രമുഖ ഇസ്ലാമിക തത്വ ചിന്തകരുടെ സംവേദനാവിഷ്‌കാരങ്ങളെ കുറിച്ച് പി.എം.എ ഗഫൂറിന്റെ ലേഖനവുമുണ്ട്. ഇമാം ഗസ്സാലി, ശൈഖ് ജീലാനി, ഹസന്‍ ബസ്വരി, ഇമാം ശാഫിഈ, മൗലാന മുഹമ്മദലി എന്നിവരുടെ ഉദ്ധരണികളാണ് ചേര്‍ത്തിട്ടുള്ളത്. പ്രസംഗകലയുടെ സാങ്കേതിക മികവിനുള്ള ടിപ്പുകളാണ് മറ്റൊരു ലേഖനം.

Related Articles