Current Date

Search
Close this search box.
Search
Close this search box.

ബാബരി : കറുത്ത ഞായറാഴ്ചക്ക് മുമ്പുള്ള ചില കറുത്ത ദിനങ്ങള്‍

ഇന്ത്യന്‍ മതേതരത്വത്തിന് ഏല്‍പ്പിച്ച ഏറ്റവും സുപ്രധാനമുറിവുകളിലൊന്നാണ് ബാബരി മസ്ജിദ് ധ്വംസനം. ബാബരി മസ്ജിദ് ധ്വംസനവുമായി ബന്ധപ്പെട്ടും അതിന്റെ ചരിത്ര പശ്ചത്തലത്തെ സംബന്ധിച്ചും ഒട്ടേറെ ലേഖനങ്ങളും പുസ്തകങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം ശ്രദ്ധേയമായ ഒരു ലേഖനമാണ് ഒക്ടോബര്‍ ലക്കം പച്ചക്കുതിരയിലുള്ളത്. ‘ബാബരി-കൗടില്യങ്ങളുടെ കറുത്തരാത്രി’ എന്ന തലക്കെട്ടില്‍ മുഹമ്മദ് സുഹൈബ് എഴുതിയ സുദീര്‍ഘ ലേഖനം വായിക്കപ്പെടേണ്ടതാണ്. 1992 ഡിസംബര്‍ 6 ആണ് ബാബരി മസ്ജിദ് എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ പതിയുന്ന തീയ്യതി. എന്നാല്‍ ബാബരി എന്ന് കേള്‍ക്കുമ്പോള്‍ ഒരു നിരീക്ഷകന്റെ മനസ്സില്‍ നിര്‍ബന്ധമായും പതിഞ്ഞിരിക്കേണ്ട മറ്റൊരു തീയ്യതിയാണ് ലേഖനത്തിലൂടെ ഓര്‍മ്മിപ്പിക്കുന്നത്. അത് 1949 ഡിസംബര്‍ 22 ന്റെ അര്‍ധരാത്രിയാണ്.

ഡല്‍ഹിയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകരായ കൃഷ്ണാ ഝാ, ധീരേന്ദ്രാ ഝാ എന്നിവര്‍ ചേര്‍ന്ന് എഴുതിയ അയോധ്യ: ദ ഡാര്‍ക് നൈറ്റ് എന്ന ഹാര്‍പേഴ്‌സ് കോളിന്‍സ് ഇന്ത്യ പ്രസിദ്ധീകരിച്ച പുസ്തകത്തെ ഉപജീവിച്ചാണ് ലേഖനം എഴുതിയിട്ടുള്ളത്. കൃഷ്ണാ ഝാ ഗ്രന്ഥകാരനും കൂടിയാണ്. ഡല്‍ഹിയിലെ ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനാണ് ധീരേന്ദ്ര. 1949 ലെ ഗൂഢാലോചനയില്‍ പങ്കെടുത്തവരും അതിന് സാക്ഷിയായ പല പ്രമുഖരും ജീവിച്ചിരുന്നിട്ടും അവരിലേക്ക് മാധ്യമപ്രവര്‍ത്തകരോ അന്വേഷണ ഏജന്‍സികളോ ചെന്നാത്തതിലുള്ള ദുരൂഹതയും ഉള്ളുകള്ളികളും ആമുഖത്തില്‍ തന്നെ പങ്കു വെക്കുന്നുണ്ട്. വളരെ സാഹസികമായി രചിച്ച ഈ പുസതകത്തില്‍ അന്ന് സജീവമായി പങ്കെടുത്ത, ഇപ്പോഴും ജീവിച്ചിരിപ്പുള്ള ആളുകളെ നേരില്‍ കണ്ടും, അല്ലാത്തവരുടെ ചരിത്രം ശേഖരിച്ചും, നിയമ-ഭരണാധികാര രഹസ്യരേഖകള്‍ സമാഹരിച്ചും അന്നത്തെ പത്രക്കുറിപ്പുകള്‍, നോട്ടീസുകള്‍, പോസ്റ്ററുകള്‍, ലഘുലേഖകള്‍ എന്നിവ തേടിപ്പിടിച്ചും എല്ലാമാണ് ഗ്രന്ഥ രചന നിര്‍വഹിച്ചിരിക്കുന്നത്.

സംഭവമിതാണ് ഉത്തര്‍പ്രദേശിലെ അയോധ്യയിലുള്ള ബാബരി മസ്ജിദില്‍ സ്വയം ഭൂവാണെന്ന് പ്രചരിക്കപ്പെട്ട ശ്രീരാമ വിഗ്രഹം എങ്ങിനെ അവിടെ എത്തിപ്പെട്ടു എന്നതാണ് ഈ ഗ്രന്ഥത്തിലൂടെ വെളിപ്പെടുത്തുന്നത്. 1949 ഡിസംബര്‍ 22 നാണ് ഗൂഢാലോചനയുടെ തുടക്കം. ഹിന്ദുമഹാസഭ ഇതിനായി പല നീക്കങ്ങളും നടത്തിയിരുന്നു. സംഘടനയുടെ നേതാവ് മഹന്ത് സിങ് വിജയ് നാഥ് ബാബരി പിടിച്ചെടുക്കാനുള്ള ശ്രമം നടത്തുകയുണ്ടായി. ഇതിനായ മലയാളി ഉദ്വേഗസ്തനും ചേര്‍ന്ന് ഗൂഢാലോചന നടത്തുകയുണ്ടായി. അങ്ങിനെ ഒരു രാത്രി. പള്ളിയില്‍ ഇശാ നമസ്‌കാരം കഴിഞ്ഞു. എല്ലാവരും പിരിഞ്ഞു പോയി. പള്ളി പരിപാലിച്ചിരുന്ന ഇസ്മയീല്‍ പള്ളിയില്‍ ഉറങ്ങാനുള്ള ശ്രമം ആരംഭിച്ചു. രാത്രി ഏറെ വൈകിയതിന് ശേഷം പുറത്ത് ചില കാല്‍ പെരുമാറ്റം. പുറത്തിറങ്ങിയ ഇസ്മായീല്‍ തടയാന്‍ ശ്രമിച്ചെങ്കിലും ശക്തമായ മര്‍ദ്ദനമേറ്റു ജീവനു കൊണ്ടോടി. അഭിറാം ദാസിന്റെ നേതൃത്വത്തിലായിരുന്നു ശ്രീരാമ വിഗ്രഹ പ്രതിഷ്ട നടന്നത്. ഈ സംഭവത്തിന് ശേഷം പിറ്റേന്ന് തന്നെ ഫൈസാബാദിലെ അയോധ്യാ പോലീസ് എഫ്.ഐ.ആര്‍ തയ്യാറാക്കി. അഭിറാം ദാസ്, രാംസകാല്‍ ദാസ്, സുദര്‍ശന്‍ ദാസ് എന്നിവര്‍ക്കെതിരെ കലാപത്തിനും രാത്രിയിലുള്ള അതിക്രമത്തിനും ആരാധനാലയം അശുദ്ധമാക്കിയതിന്റെയും പേരില്‍ കേസ് ചാര്‍ജ്ജ് ചെയ്തിരുന്നു. ശേഷം 1950 ല്‍ പുനെയില്‍ നടന്ന ഹിന്ദുമഹാസഭയുടെ സ്‌പെഷ്യല്‍ കണ്‍വെന്‍ഷനില്‍ മസ്ജിദ് പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രമേയവും പാസ്സാക്കി. ഈ രീതിയിലുള്ള ബാബരിധ്വംസനത്തിന് മുന്നോടിയായിയുള്ള പിന്നാമ്പുറക്കാഴ്ചകളാണ് ഈ ലേഖനത്തിലൂടെ വെളിവാക്കുന്നത്.

അയോധ്യയില്‍ കോടതി വിധി വരുന്ന ഏതു നിമിഷവും ക്ഷേത്രം നിര്‍മ്മിക്കാനാവശ്യമായ ശിലയും കല്ലുകളും റെഡിയാണ്. അതിനായി സമീപ ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും വേണ്ട രീതിയിലുള്ള പ്രവര്‍ത്തനങ്ങളും തകൃതിയായി നടക്കുന്നു. ഔട്ടുലുക്കിലും ദഹിന്ദുവിലും മില്ലിഗസറ്റിലും ഈ പുസ്തകത്തെ കുറിച്ചുള്ള റിവ്യൂ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മുസ്‌ലിം മാഗ്നാകാര്‍ട്ട
ഇന്ത്യയിലെ മുസ്‌ലിംകളുടെ സാമൂഹിക സുരക്ഷിതത്വത്തെ കുറിച്ചുള്ള അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടായ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ മുസ്‌ലിം മാഗ്നാകാര്‍ട്ട എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ജനസംഖ്യയുടെ 25 ശതമാനമുള്ള ദളിത്-ആദിവാസി വര്‍ഗങ്ങളും 15 ശതമാനമുള്ള മുസ്‌ലിം സമുദായവും സമനീതി നഷ്ടപ്പെട്ട് പൊതുസമൂഹത്തിന്റെ അരികുകളില്‍ തുടരുന്ന കാലത്തോളം ഇന്ത്യ അവികസിത രാഷ്ട്രമായി തുടരും എന്നാണ് തേജസ് ദൈ്വവാരികയുടെ ‘സച്ചാര്‍ അനനന്തരം’ എന്ന പേരിലുള്ള കവര്‍ സ്റ്റോറി പ്രസ്താവിക്കുന്നത്. പൊതു തിരഞ്ഞെടുപ്പു വരുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ മതന്യൂനപക്ഷമായ മുസ്‌ലികളെ അഭിമുഖീകരിക്കുന്നുണ്ടെത്ത് വരുത്തിത്തീര്‍ക്കാനുള്ള തത്രപ്പാടില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സജീവമായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ഇന്ത്യയില്‍ 40 ലോക സഭാ മണ്ഡലത്തില്‍ 25 ശതമാനത്തിലധികവും മറ്റൊരു 40 ലോകസഭാ മണ്ഡലങ്ങളില്‍ 15 ശതമാനത്തിലധികവും മുസ്‌ലികളായതിനാല്‍ വശീകരണ തന്ത്രങ്ങള്‍ കാര്യമായി തന്നെ പയറ്റേണ്ടിരിക്കുന്നു. എന്നാല്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം പല പദ്ധതികളും കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടും അതിലൂടെയുണ്ടായ മാറ്റങ്ങളും കാര്യക്ഷമമായ നീക്കങ്ങളും ഫലത്തില്‍ എവിടെയാണ് എത്തി നില്‍ക്കുന്നതെന്നും അന്വേഷിക്കുകയാണ് തേജസ് ഒക്ടോബര്‍ 16 ലക്കത്തില്‍ ഇം.എം. അബ്ദുറഹ്മാന്‍.

ഒ.ഐ.സിയും ഇസ്‌ലാമിക സമൂഹവും
ലോക ഇസ്‌ലാമിക സമൂഹത്തിന്റെ വിഷയങ്ങള്‍ സമയാസമയങ്ങളില്‍ കൈകാര്യം ചെയ്യാനണ് ഒ.ഐ.സി രൂപീകരിച്ചിട്ടുള്ളത്.  അഫ്ഗാനിസ്ഥാന്‍, ഫലസ്തീന്‍, മ്യാന്‍മാര്‍, സിറിയ…തുടങ്ങി ലോക മുസ്‌ലികളുമായി ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങളാണ് ഒര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോണ്‍ഫറന്‍സിനും അതിന്റെ ജനറല്‍ സെക്രട്ടറി അക്മലുദ്ദീന്‍ ഇഹ്‌സാനന്റെയും മുമ്പിലുള്ളത്. മ്യാന്‍മാറിലും സിറിയയിലും ഫലസ്തീന്‍ പ്രശ്‌നത്തിലുമെല്ലാം ഒ.ഐ.സി എടുത്ത തീരുമാനങ്ങളും നടപടിക്രമങ്ങളും ചലനങ്ങളും വിവരിക്കുകയാണ് ശബാബ് വാരികയില്‍(11.10.13)

Related Articles