Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമില്‍ ജാതിയുണ്ടോ?

ജാതിയെ തുടച്ചുനീക്കാനും ഉന്മൂലനം ചെയ്യാനും കാലങ്ങളായി ശ്രമങ്ങള്‍ നടക്കുന്നുവെങ്കിലും നമ്മുടെ നാട്ടില്‍ ജാതി വ്യവസ്ഥ ഒരു യാഥാര്‍ഥ്യമാണ്. താണജാതിക്കാരുടെ നിഴല്‍ വഴിയില്‍ കണ്ടാല്‍ പോലും കുളിക്കണമെന്നും അകന്നുമാറണമെന്നും മാത്രമല്ല അവനെ എറിഞ്ഞുകൊല്ലാനും കത്തിച്ചുകളയാനും വരെ ഉയര്‍ന്നജാതിക്കാരെന്നുപറയുന്നവര്‍ വ്യഗ്രത കാട്ടുന്ന കാലമാണിത്. താഴ്ന്ന ജാതിക്കാരായ രണ്ടുകുട്ടികളെ ചൂട്ടുകൊന്നതും അടുത്തിടെയാണ്. ഹിന്ദുമത വിശ്വസികളുടെ ഇടയില്‍ ജാതിവ്യവസ്ഥ സത്യമാണെന്നും അതിനുള്ള കാരണങ്ങളെക്കുറിച്ച് പഠനങ്ങളും ഏറെ നടന്നതാണ്.

എന്നാല്‍ ആണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് നിങ്ങളെ നാം സൃഷ്ടിച്ചത്. വ്വ്യത്യസ്ത വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് പരസ്പരം തിരിച്ചറിയാന്‍ വേണ്ടിമാത്രമാണ് (ഹുജറാത്ത്: 13)എന്നു പഠിപ്പിക്കപ്പെട്ട ഇസ്‌ലാമം മതവിശ്വാസികള്‍ക്കിടയില്‍ ജാതീയമായ ഉച്ചനീചത്വങ്ങള്‍ ഉണ്ടോ? മുസ്‌ലിംകള്‍ക്കിടയില്‍ തറവാടിത്തത്തിന്റെയും കുലമഹിമയുടെയും ചില പ്രത്യേക തരം തൊഴില്‍ ചെയ്യുന്നവരുടെയും ഇടയില്‍ പലപ്പോഴും വിവാഹബന്ധങ്ങള്‍ നടക്കാത്തത് മത ഉല്‍ബുദ്ധതയുള്ള കേരളത്തില്‍ പോലും നാം കാണുന്നുണ്ട്. ഇസ്‌ലാമില്‍ ജാതിയുണ്ടോ ന്നെ ചോദ്യത്തിന് നിഷേധാര്‍ഥത്തിലാണ് ഉത്തരമെങ്കിലും സമകാലിക ഇന്ത്യന്‍ യാഥാര്‍ര്‍ഥ്യം അതല്ല. അശ്‌റഫ്, അജ്‌ലഫ്, ജുലാഹ, ഹലാല്‍, ഖേര്‍, ലാല്‍ബെഗി, ഭട്ടിയാര ഗോര്‍കന്‍ ബഖോ… അങ്ങനെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ്‌ലിംകള്‍ പല രൂപത്തില്‍ അഭിസംബോധിതരാവാറുണ്ട്. മുസ്‌ലിംകള്‍ക്കിടയില്‍ ജാതിവിവേചനം അസ്ഥാനത്താണെന്ന ധാരണ തെറ്റാണെന്ന നിരവധി പഠനങ്ങളും ഉണ്ടായിട്ടുണ്ട്.

അതുകൊണ്ടുതന്നെ ഈ യാഥാര്‍ഥ്യത്തെ അഭിമുഖീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കന്നുവെന്നാണ് തെളിച്ചം മാസിക ഈടുറ്റ രണ്ടു ലേഖനത്തിലൂടെ പറുന്നത്. ‘പുതു പഠനങ്ങള്‍ തേടുന്ന ഇന്ത്യന്‍ മുസ്‌ലിമിന്റെ ജാതി’ ‘ജാതി സങ്കല്‍പ്പം മുസ്‌ലിം വായനകളെ തിരുത്തേണ്ട ഇസ്‌ലാമിക വായനകള്‍’ എന്നീ രണ്ടു ലേഖനങ്ങള്‍ ഈ രൂപത്തില്‍ വളരെ കനപ്പെട്ടതും പൊതു ചര്‍ച്ചക്കും പുതിയ നിരീക്ഷണങ്ങള്‍ക്കും ഇടം കണ്ടെടത്തുന്നതുമാണ്. തെളിച്ചം മാസികയുടെ 2015 നവംബര്‍ ലക്കം 11 ലാണ് ലേഖനമുള്ളത്.

സമത്വത്തിന്റെ ഇസ്‌ലാമിക മാനം
കുടുംബം, പൊതു ഇടം, ഭരണനേതൃത്വം എന്നീകാര്യങ്ങളില്‍ സ്ത്രീയുടെ ഇടമേതെന്നു കലഹിച്ചുകൊണ്ടിരിക്കുന്നവരിലേക്കാണ് ലിംഗനീതിയുടെ ഇസ്‌ലാമിക പാഠങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് ് ആരാമം വനിതാ മാസിക ഈ ലക്കം പുറത്തിറങ്ങിയിരിക്കുന്നത്. മേല്‍പറഞ്ഞ തലവാചകത്തില്‍ ശമീം പാപ്പിനിശ്ശേരിയുടെതാണ് ലേഖനം. 2015 നവംബര്‍ മാസത്തിലെതാണ് പ്രസ്തുത ലേഖനം. പ്രത്യേകം സ്ത്രീയെയോ പുരുഷനെയോ പരമാമര്‍ശിച്ചുകൊണ്ടെല്ലാത്ത പൊതുനിയമങ്ങളുടെ കാര്യത്തിലെല്ലാം തുല്യമായ ബാധ്യതകളാണ് ഇസ്‌ലാം സ്ത്രീയിലും പുരുഷനിലും ചുമത്തുന്നതെന്നും പൊതു ജീവിതത്തിന്റെ കാര്യത്തില്‍ ഇതേ നിലപാടുള്ളതെന്നും ലേഖനത്തിലുടനീളം ഉദാഹരണസഹിതം വിശദീകരിക്കുന്നുണ്ട്. ഈമാനിന്റെയും നന്മയുടെയും പൂര്‍ണത ഒരാണിനെ സംബന്ധിച്ചിടത്തോളം സ്ത്രീയോടുള്ള അയാളുടെ പെരുമാറ്റത്തിന്റെ ആധാരത്തിലാണ് അളക്കപ്പെടുക എന്ന പ്രവാചക വചനങ്ങള്‍ ഉദ്ദരിച്ചു ലേഖനം സമര്‍ഥിക്കുന്നു. പ്രവാചകന്റെ ജീവിതത്തെയും പില്‍ക്കാലത്ത ഇസ്‌ലാമിന്റെ വളര്‍ച്ചയെയും തന്നെ സ്വാധീനിച്ച ഒട്ടെറെ സ്ത്രീകളുണ്ട്. പ്രവാചക പത്‌നിമാരായ ഖദീജയെയും ആയിശയെയും ഉമ്മുസലമയെയും ഉദാഹരിക്കുന്നുണ്ട്. അന്നത്തെ അറേബ്യന്‍ സാഹചര്യമനുസരിച്ച് സ്ത്രീ തന്നെ അനന്തരസ്വത്തായി പരിഗണിച്ചിരുന്ന കാലത്ത് സ്ത്രീക്ക് അനന്തരസ്വത്ത് ലഭിക്കാനുള്ള അര്‍ഹതയുള്ളവളാക്കി മാറ്റിയ ഇസ്‌ലാമിന്റെ പാഠങ്ങലെയാണ് ലേഖനം പരിചയപ്പെടുത്തുന്നത്. ഇസ്‌ലാമിലെ സ്ത്രീയെക്കുറിച്ച ചര്‍ച്ചകള്‍ ചൂടുപകരുന്ന കാലത്ത് സംശയനിവാരണത്തിനുതകുന്ന ലേഖനമെന്നതില്‍ ഉപരി പല തരത്തിലും മുസ്‌ലിം സമൂഹത്തിനകത്ത് സ്ത്രീകള്‍ക്കുതന്നെ സംശയം ഉണ്ടാവാനിടയുള്ള പല കാര്യങ്ങള്‍ക്കും നിവാരണം വരുത്തുന്നുണ്ട് ലേഖനം.

ഉച്ചഭാഷിണി?
മുഖ്യധാരാ മാധ്യമരംഗത്ത് പക്ഷം പിടിക്കലിന്റെയും വാര്‍ത്താ തിരസ്‌കരണത്തിന്റെയും ഭാഗത്തുനില്‍ക്കുന്നുവെന്ന് നിഷ്പക്ഷമതികള്‍ക്കുപോലും തോന്നിത്തുടങ്ങിയ വാരികകളില്‍ പ്രമുഖമാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ്. സത്യവും കാമ്പുള്ളതുമെന്നതിനെക്കാള്‍ കൂടുതല്‍, എരിവുപകരുന്ന സാധനം വേണ്ടത് വേണ്ടരൂപത്തില്‍ വൈദ്യരുടെ കുറിപ്പടി പോലെ ചേര്‍ത്തുകൊടുക്കുന്ന നൂതന പത്രപാരമ്പര്യം ഇതിനെപ്പോഴുമുണ്ട്. അതിനവര്‍ ചില എഴുത്തുകാരെ എപ്പോഴും ഒരുക്കിനിര്‍ത്തിയിട്ടുമുണ്ട്. അത്തരക്കാര്‍ സൂക്ഷ്മനിരീക്ഷണത്തിലൂടെ കണ്ടെത്തുന്ന വാര്‍ത്തകളും ശകലങ്ങളും പിന്നെ വാരികയുടെ കോളങ്ങള്‍ നിറക്കാന്‍ മതിയായതാണ്. ഇക്കുറി മാതൃഭൂമിയുടെ പേജുകളിലൂടെ കണ്ണോടിക്കുമ്പോള്‍ നമുക്ക് കാണാം അത്തരത്തിലൊന്ന്. രണ്ടുപേരഗ്രാഫില്‍ ഒതുങ്ങിയ ഒരു ‘കൊച്ചുവര്‍ത്തമാനം’ വലിയവാര്‍ത്തയാക്കി പതിനഞ്ചുപേജില്‍ വിമര്‍ശനപരമായി വിശകലനം ചെയ്യുകയാണ് ഈ ലക്കം മാതൃഭൂമി ആഴചപ്പതിപ്പ്. ദലിദ് -ആദിവാസി -സ്ത്രീ സംവരണത്തെക്കുറിച്ചുള്ള മാധ്യമം എഡിറ്ററുടെ ഓണ്‍ലൈന്‍ കുറിപ്പാണ് മാതൃഭൂമിയുടെ മുഖ്യ കവര്‍‌സ്റ്റോറി. ‘ആ കൊച്ചുവര്‍ത്തമാനത്തിലുണ്ട് അനേകം സംഘ ഉച്ചഭാഷിണികള്‍’ എന്ന തലക്കെട്ടില്‍ അബ്ദുറഹിമാന്‍ സാഹിബിന്റെ നാട്ടുകാരന്‍ തന്നെയായ എ.എം ഷിനാസ് ആണ് ലേഖനമെഴുതിയിരിക്കുന്നത്’ കടുത്ത സംവരണ വിരുദ്ധ ലേഖനത്തിന്, സ്ത്രീവിരുദ്ധതക്ക്, ദലിത് വിരുദ്ധ സമീപനം വെച്ചുപുലര്‍ത്തുന്നവര്‍ക്ക്, സംഘ്പരിവാര്‍ മനസ്സില്‍ കാണുന്നകാര്യങ്ങള്‍ മാനത്തുകാണുന്ന ഹൈന്ദവേതര പത്രാധിപര്‍ക്ക,് ഭരണഘടനയെ കൊഞ്ഞനം കുത്തുന്നവര്‍ക്ക് ആരെങ്കിലും എന്തെങ്കിലും അവാര്‍ഡ് കൊടുക്കുന്നുവെങ്കില്‍ അതുകൊടുക്കാന്‍ തീര്‍ത്തും അര്‍ഹതയുള്ളൊരു ലേഖനമാണ് ഓണ്‍ലൈന്‍ മാധ്യമത്തിലേതെന്നു പരിഹാസരൂപേണ പറഞ്ഞുകൊണ്ടാണ് മാതൃഭൂമി ലേഖനം തുടങ്ങുന്നത്. പ്രസ്തുത ലേഖനം സംഘപരിവാരം നടത്തിക്കൊണ്ടിക്കുന്ന പ്രതിലേമകരമായ സംവരണവിരുദ്ധ നിലപാടുകള്‍ക്ക് ഉച്ചഭാഷിണിയാവുകയാണെന്ന് പറയുന്നു.

മാധ്യമം ഓണ്‍ലൈനില്‍ വന്ന കുറിപ്പിനെ ജമാഅത്തെ ഇസ്‌ലാമിയുടെ അഭിപ്രായമായി ചേര്‍ത്തുവെക്കാനുള്ള ശ്രമം വലിയതോതില്‍ നടത്തിയിട്ടുണ്ടെന്നു വായനയിലുടനീളം കാണാന്‍ കഴിയും. ‘ജമാഅത്തിനെ അടുത്തറിയാവുന്നവര്‍ക്ക് ഒറ്റ വായനയില്‍ ആന്തരിക വൈരുധ്യങ്ങളും ഉള്‍പ്പൊരുത്തമില്ലായ്മയും അനുഭവപ്പെടുമെങ്കിലും ആ മതരാഷ്ട്രവാദ പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്ര രഥ്യകള്‍ ഏറെക്കുറെ ഗ്രഹിച്ചിട്ടുള്ളവര്‍ക്ക് അബ്ദുറഹിിമാന്‍ എഴുതുന്നതൊക്കെയും മൗദൂദിസം സിരകളില്‍ സ്വാംശീകരിച്ച ഏതൊരു വ്യക്തിയില്‍ നിന്നും സ്വാഭാവികമായി വരുന്ന നിരീക്ഷണങ്ങളാണെന്നു കാണാന്‍ പ്രയാസമില്ല.’ എന്നുപറഞ്ഞുകൊണ്ട് അബ്ദുറഹിമാന്‍ സാഹിബ് പറഞ്ഞ ഓരോ കാര്യത്തെക്കുറിച്ചും വിധിപ്രസ്താവം നടത്തുകയാണ് ലേഖനത്തിലുടനീളം. ഇരുകൂട്ടരും ജനാധിപത്യ ആശയസംവാദങ്ങളില്‍ വിശ്വസിക്കുന്നവരെന്ന നിലക്ക് ഇനിയും തുടര്‍ലേഖനങ്ങളും ചര്‍ച്ചകളും പ്രതീക്ഷിക്കാവുന്ന ഈ ലേഖനം 2015 നവംബര്‍, ലക്കം 34 ലേതാണ്.

Related Articles