Saturday, March 6, 2021
islamonlive.in
fatwa.islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Book Review

പ്രതിരോധത്തിന്റെ വാക്കഗ്നികള്‍

കെ.സി.സലീം കരിങ്ങനാട് by കെ.സി.സലീം കരിങ്ങനാട്
07/08/2020
in Book Review
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

മോദിയാനന്തര ഇന്ത്യയുടെ രണ്ടാം വേര്‍ഷന്‍ മുമ്പത്തേക്കാള്‍ വെറുപ്പും ഭയവും ഉല്‍പാദിപ്പിക്കുന്നതായിരുന്നു. ലക്ഷകണക്കിനാളുകള്‍ക്ക് നാടുവിടേണ്ടി വരുമോയെന്ന ഭീതിദമായ സാഹചര്യം. ആ ഭയത്തിന്റെ കരിമ്പടത്തില്‍ പൊതിഞ്ഞ ഒരു സെമിത്തേരിയായി ഇന്ത്യയെ മോദി ഭരണകൂടം സമ്മാനിക്കുകയാണ്. അങ്ങനെ ലക്ഷകണക്കിന് മനുഷ്യര്‍ ഈ അധികാരി വര്‍ഗത്തോട് ഉച്ചൈസ്തരം പറഞ്ഞുകൊണ്ടിരിക്കുന്നത് പോകാന്‍ മനസ്സില്ല എന്നതാണ്. ഇതുതന്നെയാണ് വിപ്ലവകരവും അഗ്നി സമാനമായ വാക്കുകള്‍ കൊണ്ട് മലയാളിയുടെ സാംസ്‌കാരിക പ്രതിനിധാനവും- ഈ പുസ്തകത്തിന്റെ എഡിറ്ററുമായ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് പുസ്തകത്തിലൂടെ പറഞ്ഞ് കൊണ്ടിരിക്കുന്നത്. കിറ്റ് ഇന്ത്യായെന്ന് നമുക്ക് കേട്ടും അറിഞ്ഞും പരിചയമേയുള്ളൂ. സ്വാതന്ത്ര്യസമര നാളുകളില്‍ ബ്രിട്ടീഷുക്കാരുടെ ഷൂ നക്കിയ, സ്വാതന്ത്ര്യ സമരസേനാനികളുടെ പേരമക്കളോട് പൗരത്വം ചേദിച്ചുകൊണ്ട് നാടുകടത്താന്‍ ശ്രമിക്കുമ്പോള്‍ അവരോട് പോകാന്‍ മനസ്സില്ല എന്ന് പറയാന്‍ തന്നെയാണ് നമ്മുടെ പാരമ്പര്യവും തീരുമാനവും. സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവയിലൂടെ ഫാസിസ്റ്റ് ഭരണകൂടം എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്. എന്താണ് ചെയ്യാനുദ്ദേശിക്കുന്നത് എന്ന് ഈ ഗ്രന്ഥത്തില്‍ സുവ്യക്തമായും പറയുന്നുണ്ട്. ഒരു ദേശത്തിന് തന്റെ പൗരന്മാര്‍ക്ക് നല്‍കാവുന്ന ഏറ്റവും കടുത്ത ശിക്ഷ വധശിക്ഷയല്ല. മറിച്ച്, പൗരത്വനിഷേധമാണ് എന്ന് കെ.ഇ.എന്‍ ഈ പുസ്തകത്തിലൂടെ പറഞ്ഞുവെക്കുന്നുത്.

Also read: ഇസ്ഫഹാൻ നഗരത്തിന്റെ ചരിത്ര വഴികൾ

You might also like

മറവി ഒരു അസ്തിത്വ പ്രതിസന്ധിയാണ്

വിശ്വാസി മക്കയെ കനവിൽ കാണുമ്പോൾ

മന്ദമാരുതനും കൊടുങ്കാറ്റും ഒരേ സമയം കഥ പറയുന്നു

അറബ് വസന്തം; വായിച്ചിരിക്കേണ്ട 12 പുസ്തകങ്ങൾ

പുസ്തകത്തിന്റെ ആകെത്തുകയെക്കുറിച്ച് പറയുകയാണെങ്കില്‍ ഇതൊരു സാധാരണ പ്രബന്ധസമാഹാരമല്ല, ഇന്നലെവരെ സര്‍വ പരിമിതികളോടെയും ഒരു സാധ്യതയായിരുന്ന പൗരത്വത്തെപ്പോലും പൊളിക്കുന്ന ഇന്ത്യന്‍ നവഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിനെതിരെയുള്ള പ്രതിരോധമാണ്. കുറേയെറെ വിവരങ്ങളുടെ വിശ്രമകാല ജീവിതമല്ല, സമാനതകളില്ലാത്ത സമരശേഷിയുടെ വീര്യമാണിതിലെ വാക്കുകളില്‍ ജ്വലിക്കുന്നത്. ചരിത്രരേഖകളേക്കാള്‍ ചില വാക്കുകള്‍ ശബ്ദായമാനമായി സ്വന്തം കാലത്തെ സാക്ഷ്യപ്പെടുത്തുന്നുവെന്ന് ഹോബ്‌സ്.

ഇന്ന് ഇന്ത്യയിലാവട്ടെ സി.എ.എ പോലുള്ള ചില ചുരുക്കെഴുത്തുകളാണ്, സ്വന്തം ചരിത്രത്തിന്റെ ചങ്ക് തുളച്ച് കടന്നുപോകുന്നത്. ഇന്ത്യന്‍ ജനത പലതും കണ്ടവരാണ്, മുറിവുകളേറെ ഏറ്റവരാണ്, പൗരാവകാശങ്ങള്‍ പലതും നഷ്ടപ്പെട്ടവരാണ്, അതിനോടൊക്കെയും ഒരു പരിധിവരെ പെരുത്തപ്പെട്ടവരുമാണ്. അവ്വിധം മുമ്പേതന്നെ പരവശരീയ പൗരരെയാണ് ഇന്ത്യയിലിപ്പോള്‍ പൊടുന്നനെ പൗരത്വനഷ്ടഭീതിയിലേക്ക് നവഫാസിസ്റ്റ് ശക്തികള്‍ വലിച്ചെറിഞ്ഞിരിക്കുന്നത്. എത്ര പൗരാവകാശങ്ങള്‍ സർക്കാര്‍ എടുത്തുമാറ്റുമ്പോഴും അവസാനത്തെ അഭയവും ആശ്വാസവുമായി എന്നുമൊപ്പമുണ്ടാവുമെന്ന് നമ്മളുറപ്പിച്ച് കരുതിയിരിക്കുന്ന ആ പൗരത്വം തന്നെയാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്. പൗരത്വനിഷേധം വധശിക്ഷയേക്കാള്‍ കൊടിയശിക്ഷയാണെന്ന് പ്രസ്താവിക്കുന്ന പുസ്തകം വധശിക്ഷ നടപ്പിലാക്കുന്നതോടെ അവസാനിപ്പിക്കുമെങ്കില്‍, പൗരത്വനഷ്ം അവസാനങ്ങളില്ലാത്ത പീഡനങ്ങളുടെ ആരംഭങ്ങള്‍ മാത്രമായി, മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും എന്തിന് പിറക്കാനിരിക്കുന്നവരെയും നിരന്തരം പിന്തുടരുമെന്നാണ് പുസ്തകം അനുവാചകന് പകര്‍ന്ന് തരുന്നത്.

Also read: സബ്രീന ലീക്ക് ഇന്ത്യൻ മുസ്ലിം ജനതയോട് പറയാനുള്ളത്

ഇന്ത്യയിലെ പൗരത്വനിയമങ്ങളോട് തന്നെ വഞ്ചനചെയ്തുകൊണ്ടാണ് 2019 ലെ പൗരത്വഭേദഗതി ബില്‍ നിലവില്‍ വന്നിട്ടുള്ളതെന്ന് വേണു അമ്പലപ്പടി തന്റെ ലേഖനത്തിലൂടെ വിവക്ഷിക്കുന്നത്. ഹിറ്റ്‌ലറുടെ ജര്‍മനിയില്‍ നിന്ന് ബ്രാഹ്മണിക്കല്‍ ഇന്ത്യന്‍ ഫാസിസം എങ്ങനെയെല്ലാം കൈകൊണ്ടിരിക്കുന്നുവെന്ന് പി.കെ പോക്കര്‍ ഈ പുസ്തകത്തില്‍ വിവരിക്കുന്നു. പ്രജയില്‍ നിന്ന് പൗരനിലേക്കുള്ള ദൂരം ദേശരാഷ്ട്രങ്ങള്‍ പൗരനെ അടയാളപ്പെടുത്തുന്നവിധം സോഷ്യലിസം, സെക്യുലറിസം, എന്നിവയെ ഈ പൗരത്വബില്ലിലൂടെ എപ്രകാരമാണ് ഇന്ത്യന്‍ ഫാസിസം മനുസ്മൃതിയിലേക്കെത്തിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഈ ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. രണ്ടാം സ്വാതന്ത്ര്യസമരമെന്ന് ബേധ്യപ്പെടുത്തിയ ഈ ജനകീയ വിപ്ലവത്തിന്റെ നാള്‍വഴികള്‍, ജൈവികത, ഇതിന്റെ കര്‍തൃത്വം എന്നിവയെക്കൂടി ചര്‍ച്ചചെയ്തുകൊണ്ടാണ് ഈ ലേഖനസമാഹാരം അവസാനിക്കുന്നത്. അതുപോലെ കൃത്യമായി ഇന്ത്യന്‍ മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അവരുടെ നിലനില്‍പിന്റെ അളവുകോല്‍ ഉണര്‍ച്ചയുടെ അടയാളവും അനിവാര്യതയുമായും സി.എ.എ വിരുദ്ധസമരത്തില്‍ ഉണ്ടെന്ന് എന്‍.പി. ഹാഫിസ് മുഹമ്മദും ടി.മുഹമ്മദ് വേളവും അവരുടെ ലേഖനങ്ങളിലൂടെ പ്രസ്താവിക്കുന്നു. ഹസനുല്‍ബന്നയുടെ അസമിലെ അനുഭവങ്ങള്‍ മുന്‍നിര്‍ത്തി എഴുതിയ ലേഖനം കെ.ഇ.എന്നുമായുള്ള അഭിമുഖം, ആനന്ദിന്റെ കവിത, പി.കെ പാറക്കടവിന്റെ കൊച്ചുകഥകള്‍ എന്നിവയെല്ലാം ഈ പുസ്തകത്തെ വൈവിധ്യപ്പെടുത്തുന്നുണ്ട്. കേരളത്തിലെ പ്രമുഖ എഴുത്തുകാരായ എം.പി. വിരേന്ദ്രകുമാര്‍, കെ.പി.രാമനുണ്ണി,എം.ജി.എസ് നാരായണന്‍, എന്‍.പി. ചെക്കുട്ടി, മുഹമ്മദ് താഹിര്‍, കെ.അഷ്‌റഫ് തുടങ്ങിയവരുടെ ലേഖനങ്ങളും ഈ സമാഹാരത്തിലുണ്ട്. ഈ പുസ്തകം ഒരാവര്‍ത്തിവായിച്ച് തീര്‍ത്ത് മാറ്റിവെക്കുമ്പോള്‍ നമ്മളും അറിയാതെ പറഞ്ഞുപോകും പോകാന്‍ മനസ്സില്ല. ഇതിലെ ഓരോ അക്ഷരങ്ങള്‍ക്കും തീച്ചൂളയുടെ ഗാംഭീര്യമുള്ളതിനാല്‍ ഈ പുസ്തകവായന ഈ കലുഷിതകാലത്ത് പ്രതിരോധപ്രവര്‍ത്തനവും സാംസ്‌കാരികദൗത്യവുമാണ്.

 

പോകാൻ മനസ്സില്ല
എഡിറ്റർ: കെ. ഇ. എൻ
പ്രസാധനം : വചനം ബുക്‌സ് 
വില : 150.00

 

Facebook Comments
കെ.സി.സലീം കരിങ്ങനാട്

കെ.സി.സലീം കരിങ്ങനാട്

Related Posts

Book Review

മറവി ഒരു അസ്തിത്വ പ്രതിസന്ധിയാണ്

by മുസ്തഫ ആശൂർ
26/02/2021
Book Review

വിശ്വാസി മക്കയെ കനവിൽ കാണുമ്പോൾ

by പി.ടി. കുഞ്ഞാലി
17/02/2021
Book Review

മന്ദമാരുതനും കൊടുങ്കാറ്റും ഒരേ സമയം കഥ പറയുന്നു

by അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി
15/02/2021
Book Review

അറബ് വസന്തം; വായിച്ചിരിക്കേണ്ട 12 പുസ്തകങ്ങൾ

by മിഡിൽ ഈസ്റ്റ് ഐ
09/02/2021
Book Review

ഇമാം ഗസ്സാലിയുടെ ഉപദേശങ്ങൾ

by അബ്ദുല്‍ അസീസ് പൊന്മുണ്ടം
02/02/2021

Don't miss it

History

ആട്ടിന്‍ തോലണിഞ്ഞ ഉപദേശകര്‍

23/07/2013
KANHAYA-UMAR.jpg
Onlive Talk

അവര്‍ക്ക് വേണ്ടത് കനയ്യ കുമാറിനെയല്ല, ഉമറിനെയാണ്

12/03/2016
Gurmeet-ram-rahim.jpg
Columns

ആള്‍ ദൈവങ്ങള്‍ വരുന്നവഴി കൊട്ടിയടക്കാന്‍

30/08/2017
Your Voice

റമദാനില്‍ അനുഷ്ടിക്കുവാന്‍ പത്ത് പുണ്യകര്‍മ്മങ്ങള്‍

22/04/2020
tjg.jpg
Fiqh

പ്രാര്‍ത്ഥനയിലൂടെ സന്തോഷം കൊണ്ടുവരാം

27/03/2018
murad.jpg
Profiles

മുറാദ് ഹോഫ്മാന്‍

26/08/2013
trump-win.jpg
Europe-America

ഈ ‘അത്ഭുതം’ എങ്ങനെ ട്രംപിന് സാധിച്ചു?

10/11/2016
Views

ഇസ്‌ലാം അമേരിക്കയില്‍

22/06/2012

Recent Post

സി.പി.എമ്മിൻറെ പരാജയപ്പെട്ട ഗീബൽസിയൻ തന്ത്രം

05/03/2021

എന്‍.പി.ആര്‍ ട്രയല്‍ സെന്‍സസ് ഉടന്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്

05/03/2021

സീസി ഭരണം; ബൈഡനെ വിളിക്കുന്നതിൽ കാര്യമുണ്ടോ?

05/03/2021

മാതൃകയാക്കാം ഈ ‘കലവറ’യെ

05/03/2021

ഐ.സി.സി അന്വേഷണത്തിനെതിരെ യു.എസ്

05/03/2021

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News Onlive Talk Palestine Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • കമ്മ്യൂണിസ്റ്റുകാർ ദേശ സ്നേഹമില്ലാത്തവരാണെന്ന സംഘപരിവാർ ആരോപണത്തിൽ പേടിച്ചരണ്ടത് കൊണ്ടോ അവരെ പ്രീണിപ്പിക്കാമെന്ന പ്രതീക്ഷയിലോ എന്നറിയില്ല, എല്ലാ ദേശാതിർത്തികളെയും അവഗണിച്ചും നിരാകരിച്ചും “സാർവ്വദേശീയ തൊഴിലാളികളേ ഒന്നിക്കുവിൻ”എന്ന് ആഹ്വാനം ചെയ്ത ...Read MOre data-src=
  • നമസ്‌കാരത്തിന്റെ ക്രമം നിങ്ങള്‍ പഠിച്ചിട്ടുണ്ടായിരിക്കും. ‘അല്ലാഹു അക്ബര്‍’ എന്ന തക്ബീര്‍ മുതല്‍ ‘അസ്സലാമു അലൈക്കും’ എന്നു സലാം ചൊല്ലുന്നതിനിടയിലുള്ള വാക്കുകളും പ്രവൃത്തികളും എല്ലാം കൂടിയതാണല്ലോ നമസ്‌കാരം. ...Read More data-src=
  • സിറിയയിൽ ഇപ്പോൾ എന്ത് സംഭവിക്കുന്നു എന്നത് അന്താരാഷ്ട്ര സമൂഹം അങ്ങിനെ ചർച്ച ചെയ്യാറില്ല. അത്രമേൽ അതിനു വാർത്താമൂല്യം കുറഞ്ഞിരിക്കുന്നു. റഷ്യൻ പിന്തുണയോടെ ഭരണകൂടം അവരുടെ ക്രൂരത തുടർന്നു കൊണ്ടിരിക്കുന്നു. ..Read MOre data-src=
  • അറബ് മുസ്ലിം നാടുകളിലെ ആഭ്യന്തരപ്രശ്നങ്ങളെ സംബന്ധിച്ചും ശൈഥില്യത്തെപ്പറ്റിയും വിശദീകരിക്കുന്ന കുഞ്ഞിക്കണ്ണൻ സത്യം മറച്ചു വെച്ച് നുണകളുടെ പ്രളയം സൃഷ്ടിക്കുകയാണ്. ഇറാനിലെ മുസദ്ദിഖ് ഭരണത്തെ അട്ടിമറിച്ചതും ഇന്തോനേഷ്യയിലെ സുക്കാർണോയെ അട്ടിമറിച്ച് അഞ്ചുലക്ഷത്തോളം കമ്യൂണിസ്റ്റുകാരെയും ദേശീയ ജനാധിപത്യ വാദികളെയും കൂട്ടക്കൊല ചെയ്തതും മുസ്ലിം ബ്രദർഹുഡാണെന്ന് എഴുതി വെക്കണമെങ്കിൽ കള്ളം പറയുന്നതിൽ ബിരുദാനന്തരബിരുദം മതിയാവുകയില്ല; ഡോക്ടറേറ്റ് തന്നെ വേണ്ടിവരും....Read More data-src=
  • പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്ന കർദ്ദിനാളന്മാരുടെ യോഗത്തെ സൂചിപ്പിക്കാനുള്ള ഇംഗ്ലീഷ് പദമാണ് “ Conclave”. രഹസ്യ യോഗം എന്നും അതിനു അർഥം പറയും. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഈ വാക്ക് കുറച്ചു ദിവസമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്നു....Read More data-src=
  • സാങ്കേതിക വിദ്യയുടെ വികാസം ലോക തലത്തിൽ വലിയ വിപ്ലവങ്ങൾക്ക് കാരണമായത് പുതിയ കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. തുനീഷ്യയിൽ നിന്ന് തുടങ്ങിയ മുല്ലപ്പൂ വിപ്ലവത്തിൻ്റെ അലയൊലികൾ പതിയെ യമനും ഈജിപ്തും ഏറ്റെടുത്ത്,...Read More data-src=
  • “യാഥാസ്ഥിതികവും സാമ്പ്രദായികവുമായ ഇസ്ലാമിക ധാരണകളെ തിരുത്തണമെന്നും മതാത്മകമായ വീക്ഷണങ്ങളുടെ സ്ഥാനത്ത് ഇസ്ലാം മതേതര വീക്ഷണം അനുവദിക്കുന്നുണ്ടെന്നുമുള്ള പുരോഗമന ആശയങ്ങൾക്കെതിരായിട്ടാണ് ഹസനുൽ ബന്നാ രംഗത്ത് വന്നതെന്ന് “കുഞ്ഞിക്കണ്ണൻ എഴുതുന്നു. (പുറം:18)...Read More data-src=
  • സർവധനാൽ പ്രധാനമാണ് വിജ്ഞാനം. ചിറകില്ലാത്ത പക്ഷിയെപ്പോലിരിക്കും വിജ്ഞാനമില്ലാത്ത ജീവിതം. രത്‌നം, സ്വർണം, വെള്ളി എന്നിവയേക്കാൾ വില വിജ്ഞാനത്തിനുണ്ടെന്ന് വേദങ്ങൾ പഠിപ്പിക്കുന്നു....Read More data-src=
  • സയ്യിദ് അബുൽ അഅ്ലാ മൗദൂദിയുടെ പുസ്തകങ്ങൾ ഏറ്റവും കൂടുതൽ വായിക്കുന്നതും പഠിക്കുന്നതും ജമാഅത്തെ ഇസ്ലാമി പ്രവർത്തകരാണ്. അദ്ദേഹത്തിൻറെ ചിന്തകൾ സ്വാംശീകരിക്കുന്നവരും അവർ തന്നെ....Read More data-src=
  • About
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!