LGBTQ, സ്വവർഗ്ഗ ലൈംഗികത വിഷയങ്ങളിൽ ഇസ്ലാമിക പക്ഷത്തുനിന്നും ഇസ്ലാം ഇതര പക്ഷത്തു നിന്നും അതിൽ അന്തർലീനമായിരിക്കുന്ന സാമൂഹികവും, ആരോഗ്യകരവുമായ വിപത്തുകളെ ചൂണ്ടിക്കാട്ടുന്ന പുസ്തകങ്ങൾ കുറവാണ്. എങ്കിലും പ്രസ്തുത വിഷയത്തെ ഏറ്റവും മികച്ച രീതിയിൽ പരിചയപ്പെടുത്തുന്ന ഒരു പുസ്തകം തന്നെയാണ് എം.എം അക്ബർ സാഹിബിന്റെ തൂലികയിൽ നിന്നും പിറന്നുവീണ“സ്വവർഗരതി;അവകാശമോ വൈകൃതമോ”എന്ന ഗവേഷണാത്മക രചന. അമേരിക്കൻ സൈക്യാട്രിക്കൽ അസോസിയേഷൻ അടക്കമുള്ള ഏജൻസികളുടെ റിപ്പോർട്ടുകൾ സഹിതമാണ് ഗ്രന്ഥകാരൻ സ്വവർഗ ലൈംഗികത എന്ന വിഷയത്തിൽ ഒളിഞ്ഞിരിക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളിലേക്ക് വിരൽ ചൂണ്ടുന്നത്.
സ്വവർഗ്ഗ ലൈംഗികതയെ ഒരു മനോവൈകല്യമായി കണ്ടെത്തുന്ന എഴുത്തുകാരൻ അതിന് ഉപലോൽപകമായ ജനിതകശാസ്ത്രമടക്കമുള്ള ശാസ്ത്രീയ തെളിവുകൾ ഫൂട്ട് നോട്ടുകൾ സഹിതം വായനക്കാരന് മുന്നിൽ സമർപ്പിക്കുന്നു. കൂടാതെ സ്വവർഗ ലൈംഗികതയെ ഒരു ആദർശ പരിസരമായി രൂപപ്പെടുത്തുന്ന ആഘോഷപരിസരങ്ങളുടെ തിണ്ണ ബലത്തെ രൂപപ്പെടുത്തുന്ന മുതലാളിത്ത കോർപ്പറേറ്റ് ഇടങ്ങളുടെ പങ്കിനെയും പുസ്തകം കണ്ടെത്തുന്നുണ്ട്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്വവർഗാനുരാഗം ഒരു ജനിതക രോഗമല്ലെന്നും, ജനിക്കുമ്പോൾ തന്നെ ഒരുവനിൽ പ്രകൃതിദത്തമായി ഉൾച്ചേർന്ന ഒരു ലൈംഗിക അഭിനിവേഷമല്ല അതെന്നും പ്രത്യുത ഒരു വ്യക്തിയുടെ ജീവിതത്തിൽ അദ്ദേഹം കടന്നു പോയിട്ടുള്ള സാഹചര്യങ്ങളും സന്ദർഭങ്ങളുമാണ് അദ്ദേഹത്തെ ഒരു സ്വവർഗാനുരാഗിയാക്കി പരിവർത്തിപ്പിക്കുന്നതെന്നും കണ്ടെത്തുന്ന ഗ്രന്ഥകാരൻ,പ്രസ്തുത മനോനിലയിലേക്ക് ഒരു വ്യക്തി നയിക്കപ്പെടാനുള്ള സാഹചര്യങ്ങളെയും സന്ദർഭങ്ങളെയും ആധുനികലോകത്ത് സ്വവർഗനുരാഗ പ്രസ്ഥാനങ്ങളുടെ രൂപീകരണത്തിൽ മുഖ്യപങ്ക് വഹിച്ച വ്യക്തികളുടെ ജീവചരിത്രവുമായി ബന്ധപ്പെടുത്തി തെളിയിക്കുന്നുണ്ട്.
സവർഗ അനുരാഗം ജനിതകമായ ഒന്നാണെന്നും അതു പ്രകൃതിദത്തമാണെന്നും അതൊരു മനോവൈകല്യമല്ലെന്നും വാദിക്കുന്ന ലിബറിൽ വാദങ്ങളെയാണ് ഇതിലൂടെ ഗ്രന്ഥകാരൻ റദ്ദ് ചെയ്യുന്നത്. ഇസ്ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തിൽ നിന്നുകൊണ്ട് സ്വവർഗാനുരാഗത്തെ നിരൂബിക്കുന്നതിന് മുമ്പേ ആധുനിക മനഃശാസ്ത്ര ജനിതക വിജ്ഞാനീയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സ്വവർഗ്ഗനുരാകത്തെ ഗ്രന്ഥകാരൻ ഖണ്ഡിക്കുന്നത്.തുടർന്ന് ഇസ്ലാമിക പ്രമാണങ്ങളിൽ നിന്നും സ്വവർഗ്ഗനുരാകത്തെ ഗ്രന്ഥകാരൻ വീക്ഷിക്കുന്നു.
സവർഗാനുരാഗത്തെ വിലക്കുന്ന ഉദ്ധരണികളെ ഇസ്ലാമിനോടൊപ്പം തന്നെ ഹൈന്ദവ ക്രൈസ്തവ ജൂത പുരാണങ്ങളിലും കണ്ടെത്തുന്ന രചയിതാവ് ചില ആധുനിക ക്രൈസ്തവ ജൂത വ്യവഹാരങ്ങൾ സ്വവർഗ അനുരാഗത്തെ വെള്ള പൂശുന്ന പ്രവണതകളെയും വിമർശന വിധേയമാക്കുന്നുണ്ട്.ഗവേഷണാത്മകമയി ശാസ്ത്ര ദർശനങ്ങളുടെയും മതദർശനങ്ങളുടെയും വെളിച്ചത്തിൽ സ്വവർഗാനുരാഗത്തെ വിമർശനാത്മകമായി സമീപിക്കുന്ന ഗ്രന്ഥം എല്ലാ കാലഘട്ടങ്ങളിലും നവ സാമൂഹിക ചുറ്റുപാടിൽ വിശേഷിച്ചും ഏറെ പ്രസക്തവും പ്രാധാന്യവും അർഹിക്കുന്നു.
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp