Current Date

Search
Close this search box.
Search
Close this search box.

സ്‌പെയിന്‍ ചരിത്രം പറയുന്ന ‘കിങ്ഡംസ് ഓഫ് ഫെയ്ത്ത്’

ബ്രയാന്‍ കാറ്റലോസിന്റെ ‘കിങ്ഡംസ് ഓഫ് ഫെയ്ത്ത്’ (Kingdoms Of Faith: A New History Of Islamic Spain) എന്ന പുസ്തകം ഏഷ്യയുടെയും യൂറോപിന്റെയും മധ്യധരണ്യാഴിയുടെയും സുപ്രധാന കാല ചിരിത്രത്തെ പുതിയ തുറകളിലൂടെ ചടുലതയോടെ അവതരിപ്പിക്കുകയാണ്. വര്‍ഷങ്ങളോളം ലാറ്റിന്‍-അറബി-റോമന്‍ ചരിത്രരേഖകളെ ശാസ്ത്രീയമായ ഗവേഷണങ്ങള്‍ക്ക് വിധേയമാക്കിയതിന്റെ ഫലമാണ് ‘കിങ്ഡംസ് ഓഫ് ഫെയ്ത്ത്’ എന്നു പറയാം. ഇസ്‌ലാമിക കാലത്തെ സ്‌പെയിനിന്റെ (711-1614) സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തെ യഥാര്‍ഥ ഊര്‍ജത്തോടെ കൂട്ടിവായിക്കാന്‍ ഗ്രന്ഥകാരന് കഴിഞ്ഞിട്ടുണ്ട്. വിഷയത്തെ കൈകാര്യം ചെയ്യുന്നതില്‍ അതുല്യ നേട്ടം കൈവരിക്കുകയും, അതിനെ ഗവേഷകര്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ മനസ്സിലാകുന്ന രീതിയിലാക്കി ലക്ഷ്യസ്ഥാനത്തെത്താനും ബ്രയാന്‍ കാറ്റലോസിന് സാധിച്ചിട്ടുണ്ട്. അതോടൊപ്പം, മനുഷ്യാനുഭവങ്ങളും, ഭൗതികമായ അവസ്ഥയും, അതിനല്ലാം അപ്പുറമായി സാമൂഹിക ഘടനയും അദ്ദേഹം വരച്ചുകാണിക്കുന്നു.

ഇസ്‌ലാമിനോ അല്ലെങ്കില്‍ ക്രിസ്തുമതത്തിനോ ഇടയിലുള്ള അടിസ്ഥാന സംഘട്ടനത്തെ സംബന്ധിച്ച അവ്യക്തമായ വിശദീകരണത്തോടെയാണ് ബ്രയാന്‍ കാറ്റലോസ് പുസ്തകം തുടങ്ങുന്നത്. ഇത് വായനക്കാര്‍ക്ക് ഈ വിഷയം കൂടുതല്‍ മനസ്സിലാക്കുന്നതിനുള്ള പ്രേരണ ജനിപ്പിക്കുന്നു. ഇസ്‌ലാമിക കാലത്തെ സ്‌പെയിന്‍ നിലക്കാത്ത പോരാട്ടത്തിന്റെ കേന്ദ്രമായിരുന്നെന്ന് ബ്രയാന്‍ കാറ്റലോസ് ഈ പുസ്തകത്തില്‍ കുറിക്കുന്നു. അഞ്ചാം നൂറ്റാണ്ടിലെ റോമാ സാമ്രാജ്യത്തിന്റെ പതനം മുതല്‍ പതിനാറാം നൂറ്റാണ്ടില്‍ സ്‌പെയിനില്‍ ‘വിശുദ്ധ’ റോമാ സാമ്രാജ്യം വരുന്നതുവരെ ഇവിടങ്ങളില്‍ മതങ്ങള്‍ പരസ്പരം തമ്മിലടിക്കുകയും അതിന്റെ സ്വാധീനം പ്രകടമാവുകയും ചെയ്തിരുന്നു. അതോടൊപ്പം, ഗ്രന്ഥകാരന്‍ അവലംബങ്ങളുടെ പിന്‍ബലത്തോടെ എങ്ങനെയാണ് ഇസ്‌ലാമും ക്രിസ്തുമതവും ക്രമപ്രവൃദ്ധമായി സാമൂഹിക-രാഷ്ട്രീയ യാഥാര്‍ഥ്യമായി മാറി, അവസാനം ദൈവികവിശാസ്ത്രത്തിലെത്തുകയും പിന്നീട് ഐബീരിയന്‍ ഉപദ്വീപില്‍ നിയമമായി തീര്‍ന്നതെന്നും വിശദീകരിക്കുന്നു. പ്രത്യേകിച്ച് നാം ഈ ജനവാസ പ്രദേശത്ത് താമസിക്കുന്നവരുടെ വൈവിധ്യവും, ചിന്താ വൈഭവവും പ്രാദേശിക മേഖലയില്‍ എങ്ങനെയാണെന്ന് മനസ്സിലാക്കുകയാണെങ്കില്‍ കൗതുകകരമാണ്.

Also read: ഉമര്‍(റ)വിന്റെ കാലത്തെ നാഗരികമായ ചുവടുവെപ്പുകള്‍-3

‘കിങ്ഡംസ് ഓഫ് ഫെയ്ത്ത്’ ഏകദേശം ആയിരം വര്‍ഷത്തെ ചരിത്രമാണ് വിശദീകരിക്കുന്നത്. വിവിധങ്ങളായ ഉത്തരവാദിത്തങ്ങളുള്ള മധ്യകാലത്തിലെ ഐബീരിയന്‍ ഉപദ്വീപിലെ താമസക്കാരെ വ്യതിരിക്തമാക്കുന്നത് സാമൂഹികമായിട്ടുള്ള അവരുടെ വൈവിധ്യമാണ്. മതപരിവര്‍ത്തനം നിര്‍ബന്ധിച്ച് ചെയ്യിപ്പിക്കുന്നതിനോ, അല്ലെങ്കില്‍ സൈനികമായ അധീശത്വം സ്ഥാപിക്കുന്നതിനോ ഉള്ള ശ്രമമൊന്നും അവര്‍ക്കിടയിലുണ്ടായിരുന്നില്ല. സാമൂഹിക കൂടിചേരലിന്റെ പ്രേരകമെന്നത് കുടുംബപരമായി നിലനില്‍ക്കുന്ന അവര്‍ക്കിടയിലെ ബന്ധമാണ്. കുടുംബത്തില്‍ മേല്‍നോട്ടം വഹിക്കുന്നവരും മേല്‍നോട്ടത്തിന് കീഴില്‍ വരുന്നവരും, സമൂഹത്തിലെ ഏത് വിഭാഗങ്ങളില്‍ നിന്ന് വിവാഹം കഴിക്കാനുമുള്ള സാമൂഹികമായ അവസ്ഥയും, അടിമ വ്യവസ്ഥയും പോലെയുളള സാമൂഹിക കൂടിചേരലിന്റെ മാനം രൂപീകരിക്കപ്പെടുകയായിരുന്നു. സാമൂഹികമായ ഉദ്ഗ്രഥന പാരമ്പര്യം എല്ലാ അതിര്‍ത്തികളും കടന്ന് വിശാലമാവുകയും നിരന്തരമായ കരാറുകള്‍ ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു.

കൂടാതെ, വ്യത്യസ്ത കുടുംബങ്ങള്‍ക്കിടയില്‍ നിന്നുള്ള വിവഹാവും നടന്നിരുന്നു. വ്യത്യസ്ത കുടംബത്തില്‍ നിന്നുള്ള ഇത്തരത്തിലുള്ള ബന്ധങ്ങള്‍ ഇസ്‌ലാമിക കാലത്തെ സ്‌പെയിനിന്റെ അവസാനം വരെ നിലനില്‍ക്കുകയും, ക്രിസ്ത്യന്‍ പുരോഹിത വൃന്ദം ശത്രുക്കളായി കണ്ട മുസ്‌ലികംകളോട് പതിനഞ്ചാം നൂറ്റാണ്ടില്‍ ഗര്‍നാതയില്‍ വെച്ച് യുദ്ധം ചെയ്തപ്പോള്‍ ആ സാമൂഹികമായ ഐക്യമെല്ലാം ഇല്ലാതായിപോയി. എന്തിന് പറയണം; കൂട്ടുകാര്‍ക്കും ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കുമിടയലായിരുന്നു യുദ്ധം. ഇസ്‌ലാമിക കാലത്തെ സ്‌പെയിന്‍ ചരിത്രത്തെ പുതിയ വായനക്ക് വിധേയമാക്കുമ്പോള്‍, പുരോഗമനപരമായിരുന്ന സ്‌പെയിന്‍ സാമൂഹികാവസ്ഥയെ സംബന്ധിക്കുന്നത് അതിശയോക്തിയില്ലെന്ന് കണ്ടെത്താവുന്നതാണ്. ‘കിങ്ഡംസ് ഓഫ് ഫെയ്ത്ത്’ എന്ന പുസ്തകം രണ്ട് ചരിത്ര മാതൃകകള്‍ക്ക് മേലാണ് ആധിപത്യം സ്ഥാപിക്കുന്നത്. അത് സ്‌പെയിനിന്റെ അധുനിക വ്യാഖ്യാനങ്ങളുടെ പഠന മേഖലിയിലാണ്.

Also read: ഖുര്‍ആനില്‍ ലിംഗ വ്യത്യാസമില്ല: അമന്‍ദാ ഫിഗറസ്

ഒന്നാമത്തേത് ‘സംസ്‌കാരികമായ സംഘട്ടനമാണ്’ (صراع الحضارات). ബെര്‍നാഡ് ലൂയിസിനെ പോലുള്ള ചരിത്രകാരന്മാര്‍ അതിനുള്ള ഉത്തരവാദിത്തം സ്‌പെയിനുകാര്‍ക്ക് ചാര്‍ത്തി കൊടുക്കുന്നു. യൂറോപ്യന്‍ ആധുനികതയും, ക്രസ്തുമതത്തിനും ഇസ്‌ലാമിനുമിടയിലെ മാറ്റമില്ലാത്ത യുദ്ധ പരികല്‍പനയും ഇസ്‌ലാമിന് പതനം വരുത്തിവെക്കുകയാണ് ഉണ്ടായതെന്ന ചിന്ത ആളുകള്‍ ഉള്‍കൊള്ളുന്നതിന് അത് സഹായകരമായി. രണ്ടാമത്തേത് സ്‌പെയിന്‍ സംസ്‌കാരിക ചരിത്രകാരനായ അമേരിക്കോ കാസ്‌ട്രോ സ്‌പെയിനിനെ സംബന്ധിച്ച് വരച്ചുകാണിക്കുന്ന യാഥാര്‍ഥ്യമല്ലാത്ത ഭാവനാത്മക സങ്കല്‍പങ്ങളാണ്. സഹവര്‍തിത്വത്തിന്റെ പറുദീസ- സ്‌പെയിന്‍ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയിലെ പരസ്പര സഹകരണ മനോഭാവത്തെ നിയന്ത്രിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹത്തിന്റെ ചിരിത്രം വിശകലനം പറയുന്നു. ക്രിസ്ത്യന്‍-മുസ് ലിം-ജൂത മത വിഭാഗങ്ങള്‍ക്കിടയിലെ കൊടുക്കല്‍ വാങ്ങലുകളും, പരസ്പര സഹവര്‍ത്തിത്വവും നിയന്ത്രിക്കപ്പെടുകയായിരുന്നു. ഈ സഹവര്‍തിത്വം ശാസ്ത്രീയമായി “convivencia” എന്ന് അറിയപ്പെടുന്നു. എന്നാല്‍, മധ്യകാല യൂറോപിനും ഇരുണ്ട കാല യൂറോപിനുമിടിയില്‍ പ്രകാശം പരത്തുന്ന കാലമായി ഈ കാലഘട്ടത്തെ കാണാവുന്നതാണ്. സ്‌പെയിന്‍ ചരിത്രത്തിന് മേല്‍ അധീശത്വം സ്ഥാപിക്കുന്ന ഈ രണ്ട് മാതൃകകളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. മധ്യകാലത്തെ വേറിട്ട് നിര്‍ത്തുന്ന മതങ്ങള്‍ തമ്മിലെ പോരാട്ടവും, സങ്കീര്‍ണതകളും, സഹകരണവും, സംഘട്ടനവും വെളിപ്പെടുത്തുകയുമാണ് ബ്രയാന്‍ കാറ്റലോസ് ചെയ്യുന്നത്.

അവലംബം: islamonline.net

Related Articles