Current Date

Search
Close this search box.
Search
Close this search box.

പാശ്ചാത്യലോകത്തെ ഞെട്ടിക്കുന്ന കുടുംബശൈഥില്യങ്ങള്‍

പാശ്ചാത്യസമൂഹത്തിലെ കുടുംബപ്രശ്നങ്ങളെയും പ്രതിസന്ധികളെയും കുറിച്ചുള്ള സംസാരം വെറുമൊരു വര്‍ത്തമാനകാല പ്രതിസന്ധിയെ കുറിച്ചുള്ള സംസാരം പോലെയല്ല. കാരണം, പാശ്ചാത്യ മാതൃക അത്രമേല്‍ ലോക വ്യാപകമായി, അതിരുകള്‍ ഭേദിച്ച് സ്വീകാര്യത നേടിയിരുന്നു എന്നതുകൊണ്ടു തന്നെ, തത്വശാസ്ത്രപരമായതും മറ്റുമായ ഒത്തിരി ഘടകങ്ങളുള്ള സങ്കീര്‍ണമായ ഒരു വിഷയം കൂടിയാണത്. പാശ്ചാര്യരീതി വരുത്തിവെച്ച ചിന്തകളും സ്വാധീനവും അതുപോലെ തങ്ങളുടെ ചിന്തകളെ വിപണനം നടത്താനും അതു നിയമമാക്കാനും പോലുമുള്ള അവരുടെ മിടുക്കുമൊക്കെ ഇതില്‍ ചര്‍ച്ചയാവേണ്ടതാണ്.

കണക്കുകള്‍ പരിശോധിക്കുമ്പോള്‍, വിവാഹം ചെയ്യാതെ തന്നെ കുടുംബജീവിതം നയിക്കുക, വിവാഹം ചെയ്യുന്നതിനു മുമ്പെ സന്താനങ്ങള്‍ ഉണ്ടാകുക, മൊഴിചൊല്ലല്‍ വ്യാപകമാവുക, കുടുംബകലഹങ്ങള്‍ വര്‍ധിക്കുക, കുടുംബപരിപാലത്തിനു പകരം വളര്‍ത്തു മൃഗങ്ങളെ പരിപാലിക്കുന്നതില്‍ ശ്രദ്ധ ചെലുത്തുക തുടങ്ങി വളരെ സങ്കീര്‍ണമായ ഒത്തിരി പ്രതിസന്ധികളിലൂടെയാണ് പാശ്ചാത്യകുടുംബം കടന്നുപോകുന്നതെന്ന് മനസ്സിലാക്കാം.

Also read: സമീപനങ്ങളിലെ മാന്ത്രിക സ്‌പര്‍‌ശം

ഞെട്ടിക്കുന്ന കണക്കുകള്‍
യൂറോപ്പിലെ  220 കുടുംബങ്ങളെ വെച്ചു നടത്തിയ സെന്‍സസിന്‍റെ അടിസ്ഥാനത്തില്‍ അതില്‍ 155 കുടുംബങ്ങള്‍ സന്താനരഹിതരാണെങ്കില്‍ ജനിച്ച കുട്ടികളുടെ കൂട്ടത്തില്‍ 47% നും മുകളില്‍ കുട്ടികള്‍ വിവാഹേതര ബന്ധത്തില്‍ നിന്ന് ഉണ്ടായതായിരുന്നു. ഫ്രാന്‍സിലെ 60% കുട്ടികളും നിയമപരമല്ലാതെ പിറന്നതാണ്. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളിലായി നടന്ന വിവാഹങ്ങളുടെ കണക്ക് വെറും 50%നു താഴെയായി ചുരുങ്ങിയെങ്കില്‍ വിവാഹമോചനം പതിന്മടങ്ങ് വര്‍ധിക്കുകയുണ്ടായി. ഉദാഹരണത്തിന്, പോര്‍ച്ചുഗലിലെ വിവാഹമോചന നിരക്ക് 1960ല്‍ 1% ആയിരുന്നെങ്കില്‍ 2011ല്‍ അത് 60% മായി ഉയര്‍ന്നിരിക്കുന്നു.

പല കുടുംങ്ങളിലും വളര്‍ത്തുമക്കളായി കഴിയുന്നത് മില്ല്യണ്‍ കണക്കിന് കുട്ടികളാണ്. ഉദാഹരണത്തിന്, ഫ്രാന്‍സിലെ 8% ത്തോളം കുടുംബങ്ങള്‍ വളര്‍ത്തുമക്കളുള്ളതാണ്. അന്യരുടെ മക്കളുടെ കൂടെ ജീവിക്കുന്ന ലക്ഷണക്കിന് ഭാര്യഭര്‍ത്താക്കന്മാരാണ് അവിടെയുള്ളത്. അതേസമയം, പട്ടി, പൂച്ച അടക്കമുള്ള വളര്‍ത്തുമൃഗങ്ങളെ പോറ്റുന്നത് പലര്‍ക്കും സന്താനപരിപാലത്തിന് തുല്യമാണ്. ജര്‍മനി പട്ടി വളര്‍ത്തലിനു പേരുകേട്ട ഇടമാണ്. ജര്‍മന്‍ വീടുകളില്‍ വളര്‍ത്തപ്പെട്ടുന്ന പട്ടികളുടെ എണ്ണം എട്ടു മില്ല്യണിലേറെ വരുമെന്നും പന്ത്രണ്ടു മില്ല്യണ്‍ ജര്‍മനിക്കാര്‍ പൂച്ചയെ വളര്‍ത്തുന്നവരാണെന്നും ഇവയെ ചികിത്സിക്കാന്‍ മുപ്പതിനായിരത്തിലേറെ മൃഗരോഗവിദഗ്ധരുണ്ടെന്നും തങ്ങളുടെ അനന്തരസ്വത്ത് പട്ടികള്‍ക്കും പൂച്ചകള്‍ക്കും വാഗ്ദാനം ചെയ്യുന്ന ആള്‍ക്കാരുണ്ടെന്നും ഉടമയുടെ അടുത്ത് മറവുചെയ്യപ്പെടാനുള്ള ഔദ്യോഗിക നിയമനിര്‍മാണം അവയ്ക്കുണ്ടെന്നും കണക്കുകള്‍ തെളിയിക്കുന്നു.

രണ്ടാം ലോക യുദ്ധത്തിന്‍റെ അവസാനത്തോടെയാണ് കുടുംബപ്രശ്നങ്ങള്‍ കൂടുതലായി വര്‍ധിച്ചു വന്നത്. അമേരിക്കന്‍ പണ്ഡിതനായ കാറല്‍ സിമ്മര്‍മാന്‍ അദ്ദേഹത്തിന്‍റെ കുടുംബവും നാഗരികതയും (Family and Civilization) എന്ന പുസ്തകത്തില്‍ ചാരിത്ര്യത്തിന്‍റെ സാമൂഹ്യദൗത്യങ്ങള്‍, വിവാഹത്തിന്‍റെ ആരോഗ്യവശങ്ങള്‍, വ്യഭിചാരത്തിന്‍റെ സാമൂഹിക സാമ്പത്തിക ദോഷങ്ങള്‍, വിവാഹമോചനം സാമൂഹ്യഘടനയെ തകര്‍ക്കുന്ന വിധം എന്നിവയെക്കുറിച്ച് വിശദമാക്കിയ ശേഷം സന്താനോല്‍പാദനമാണ് കുടുംബനിര്‍മാണത്തിന്‍റെ നെടുംതൂണെന്നും കുടുംബശൈഥില്യങ്ങളെ പ്രതിരോധിക്കാനുള്ള മാര്‍ഗമെന്നും പറഞ്ഞുവെക്കുന്നുണ്ട്.

Also read: ഹാഥറസിലെ ചുട്ടെരിച്ച ആ പെൺകുട്ടി…?

കണക്കുകള്‍ പരിശോധിക്കുമ്പോള്‍, വിവാഹം ചെയ്യാതെ തന്നെ കുടുംബജീവിതം നയിക്കുക, വിവാഹം ചെയ്യുന്നതിനു മുമ്പെ സന്താനങ്ങള്‍ ഉണ്ടാകുക, മൊഴിചൊല്ലല്‍ വ്യാപകമാവുക, കുടുംബകലഹങ്ങള്‍ വര്‍ധിക്കുക, കുടുംബപരിപാലത്തിനു പകരം വളര്‍ത്തു മൃഗങ്ങളെ പരിപാലിക്കുന്നതില്‍ ശ്രദ്ധ ചെലുത്തുക തുടങ്ങി വളരെ സങ്കീര്‍ണമായ ഒത്തിരി പ്രതിസന്ധികളിലൂടെയാണ് പാശ്ചാത്യകുടുംബം കടന്നുപോകുന്നതെന്ന് മനസ്സിലാക്കാം.

മേരി എലിസബത്ത് ‘എങ്ങനെയാണ് പടിഞ്ഞാറിന് ദൈവത്തെ നഷ്ടമായത്?'( How the West Really Lost God ) 1 എന്ന തന്‍റെ പുസ്തകത്തില്‍ പടിഞ്ഞാറിലെ കുടുംബവ്യവസ്ഥകളില്‍ വന്ന പോരായ്മകളാണ് ക്രിസ്ത്യാനിറ്റിയുടെ തന്നെ ശോഷണത്തിലേക്ക് നയിച്ചതെന്നും മതകീയവും കുടുംബപരവുമായ തകര്‍ച്ച് വെസ്റ്റേണ്‍ നാടുകളില്‍ ഒരുപോലെ അരങ്ങേറുകയാണെന്നും അവര്‍ പറയുന്നു. തന്‍റെ ‘വെറുമൊരു നാടു മാത്രമായ അമേരിക്ക'( Home-Alone America ) 2 എന്ന ഗ്രന്ഥത്തില്‍ കുടുംബപ്രശ്നങ്ങള്‍ കുട്ടികളില്‍ വരുത്തുന്ന വൈകല്യങ്ങളെ കുറിച്ചുള്ള വിശദമായ വിശകലനത്തിനു ശേഷം അതേസമൂഹത്തിന്‍റെ ഭാവിയെ കുറിച്ചുള്ള ഒരുപാട് ചോദ്യങ്ങള്‍ ഉന്നയിക്കുന്ന അവര്‍, വര്‍ധിച്ചുവരുന്ന വിവാഹമോചനങ്ങള്‍, മാതാപിതാക്കള്‍ ഇരുവരും തൊഴിലിനു പോകല്‍, സന്താനപരിപാലനത്തില്‍ ശ്രദ്ധ ചെലുത്താതിരിക്കല്‍ എന്നിവ കുട്ടികളിലെ പൊണ്ണത്തടി, മാരകമായ സെക്ഷ്വല്‍ ബിഹാവിയര്‍, മാനസിക രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുമെന്നും മാതാപിതാക്കള്‍ ഇരുവരുടെയും പരിപാലനം ലഭിക്കുമ്പോഴാണ് കുട്ടികള്‍ പൂര്‍ണ സന്തുഷ്ടരാവുക എന്നും പറയുന്നു.

മാതാപിതാക്കളുടെ തൊഴില്‍വേളയില്‍ കുട്ടികളെ തനിച്ചാക്കുന്നത് അവരില്‍ ശത്രുതയും അനുസരണക്കേടും വളര്‍ത്താന്‍ കാരണമാകുമെന്നും സ്വയം പ്രതിരോധത്തിനു വേണ്ടി മൃഗങ്ങളില്‍ കണ്ടുവരുന്ന പല ശൈലികളും അവരില്‍ കുടിയേറുമെന്നും കുട്ടികളുടെ ഭക്ഷണത്തിലെ ശ്രദ്ധയില്ലായ്മ മൂലമാണ് ചെറുപ്പകാലം മുതല്‍ക്കേ അവരില്‍ പൊണ്ണത്തടിയും പുകവലി ശീലവും  വളര്‍ന്നു വരുന്നതെന്നും കണക്കുകള്‍ പറയുന്നു.

ഉമ്മമാര്‍ നമ്മോട് പറയാതിരുന്നത് (What Our Mothers Didn’t Tell Us) 3 എന്ന ഗ്രന്ഥത്തില്‍ ഡാനിയല്‍ ക്രിറ്റന്‍ഡന്‍ ഊന്നിപ്പറഞ്ഞ വിഷയവും അതു തന്നെയാണ്. സ്ത്രീകള്‍ തൊഴിലിനായി ഇറങ്ങുന്നത് കുടുംബവ്യവസ്ഥയില്‍ വരുത്തുന്ന ദോഷഫലങ്ങളെ കുറിച്ചു പറയുന്ന അദ്ദേഹം നാല്‍പതു വയസ്സിനു താഴെ പ്രായമുള്ള ഉമ്മമാരുടെ പുതിയ തലമുറ വിവാഹം, മക്കള്‍ എന്നിവയോട് അകലം പാലിക്കാനും വീട്ടിനു പുറത്ത് മുഴുസമയം തൊഴിലനുഷ്ഠിക്കാനും പ്രോത്സാഹിപ്പിക്കുന്ന സ്ത്രീ സംഘടനകളുടെ ബലിയാടുകളായി എന്നു പറയുന്നു. കുടുംബനിര്‍മാണത്തോടുള്ള സ്നേഹം സ്ത്രീക്ക് പ്രകൃത്യാ ഉള്ളതാണെങ്കിലും പക്ഷെ ഇന്ന് അവരില്‍ രൂഢമൂലമായിട്ടുള്ള തൊഴിലിനോടുള്ള ഇഷ്ടം കാരണം മാതൃത്വം പോലും കൂലിയില്ലാതെ ചെയ്യാത്ത അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Also read: ശൈഖ് നൂറുദ്ധീന്‍ അല്‍ ഇത്റ്; ഹദീസ്ശാസ്ത്രത്തിലെ മഹാ പ്രതിഭ

സ്ത്രീകള്‍ക്ക് പുരുഷന്‍റെ സഹായമില്ലാതെ തന്നെ കുട്ടികളെ കിട്ടാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന ഒരുപാട് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുകയും പുസ്തകങ്ങള്‍ അടിച്ചിറക്കുകയും ചെയ്യപ്പെടുന്നുണ്ട്. ഇതാണ് പിതാവ് അജ്ഞാതമായ മക്കളെയും കന്യകയായ മാതാവിനെയും വളര്‍ത്തിക്കൊണ്ടുവരുന്നത്. ഉദാഹരണത്തിന്, എന്‍റെ ഏകാന്തജീവിതം: കന്യകയായ മാതാവാകാനുള്ള എന്‍റെ തീരുമാനം ( Going Solo: My Choice to Become a Single Mother) എന്ന പുസ്തകം 37ാം വയസ്സിനു ശേഷം ഒരു കുട്ടിയെ വേണമെന്നു തോന്നുകയും പണം കൊടുത്ത് ‘സ്പേം’ വാങ്ങി അറിയപ്പെട്ട പിതാവില്ലാതെ കുട്ടിയുണ്ടായ കഥ പറയുന്നുണ്ട്. അലക്സാണ്ടര്‍ സോയ്സെത്തിന്‍റെ ‘നിന്‍റെ തീരുമാനം: സ്വന്തമായി ഒരു കുട്ടിയുണ്ടാകാനുള്ള തീരുമാനം'(Choosing You: Deciding to Have a Baby on My Ow) പുസ്തകത്തില്‍ നാല്‍പതാം വയസ്സില്‍ പിതാവില്ലാതെ ഒരു കുട്ടിയെ കൊതിച്ച് ഇന്‍റര്‍നെറ്റ് പരതി ആവശ്യമായ കാര്യങ്ങള്‍ ചെയ്ത കഥ പറയുന്നു.
വെസ്റ്റേണ്‍ രാജ്യങ്ങളില്‍ അനിയന്ത്രിതമായി വളര്‍ന്നുവരുന്ന ഈ പ്രവണത മനുഷ്യാവകാശ സംഘടനയുടെ കയ്യിലെത്തുകയും അന്താരാഷ്ട്രതലത്തില്‍പോലും ഭിന്നസ്വരങ്ങള്‍ സൃഷ്ടിച്ചതുമാണ്. വിശേഷിച്ച് കുട്ടികളുടെ അവകാശങ്ങളിലൊന്നായ പിതൃത്വം അജ്ഞാതമാവുക, കൂടുംബശൈഥില്യങ്ങള്‍ക്ക് വഴിയൊരുക്കുക എന്നീ ഘടകങ്ങള്‍ മുന്നില്‍ കണ്ട് ഫ്രാന്‍സിലൊക്കെ നടക്കുന്നതു പോലെ അതൊരു നിയമമായി മാറാനുള്ള സാധ്യതകള്‍ കൂടുതല്‍ ഗൗരവത്തോടെ തന്നെ കാണേണ്ടതുണ്ട്.

പ്രായോഗിക പ്രതിസന്ധി
സത്യത്തില്‍ ഈ കുടുംബപ്രശ്നങ്ങള്‍ക്ക് താത്വികമായ ഒരു വശം കൂടിയുണ്ട്. കുടുംബമാണ് എല്ലാ വിധ സാമൂഹിക നിര്‍മിതികളുടെയും അടിസ്ഥാനമെന്ന ചിന്ത പുനഃപരിശോധന നടത്തുമ്പോള്‍, ഈ വസ്തുത പരിശോധിക്കാനായി മനഃപൂര്‍വമായ പല ശൈഥില്യങ്ങള്‍ക്കുമുള്ള ശ്രമം നടക്കുകയും പരസ്പരസ്നേഹത്തോടെ കഴിഞ്ഞിരുന്ന പല ബന്ധങ്ങളും പരസ്പരവിദ്വേഷം വെച്ചുപുലര്‍ത്തുകയും ചെയ്തപ്പോള്‍, മാതാപിതാക്കള്‍ ഒരുത്തരവാദിത്വം പോലെ കൊണ്ടുനടക്കാതിരുന്ന കുടുംബങ്ങളില്‍, അധികാരവും നിയമവും ഇടപെട്ടു തുടങ്ങുകയുമായിരുന്നു. ഇതാണ് കുടുംബത്തിലെ പുരുഷ മേധാവിത്വത്തില്‍ പ്രതിഫലിച്ചതും തുടര്‍ന്ന് പുരുഷമേധാവിത്വത്തിനെതിരെ സ്ത്രീ മുന്നേറ്റങ്ങള്‍ നടക്കുകയും സ്ത്രീ പുരുഷസമത്വം, തൊഴിലിടങ്ങളിലെ പ്രാതിനിധ്യം, സ്വയംപര്യാപ്തത, സന്താനപരിപാലനം ഒരു ബയോളജിക്കല്‍ ബാധ്യതയാണ് തുടങ്ങിയ ചിന്തകളും ആശയങ്ങളും സ്ത്രീകള്‍ ഉയര്‍ത്തിക്കൊണ്ടു വരികയും കുടുംബത്തെ ഒരു പ്രകൃതിപരമായ ഒന്നായി കാണാതെ സ്ത്രീത്വം, മാതൃത്വം, സന്താനപരിപാലനം തുടങ്ങിയ ഘടകങ്ങള്‍ തങ്ങളുടെ സ്ത്രീ എന്ന രീതിയിലുള്ള അസ്തിത്വത്തിന് തടസ്സമാണെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്തത്. അതോടെ ചാരിത്ര്യം, സന്താനോല്‍പാദനം, പരിപാലനം തുടങ്ങിയ കുടുംബ ബാധ്യതകള്‍ വെറും സുഖം, ജോലിഭാരം കുറക്കുക എന്നീ ചിന്തകള്‍ക്ക് വഴിമാറുകയായിരുന്നു. അതുകൊണ്ടുതന്നെ സ്ത്രീകളുടെ ഇത്തരം ഇടപെടലുകള്‍ക്ക് പാശ്ചാത്യ ലോകത്തെ കുടുംബശൈഥില്യങ്ങളുടെ വലിയൊരു പങ്ക് അര്‍ഹിക്കുന്നുണ്ട്.

Also read: പ്രവാചക സ്നേഹത്തിന്‍റെ സ്വഹാബി മാതൃക

മൊറോക്കന്‍ ഫിലോസഫറായ ത്വാഹാ അബ്ദുറഹ്മാന്‍ അദ്ദേഹത്തിന്‍റെ ‘നവോഥാനത്തിന്‍റെ ആത്മാവ്'(റൂഹുല്‍ ഹദാസ) എന്ന പുസ്തകത്തില്‍ പുരോഗമനവാദത്തിന്‍റെ മുഖംമൂടിയണിഞ്ഞ വെസ്റ്റേണ്‍ കുടുംബപ്രതിസന്ധികളെ വിശകലനം ചെയ്യുന്നുണ്ട്. പാശ്ചാത്യ മാതൃക കുടുംബവ്യവസ്ഥയെ നിലനില്‍പ്പിനു പകരം നാശത്തിനുള്ള മാര്‍ഗമാക്കി എന്നും സ്നേഹത്തിനും കാരുണ്യത്തിനും പകരം ശൈഥില്യമാണ് അതുണ്ടാക്കിയ പ്രധാന നേട്ടമെന്നും ആദ്യമായി അവിടെ ഹനിക്കപ്പെട്ടത് പിതാവിന്‍റെ അവകാശങ്ങളാണെന്നും നിര്‍ബന്ധബാധ്യതകള്‍ക്കു മേല്‍ സ്വാര്‍ഥ താത്പര്യങ്ങള്‍ അധികാരം ചെലുത്തിയെന്നും മനുഷ്യര്‍ പുരുഷന്‍, സ്ത്രീ, കുട്ടി എന്നിങ്ങനെ വിഭജിക്കപ്പെട്ടുവെന്നും മനുഷ്യന്‍ മനുഷ്യനാകുന്നത് കുടുംബജീവിതത്തിലേക്ക് ചേരുമ്പോഴാണെന്നും അദ്ദേഹം പറയുന്നു.

===.              ===

1) How the West Really Lost God: A New Theory of Secularization
2)Home-Alone America: The Hidden Toll of Day Care, Behavioral Drugs, and Other Parent Substitutes.
3)What Our Mothers Didn’t Tell Us: Why Happiness Eludes the Moderns Woman

വിവ- മുഹമ്മദ് ശാക്കിര്‍ മണിയറ

Related Articles