Current Date

Search
Close this search box.
Search
Close this search box.

വിചാരങ്ങളുടെ തുറന്നു പറച്ചിലായി ഒരു പുസ്തകം

myself.jpg

വൈവിധ്യങ്ങളും വ്യത്യസ്ത സംസ്‌കാരങ്ങളും സംയോജിച്ച രാജ്യങ്ങളെക്കുറിച്ച് പറയുമ്പോള്‍ അതില്‍ എടുത്തു പറയേണ്ട ഒരു രാജ്യമാണ് അമേരിക്ക. വ്യത്യസ്ത വിഭാഗങ്ങളില്‍ പെട്ട സമൂഹങ്ങള്‍ തോളോട് തോള്‍ ചേര്‍ന്ന് അമേരിക്കയില്‍ ജീവിച്ചു. അതിലൊന്നാണ് അമേരിക്കന്‍ മുസ്‌ലിം സമൂഹം. അമേരിക്കയിലെ മുസ്‌ലിം സ്ത്രീകള്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരമാണ് ‘എന്നെക്കുറിച്ച് ഞാന്‍ തന്നെ സംസാരിക്കുന്നു’ എന്ന പുസ്തകം. അമേരിക്കയിലെ പൗരത്വ പ്രശ്‌നം, വംശീയ വേര്‍തിരിവുകള്‍ തുടങ്ങി സാമൂഹികമായി അവിടെ അനുഭവിക്കുന്ന പല പ്രശ്‌നങ്ങളിലൂടെയും പുസ്തകത്തിലെ ലേഖനങ്ങള്‍ കടന്നു പോകുന്നു. അമേരിക്കന്‍ മുസ്‌ലിംകളെക്കുറിച്ച് പ്രത്യേകിച്ചും സ്ത്രീകളെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായകരമാണ് പുസ്തകമെന്ന് തങ്ങളുടെ ഔദ്യോഗിക വെബ് സൈറ്റില്‍ അവര്‍ പറയുന്നു. പുസ്തകത്തിന്റെ എഡിറ്റര്‍മാരിലൊരാളും സി. എന്‍. എന്‍ ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റോറിയല്‍ പ്രൊഡ്യൂസറുമായ മറിയ . എം .ഇബ്രാഹിംജി പറയുന്നു: ‘ ഈ പുസ്തകം എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. കാരണം, വളരെയധികം അമേരിക്കന്‍ മുസ്‌ലിം സ്ത്രീകള്‍ തങ്ങളെക്കുറിച്ച് തുറന്നു പറയാന്‍ ആഗ്രഹിക്കുന്നുണ്ടിവിടെ. അത്തരം ശബ്ദങ്ങളെ ശേഖരിക്കുകയും സ്ത്രീസമൂഹത്തിന് കൂടുതല്‍ ശക്തി പകരുകയുമാണ് ഈ പുസ്തകത്തിലൂടെ ഞങ്ങള്‍ ചെയ്യുന്നത്’. കുറച്ചു പേരുടെ ലേഖനമാണ് ഇതെങ്കിലും യഥാര്‍ത്തത്തില്‍ ആയിരക്കണക്കിന് സ്ത്രീജനങ്ങളുടെ മനസ്സിലൂള്ള വികാരമാണ് തങ്ങള്‍ ഈ പുസ്തകത്തിലൂടെ പ്രകടിപ്പിക്കുന്നതെന്ന് അവര്‍ പറയുന്നു.  വംശീയമായ അതിക്ഷേപങ്ങള്‍ക്കിരയാകുമ്പോഴും തങ്ങളുടെതായ തലങ്ങളില്‍ അമേരിക്കന്‍ സമൂഹത്തിന്റെ വൈവിധ്യത്തെ തങ്ങളുടെ ജീവിതത്തില്‍ സ്വീകരിച്ചവരാണ് അമേരിക്കന്‍ മുസ്‌ലിം സ്ത്രീകളെന്ന് പുസ്തകം പറയുന്നു. തങ്ങളുടെതായ കഴിവനുസരിച്ച് നിയമ വിദഗ്ധരും രാഷ്ട്രീയക്കാരും പത്രപ്രവര്‍ത്തകരും സാമൂഹികപ്രവര്‍ത്തകരും പ്രൊഫസര്‍മാരും ഡോക്ടര്‍മാരും ഫോട്ടോഗ്രാഫര്‍മാരും എല്ലാമായി അവര്‍ പ്രവര്‍ത്തിക്കുന്നു. ചിക്കാഗോയില്‍ നിന്നുള്ള സാറാ . ടി. സുറത്ത് വാലയും മറിയയും ചേര്‍ന്ന് എഡിറ്റ് ചെയ്തിട്ടുള്ള പുസ്തകം വൈറ്റ് ക്ലൗഡ് പ്രസാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Related Articles