Current Date

Search
Close this search box.
Search
Close this search box.

മിത്രോക്കിന്‍ രേഖകള്‍ സംസാരിക്കുന്നു

kgb.jpg

1948 മുതല്‍ കുപ്രസിദ്ധ സോവിയറ്റ് ചാരസംഘടനയായ K.G.B.യുടെ ഉന്നത മേധാവിയായിരുന്ന വാസിലി മിത്രോഖിന്‍  കൂറുമാറി റഷ്യയില്‍ ഭ്രാന്താലയത്തില്‍ പ്രവേശിപ്പിക്കപ്പെടുകയോ, അത്യാഹിതത്തില്‍ പെടുകയോ, അജ്ഞാതമൃതദേഹമായി ഒടുങ്ങുകയോ ചെയ്യാതെ ലാറ്റ്‌വിയ വഴി ജീവനോടെ രക്ഷപ്പെട്ട്  ബ്രിട്ടനിലെത്തി. താന്‍ ശേഖരിച്ച രഹസ്യരേഖകള്‍ മുഴുവന്‍ ബ്രിട്ടീഷ് സീക്രറ്റ് ഇന്റലിജന്‍സ് മേധാവിക്ക് സമര്‍പ്പിച്ച് അവിടെ ഏജന്റായി ജോലിനേടി. 1999 ല്‍ മിത്രോഖിന്‍ തന്റെ കൈവശമുണ്ടായിരുന്ന രേഖകളുടെ ഏതാനുംഭാഗം ‘The Mitrokhin Archives & the Secret History of  the K.G.B.’ by Christopher Andrew & Vasili Mitrokhin (മിത്രോഖിന്‍ രേഖകളും കെ.ജി.ബി. യുടെ രഹസ്യചരിത്രവും) എന്ന പേരില്‍ പുസ്തകമാക്കി പ്രസിദ്ധീകരിക്കുകയുണ്ടായി.

ഈ പുസ്തകത്തിന്റെ രണ്ടാം ഭാഗത്തില്‍ അമ്പത് പേജുകളിലായി K.G.B. ഇന്ത്യയില്‍ നടത്തിയ വിക്രിയകള്‍ വെളിപ്പെടുത്തുന്നു. ഇവിടെ ഭരണം കയ്യാളിയിരുന്ന കോണ്‍ഗ്രസ്സ് നേതാക്കളായരുന്നു റഷ്യയുടെ വിശ്വസ്ഥ സഖാക്കള്‍. കാരണം രാഷ്ട്രത്തിന്റെ നയപരിപാടികളിലായിരുന്നു സോവിയറ്റ് റഷ്യയുടെ  നോട്ടം. പണ്ഡിറ്റ്‌നെഹ്‌റുവിന് ശേഷം ആരായിരിക്കും പ്രധാനമന്ത്രി എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ ഏറ്റവുമധികം ബേജാറ് റഷ്യന്‍ ഭരണാധികാരികള്‍ക്കായിരുന്നു. മറ്റാരുവന്നാലും കമ്മ്യൂണിസ്റ്റ് വിരുദ്ധനും അമേരിക്കന്‍ പക്ഷപാതിയുമായ മൊറാര്‍ജി ദേശായി പ്രധാനമന്ത്രിപദത്തിലെത്താതിരിക്കാന്‍ എല്ലാ തന്ത്രങ്ങളും സ്വീകരിക്കണമെന്ന് കെ.ജി.ബി. അവരുടെ ഏജന്റുമാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരുന്നത്രെ. ഇതിനായി കേരളം, ബംഗാള്‍, തമിഴ്‌നാട് എന്നിവിടങ്ങളിലെ രാഷ്ട്രീയ നേതാക്കളേയും ഐ.ബി.യില്‍ ഉണ്ടായിരുന്ന സുഹൃത്തുക്കളേയും പ്രലോഭനങ്ങളും പ്രതിഫലവും നല്‍കി ഉപയോഗപ്പെടുത്തിയിരുന്നതായി മിത്രോക്കിന്‍ വെളിപ്പെടുത്തുന്നു.. ഇത്തരം സുഹൃത്തുക്കളുടെ പേര്‍ വെളിപ്പെടുത്തുന്നതില്‍ മിത്രോക്കിന്‍ സൂക്ഷ്മത പാലിക്കുന്നുണ്ട്. മരണപ്പെട്ടവരുടെ പേരുകള്‍ മാത്രമേ നല്‍കിയിട്ടുള്ളു. സോവിയറ്റ് വിരുദ്ധമനോഭാവമുള്ള ഒരു നേതാവും ഇവിടെ അധികാരത്തില്‍ കയറാതിരിക്കാനുള്ള സര്‍വ്വ കൂതന്ത്രങ്ങളും അവര്‍ പ്രയോഗിച്ചിരുന്നതായി വെളിപ്പെടുത്തുന്നു, ഇതിനായി ഓരോ പൊതുതെരഞ്ഞെടുപ്പിലും ഇവിടെ രാഷ്ട്രീയപാര്‍ട്ടികള്‍ ചെലവാക്കുന്നതിനേക്കാള്‍ ഭീമമായ സംഖ്യ കെ.ജി.ബി. ഇന്ത്യയില്‍ മുതലിറക്കിക്കൊണ്ടിരുന്നു. ഇവിടെ സോഷ്യലിസം ലക്ഷ്യമാക്കിയുള്ള നയപരിപാടികള്‍ക്ക് രൂപം കൊടുക്കുന്ന ഓരോ നേതാക്കള്‍ക്കും ലക്ഷക്കണക്കില്‍ പാരിതോഷികം നല്‍കിയിട്ടുണ്ടെന്നും ഈ രേഖകളില്‍ പറയുന്നു. അടിയന്തിരാവസ്ഥക്കുശേഷം 1977 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയെ വിജയിപ്പിക്കാന്‍ സോവിയറ്റ്‌യൂനിയന്‍ ഇവിടെ നിര്‍ലോഭം പണം ചെലവാക്കിയിട്ടുണ്ടെന്നും ആ തെരഞ്ഞെടുപ്പില്‍ ജയിച്ച കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളില്‍ ഒമ്പത് പേര്‍ കെ.ജി.ബി.യുടെ സ്വന്തം ഏജന്റുമാരായിരുന്നെന്നും മിത്രോഖിന്‍ പറയുന്നു. എന്നിട്ടും കോണ്‍ഗ്രസ്സ് തോല്‍ക്കുകയും മൊറാര്‍ജി അധികാരത്തില്‍ കയറുകയും ചെയ്തത് വേറെകാര്യം. തുടര്‍ന്നുവന്ന 1980 ലെ തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയെ ജയിപ്പിച്ച തന്ത്രങ്ങളും ഇതില്‍ വിവരിക്കുന്നുണ്ട്. പഞ്ചാബിലെ ഖാലിസ്ഥാന്‍ തീവ്രവാദികള്‍ക്ക് പാക്കിസ്ഥാനില്‍ ഐ.എസ്.ഐ. ആയുധപരിശീലനം നല്‍കുന്നുണ്ടെന്ന് ഇന്ദിരാഗാന്ധിയെ തെറ്റിദ്ധരിപ്പിച്ച് പ്രചാരവേല നടത്തിയതും കെ.ജി.ബി. യുടെ ഗൂഢപദ്ധതിയടെ ഭാഗമായിരുന്നത്രെ. ഇതിലേക്കായി റഷ്യന്‍ ചാരസംഘം പലകൃത്രിമരേഖകളും നിര്‍മ്മിച്ചുവിട്ടെന്നും ഇതിന്റെ ഫലമായാണ് ഖാലിസ്ഥാന്‍ വാദികള്‍ക്കെതിരായി സുവര്‍ണക്ഷേത്രത്തില്‍ ഓപറേഷന്‍ ബ്ലൂസ്റ്റാര്‍ നടപടി സ്വീകരിച്ചതെന്നും ഇതില്‍ വെളിപ്പെടുത്തുന്നു. ഈ നടപടിയെ റഷ്യ പിന്നീട് പ്രശംസിക്കുകയുമുണ്ടായി.
    
അഫ്ഗാനിസ്ഥാനില്‍നിന്ന് കൂലിപ്പടയാളികളെ ഇറക്കി ഇന്ദിരാഗാന്ധിയെ വധിക്കാന്‍ പാക്കിസ്ഥാന്‍ ഗൂഢപദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നുവെന്ന് വ്യാജ രേഖകളുണ്ടാക്കി ഇന്ദിരാഗാന്ധിക്ക് സര്‍പ്പിച്ച കെ.ജി.ബി.യെ വിശ്വസിച്ച് തന്റെ സുരക്ഷാസംവിധാനങ്ങള്‍ അവര്‍ കൂടുതല്‍ ശക്തമാക്കിയെങ്കിലും അവസാനം തന്റെ അംഗരക്ഷകരാല്‍ തന്നെ വധിക്കപ്പെട്ടതും മിത്രോഖിന്‍ വിവരിക്കുന്നു. ഇന്ദിരാഗാന്ധി ഉള്‍പ്പെടെ എത്രയോ നേതാക്കള്‍ അവിഹിത മാര്‍ഗങ്ങളിലൂടെ പണം സംമ്പാദിച്ചതായി ഈ പുസ്തകത്തില്‍ പ്രസ്താവിച്ചത് വലിയവിവാദമുണ്ടാക്കിയിട്ടുണ്ട്. 2004 ജനുവരി 23 ന് നിര്യാതനായ വാസിലി മിത്രോഖിന്‍ അന്ന് പുറത്തുവിട്ട പ്രേതം ഇവിടെ പലരുടേയും ഉറക്കം കെടുത്തി.

അവലംബം:  ഔട്ട്‌ലുക്ക് വാരി

വിവ : മുനഫര്‍ കൊയിലാണ്ടി

Related Articles