Current Date

Search
Close this search box.
Search
Close this search box.

പ്രവാചക ജീവിതം ആധുനിക ചട്ടക്കൂടില്‍

follow.jpg

ഇസ്‌ലാമിനെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതിലും അതിന്റെ പ്രവാചകന്‍ മുഹമ്മദി(സ)ന്റെ സ്വഭാവഗുണങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതിലും, ചില ദുഷ്ടര്‍ വ്യാപരിച്ചു കൊണ്ടിരിക്കുന്ന ഒരു കാലത്ത്, പ്രവാചക ജീവിത യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ എത്രയോ ആളുകള്‍, പ്രസ്തുത തെറ്റിദ്ധാരണകള്‍ അകറ്റാനായി രംഗത്തു വരികയാണ്. യഥാര്‍ത്ഥ പ്രവാചക ജീവിതത്തെയും സത്യ സന്ദേശത്തെയും ഉയര്‍ത്തി കാട്ടുന്ന പുസ്തകങ്ങള്‍, തെറ്റിദ്ധാരണയകറ്റുന്നതില്‍, വലിയ പങ്കാണ് വഹിക്കുന്നത്. ‘Follow Me, God Will Love You’ എന്ന കൃതി ഇത്തരത്തിലൊന്നാണ്. പ്രവാചകനെ കുറിച്ച തെറ്റിദ്ധാരണകള്‍ അകറ്റുക മാത്രമല്ല അത് ചെയ്യുന്നത്. പ്രത്യുത, മാനവരാശിക്ക് അവിടുന്ന് സാധിച്ച കാര്യങ്ങളുടെ യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍, ശാസ്ത്രീയവും സ്പഷ്ടവുമായ ഭാഷയില്‍, ആധുനിക യുഗത്തോട് അത് ആഹ്വാനം നടത്തുകയും ചെയ്യുന്നു.

സയ്യിദ് ഹാമിദ് മൊഹ്‌സിന്‍ രചിച്ച ഈ പുസ്തകം, ഖുര്‍ആനിലെ ആകര്‍ഷകവും ചിന്തോദ്ദീപകവുമായ ഒരു സൂക്തം കൊണ്ടാണ് തുടങ്ങുന്നത്: പ്രവാചകന്‍, ജനത്തോടു പറയുക: ‘നിങ്ങള്‍ യഥാര്‍ഥത്തില്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുവിന്‍. അല്ലാഹു നിങ്ങളെ സ്‌നേഹിക്കുന്നതാകുന്നു. (3: 31) ഈ അദ്ധ്യായം വായിക്കാന്‍ തുടങ്ങുന്നതോടെ, താന്‍ ആത്മീയമായി ചാര്‍ജ്ജു ചെയ്യപ്പെടുന്നതായി വായനക്കാര്‍ക്ക് തോന്നുന്നു. വായന പൂര്‍ത്തിയാകുന്നതോടെ, ആത്മീയമായി നിറഞ്ഞ സംതൃപ്തിയായിരിക്കും അയാളിലുണ്ടാവുക.

നാം യഥാര്‍ത്ഥത്തില്‍, പ്രവാചകനെ അനുധാവനം ചെയ്യുന്നുണ്ടോ, അതോ, നമ്മില്‍ ദിവ്യാനുഗ്രഹങ്ങള്‍ വര്‍ഷിക്കാത്തതിന്റെ പേരില്‍, നാം ദൈവത്ത വെറും കുറ്റപ്പെടുത്തുകയാണോ ചെയ്യുന്നത് എന്ന്, ഇതിലെ പൂര്‍ണ വിവരണം നമ്മെ ചിന്തിപ്പിക്കും. ദൈവാനുഗ്രഹത്തിന്റെ ഉച്ഛിയിലെത്തുന്നതിന്ന് നമുക്ക് ചില താങ്ങുകള്‍ ആവശ്യമാണ്. അതിനാല്‍, അവന്റെ സ്‌നേഹം സമ്പാദിക്കാന്‍, പ്രവാചകനെ അനുധാവനം ചെയ്യുകയാവശ്യമാണ്.

സത്യത്തില്‍, പാശ്ചാത്യ ലോകത്തെ എഴുത്തുകാരും കാര്‍ട്ടൂണിസ്റ്റുകളും ഫിലിം നിര്‍മ്മാതാക്കളും നോവലിസ്റ്റുകളും അവതരിപ്പിച്ച, മുഹമ്മദ് നബി(സ)യുടെ ഘാതക സ്വഭാവം, ലോകത്തെമ്പാടുമുള്ള, പ്രത്യേകിച്ചും യൂറോപ്പ്, അമേരിക്ക രാജ്യങ്ങളിലെ, ആളുകളില്‍, അവിടുത്തെ യഥാര്‍ത്ഥ കഥയറിയാനുള്ള ജിജ്ഞാസ വളര്‍ത്തുകയായിരുന്നു. അവസാനം, ഈ ദുഷ്പ്രചരണം തങ്ങള്‍ക്ക് ദോഷ ഫലമാണുളവാക്കിയത്. പ്രവാചകനെ തള്ളി പറയുന്നതിലുപരി, ആളുകള്‍ അദ്ദേഹത്തിലേക്ക് ആകൃഷ്ടരാവുകയായിരുന്നു. യഥാര്‍ത്ഥ കഥ മനസ്സിലാക്കിയപ്പോള്‍, ആയിരക്കണക്കിലാളുകള്‍ അവിടുത്തെ അനുയായികളായി മാറുകയും സ്നേഹിക്കുകയുമായിരുന്നു.  

പ്രവാചകന്നെതിരെ ആരോപിക്കപ്പെട്ട ഏറ്റവും വലിയ കുറ്റം, ബഹുഭാര്യത്വമായിരുന്നു. പ്രത്യേകിച്ചും ആയിശയുടെ വിവാഹം. ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്തവരില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നുവെന്നത് ശ്രദ്ധേയമാണ്.

ബ്രിട്ടീഷ് പത്രപ്രവര്‍ത്തകന്‍ യിവോണ്‍ റിഡ്‌ലി, ടോണീ ബ്ലയറുടെ ഭാര്യാ സഹോദരി ലോറന്‍ ബൂത്ത്, ഫ്രഞ്ച് സൂപ്പര്‍ മോഡല്‍ ഫാബിയാന്‍ തുടങ്ങിയവര്‍, ഇങ്ങനെ ഇസ്‌ലാം സ്വീകരിച്ചവരില്‍ ചിലര്‍ മാത്രം. ബഹുഭാര്യത്വം, പര്‍ദ്ദ, വിവാഹമോചനം തുടങ്ങി, ഇസ്‌ലാമിലെ സ്ത്രീ സങ്കല്‍പത്തെ കുറിച്ച തെറ്റിദ്ധാരണകള്‍ യുക്തിയുക്തമായി ചര്‍ച്ച ചെയ്യപ്പെടുന്നുവെന്നതിനാല്‍, സ്ത്രീ വായനക്കാരെ സംബന്ധിച്ചിടത്താളം ഈ പുസ്തകം വളരെ താല്‍പര്യജനകമത്രെ.

ഭീകരത, ജാതീയത, യുദ്ധം, അഴിമതി, അത്യാര്‍ത്തി, മദ്യം, ചൂതാട്ടം തുടങ്ങി ആധുനികയുഗത്തിലെ നിരവധി ശല്യ കാര്യങ്ങള്‍, പ്രവാചകാദ്ധ്യാപനങ്ങളുടെ വെളിച്ചത്തില്‍, ഇതില്‍ വിവരിക്കുന്നുണ്ട്.

മനുഷ്യാവകാശങ്ങള്‍, ആവിഷ്‌കാര സ്വാതന്ത്ര്യം, വൈജ്ഞാനിക പ്രോത്സാഹനം, മാനവസേവനം, മതബാഹുല്യം, കുലീനത, സഹിഷ്ണുത, ധര്‍മ്മ ശാസ്ത്രം, ധാര്‍മ്മികത്വം, മനുഷ്യ സമത്വം, സ്ത്രീകളുടെ സ്ഥാനം, യുവശാക്തീകരണം, മാനുഷികമുല്യങ്ങള്‍ തുടങ്ങി പ്രവാചകന്‍(സ) ഉയര്‍ത്തുക്കാട്ടിയ കാര്യങ്ങള്‍ ഇതില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. ഇത്തരം മൂല്യങ്ങളില്‍, ആധുനിക ലോകം, പ്രവാചകനോട് വലിയ തോതില്‍ കടപ്പെട്ടിരിക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍, ഇത്തരം കാര്യങ്ങളെ കുറിച്ച് ഊഹിക്കുക പോലും ചെയ്യാതെ, അന്ധകാരത്തില്‍ കഴിഞ്ഞിരുന്ന കാലത്ത്, പ്രവാചകന്‍(സ) ഇവയെ ഉന്നതിയിലേക്കുയര്‍ത്തിയതെങ്ങനെയെന്ന്, ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു.

തെറ്റിദ്ധാരണകളകറ്റുന്നതിലുള്ള വിജയകരമായ ശ്രമത്തിന്നു പുറമെ, പ്രവാചക ജീവിതത്തെ ആധുനിക ചട്ടക്കൂട്ടില്‍ അവതരിപ്പിക്കുന്നുവെന്ന സവിശേഷത കൂടി ഈ പുസ്തകത്തിന്നുണ്ട്. അവിടുന്ന് വെറുമൊരു മതമാര്‍ഗദര്‍ശകനോ ആത്മീയ നേതാവോ മാത്രമായിരുന്നില്ല, പ്രത്യുത, മനുഷ്യാവകാശ പ്രവര്‍ത്തകനും, സാമൂഹ്യശാസ്ത്രജ്ഞനും, പരിസ്ഥിതി ശാസ്ത്രജ്ഞനും, നഗരാസൂത്രകനും, രാഷ്ട്രീയക്കാരനും, ഭരണഘടനാ വിദഗ്ദ്ധനും, നയതന്ത്രജ്ഞനും, നയനിര്‍മ്മാതാവും, സമാധാന സ്ഥാപകനുമെല്ലാമായിരുന്നു അവിടുന്ന്.

മാനവചരിത്രത്തിലെ പ്രഥമ ലിഖിത ഭരണഘടന അവതരിപ്പിച്ചത് പ്രവാചകനായിരുന്നു. മദീനാ പലായന ശേഷം, ഒരു സിറ്റി സ്റ്റേറ്റിന്ന് അടിത്തറ പാകിയ മുഹമ്മദ്(സ), ഒരു സ്റ്റേറ്റ് ഭരണഘടന പ്രഖ്യാപനം ചെയ്തു. ഇസ്‌ലാമിക സ്റ്റേറ്റിലെ, മുസ്‌ലിംകള്‍, ജൂതന്മാര്‍, ക്രിസ്ത്യാനികള്‍, പാഗന്‍ അറബികള്‍ തുടങ്ങി എല്ലാ പൗരന്മാരുടെയും അവകാശങ്ങളും ബാധ്യതകളും വിശദമായി അതില്‍ വിവരിക്കുന്നുണ്ട്. മദീനയില്‍ ഒരു മാതൃകാ നഗരവും അവിടെ അസ്സുഫ്ഫ എന്ന പ്രഥമ യൂനിവേഴ്‌സിറ്റിയും സ്ഥാപിക്കുകയുണ്ടായി. ജനസംഖ്യാ സ്ഥിതിവിവരണക്കണക്കെടുക്കാന്‍ കല്‍പന കൊടുത്ത പ്രവാചകന്‍, ഒരു മുന്‍സിപ്പല്‍ അട്മിനിസ്റ്റ്രേഷന്‍ സമ്പ്രദായം പരിജയപ്പെടുത്തുകയും ചെയ്തു. ബലദിയ്യ എന്നാണിത് അറിയപ്പെടുന്നത്. നഗര പരിപാലനമാണിതിന്റെ ചുമതല. നാലുവരി പാത, ജലവിതരണ സമ്പ്രദായം എന്നിവയും അവിടെയുണ്ട്. പഴയ മതിലുകളോ കോട്ടകളോ പൊളിച്ചു കളയുന്നത് പ്രവാചകന്‍ നിരോധിച്ചിരുന്നു. അത് പോലെ, വീട് നിര്‍മാണ വേളയില്‍ മരങ്ങള്‍ മുറിച്ചു കളയരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കടല്‍ക്കരയില്‍ വെച്ചാണെങ്കില്‍ പോലും വെള്ളം ദുരുപയോഗം ചെയ്യരുതെന്നായിരുന്നു അവിടുത്തെ നിര്‍ദ്ദേശം. അതിഥി മന്ദിരങ്ങളും ആശുപത്രികളും സ്ഥാപിക്കുക മാത്രമല്ല, പ്രത്യേക വൈദഗ്ദ്യം നേടിയവര്‍ ചികിത്സിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

മാര്‍ക്കറ്റുകള്‍ വികസിപ്പിക്കുകയും സാധനങ്ങളുടെ വില ക്രമീകരിക്കുകയും ചെയ്തു. പൂഴ്ത്തിവെപ്പ്, ചൂതാട്ടം, വേശ്യാവൃത്തി, മദ്യം എന്നിവ നിരോധിച്ചു. വാണിജ്യ വ്യാപാരങ്ങളുടെ അധിക സുരക്ഷക്ക് വേണ്ടി ലിഖിത കരാര്‍ പരിചയപ്പെടുത്തി. ഇതായിരുന്നു പ്രവാചകന്‍.

പ്രവാചകനായ മുഹമ്മദ്(സ) അന്താരാഷ്ട്ര കാലഘട്ടത്തിന്റെ ഉമ്മറപ്പടിയിലെത്തിയിരിക്കുന്നു. ഹിബ്രു എന്ന വിദേശ ഭാഷ പഠിക്കാന്‍ തന്റെ സെക്രട്ടറി സൈദ് ബിന്‍ ഥാബിത്തിന്ന് അവിടുന്ന് ആജ്ഞ നല്‍കി. അന്താരാഷ്ട്ര നിയമങ്ങള്‍ പരിചയപ്പെടുത്തുന്നതില്‍ മാര്‍ഗദര്‍ശകനായിരുന്നു. തന്റെ കാലത്ത് ഫോറിന്‍ എക്‌സേഞ്ചിന്റെ ഒരു സമ്പ്രദായം വികസിപ്പിക്കപ്പെട്ടു. പില്‍ക്കാല മുസ്‌ലിം ഭരണാധികാരികള്‍ Sakka (അന്താരാഷ്ട്ര വ്യാരത്തിന്നുള്ള ഒരു വാഗ്ദാന പത്രം) പരിചയപ്പെടുത്തുകയുണ്ടായി. ഇതാണ് പിന്നീട് ചെക്ക് ആയിമാറിയത്.

ദൈവാനുഗ്രഹം തേടുന്നവര്‍ക്ക് അത് ലഭിക്കുമെന്ന് പുസ്തകത്തിന്റെ തലക്കെട്ട് സൂചിപ്പിക്കുന്നു. അതോടൊപ്പം, അല്ലാഹുവിന്റെ തിരുദൂതരുടെ പാത പിന്തുടരുകയും ശ്രദ്ധിക്കുകയും ചെയ്യുന്നവരെ അല്ലാഹുവും ശ്രദ്ധിക്കുമെന്ന വിശ്വാസത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ആ പാത മാത്രമേ, ഇഹപര വിജയത്തിലേക്ക് നയിക്കുകയുള്ളു.

വായനക്കാരന്നു സത്യമതത്തിന്റെ പ്രാപ്യമായ സൗന്ദര്യം നമുക്ക് കാണിച്ചു തന്ന മുഹമ്മദി(സ)ന്റെ ഹിദായത്തിന്റെ വെളിച്ചത്തിന്നു സഹായിച്ചു കൊണ്ട്, സമകാലിക ലോകത്തെ പൂര്‍ണമായി അവതരിപ്പിക്കുകയാണ്, മി. ഹാമിദ് മൊഹ്‌സിന്‍, ഉജ്ജ്വലമായ ഈ കൃതിയിലൂടെ ചെയ്യുന്നത്.

അങ്ങനെ, Follow Me, God Will Love You എന്ന കൃതിയുടെ ചട്ടക്കൂട് തികച്ചും യഥാതഥമാണ്. പ്രവാചകന്റെ വ്യക്തി ജീവിതം മുതല്‍, ജിഹാദ്, ഹിജാബ് തിടങ്ങിയവയെ കുറിച്ച സംശങ്ങള്‍ വരെ, എല്ലാം ഇതില്‍ സ്പര്‍ശിക്കുന്നു. വളരെ ആനുകാലിക ശൈലിയിലെഴുതപ്പെട്ട ഈ കൃതി, ആധുനിക വായനക്കാരന്ന് എളുപ്പം വായിക്കാന്‍ കഴിയുന്നതാണ്. തന്മയത്വം തേടുന്ന ആധുനിക മനസ്സിനെ ഇത് ആകര്‍ഷിക്കുമെന്നത് തീര്‍ച്ച. പൂര്‍ണ ഗ്രാഹ്യവും സമഗ്രഹവുമാണിത്. നിരൂപണമനസ്സോടെ, നല്ലൊരു വായന തേടുന്ന ഒരു വായനക്കാരനെ സംബന്ധിച്ചിടത്തോളം, യഥാര്‍ത്ഥ ജീവിത സ്പര്‍ശിയാണ് Follow Me, God Will Love You എന്ന പുസ്തകമെന്ന് സമ്മതിക്കേണ്ടി വരും.

മനസ്സിലാക്കാന്‍ നിങ്ങളൊരു പണ്ഡിതനാകേണ്ട ആവശ്യമില്ലാത്ത വിധം ഭാഷ സുഗ്രാഹ്യമാണെന്നത്  ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ സവിശേഷതയത്രെ. പ്രവാചകനെ കുറിച്ച് ഒന്നും അറിയാത്തവനാണ് നിങ്ങളെങ്കില്‍, ഈ പുസ്തകത്തിലെ പാഠവിവരണങ്ങളെല്ലാം വായിക്കുകയാണെങ്കില്‍, ഇതിന്ന് Follow Me, God Will Love You എന്ന് നാമകരണം ചെയ്യാനുള്ള കാരണം നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയും. കാരണം പ്രവാചകന്‍ എത്രമാത്രം സമ്പൂര്‍ണനായിരുന്നുവെന്നും അദ്ദേഹത്തെ പിന്‍പറ്റുക വഴി ദൈവ പ്രീതിക്ക് നാം അര്‍ഹരായി തീരുന്നതെങ്ങനെയെന്നും ഇതിലൂടെ നാം മനസ്സിലാക്കിയിട്ടുണ്ടായിരിക്കും. ഇസ്‌ലാമിനെ കുറിച്ച് തന്നെ ഒന്നും അറിയാത്തവരുടെ മുമ്പില്‍ പോലും ഇസ്‌ലാമിക ലോകത്തെ, ഈ പുസ്തകം അവരുടെ മുമ്പില്‍ തുറന്നു വെക്കുകയാണ്.

ആധുനിക യുഗത്തില്‍, മാനവരാശി നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമെന്ന വീക്ഷണത്തോടെ, പ്രവാചക ജീവിതം പരിശോധിക്കുന്നതിന്നുള്ള ഒരതുല്യ ശ്രമമാണിത്. ഈ നിര്‍ണായക ഘട്ടത്തില്‍, സയ്യിദ് ഹാമിദ് മൊഹ്‌സിന്‍ രചിച്ച Follow Me, God Will Love You എന്ന കൃതി ഒരു നാഴികക്കല്ലാണെന്ന് തെളിയും.

വിവ : കെ.എ. ഖാദര്‍ ഫൈസി

Related Articles