Friday, March 24, 2023
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Book Review

സെക്യുലര്‍-ലിബറല്‍ ഭാവനകളെ തകര്‍ക്കുന്ന രാഷ്ട്രീയാലോചനകള്‍

സഅദ് സല്‍മി by സഅദ് സല്‍മി
02/05/2015
in Book Review
darkerside.jpg
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

കൊളോണിയാലിറ്റി രൂപകല്‍പന ചെയ്ത ജ്ഞാനവ്യവഹാരങ്ങളോട് നിരന്തരമായി കലഹിക്കുന്നു എതാണ് വാള്‍ട്ടര്‍ മിഗ്നാലോ എന്ന ലാറ്റിനമേരിക്കന്‍ ബുദ്ധിജീവിയുടെ എഴുത്തിനെ സാഹസികമാക്കുന്നത്. ജ്ഞാനശാസ്ത്രപരമായ കോളനീകരണത്തെ (Epistemological Colonization) സൂക്ഷമായി പരിശോധിക്കുന്ന വിമര്‍ശനപഠനങ്ങള്‍ ഇപ്പോള്‍ ധാരാളമായി വികസിക്കുന്നുണ്ട് എന്നാണ് മിഗ്നാലോ പറയുന്നത്. The Darker Side of Western Moderntiy എന്ന അദ്ദേഹത്തിന്റെ പുതിയ പുസ്തകം അത്തരത്തിലുള്ള ഒരു പൊളിറ്റിക്കല്‍ എന്‍ഗേജ്‌മെന്റിന്റെ ഭാഗമായി എഴുതപ്പെട്ട നല്ലൊരു അക്കാദമിക പഠനമാണ്. ഡീകൊളോണിയാലിറ്റി എന്ന സവിശേഷമായ വിമര്‍ശനപഠനത്തെ ആഴത്തില്‍ പരിചയപ്പെടുത്തുന്ന പുസ്തകമാണിത്. ഈ പുസ്തകത്തിന്റെ പ്രധാനപ്പെട്ട ഒരു പ്രത്യേകത എന്നത് ഡീകൊളോണിയല്‍ പൊളിറ്റിക്കല്‍ എന്‍ഗേജ്‌മെന്റിന്റെ ഭാഗമായി എഴുതുന്ന സമകാലിക ഇസ്‌ലാമിക ചിന്താധാരകളെ (സല്‍മാന്‍ സയ്യിദ്, വാഇല്‍ ഹല്ലാഖ്, നഖീബുല്‍ അത്താസ് തുടങ്ങിയവര്‍) ഒരു പുതിയ രാഷ്ട്രീയ സാധ്യതയായി അഭിവാദ്യം ചെയ്യാന്‍ സാധിക്കുന്നു എതാണ്.

മിഗ്നാലോയൊക്കെ പറയുന്ന രീതിയില്‍ എപ്പിസ്റ്റമിക്ക് ലൊക്കേഷനെക്കുറിച്ച് വളരെ സൂക്ഷമമായി അന്വേഷിക്കുകയും എഴുതുകയും ചെയ്തിട്ടുള്ളവരാണ് സല്‍മാന്‍ സയ്യിദും വാഇല്‍ ഹല്ലാഖും. സല്‍മാന്‍ സയ്യിദിന്റെ പുസ്തകത്തിലേക്ക് (Recalling The Caliphate: Decolonisation And World Order) കടക്കുന്നതിന് മുമ്പ് മിഗ്നാലോയെക്കുറിച്ച് കുറച്ച് കൂടി പറയണമെന്ന് തോന്നുന്നു.

You might also like

ഹൈന്ദവം വർത്തമാനത്തിൻ്റെ രാഷ്ട്രീയ കഥാപുസ്തകം

അധികാര രാഷ്ട്രീയത്തിന്റെ ഹുങ്കും കയ്യുക്കും പതനവും

ചിന്തോദ്ദീപകമായ പ്രബന്ധങ്ങൾ

ഹിജാബ് മത- മതേതര വായനകളുടെ ഉള്ളും പുറവും

ജ്ഞാനശാസ്ത്രപരമായ കോളനീകരണത്തെക്കുറിച്ചാണ് മിഗ്നാലോ കൂടുതലായും എഴുതുന്നത്. തങ്ങളുടേതായ എപ്പിസ്റ്റമിക്ക് ലൊക്കേഷനില്‍ നി്ന്ന് കൊണ്ട് ജ്ഞാനരൂപീകരണം നടത്തുക എന്നതാണ് കൊളോണിയല്‍ ആധുനികത രൂപപ്പെടുത്തുന്ന അധീശമായ ജ്ഞാനവ്യവഹാരങ്ങളെ ചെറുക്കുന്നതിന്റെ ഭാഗമായി അദ്ദേഹം മുന്നോട്ട് വെക്കുന്നത്. യൂറോ-അമേരിക്കന്‍ വൈജ്ഞാനിക ഉല്‍പ്പന്നങ്ങളെ തൊണ്ടതൊടാതെ വിഴുങ്ങുക എന്നതാണ് പോസ്റ്റ്-കൊളോണിയല്‍ ദേശരാഷ്ട്രങ്ങള്‍ തുടര്‍ച്ചയായി ചെയ്ത് കൊണ്ടിരിക്കുത്. സ്വതന്ത്രമായി ചിന്തിക്കാനും ജ്ഞാനരൂപീകരണം നടത്താനുമുള്ള അവരുടെ ഭയമാണ് പ്രധാനമായും അവിടങ്ങളിലെ രാഷ്ട്രീയപ്രശ്‌നങ്ങളുടെ കാരണം എന്നാണ് മിഗ്നാലോ പറയുന്നത്.

വിജ്ഞാനവും കൊളോണിയലിസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് മിഗ്നാലോ ഉള്‍പ്പെടെയുള്ള ഡീകൊളോണിയല്‍ ചിന്തകര്‍ (പ്രധാനമായും ആനിബല്‍ കുയാനോ, എന്റിക് ദുസ്സല്‍ തുടങ്ങിയവര്‍) എഴുതുന്നത്. സമാനമായ നിരീക്ഷണങ്ങളാണ് ഡീകൊളോണിയല്‍ ചിന്താധാരയില്‍ ഉള്‍പ്പെടുന്ന സല്‍മാന്‍ സയ്യിദ്, വാഇല്‍ ഹല്ലാഖ് തുടങ്ങിയ ഇസ്‌ലാമിക ചിന്തകര്‍ പങ്ക്‌വെക്കുന്നത്. 2003-ല്‍ പുറത്തിറങ്ങിയ വാഇല്‍ ഹല്ലാഖിന്റെ The Impossible State: Islam, politics, and moderntiy’s moral predicamentഎന്ന പുസ്തകം ആ അര്‍ത്ഥത്തില്‍ നല്ലൊരു അക്കാദമിക സംഭാവനയാണ്. സാമൂഹ്യജ്ഞാനത്തിന്റെ ഉല്‍ഭവത്തെയും അതിന്റെ അതോറിറ്റിയെയും ചോദ്യം ചെയ്യുന്ന നിരീക്ഷണങ്ങളാണ് അവര്‍ പങ്ക്‌വെക്കുത്. കൊളോണിയല്‍ ഫ്രെയിംവര്‍ക്കിനകത്ത് നി്ന്ന് സമകാലിക വിജ്ഞാനത്തെ നീക്കം ചെയ്യുകയും കൊളോണിയല്‍ ആധുനികതക്ക് പുറത്തുള്ള സമൂഹങ്ങള്‍ക്കിടയില്‍ ജ്ഞാനത്തിന്റെ പുതിയ സാധ്യതകളെക്കുറിച്ച സംവാദം വികസിപ്പിക്കുകയും ചെയ്യുക എന്നാണ് അവരാവശ്യപ്പെടുന്നത്.

കൊളോണിയല്‍ പവര്‍ ഉണ്ടാക്കിയ ജ്ഞാനശാസ്ത്രപരവും രാഷ്ട്രീയപരവുമായ വ്യാപനത്തെയാണ് മിഗ്നാലോ കൊളോണിയാലിറ്റി എന്നത് കൊണ്ടര്‍ത്ഥമാക്കുത്. നമ്മുടെ ജീവിതത്തില്‍ നാമറിയാതെ തന്നെ ചൂഴ്്ന്ന് നില്‍ക്കുന്ന അധികാര സ്ഥാപനമാണത്. ഈ അതോറിറ്റിയെ ജ്ഞാനശാസ്ത്രപരമായിത്തന്നെ വെല്ല്‌വിളിക്കുന്ന രാഷ്ട്രീയാലോചനയാണ് ഡീകൊളോണിയാലിറ്റി. പോസ്റ്റ്-കൊളോണിയല്‍ ദേശരാഷ്ട്രങ്ങളുടെ രൂപീകരണങ്ങള്‍ക്ക് ശേഷവും നിലനില്‍ക്കുന്ന കൊളോണിയല്‍ പവറിനെക്കുറിച്ചാണ് ഡീകൊളോണിയാലിറ്റി എന്ന രാഷ്ട്രീയ ഭാവനയിലൂടെ മിഗ്നാലോ ഉള്‍ക്കൊള്ളുന്ന ഡീകൊളോണിയല്‍ ചിന്തകര്‍ സംസാരിക്കുന്നത്.

‘Recalling The Caliphate: Decolonisation and World Order’എന്ന തന്റെ പുതിയ പുസ്തകത്തില്‍ സല്‍മാന്‍ സയ്യിദ് അന്വേഷിക്കുന്നത് ഇസ്‌ലാമിക ഖിലാഫത്ത് എന്ന കാഴ്ച്ചപ്പാടിനെ എങ്ങനെ ഡീകൊളോണിയല്‍ പൊളിറ്റിക്കല്‍ എന്‍ഗേജ്‌മെന്റിന്റെ ഭാഗമായി വായിക്കാം എന്നാണ്. A Fundamental Fear: Eurocetnrism and the emergence of islamismഎന്ന അദ്ദേഹത്തിന്റെ ആദ്യത്തെ പുസ്തകത്തിന്റെ ഒരു തുടര്‍ച്ചയാണിത് എന്ന് വേണമെങ്കില്‍ പറയാം. പോസ്റ്റ്-കൊളോണിയല്‍ ദേശരാഷ്ട്രങ്ങളെ മുന്നോട്ട് നയിക്കുന്ന, തീര്‍ത്തും കണ്‍വെന്‍ഷണലായ, അധീശമായ ഒരു സോഷ്യല്‍ ഹൈറാര്‍ക്കിയിലൂടെ സാധ്യമാകുന്ന വയലന്‍സിലൂടെ മാത്രം താങ്ങിനിര്‍ത്തപ്പെടുന്ന സെക്കുലര്‍-ലിബറല്‍ ഭാവനകളോടുള്ള ശക്തമായ കലഹമാണ് ഖിലാഫത്തിനെക്കുറിച്ച ആലോചനകള്‍ സാധ്യമാക്കേണ്ടത് എന്നാണ് സല്‍മാന്‍ സയ്യിദ് പറയുത്. ആ അര്‍ത്ഥത്തില്‍ ഒരു പൊളിറ്റിക്കല്‍ മെറ്റഫര്‍ എ നിലക്കാണ് അദ്ദേഹം ഖിലാഫത്തിനെക്കുറിച്ച് സംസാരിക്കുന്നത്. ‘The caliphate is a metaphor for the struggles between Muslim aspirations to reorder the post-colonial world and the investments in the continuation of the violent hierarchies of colonialtiy. Recalling the caliphate,then, is not about remembrence or restoration but rather about reconceptualisation – a reconceptualisation that opens a decolonial horizon. Recalling the caliphate,then is a decolonial declaration.’ (page: 15)

മുസ്‌ലിം പൊളിറ്റിക്കല്‍ സബ്ജക്റ്റിവിറ്റിയെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള ധീരമായ ഒരു രാഷ്ട്രീയാലോചനയാണിത്. എപ്പിസ്റ്റമോളജിക്കലോ പൊളിറ്റിക്കലോ ആയ മുഴുവന്‍ ഇടങ്ങളും മുസ്‌ലിംകള്‍ക്ക് നിഷേധിക്കപ്പെടുന്ന അങ്ങേയറ്റം വരേണ്യമായ ഒരു ലോകസാഹചര്യത്തില്‍ നിന്ന്‌കൊണ്ട് ഖിലാഫത്തിനെ ഓര്‍ക്കുക എന്നത് തന്നെ ധീരമായ ഒരു രാഷ്ട്രീയ ഇടപാടാണ് എന്നാണ് സയ്യിദ് പറയുന്നത്.

ഡീകൊളോണിയല്‍ വായനകള്‍ വികസിക്കുന്ന മാറിയ ലോകസാഹചര്യത്തില്‍ സല്‍മാന്‍ സയ്യിദ് ഇസ്‌ലാമിനെ കാണുന്നത് ഒരു വിമോചന പദ്ധതിയായാണ്. അതിനാല്‍ തെയാണ് അലി ശരീഅത്തി മുന്നോട്ട് വെച്ച ഇസ്‌ലാമിക് ലിബറേഷന്‍ തിയോളജിയെക്കുറിച്ച് ഈ പുസ്തകത്തില്‍ സയ്യിദ് സംസാരിക്കുത്. ശരീഅത്തി പറയുന്നത് കാണുക: ‘ The appearance of the hidden Imam is synonymous with the promised social revolution which guarantees a golden age of justice, equaltiy and truth for the repressed masses. The victory of the oppressed of the world and the restoration of a just socitey is God’s irrefutable will. Waiting for the Imam generates a responsibltiy and an obligation to object to the status quo and negate the state ്യേstem and values’ ( An Islamic Utopian: A Political Biography of Ali Shariathi)കൊളോണിയല്‍ ആധുനികതയുടെ അധികാരഘടനകളുടെ അടിവേരറുക്കുന്ന വര്‍ത്തമാനമാണിത്. ശരീഅത്തിയൊക്കെ പങ്ക് വെച്ച ലിബറേഷന്‍ തിയോളജിയെക്കുറിച്ച് സംസാരിക്കണമെങ്കില്‍ ആദ്യം മുസ്‌ലിം ഉമ്മയെ ഡീകൊളോണൈസേഷന് വിധേയമാക്കണമെന്നാണ് സയ്യിദ് പറയുന്നത്.

മിഗ്നാലോയെപ്പോലെത്തന്നെ എപ്പിസ്റ്റമോളജിയെക്കുറിച്ച് തെന്നയാണ് സയ്യിദും സംസാരിക്കുന്നത്. തങ്ങളുടേതായ ഒരു എപ്പിസ്റ്റമിക് ലൊക്കേഷനില്‍ നിന്ന്‌കൊണ്ട് ജ്ഞാനരൂപീകരണം നടത്താന്‍ മുസ്‌ലിം സമൂഹം തയ്യാറാവണമൊണ് അദ്ദേഹം ആവശ്യപ്പെടുന്നത്. അപ്പോള്‍ മാത്രമേ കൊളോണിയല്‍ ആധുനികത സൃഷ്ടിച്ച ജ്ഞാനശാസ്ത്രപരമായ ഹെജിമണിയെ വെല്ല്‌വിളിക്കാന്‍ നമുക്കാവൂ എന്നാണദ്ദേഹം പറയുന്നത്. കൊളോണിയാലിറ്റിയും ആധുനികതയും ചേര്‍ന്ന് സാധ്യമാക്കുന്ന ഹെജിമോണിക് ആയ സെക്കുലര്‍-ലിബറല്‍ ലോകക്രമത്തെ നിരന്തരമായി ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ അത്തരത്തിലുള്ള ഒരു ജ്ഞാനരൂപീകരണം സാധ്യമാകൂ.

പതിനൊന്ന് ചാപ്റ്ററുകളിലായാണ് ഈ പുസ്തകം ക്രമീകരിച്ചിരിക്കുന്നത്. ഇതിലെ മിക്ക ഭാഗങ്ങളും മുമ്പ് വിവിധ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടതാണ്. ആ പഠനങ്ങളെ കുറച്ച് കൂടി വികസിപ്പിച്ചാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

പൊളിറ്റിക്കല്‍ ഏജന്‍സിയെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള മുസ്‌ലിം രാഷ്ട്രീയാന്വേഷണങ്ങളെ എങ്ങനെയാണ് കൊളോണിയല്‍ അധികാര സ്ഥാപനങ്ങള്‍ അസന്നിഹിതമാക്കുന്നത് എന്നതിനെക്കുറിച്ചാണ് പുസ്തകത്തിന്റെ ആദ്യപകുതിയില്‍ സല്‍മാന്‍ സയ്യിദ് എഴുതുന്നത്. കൊളോണിയല്‍ ആധുനികതയുടെ സംഭാവനകളായ ഡെമോക്രസി, ലിബറലിസം, സെക്യുലറിസം, റിലേറ്റിവിസം തുടങ്ങിയ രാഷ്ട്രീയ സംവര്‍ഗങ്ങള്‍ എങ്ങനെയാണ് ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ വ്യത്യസ്തമായ സാധ്യതകളെ തടഞ്ഞ് നിര്‍ത്തുന്നത് എന്നദ്ദേഹം ഉദാഹരണസഹിതം വിശദീകരിക്കുന്നു. മുസ്‌ലിം ഒട്ടോണമിയെക്കുറിച്ച അന്വേഷണങ്ങളെ എപ്പിസ്റ്റമോളജിക്കല്‍ വയലന്‍സിലൂടെയാണ് കൊളോണിയാലിറ്റിയുടെ ഈ സംവര്‍ഗങ്ങള്‍ നേരിടുത്. ഭീകരതക്കെതിരെയായ യുദ്ധം (War on Terror), മ്ലേച്ഛമായ യുദ്ധം ( Ditry War) തുടങ്ങിയ പ്രയോഗങ്ങളാണ് മുസ്‌ലിം പൊളിറ്റിക്കല്‍ ഏജന്‍സിയെ നിഷേധിച്ച് കൊണ്ട് അവ രൂപം നല്‍കിയത്. ഡ്രോണ്‍ ആക്രമണങ്ങളും ഗ്വോണ്ടനാമോ-അബൂഗുറൈബ് തടവറകളുമെല്ലാം ഈ എപ്പിസ്റ്റമോളജിക്കല്‍ വയലന്‍സ് രൂപം നല്‍കിയ രാഷ്ട്രീയ പരീക്ഷണങ്ങളാണ്. ഡീകൊളോണിയല്‍ പൊളിറ്റിക്കല്‍ പ്രൊജക്ടിന്റെ ഭാഗമായി നിന്ന്് കൊണ്ടുള്ള ഇസ്‌ലാമിക രാഷ്ട്രീയാന്വേഷണങ്ങളെ നേരിട്ട് തെന്നയുള്ള വയലന്‍സിലൂടെത്തെയാണ് കൊളോണിയല്‍ അധികാരികള്‍ ഇപ്പോഴും നേരിടുന്നത് എന്നാണ് സയ്യിദ് പറയുന്നത്.

ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച വിഷയങ്ങളില്‍ ഇപ്പോള്‍ നാം സ്വീകരിച്ച് കൊണ്ടിരിക്കുന്ന നിലപാടുകള്‍ക്കുള്ള ബദല്‍ചിന്തകളാണ് പുസ്തകത്തിന്റെ രണ്ടാം ഭാഗത്തില്‍ സല്‍മാന്‍ സയ്യിദ് അവതരിപ്പിക്കുത്. മുസ്‌ലിം ഉമ്മത്തിനെ ഡീകൊളോണൈസ് ചെയ്യുന്നതിനുള്ള വ്യത്യസ്തമായ പരീക്ഷണങ്ങളുടെ രൂപരേഖകളാണ് അദ്ദേഹം നമ്മുടെ ശ്രദ്ധയില്‍ കൊണ്ടുവരുത്. എന്നാല്‍ ഇത്തരം ആലോചനകളെയെല്ലാം ഒരു രാഷ്ട്രീയ സാധ്യത എന്ന രീതിയിലാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.

പോസ്റ്റ്-കൊളോണിയല്‍ രാഷ്ട്രീയാലോചനകള്‍ കൊളോണിയല്‍ അധികാരഘടനകള്‍ക്ക് യാതൊരു വിധത്തിലുള്ള പോറലുമേല്‍പ്പിക്കുന്നില്ല എന്ന തിരിച്ചറിവാണ് ഇത്തരം വായനകള്‍ സാധ്യമാക്കുന്നത്. ആധുനിക ദേശരാഷ്ട്രങ്ങളുടെ വംശീയമായ ഇടങ്ങള്‍ക്ക് പുറത്തേക്ക് വികസിക്കുന്നതിലൂടെയാണ് അത്തരം വായനകളുടെ വികാസം സാധ്യമാകുന്നത്. ഇസ്‌ലാമിക സമൂഹങ്ങള്‍ക്ക് ഈ ബദല്‍ ലോകരാഷ്ട്രീയാലോചനകളില്‍ സവിശേഷമായ പങ്കാണ് വഹിക്കാനുള്ളത് എന്ന തിരിച്ചറിവാണ് സല്‍മാന്‍ സയ്യിദിന്റെ ഈ പുസ്തകം നമുക്ക് സമ്മാനിക്കുത്.

 

Recalling the Caliphate: Decolonisation and world order
Hurst& company, London, 2014
വില: 1800

Facebook Comments
സഅദ് സല്‍മി

സഅദ് സല്‍മി

Related Posts

Book Review

ഹൈന്ദവം വർത്തമാനത്തിൻ്റെ രാഷ്ട്രീയ കഥാപുസ്തകം

by ജമാല്‍ കടന്നപ്പള്ളി
20/02/2023
Reading Room

അധികാര രാഷ്ട്രീയത്തിന്റെ ഹുങ്കും കയ്യുക്കും പതനവും

by പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി
06/02/2023
Book Review

ചിന്തോദ്ദീപകമായ പ്രബന്ധങ്ങൾ

by പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി
24/01/2023
Book Review

ഹിജാബ് മത- മതേതര വായനകളുടെ ഉള്ളും പുറവും

by സുകൈന പി
17/01/2023
Reading Room

ഇന്ത്യൻ സംഗീതത്തിലെ ശ്രുതി വൈവിധ്യങ്ങൾ

by ജമാല്‍ കടന്നപ്പള്ളി
11/01/2023

Don't miss it

Human Rights

എന്‍.ഐ.എയും ഭരണഘടനാ സംരക്ഷണവും

21/01/2020
sexual-harass.jpg
Human Rights

ലൈംഗിക പീഡനങ്ങള്‍, ആരാണ് ഉത്തരവാദി?

02/01/2013
Middle East

അമേരിക്ക ഇന്നു പറയുന്നത് നാളെ വിഴുങ്ങാനുള്ളതാണ്

18/03/2015
namaz2.jpg
Your Voice

ആഘോഷങ്ങള്‍ക്ക് വേണ്ടി നമസ്‌കാരം ജംഅ് ആക്കാമോ?

03/05/2016
unesco-trump.jpg
Europe-America

ട്രംപ് യുനെസ്‌കോ വിടുന്നതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍

18/10/2017
Hadith Padanam

‘റമദാൻ സമാഗതമായാൽ സ്വർഗ കവാടങ്ങൾ തുറക്കപ്പെടും’

20/04/2020
modi-netanyahu.jpg
Views

ഇസ്രയേലെന്ന ഭീകരരാഷ്ട്രത്തോട് കൂട്ടുകൂടുമ്പോള്‍

10/07/2017
Fiqh

മരണം ഉറപ്പായാല്‍ ചെയ്യേണ്ട പത്ത് കാര്യങ്ങള്‍

10/11/2020

Recent Post

മസ്ജിദില്‍ നിന്ന് പുറത്തിറങ്ങിയവര്‍ക്ക് നേരെ ആക്രമം; യു.കെയില്‍ ഒരാള്‍ അറസ്റ്റില്‍

23/03/2023

റമദാന്‍ സന്ദേശമറിയിച്ച് സൗദി, ഇറാന്‍ മന്ത്രിമാര്‍; ഉടന്‍ കൂടിക്കാഴ്ചയുണ്ടാകും

23/03/2023

ഹിന്ദുത്വ അഭിഭാഷകരുടെ മര്‍ദനത്തിനിരയായി അറസ്റ്റിലായ മുസ്ലിം അഭിഭാഷകക്ക് ജാമ്യം

23/03/2023

തിരയടങ്ങിയ കടല് പോലെ

23/03/2023

അഞ്ചാം വയസ്സില്‍ വിവാഹം, 13ാം വയസ്സില്‍ മാതൃത്വം, 20ാം വയസ്സില്‍ വിധവ

22/03/2023

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഹിജാബുമായി ബ്രിട്ടീഷ് എയര്‍വേസ് യൂണിഫോം
https://islamonlive.in/news/world-wide-news/british-airways-uniform-hijab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • പലസ്തീൻ അറബ് സത്വത്തിന്റെ കാതലാവുന്നത് എങ്ങനെ?
https://islamonlive.in/palestine-2/opinion-palestine-2/why-palestine-is-at-the-heart-of-what-it-means-to-be-arab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL
  • സയ്യിദ് മൗദൂദി പ്രതിഭയും പോരാട്ടവും ( 1- ​3 )
https://islamonlive.in/your-voice/sayid-maudoodi/
  • പെലെയെ മെക്‌സിക്കന്‍ തൊപ്പി അണിയിച്ചപ്പോള്‍ ഇല്ലാത്ത അസ്വസ്ഥത എങ്ങിനെ മെസ്സിയെ ബിഷ്ത് അണിയിച്ചപ്പോഴുണ്ടാകുന്നു ?
https://islamonlive.in/news/social-media-questiones-about-europian-medias-policy/

🟣_ഇത് കൃത്യമായ അറബ്-ഇസ്ലാം വിരോധവും അറബ് രാഷ്ട്രങ്ങളോടുള്ള വെറുപ്പും വംശീയതയുമാണ് എന്നാണ് മിക്ക ആളുകളും അഭിപ്രായപ്പെട്ടത്_.

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • അവരുടെ നിഘണ്ടുവിൽ
 ‘അസാധ്യം’ എന്ന വാക്കില്ല https://islamonlive.in/columns/the-word-impossible-does-not-exist-in-their-dictionary/
  • പണത്തിന് വേണ്ടിയല്ല ഞാന്‍ മൊറോക്കോയ്ക്ക് വേണ്ടി കളിക്കാന തീരുമാനിച്ചത്. ഹൃദയത്തില നിന്നെടുത്ത തീരുമാനമായിരുന്നു 
https://islamonlive.in/news/hakim-ziyech-donates-2022-world-cup-earnings-to-poor-in-morocco/

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!