സൗദ ഹസ്സൻ

സൗദ ഹസ്സൻ

കോഴിക്കോട് ബാലുശ്ശേരിയ്ക്കടുത്ത കിനാലൂര്‍ എന്ന ഗ്രാമത്തില്‍ 1976 ജനുവരി 12ന് ജനനം. പിതാവ് ബക്കര്‍കോയയുടെയും മാതാവ് ഫാത്തിമയുടെയും 5 പെണ്മക്കളില്‍ നാലാമത്തെ മകള്‍. ഭര്‍ത്താവ്: യൂസഫ് ഹസ്സന്‍. മക്കള്‍: അനീന ഹസ്സന്‍, റൈഹാന്‍ ഹസ്സന്‍. എ. എം.എച്ച്.എസ് മാപ്പിള ഹൈസ്‌കൂളില്‍ സ്‌കൂള്‍ പഠനവും
'അക്കാഡമി ഓഫ് ഇംഗ്ലീഷ് ബാലുശ്ശേരി'യില്‍ കോളേജ് പഠനവും കഴിഞ്ഞു. വിവാഹശേഷം കുടുംബത്തോടൊപ്പം മുംബൈയില്‍ ആയിരുന്നു ജീവിതം. 2013 മുതല്‍ മലപ്പുറം മഞ്ചേരിയില്‍ താമസമാക്കി. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു.
മുംബൈയിലെ ജോഷീസ് കോഹിനൂര്‍ ടെക്ക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമ എടുത്തു. അതേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കള്‍ട്ടി ആയി വര്‍ക്ക് ചെയ്തു. നാട്ടിൽ വന്നു കൗണ്‌സിലിങ് കോഴ്‌സുകള്‍ ചെയ്ത ശേഷം കൗൺസ്‌ലിംഗ് രംഗത്തേക്ക് തിരിഞ്ഞു. കൗണ്‌സ്‌ലിംഗ്(ഫാമിലി, സ്റ്റുഡന്റ്, ഇന്‍ഡിവിജ്വല്‍) ആന്‍ഡ് മോട്ടിവേഷണല്‍ ക്ലാസുകളും ചെയ്തുപോരുന്നു. നാട്ടില്‍ വന്ന ശേഷമാണ് എഴുത്തിന്റെ വഴികളിലേക്ക് തിരിഞ്ഞത്.

ഗർഭാവസ്ഥയിലെ അമ്മയും കുഞ്ഞും

ഈ പ്രപഞ്ചത്തിലെ ജീവനുള്ള എല്ലാ ജീവികളും സ്നേഹവും പരിചരണവും കൊതിക്കുന്നുണ്ട്. പ്രകൃതിയുടെ മടിത്തട്ടിലേക്ക് പിറവിയെടുക്കുമ്പോൾ പ്രകൃതിയുടെ ധർമ്മമായി മാറുകയാണ് ഓരോ കുഞ്ഞും പരിചരിക്കപ്പെടണമെന്നത്. ഓരോ ജീവികളും പ്രകൃതിയാൽ...

കുഞ്ഞുങ്ങള്‍ പ്രതീക്ഷയുടെ തളിർനാമ്പുകൾ

അമ്മയുടെയും അച്ഛന്റെയും ജീനുകളിൽ നിന്ന് പകർന്ന് കിട്ടുന്ന സ്വഭാവസവിശേഷതകൾ ഒരു കുഞ്ഞിന്റെ വ്യക്തിത്വരൂപീകരണത്തിൽ വലിയൊരു പങ്ക് വഹിക്കുന്നുണ്ടെങ്കിലും അതിനോടൊപ്പം തന്നെ മറ്റ് ഒട്ടേറെ ഘടകങ്ങളും അമ്മയുടെ ഗർഭപാത്രത്തിൽ...

മക്കളെ ചെറുപ്പത്തിലെ ഉത്തരവാദിത്വ ബോധമുള്ളവരാക്കി വളര്‍ത്താന്‍

ഒന്നിനും കൊള്ളാത്തവന്‍/കൊള്ളാത്തവള്‍ അല്ലെങ്കില്‍ നീ എന്തിന് കൊള്ളും!? ഈ വാക്കുകള്‍ തളര്‍ത്തിക്കളയും ഏതൊരു മനുഷ്യനെയും. അന്തര്‍മുഖരായ ആളുകള്‍ പൊതുവെ ഒന്നും പുറത്ത് ( വൈകരികതയെ) പ്രകടിപ്പിക്കാത്തത് കാരണം...

എന്നിട്ടും അത് ചെറിയൊരു അംശം മാത്രമേ വിനിയോഗിക്കപ്പെട്ടിരുന്നുള്ളൂ

ഒരു കുഞ്ഞ് ഭൂമിയിൽ ജനിക്കുന്നത് അപാരമായ സാദ്ധ്യതകളോടെയാണ്. ചിലർ ക്രിയാത്മകമായ കഴിവുകൾ കൊണ്ട് ലോകം കീഴടക്കാൻ കഴിവുള്ളവരായിരിക്കും, പ്രതിഭയെന്ന് പേരെടുക്കാൻ സർഗാത്മകതയാൽ അനുഗ്രഹീതരായിരായവർ. ശരിയായ പ്രോത്സാഹനത്തിലൂടെ അവരെ...

ആരും പൂര്‍ണ്ണമായി തെറ്റല്ല, ആരും പൂര്‍ണ്ണമായി ശരിയുമല്ല

ബന്ധങ്ങളിലായാലും ജോലിയിലയാലും കര്‍ത്തവ്യങ്ങള്‍ പൂര്‍ത്തീകരിയ്ക്കാന്‍ സത്യസന്ധമായതും ആത്മാര്‍ത്ഥതയോടെയുള്ള ചുമതലയേല്‍ക്കലും കൃത്യനിര്‍വ്വഹണവുമൊന്നും (sincertiy, responsibiltiy, commitment, leadership) പലപ്പോഴും എല്ലാര്‍ക്കും അവകാശപ്പെടാന്‍ കഴിയുന്ന ഒന്നല്ല, അതേപോലെ എവിടയും ഏത്...

കുറവുകളില്‍ അസംതൃപ്തരാവുന്നവരോട്

എത്രയേറെ വിരക്തിയും വിരസതയും നിറഞ്ഞ ജീവിതങ്ങളാണ് നമുക്ക് ചുറ്റിലും. ആര്‍ക്കാണ് ഇവിടെ ജീവിത സാഫല്യം( fulfillment) ലഭിയ്ക്കുന്നത്. അല്‍പമെങ്കിലും സംതൃപ്തിയും സന്തോഷവും സമാധാനവും ജീവിതത്തില്‍ നിന്ന് കണ്ടെത്താന്‍...

അഹങ്കരിയ്ക്കാന്‍ മാത്രം എന്തുണ്ട്

ഒരാള്‍ മനഃപൂര്‍വ്വമോ ദുരുദ്ദേശപൂര്‍വ്വമോ നമ്മോട് ക്രൂരമനോഭാവം പുലര്‍ത്തി മനോവ്യഥ നല്‍കാന്‍ ശ്രമിയ്ക്കുന്നതിനും അല്ലെങ്കില്‍ ഉപദ്രവകരമാം വിധം ചെയ്യുന്ന എന്തിനും പറയുന്ന അപ്പപ്പോള്‍ തന്നെ നമ്മള്‍ മറുപടി കൊടുക്കേണ്ടതുണ്ടോ?...

അതാണ് പൊസിറ്റീവ് എനര്‍ജിയുടെ ഹൈ ലെവല്‍

ഒരാള്‍ നമ്മോട് പങ്കിടുന്ന കാര്യങ്ങള്‍, നമ്മള്‍ അയാളോട് ഷെയര്‍ ചെയ്യുന്ന കാര്യങ്ങള്‍ അതായത് അങ്ങോട്ടുമിങ്ങോട്ടുമുള്ള ആശയവിനിമയം അല്ലെങ്കില്‍ സംസാരം. അത് രണ്ടുപേരുടെയും എനര്‍ജിയും സമയവും ഒരുപാട് ഉപയോഗപ്പെടുത്തുന്നുണ്ട്....

Page 12 of 12 1 11 12

Don't miss it

error: Content is protected !!