പാർട്ടി സംവിധാനത്തിന്റെ തകർച്ച ഇന്ത്യൻ ജനാധിപത്യത്തെ സ്വാധീനിക്കുന്ന വിധം
നമ്മുടെ ജനാധിപത്യത്തിന്റെ അപകടകരമായ സാഹചര്യത്തെ കുറിച്ച് സമീപകാലങ്ങളിലായി ഇന്ത്യക്കകത്തും പുറത്തുമുള്ള പണ്ഡിതരും രാഷ്ട്രീയനിരീക്ഷകരും ഉണർത്തികൊണ്ടിരിക്കുന്നുണ്ട്. മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള ആക്രമണങ്ങൾ, സ്വതന്ത്ര സ്ഥാപനങ്ങളെ കീഴ്പ്പെടുത്തൽ, തിരഞ്ഞെടുപ്പ് ഫണ്ടിംഗിലെ പാളിച്ചകൾ തുടങ്ങി...