Current Date

Search
Close this search box.
Search
Close this search box.

അശ്‌റഫ് കീഴുപറമ്പ്

1965-ൽ മലപ്പുറം ജില്ലയിലെ കീഴുപറമ്പിൽ ജനിച്ചു. പിതാവ്: കെ. ബീരാൻകുട്ടി മാസ്റ്റർ. മാതാവ് കെ.വി. ഫാത്വിമ. ശാന്തപുരം ഇസ്ലാമിയാ കോളേജിലെ പഠന ത്തിനു ശേഷം ദേവഗിരി സെന്റ് ജോസഫ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യ ത്തിൽ ബിരുദാനന്തര ബിരുദം. അഞ്ചുവർഷം ഖത്വറിൽ ജോലി ചെയ്തു. പ്രബോ ധനം വാരികയിലും ഐ.പി.എച്ചിലും സബ് എഡിറ്ററായി സേവനമനുഷ്ഠിച്ചി ട്ടുണ്ട്. ഇപ്പോൾ പ്രബോധനം വാരികയുടെ എക്സിക്യൂട്ടീവ് എഡിറ്റർ, ബഹുസ്വര തയും ഇന്ത്യൻ മുസ്ലിംകളും, ഇസ്ലാം ലഘുപരിചയം, ഇസ്ലാമിക വിശ്വാസം, ഇസ്ലാമിക പ്രസ്ഥാനം: നേതൃത്വവും പരിശീലനവും, പുതുനൂറ്റാണ്ടിൽ നമ്മുടെ നാഗരികദൗത്യം, ഹിന്ദുത്വവും ഇന്ത്യൻ മുസ്ലിംകളും, ഇഖാമത്തുദ്ദീനിന്റെ ഭൂമിക, ഇസ്ലാം: ചരിത്രം സംസ്കാരം നാഗരികത, കാളരാത്രികൾ (നോവൽ), സൂര്യതാ പത്തിൽ തുടങ്ങിയ വിവർത്തന കൃതികൾക്ക് പുറമെ ഇംഗ്ലീഷ്, അറബി, ഉർദു ഭാഷകളിൽ നിന്നും വിവർത്തനം ചെയ്തു. എന്തുകൊണ്ട് ഐ.എസ് ഇസ്ലാമി കമല്ല എന്ന ശീർഷകത്തിൽ സ്വന്തമാക്കി ഒരു പുസ്തകവും രചിച്ചു. ധനതത്വശാ സ്ത്ര ചിന്തകൾ എന്നൊരു കൃതി എഡിറ്റ് ചെയ്തു. ഭാര്യ: ഡോ. എം. ജാസ്മിൻ മക്കൾ: വസീം അഹ്മദ്, തൻവീർ അഹ്മദ്, സ്വാലിഹ.

Related Articles