Current Date

Search
Close this search box.
Search
Close this search box.

സയ്യിദ് ജലാലുദ്ദീന്‍ ഉമരി

പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും ജമാഅത്തെ ഇസ്‌ലാമി നേതാവുമായിരുന്നു. സിന്ദഗി നൗ പത്രത്തിന്റെ എഡിറ്ററായി 5 വര്‍ഷവും സേവനമനുഷ്ടിച്ചിട്ടുണ്ട്. അലിഗഢിലെ ഇദാറെ തഹ്ഖീഖ് ഓ തന്‍സീഫെ ഇസ്‌ലാമിയുടെ പ്രസിഡന്റായിരുന്നു. തമിഴ്‌നാട്ടിലെ ആര്‍ക്കോട് പുട്ട ഗ്രാമത്തില്‍ സയ്യിദ് ഹുസൈന്‍-സൈനബ് ബീ ദമ്പതികളുടെ മകനായി 1935ല്‍ ജനനം. ഉമറാബാദിലെ ജാമിഅ ദാറുസ്സലാമില്‍നിന്ന് മതപഠനത്തില്‍ ഉന്നത ബിരുദം. മദ്രാസ് സര്‍വകലാശാലയില്‍നിന്നു പേര്‍ഷ്യനിലും അലീഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദവും കരസ്ഥമാക്കി. ഇസ്‌ലാമിക വിഷയങ്ങളില്‍ അഗാധ പണ്ഡിതനായിരുന്ന മൗലാന ഉമരി ഇസ്‌ലാമിക വിദ്യാഭ്യാസ മേഖലയില്‍ സജീവമായി ഇടപെട്ടു. 1956ല്‍ ജമാഅത്തെ ഇസ്‌ലാമി അംഗമായി. 1990 മുതല്‍ 2007 വരെ അസി. അമീര്‍ സ്ഥാനം വഹിച്ചു. 2007ല്‍ അഖിലേന്ത്യ അധ്യക്ഷസ്ഥാനത്തെത്തിയ അദ്ദേഹം 2019 വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു. അഖിലേന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് വൈസ്പ്രസിഡന്റും മുസ്‌ലിം മജ്‌ലിസെ മുശാവറ സ്ഥാപകാംഗമായിരുന്നു. സിന്ദഗി നൗ മാസികയുടെയും തഹ്ഖീഖാതെ ഇസ്‌ലാമി ഗവേഷണ മാഗസിന്റെയും എഡിറ്ററുമായിരുന്നു. ഉര്‍ദു ഭാഷയില്‍ 30 ലേറെ ഗ്രന്ഥങ്ങള്‍ രചിച്ചു. അലിഗഢിലെ ഇദാറെ തഹ്ഖീഖ് ഓ തന്‍സീഫേ ഇസ്‌ലാമി ചെയര്‍മാന്‍. 25 വര്‍ഷമായി തഹ്ഖീഖാതെ ഇസ്‌ലാമി എന്ന ഉറുദുമാസികയുടെ പത്രാധിപരായി പ്രവർത്തുച്ചിട്ടുണ്ട്. 2022 ആ​ഗസ്ത് 26 ന് മരണപ്പെട്ടു.

Related Articles