ആലി മുസ്ലിയാർ
കിഴക്കൻ ഏറനാട്ടിലെ നെല്ലിക്കുത്തിൽ ഏറിക്കുന്നം പാലത്തുമൂലയിൽ കുഞ്ഞിമൊയ്തീൻ സാഹിബിന്റെയും മുടിക്കോട് ഖാസി(ന്യായാധിപൻ) യായിരുന്ന ഒറ്റക്കാട്ടു മമ്മദു മുസ്ലിയാരുടെ മകൾ ആമിനയുടെയും മകനായി(1853-54)ൽ ആലിമുസ്ലിയാർ ജനിച്ചു. കുലീനരും ഉറച്ച...