ഡോ. അലി മുഹമ്മദ് സ്വല്ലാബി

ഡോ. അലി മുഹമ്മദ് സ്വല്ലാബി

1963-ല്‍ ലിബിയയിലെ ബന്‍ഗാസി പട്ടണത്തില്‍ ജനിച്ചു. മദീനയിലെ അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയയില്‍ നിന്നും ഒന്നാം റാങ്കോടെ ബിരുദം നേടി. ലിബിയന്‍ വിപ്ലവത്തിന്റെ സംഭവവികാസങ്ങള്‍ പൊതുജനങ്ങള്‍ക്ക് വ്യക്തമാക്കുന്നതില്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചു. ഖദ്ദാഫിയുടെ കാലത്ത് ലിബിയയില്‍ പൊതുജനങ്ങള്‍ അനുഭവിക്കേണ്ടിവന്ന യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവന്നതും അദ്ദേഹത്തിലൂടെയായിരുന്നു. സമീപകാലം വരെ ഇസ്‌ലാമിക ചരിത്രത്തിന് വലിയ സംഭാവനകളര്‍പ്പിച്ച ഒരു പ്രബോധകനായിട്ടാണദ്ദേഹം അറിയപ്പെട്ടിരുന്നത്. സന്ദര്‍ഭവും സാഹചര്യവും അദ്ദേഹത്തെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ വ്യാപൃതനാക്കിയിരിക്കുകയായിരുന്നു. ഇസ്‌ലാമിക വിജ്ഞാനത്തിന് പേരുകേട്ട സ്ഥാപനമായ സൂഡാനിലെ ഓംഡുര്‍മാന്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി. തഫ്‌സീറിലും ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും ഉയര്‍ന്ന മാര്‍ക്കോടെ 1996ല്‍ ബിരുദാനന്തര ബിരുദം നേടി. 1999ല്‍ അവിടെ നിന്നു തന്നെ ഡോക്ടറേറ്റും നേടി. 'ആധിപത്യത്തിന്റെ കര്‍മ്മശാസ്ത്രം ഖുര്‍ആനില്‍' എന്ന അദ്ദേഹത്തിന്റെ പ്രബന്ധം ഗൈഡിന്റെയും അധ്യാപകരുടെയും പ്രശംസ പിടിച്ചുപറ്റിയ ഒന്നായിരുന്നു.പഠനകാലത്തുതന്നെ വിവിധ രാജ്യങ്ങളിലെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം വ്യാപൃതനായിരുന്നു. പല ഇസ്‌ലാമിക വേദികളിലും അംഗത്വമുണ്ടായിരുന്നു.പ്രധാന ഗ്രന്ഥങ്ങള്‍: അഖീദത്തുല്‍ മുസ്‌ലിമീന്‍ ഫി സ്വിഫാതി റബ്ബില്‍ആലമീന്‍, അല്‍ വസത്വിയ്യ ഫില്‍ ഖുര്‍ആനില്‍ കരീം, മൗസൂഅഃ അസ്സീറഃ അന്നബവിയ്യ, ഫാതിഹ് ഖുസ്ത്വന്‍ത്വീനിയ്യ സുല്‍ത്താന്‍ മുഹമ്മദ് അല്‍ ഫാതിഹ്കൂടുതല്‍ വിവരങ്ങള്‍ക്ക്..http://islamonlive.in.

ഉമര്‍(റ)വിന്റെ കാലത്തെ നാഗരികമായ ചുവടുവെപ്പുകള്‍-3

ഫുസ്ത്വാത്ത് നഗരം: കൂഫയുടെ സ്ഥാപകനായി സഅദ് ബിന്‍ അബീവഖാസിനെ കാണുന്നതുപോലെ, അംറ് ബിന്‍ ആസ്വിനെയാണ് ഫുസ്ത്വാതിന്റെ സ്ഥാപകനായി കാണുന്നത്. അലക്‌സാണ്ട്രിയ വിജയിച്ചടക്കികൊണ്ടുള്ള നടപടികള്‍ക്ക് ശേഷം അവിടെ സ്ഥിരതമാസമാക്കാന്‍...

ഉമര്‍(റ)വിന്റെ കാലത്തെ നാഗരികമായ ചുവടുവെപ്പുകള്‍-2

മൂന്ന്: തീരങ്ങളും പട്ടണങ്ങളും നിര്‍മിച്ച് സൈനിക താവളങ്ങള്‍ സ്ഥാപിച്ചു ഉമര്‍(റ)വിന്റെ കാലത്ത് വിജയങ്ങളെ തുടര്‍ന്ന് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ അതിര്‍ത്തി വിശാലമാവുകയും, ഇസ്‌ലാമിക രാഷ്ട്രം തീരങ്ങളില്‍ പട്ടണങ്ങള്‍ സ്ഥാപിക്കുകയും,...

സത്യനിഷേധവും മാര്‍ഗഭ്രംശവും

സത്യമാര്‍ഗത്തില്‍ നിന്നുള്ള വ്യതിചലനത്തിന് ഒരുപാട് വഴികളും ഘടകങ്ങളുമുണ്ട്. അത് ചിലപ്പോള്‍ ബൗദ്ധികവും ശാരീരികവും ധാര്‍മ്മികവുമായ മാര്‍ഗങ്ങളോ ഘടകങ്ങളോ ആയിരിക്കാം. ചിലപ്പോള്‍ അവ പരിസ്ഥിതിയെയോ അനന്തരസ്വത്തിനെയോ സ്വാധീനിച്ചെന്നും വരാം....

വിശുദ്ധ ദീന്‍ ശക്തിപ്പെടുത്താന്‍ ദുല്‍ഖര്‍നൈന്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍

1 നീതിയുക്തമായ ഭരണഘടന നീതിമാനായ ഒരു ഭരണാധികാരിയെന്ന നിലയില്‍ ദുല്‍ഖര്‍നൈന്‍ പിന്തുടര്‍ന്ന രീതികള്‍ അദ്ദേഹത്തിന്റെ എല്ലാ ചലനങ്ങളിലും പെരുമാറ്റങ്ങളിലും സമ്പൂര്‍ണ്ണ നീതി പാലിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. അതിനാല്‍...

ഉമര്‍(റ)വിന്റെ കാലത്തെ നാഗരികമായ ചുവടുവെപ്പുകള്‍-1

വിജയങ്ങങ്ങളെ തുടര്‍ന്ന് ഉമര്‍(റ)വിന്റെ കാലത്ത് അതിര്‍ത്തി വിശാലമായപ്പോള്‍ അവിടങ്ങളില്‍ സൈനിക താവളങ്ങളും, കോട്ടകളും, ക്യാമ്പുകളും വിജയശ്രീലാളിതരായി മുന്നോട്ടുഗമിക്കുന്ന സൈന്യത്തിനുവേണ്ടി നിര്‍മിക്കേണ്ടത് ആവശ്യമായി വന്നു. 'ഖലീഫ' ഉമര്‍(റ) അക്കാര്യത്തില്‍...

ദൈവാസ്തിത്വത്തിന് തെളിവുകള്‍ അന്വേഷിക്കുമ്പോള്‍

ദൈവത്തെ അറിയുകയും അവന്റെ അസ്തിത്വത്തെ അംഗീകരിക്കുകയും ചെയ്യുകയെന്നത് മനുഷ്യന്റെ മനസ്സില്‍ തന്നെയോ, അല്ലെങ്കില്‍ അവരുടെ സഹജപ്രകൃതയിലോ ഉള്ള ഒന്നാണ്. ഒരു മനുഷ്യനെ ബാഹ്യമായ എല്ലാ സ്വാധീനങ്ങളില്‍ നിന്നും,...

‘മമാലിക്കുന്നാര്‍’: ഉസ്മാനിയ ചരിത്രം അനാവരണം ചെയ്യുന്നതെങ്ങനെ?

പുസ്തകങ്ങളും ലേഖനങ്ങളും വായിക്കുക, പ്രസംഗങ്ങള്‍ കേള്‍ക്കുക, കോഫറന്‍സുകളില്‍ പങ്കെടുക്കുക എന്നത് മാത്രമല്ല ചരിത്ര പഠത്തിനുള്ള വഴികളെന്നത് നിസ്സംശയമായ കാര്യമാണ്. ആധുനിക കാലത്ത് ഡ്രാമകളും, സാമൂഹിക മാധ്യമങ്ങളും ചരിത്ര...

പ്രഥമ ഖലീഫ അബൂബക്കര്‍ രാഷ്ട്രത്തെ നയിച്ചതെങ്ങനെ?

പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ മരണ ശേഷം മുസ്‌ലിം സമൂഹം അനുഭവിച്ച പ്രതിസന്ധികളെ അബൂബക്കര്‍(റ) യുക്തിയോടെയും സ്ഥൈര്യത്തോടയുമാണ് അഭിമുഖീകരിച്ചത്. രാഷ്ട്രത്തിന്റെ നേതൃത്വം ഏറ്റെടുത്ത അബൂബക്കര്‍(റ)വിന് മുന്നിലെ പ്രധാന പ്രശ്‌നമായിരുന്നു...

വിശുദ്ധ ഖുർആൻ: എഴുത്തും ക്രോഡീകരണവും

വിശുദ്ധ ഖുർആൻ രണ്ട് ഘട്ടമായിട്ടാണ് അവതരിക്കുന്നത്. ഒന്നാമത്തെ ഘട്ടത്തിൽ വിശുദ്ധ ഖുർആൻ പൂർണമായി അവതരിച്ചു. അത് ലൈലതുൽ ഖദ്റിന്റെ രാവിലായിരുന്നു. രണ്ടാമത്തെ ഘട്ടമെന്നത് ജിബരീൽ മാലാഖ മുഖേന...

സുലൈമാന്‍ നബിയുടെ മരംകൊത്തി

മനുഷ്യന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അല്ലാഹു അവന് കീഴ്‌പ്പെടുത്തിക്കൊടുത്ത സൃഷ്ടികളില്‍ അവന്റെ ദൃഷ്ടാന്തങ്ങള്‍ പ്രകടമാകുന്നുണ്ട്. മനുഷ്യന് തന്റെ എതിരാളികള്‍ക്കെതിരെ സഹായമായി വര്‍ത്തിക്കുന്നവയാണവ. വിശുദ്ധ ഖുര്‍ആന്‍ പക്ഷികള്‍ക്ക് നല്‍കിയ പ്രധാന്യത്തെ...

Page 3 of 4 1 2 3 4

Don't miss it

error: Content is protected !!