ഡോ. അലി മുഹമ്മദ് സ്വല്ലാബി

ഡോ. അലി മുഹമ്മദ് സ്വല്ലാബി

1963-ല്‍ ലിബിയയിലെ ബന്‍ഗാസി പട്ടണത്തില്‍ ജനിച്ചു. മദീനയിലെ അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയയില്‍ നിന്നും ഒന്നാം റാങ്കോടെ ബിരുദം നേടി. ലിബിയന്‍ വിപ്ലവത്തിന്റെ സംഭവവികാസങ്ങള്‍ പൊതുജനങ്ങള്‍ക്ക് വ്യക്തമാക്കുന്നതില്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചു. ഖദ്ദാഫിയുടെ കാലത്ത് ലിബിയയില്‍ പൊതുജനങ്ങള്‍ അനുഭവിക്കേണ്ടിവന്ന യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവന്നതും അദ്ദേഹത്തിലൂടെയായിരുന്നു. സമീപകാലം വരെ ഇസ്‌ലാമിക ചരിത്രത്തിന് വലിയ സംഭാവനകളര്‍പ്പിച്ച ഒരു പ്രബോധകനായിട്ടാണദ്ദേഹം അറിയപ്പെട്ടിരുന്നത്. സന്ദര്‍ഭവും സാഹചര്യവും അദ്ദേഹത്തെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ വ്യാപൃതനാക്കിയിരിക്കുകയായിരുന്നു. ഇസ്‌ലാമിക വിജ്ഞാനത്തിന് പേരുകേട്ട സ്ഥാപനമായ സൂഡാനിലെ ഓംഡുര്‍മാന്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി. തഫ്‌സീറിലും ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും ഉയര്‍ന്ന മാര്‍ക്കോടെ 1996ല്‍ ബിരുദാനന്തര ബിരുദം നേടി. 1999ല്‍ അവിടെ നിന്നു തന്നെ ഡോക്ടറേറ്റും നേടി. 'ആധിപത്യത്തിന്റെ കര്‍മ്മശാസ്ത്രം ഖുര്‍ആനില്‍' എന്ന അദ്ദേഹത്തിന്റെ പ്രബന്ധം ഗൈഡിന്റെയും അധ്യാപകരുടെയും പ്രശംസ പിടിച്ചുപറ്റിയ ഒന്നായിരുന്നു.പഠനകാലത്തുതന്നെ വിവിധ രാജ്യങ്ങളിലെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം വ്യാപൃതനായിരുന്നു. പല ഇസ്‌ലാമിക വേദികളിലും അംഗത്വമുണ്ടായിരുന്നു.പ്രധാന ഗ്രന്ഥങ്ങള്‍: അഖീദത്തുല്‍ മുസ്‌ലിമീന്‍ ഫി സ്വിഫാതി റബ്ബില്‍ആലമീന്‍, അല്‍ വസത്വിയ്യ ഫില്‍ ഖുര്‍ആനില്‍ കരീം, മൗസൂഅഃ അസ്സീറഃ അന്നബവിയ്യ, ഫാതിഹ് ഖുസ്ത്വന്‍ത്വീനിയ്യ സുല്‍ത്താന്‍ മുഹമ്മദ് അല്‍ ഫാതിഹ്കൂടുതല്‍ വിവരങ്ങള്‍ക്ക്..http://islamonlive.in.

നസാറകളും മസീഹുകളും തമ്മിലെന്താണ് വ്യത്യാസം?

മസീഹിയ്യൂന്‍ (المسيحيون), നസാറ (النصارى) എന്നത് ക്രിസ്തുമത വിശ്വാസികളെ അഭിസംബോധന ചെയ്യുന്ന രണ്ട് പദപ്രയോഗങ്ങളാണ്. ഈ രണ്ട് പദപ്രയോഗങ്ങള്‍ക്കിടയില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്നതാണ് ഈ ലേഖനം അന്വേഷിക്കുന്നത്....

രണ്ടാം മനുഷ്യ നാഗരികതയുടെ ധാര്‍മിക വശങ്ങള്‍

ഉദാത്തമായ സ്വഭാവം വിശ്വാസത്തിന്റെ സുപ്രധാനമായ ഭാഗമാണ്. സദ്‌സ്വഭാവമില്ലാതെ വിശ്വാസം ശരിയാകുന്നില്ല. നൂഹ്(അ) വ്യത്യസ്തമാര്‍ന്ന ശൈലികളിലൂടെ തന്റെ അനുയായികളില്‍ ഉന്നതമാര്‍ന്ന സ്വഭാവം വളര്‍ത്തിയെടുത്തു. മഹനീയമായ സദ്‌സ്വഭാവത്തിന്റെ പ്രഭവകേന്ദ്രമെന്ന നിലയില്‍...

ഖുർആനിലെ മനുഷ്യൻ

1. ഭൂമിയിൽ അല്ലാഹു വിൻ്റെ പ്രതിനിയാണ് മനുഷ്യൻ അല്ലാഹുവിനാൽ ആദരിക്കപ്പെട്ട സൃഷ്ടിയാണ് മനുഷ്യൻ എന്ന് ഖുർആൻ തറപ്പിച്ചു പറയുന്നു. മനുഷ്യനുള്ള ആദരവായി കൊണ്ട് ആദമിനെ തൻ്റെ കൈ...

കാരുണ്യം, അല്ലാഹുവിൻെറ വിശേഷണളിലൊന്നാണ്

ഖുർആനിൻെറ മഹത്തായ സ്വഭാവ വിശേഷണങ്ങളിൽ ഒന്നാണ് കാരുണ്യം, ഇഹപരവും പാരത്രികവുമായ ജീവിതത്തിൽ കാരുണ്യത്തിന് വലിയ സ്വധീനമുള്ളതിനാൽ വലിയ പ്രാധാന്യമാണ് ഖുർആൻ അതിന് കൽപ്പിച്ചിട്ടുള്ളത്. 1. കാരുണ്യം അല്ലാഹുവിൻെറ...

ഖുർആൻ പറഞ്ഞ വിശ്വാസികളുടെ ലക്ഷണങ്ങൾ

വിശ്വാസി ജനങ്ങൾ ജീവിതത്തിൽ കൈക്കൊള്ളേണ്ട സവിശേഷ ഗുണങ്ങളെ വിശുദ്ധ ഖുർആൻ പലയിടങ്ങളിലും ഓർമപ്പെടുത്തുന്നുണ്ട്. വിജയകരമായ ജീവിതം നയിച്ച് നാഥന്റെ പ്രീതിയും അവസാനം സുഖസ്വർഗ്ഗവും നേടാൻ അവരെ യോഗ്യമാക്കുന്നത്...

ഖദീജ(റ), ഫാത്വിമ(റ), ആയിശ(റ) ഇവരില്‍ ആര്‍ക്കാണ് കൂടുതല്‍ ശ്രേഷ്ഠത?-2

'നീ അലിയോട് യുദ്ധം ചെയ്യുന്നതാണ്, അപ്രകാരം നീ അലിയോട് അക്രമം കാണിക്കുന്നു.'- ഈ ഹദീസ് ശരിയാണോ? അവലംബനീയ ഒരു ഗ്രന്ഥത്തിലും ഈ ഹദീസ് കാണാന്‍ കഴിയുകയില്ല, ഹദീസിന്റെ...

ഖദീജ(റ), ഫാത്വിമ(റ), ആയിശ(റ) ഇവരില്‍ ആര്‍ക്കാണ് കൂടുതല്‍ ശ്രേഷ്ഠത?-1

ഇമാം ഇബ്നു തൈമിയ പറയുന്നു: ഈ സമൂഹത്തിലെ ഉത്തമ വനിതകള്‍ ഖദീജ(റ)യും, ആയിശ(റ)യും, ഫാത്വിമ(റ)യുമാണ്. ഇവരില്‍ ആരാണ് ശ്രേഷ്ഠയെന്നത് തര്‍ക്കവിഷയമാണ്. വിശ്വാസികളുടെ മാതാവായ ഖദീജ(റ), ആയിശ(റ) എന്നിവരില്‍...

സ്ത്രീയുടെ സൃഷ്ടിപ്പ് ആദമിൻ്റെ വാരിയെല്ലിൽ നിന്നോ ?

സൃഷ്ടിപ്പിൻ്റെ ആരംഭവുമായി ബന്ധപ്പെട്ട് വ്യത്യസ്ത കാഴ്‌ച്ചപ്പാടുകളുള്ളവർ തമ്മിൽ ധാരാളം ചർച്ചകളും ധൈഷണിക സംവാദങ്ങളും നടക്കാറുണ്ട്. ആദ്യ മനുഷ്യൻ ആദം നബിയുടെ സൃഷ്ടിപ്പ് എങ്ങനെ ? സൃഷ്ടിപ്പിൻ്റെ കഥയുടെയും...

ഉസ്മാന്‍ (റ)വിന്‍റെ കൊലപാതകം: പഠിക്കല്‍ എന്ത് കൊണ്ട് അനിവാര്യമാകുന്നു?

പല പൂര്‍വ്വിക പണ്ഡിതന്മാരും സ്വഹാബികള്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്നതിന്‍റെ വിശദാംശങ്ങള്‍ പരിശോധിക്കുന്നത് അവസാനിപ്പിക്കാനും അവരുടെ ബഹുമാനവും സംതൃപ്തിയും കാരണമായി അവരുടെ കാര്യം നീതിമാനായ പടച്ചവനിലേക്ക് ഏല്‍പ്പിക്കാനും കല്‍പ്പിക്കുകയുണ്ടായി. അവര്‍...

കാരുണ്യവാന്റെ മതത്തെ സാധ്യമാക്കിയ സുലൈമാന്‍(അ) രീതിശാസ്ത്രം

ഭയഭക്തിയിലും, ഏകത്വത്തിലും, വിശ്വാസത്തിലും സ്ഥാപിതമായ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ നേതൃത്വം സുലൈമാന്‍ നബി(അ) ഏറ്റടുക്കുകയാണ്. മറ്റാര്‍ക്കും നല്‍കപ്പെട്ടിട്ടില്ലാത്ത അധികാരവും, ഭരണവും അദ്ദേഹത്തിന് നല്‍കപ്പെടുകയാണ്. അതിനെല്ലാം മുമ്പ് അദ്ദേഹം ആദരിക്കപ്പെടുകയാണ്....

Page 2 of 4 1 2 3 4

Don't miss it

error: Content is protected !!