ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍

ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍

1950-ല്‍ ഗസ്സയില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ജോര്‍ദാനിലേക്കും അവിടെ നിന്ന് കൈറോവിലേക്കും പോയി. കൈറോ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. അവിടത്തെ അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും വിവര്‍ത്തനത്തില്‍ ഡിപ്ലോമ കരസ്ഥമാക്കി. ശേഷം ലിബിയയിലെ ബലാഗ് പത്രത്തിലും, സൗദിയിലെ മദീന പത്രത്തിലും പ്രവര്‍ത്തിച്ചു. 1978 മുതല്‍ ലണ്ടനില്‍ സ്ഥിരതാമസമാക്കി. ശര്‍ഖുല്‍ ഔസത്തില്‍ ജോലിചെയ്തു. 1989 മുതല്‍ ഖുദ്‌സുല്‍ അറബിയുടെ എഡിറ്ററും സ്ഥിരം എഴുത്തുകാരനുമായിരുന്നു. അമേരിക്കന്‍ വിരുദ്ധ നിലപാട് കാരണത്താല്‍ പ്രസിദ്ധമാണ് പ്രസ്തുത പത്രം. ബാഹ്യ സമ്മര്‍ദങ്ങളെ തുടര്‍ന്ന് 2013 ജൂലൈ 9-ന് എഡിറ്റോറിയല്‍ ലേഖനത്തിലൂടെ വായനക്കാരോട് അല്‍-ഖുദ്‌സ് പത്രത്തില്‍ നിന്നുള്ള തന്റെ രാജി തീരുമാനം അറിയിച്ചു. തുടര്‍ന്ന് 'റഅ്‌യുല്‍യൗം' പത്രത്തിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനം ഏറ്റെടുത്തു.1996-ല്‍ ഉസാമ ബിന്‍ ലാദിനുമായി അദ്ദേഹത്തിന്റെ ഒളിത്താവളത്തില്‍ വെച്ച് അഭിമുഖം നടത്തുകയുണ്ടായി അദ്ദേഹം. അഫ്ഗാനിയുടെ വേഷത്തില്‍ പര്‍വത നിരകള്‍ താണ്ടിയാണ് അദ്ദേഹം അഭിമുഖം നേടിയെടുത്തത്. ഇദ്ദേഹത്തന്റെ ലേഖനങ്ങളും, അഭിമുഖങ്ങളും ലോകരാഷ്ട്രീയ വൃത്തങ്ങളില്‍ വളരെയധികം വിവാദങ്ങളും ചര്‍ച്ചകളും സൃഷ്ടിച്ചിട്ടുണ്ട്. അറബ് വിദേശ ചാനലുകളില്‍ സ്ഥിരസാന്നിധ്യമാണ് അദ്ദേഹം. അവസാനമായി ബിന്‍ ലാദിനെ കണ്ട പത്രപ്രവര്‍ത്തകനാണദ്ദേഹം. പ്രസ്തുത അഭിമുഖം 'താരീഖുസ്സിര്‍റി' എന്ന പേരില്‍ ഗ്രന്ഥ രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

അമേരിക്കൻ സാമ്രാജ്യത്വ നാളുകൾ എണ്ണപ്പെട്ടു

അവസാനം, അഫ്സാനിസ്ഥാനിലെ ഇരുപത് വർഷക്കാലം നീണ്ടുനിന്ന യുദ്ധത്തിന് ശേഷം, 2400ലധികം യു.എസ് സൈനികർ കൊല്ലപ്പെടുകയും 21000ത്തിലധികം പേർ പരിക്കേൽക്കുകയും ചെയ്തിനു ശേഷം, കീഴടങ്ങൽ പ്രഖ്യാപിക്കാനും, സെപ്റ്റംബർ 11ന്റെ...

സുലൈമാനിയുടെ കൊലപാതകം; എങ്ങനെയായിരിക്കും ഇറാന്റെ തിരിച്ചടി?

വധശിക്ഷാവിധി നടപ്പാക്കാന്‍ കാത്തിരിക്കുന്നത് വധശിക്ഷയേക്കാള്‍ വേദനാജനകമായ കാര്യമാണ്. ഇറാന്റെ മുതിര്‍ന്ന സേനാ മേധാവി ജനറല്‍ ഖാസിം സുലൈമാന്റെയും അദ്ദേഹത്തിന്റെ മിത്രം അബുമഹ്ദി അല്‍മുഹന്ദിസിന്റെയും വധത്തിന് പ്രതികാരം ചെയ്യുമെന്ന്...

ലോക ഇസ്‌ലാമിന്റെ പിന്നാക്കാവസ്ഥക്ക് കാരണം ഇസ്‌ലാമോ?

ബ്രിട്ടനിലെ കണ്‍സര്‍വേറ്റിവ് പാര്‍ടിയുടെ സ്ഥാനാര്‍ത്ഥി ബോറിസ് ജോണ്‍സന്‍ വിജയം കൈവരിക്കുമെന്നും, തെരേസ മെയ്ക്ക് ശേഷം പ്രധാനമന്ത്രിയാകുമെന്നും ബ്രിട്ടനിലെ ഭൂരിപക്ഷ അഭിപ്രായ സര്‍വേകളും പ്രവചിക്കുന്നു. ജോണ്‍സനും അദ്ദേഹത്തിന്റെ എതിര്‍സ്ഥാനാര്‍ത്ഥി...

പ്രസിഡന്റ് മുര്‍സിക്കൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍

വിടപറഞ്ഞ ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയോട് എനിക്കേറെ പ്രിയമായിരുന്നുവെന്ന് തുറന്നു പറയാന്‍ എനിക്ക് യാതൊരു മടിയുമില്ല. ആ ഇഷ്ടം ഇപ്പോഴും തുടരുന്നു. കോടതിമുറിയില്‍ അദ്ദേഹം മരണപ്പെട്ടുവെന്ന വാര്‍ത്ത...

ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണം; ഇസ്ലാമോഫോബിയയുടെ മാറുന്ന മുഖം

യൂഫ്രട്ടീസിന്റെ കിഴക്കുള്ള സിറിയന്‍ പ്രവിശ്യയായ 'അല്‍ബാഗൂറി'ലെ 'ഇസ്‌ലാമിക് സ്‌റ്റേറ്റിന്റ' അവസാന താവളവും അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യം ഉപരോധിച്ചതിന് ശേഷം, ഐ.എസിന്റെ കഥകഴിക്കാനായി നടത്തുന്ന യുദ്ധം അതിന്റെ അവസാന...

സിംഗപ്പൂരോ തോറാബോറയോ?

ഈജിപ്തിന്റെ മധ്യസ്ഥതയില്‍ ഹമാസിനും അധിവേശ ഇസ്രയേല്‍ രാഷ്ട്രത്തിനുമിടയിലുണ്ടാക്കിയ 'വെടിനിര്‍ത്തല്‍ കരാറി'ന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് കെയ്‌റോയുടെ ഭാഗത്തു നിന്നും ഒരു പ്രഖ്യാപനമുണ്ടാകുമെന്ന് ഗസ്സക്കകത്തും പുറത്തുമുള്ള നിരവധി പേര്‍ പ്രതീക്ഷിച്ചിരുന്നു....

Ali-Abdulla-Saleh.jpg

സാലിഹിന്റെ കൊലപാതകവും; യമനിലെ പുതിയ സംഭവവികാസങ്ങളും

യമനിലെ യുദ്ധം ജയിക്കാനുള്ള ഏറ്റവും ഹ്രസ്വമായ മാര്‍ഗം മുന്‍ യമന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിനെ കൂടെ നിര്‍ത്തലും ഹൂഥികളുമായുള്ള അദ്ദേഹത്തിന്റെ സഖ്യം ഇല്ലാതാക്കലുമാണെന്നത് സൗദിയെ ബോധ്യപ്പെടുത്താന്‍...

trump-gun.jpg

കൊടുങ്കാറ്റിന് മുമ്പത്തെ ശാന്തത തന്നെയാണോ ഇത്

മിഡിലീസ്റ്റ് പ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഏറ്റവും അധികം ഉയര്‍ന്നത് മിസൈലുകളെയും സൈനിക സംവിധാനങ്ങളെയും ആണവറിയാക്ടറുകളെയും സംബന്ധിച്ച വര്‍ത്തമാനങ്ങളായിരുന്നു. തന്റെ മോസ്‌കോ സന്ദര്‍ശന വേളയില്‍ റഷ്യയുടെ അത്യാധുനിക...

kurdisthan3333.jpg

ഹിതപരിശോധനയും കുര്‍ദുകളെ കാത്തിരിക്കുന്ന പ്രതിസന്ധികളും

ഹിതപരിശോധനയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതിലൂടെ കുര്‍ദിസ്താന്‍ പ്രവിശ്യാ മേധാവി മസ്ഊദ് ബാര്‍സാനി തകര്‍ന്നടിഞ്ഞു കൊണ്ടിരിക്കുകയായിരുന്ന തന്റെ നേതൃത്വത്തെ രക്ഷിച്ചിരിക്കുകയാണ്. ഹിതപരിശോധനയുമായി മുന്നോട്ടു പോയതിലൂടെ അദ്ദേഹത്തിന്റെ ജനപിന്തുണയില്‍ ശ്രദ്ധേയമായ...

Aljazeera-chan.jpg

അല്‍ജസീറ അടച്ചുപൂട്ടുന്നതിനെ ഞാന്‍ എന്തുകൊണ്ട് എതിര്‍ക്കുന്നു?

രണ്ടു മാസക്കാലത്തെ ഭീഷണികള്‍ക്ക് ശേഷം ഖത്തര്‍ ആസ്ഥാനമായിട്ടുള്ള അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചതായി ഇസ്രയേല്‍ വാര്‍ത്താകാര്യ മന്ത്രി അയ്യൂബ് കാറ പ്രഖ്യാപിച്ചിരിക്കുകയാണ്. 'ഇസ്രയേല്‍ പൗരന്‍മാര്‍ക്കെതിരെ...

Page 1 of 12 1 2 12
error: Content is protected !!