Current Date

Search
Close this search box.
Search
Close this search box.

മുനഫര്‍ കൊയിലാണ്ടി

കൊയിലാണ്ടി വലിയമാളിയക്കല്‍ സയ്യിദ് അഹമ്മദ് മുനഫര്‍ കോയഞ്ഞിക്കോയ തങ്ങളുടെ മൂത്ത പുത്രന്‍. ജനനം 1933 ഡിസംബര്‍. കൊയിലാണ്ടി ഡിസ്ട്രിക്റ്റ് ബോര്‍ഡ് ഹൈസ്‌കൂള്‍ , ഫാറൂഖ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ബോബെ B.E.S.T, കേരള ഫോറസ്റ്റ് വകുപ്പ്, K.O.T.C കുവൈത്ത്, K.O.T.C ലണ്ടന്‍, സൗദിഅറേബ്യന്‍ എയര്‍ലൈന്‍സ് ജിദ്ദ തുടങ്ങിയ കമ്പനികളില്‍ ജോലി ചെയ്തു. 1991-ല്‍ റിട്ടയര്‍ ചെയ്തു. ആനുകാലികങ്ങളില്‍ തമിഴ്, ഇംഗ്ലീഷ് ഭാഷകളില്‍ നിന്നുള്ള വിവര്‍ത്തനങ്ങള്‍, ഫീച്ചറുകള്‍, ഫലിത കോളങ്ങള്‍ എന്നിവ എഴുതാറുണ്ട്. ‘അഹ്‌ലുബൈത്ത് (പ്രവാചക സന്താന പരമ്പര) ചരിത്ര സംഗ്രഹം’ എന്ന കൃതിയുടെ കര്‍ത്താവാണ്. 2005 മുതല്‍ കോഴിക്കോട് ഹിറാ സെന്ററില്‍ സേവനമനുഷ്ഠിക്കുന്നു.  





Related Articles