Current Date

Search
Close this search box.
Search
Close this search box.

ഉസ്മാന്‍ നൂരി ടോപ്ബാസ്

1942-ല്‍ തുര്‍ക്കിയിലെ ഇസ്തംബൂളില്‍ ജനനം. നഖ്ശ്ബന്ധി സൂഫി പണ്ഡിതനായ ഉസ്മാന്‍ നൂരി തുര്‍ക്കിയിലെ പ്രശസ്തമായ വിദ്യാലയങ്ങളില്‍ നിന്നാണ് തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. നസീഫ് ഫാസില്‍ എന്ന സൂഫി കവിയില്‍ ആകൃഷ്ടനായാണ് ഉസ്മാന്‍ നൂരി നഖ്ശ്ബന്ധി ധാരയില്‍ എത്തിപ്പെടുന്നത്. ഇദ്ദേഹത്തിന്റെ ചിന്തകള്‍ നൂരിയുടെ എഴുത്തുകളെയും പിന്നീട് സ്വാധീനിക്കുകയുണ്ടായി. മനുഷ്യരോടുള്ള സ്‌നേഹവും കാരുണ്യവുമാണ് സൂഫിസം എന്നാണ് നൂരിയുടെ പക്ഷം. അസീസ് മഹ്മൂദ് ഹുദായി എന്ന ഫൗണ്ടേഷന് കീഴില്‍ കാരുണ്യപ്രവര്‍ത്തനങ്ങളും വൈജ്ഞാനിക വേദികളും നടത്തിവരുന്ന ഉസ്്മാന്‍ നൂരി 1990-കളിലാണ് സാഹിത്യ രചനാ മേഖലകളിലേക്ക് കടക്കുന്നത്. ചരിത്രം, സാഹിത്യം, മതം, തത്വശാസ്ത്രം, കവിത എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ ധാരാളം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് ഉസ്മാന്‍ നൂരി ടോപ്ബാസ്. ടര്‍ക്കിഷ് ഭാഷയില്‍ എഴുതുന്ന ഇദ്ദേഹത്തിന്റെ രചനകളില്‍ അധികവും ഇംഗ്ലീഷ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

Related Articles