Current Date

Search
Close this search box.
Search
Close this search box.

കാഞ്ച ഐലയ്യ

പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ കാഞ്ച ഐലയ്യ നിരവധി പുസ്തകങ്ങളുടെ കര്‍ത്താവാണ്. ദക്ഷിണേന്ത്യയിലെ ഒരു ഗ്രാമീണ കുടുംബത്തില്‍ പിന്നാക്ക ജാതികളിലൊന്നായ കുറുമ ഗൊല്ല സമുദായത്തില്‍ 1952 ഒക്ടോബര്‍ 5 ന് ജനനം. ചെറുപ്പത്തിലേ അനുഭവിക്കേണ്ടി വന്ന ജാതിവ്യവസ്ഥയുടെ ക്രൂരതകള്‍ അദ്ദേഹത്തിന്റെ ആക്റ്റിവിസത്തേയും പ്രത്യയശാസ്ത്രത്തേയും രൂപപ്പെടുത്തിയെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. ‘ഞാന്‍ എന്ത് കൊണ്ട് ഹിന്ദുവല്ല’ എന്ന മികച്ച രചനയിലൂടെ ഇന്ത്യയുടെ സവര്‍ണ പൊതുബോധത്തെ ശക്തമായ രീതിയില്‍ ചോദ്യം ചെയ്ത പ്രമുഖ ദലിത് ചിന്തകനാണ് കാഞ്ച ഐലയ്യ. ‘എരുമദേശീയത’, ‘ദൈവമെന്ന രാഷ്ട്രമീമാംസകന്‍: ബ്രാഹ്മണിസത്തോടുള്ള ബുദ്ധന്റെ വെല്ലുവിളി’,  ‘പോസ്റ്റ് ഹിന്ദു ഇന്ത്യ’  തുടങ്ങിയ അദ്ദേഹത്തിന്റെ രചനകള്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജാതിവ്യവസ്ഥക്കെതിരായ മികച്ച ദലിത് എഴുത്തുകളാണ്.

Related Articles