മുഹമ്മദ് ഖുതുബ്

മുഹമ്മദ് ഖുതുബ്

മുഹമ്മദ് ഖുതുബ് ഈജിപ്തിലെ അസ്യൂത്തില്‍ ജനിച്ചു. പ്രഗത്ഭനായ സാഹിത്യ നിരുപകനും കഥാകൃത്താവും. ഇരുപതാം നൂറ്റാണ്ടിലെ അജ്ഞാനാന്ധത (ജാഹാലിയ്യത്തുല്‍ ഖര്‍നില്‍ ഇശ്‌രീന്‍), മനുഷ്യന്‍ ഭൗതികത്തിനും ഇസ്‌ലാമിനും മധ്യേ (അല്‍ ഇന്‍സാനു ബൈനല്‍ മാദ്ദിയതി വല്‍ ഇസ്‌ലാം), നാം മുസ്‌ലിംകളാണോ? (ഹല്‍ നഹ്‌നു മുസ്‌ലിമൂന്‍), വിശ്വാസ സംഘട്ടനം (മഅ്‌രിഖത്തുത്തഖാലീദ്), ഇസ്‌ലാമിക ശിക്ഷണ പരിശീലനം (മന്‍ഹജുത്തര്‍ബിയ്യത്തില്‍ ഇസ്‌ലാമിയ്യ), ഇസ്‌ലാമിക കല (മന്‍ഹജ്ജുല്‍ ഫില്‍ ഇസ്‌ലാമി) , മനുഷ്യ ജീവിതത്തിന്റെ നിലനില്‍പ്പും വളര്‍ച്ചയും (അത്തത്വവ്വുറു വഥ്ഥബാതു ഫീ ഹയാതില്‍ ബശരിയ്യ) തുടങ്ങി നാല്‍പതോളം വിലപ്പെട്ട ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. തെറ്റിദ്ധരിക്കപ്പെട്ട മതം, ലാഇലാഹ ഇല്ലല്ലാഹ് എന്നിവയാണ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ കൃതികള്‍. ജയില്‍വാസമടക്കം അനേകം ത്യാഗങ്ങള്‍ സഹിച്ചു. 1965 മുതല്‍ 1971 വരെ ആറുവര്‍ഷം തടവറയില്‍ കഴിച്ചുകൂട്ടി. ഈജിപ്തില്‍ സംജാതമായ ജനകീയ വിപ്ലവത്തിന് പിന്നിലുള്ള പീഢനചരിത്രം രചിച്ചതില്‍ ഇദ്ദേഹത്തിനും ശ്രദ്ധേയമായ സ്ഥാനമാണുള്ളത്. 1998 ല്‍ ജമാഅത്തെ ഇസ്‌ലാമിക കേരള ഘടകം സംഘടിപ്പിച്ച ഹിറാസമ്മേളനത്തില്‍ പങ്കെടുക്കുമാനായി കേരളത്തിലെത്തിയിട്ടുണ്ട്. 2014 ഏപ്രില്‍ 4 ന് വെള്ളിയാഴ്ച്ച ജിദ്ദയിലെ ഇന്റര്‍നാഷണല്‍ മെഡിക്കല്‍ സെന്ററില്‍ വെച്ച് മരണപ്പെട്ടു.

future.jpg

വൃക്ഷത്തൈ നടൂ, മരണമാസന്നമായാലും!

'അന്ത്യനാള്‍ ആസന്നമായി, ഇനി നിങ്ങളുടെ കയ്യിലുള്ളഒരു ചെടി നടാന്‍ മാത്രമേ സമയമുള്ളൂ! എങ്കില്‍ അതു നട്ടുപിടിപ്പിക്കൂ! അതില്‍ പ്രതിഫലമുണ്ട്.' -മുഹമ്മദ് നബി(സ) ജനങ്ങളെ പരലോക ജീവിതത്തെ കുറിച്ച്...

Don't miss it

error: Content is protected !!