Current Date

Search
Close this search box.
Search
Close this search box.

ടി.കെ ഇബ്‌റാഹീം ടൊറന്റോ

നോര്‍ത്ത് അമേരിക്കയിലെ അറിയപ്പെടുന്ന ഇസ്‌ലാമിക പ്രബോധകരില്‍ ഒരാളാണ് മലയാളിയായ ടി.കെ ഇബ്‌റാഹീം ടൊറന്റോ സാഹിബ്. 1977-ല്‍ ടൊറന്റോയില്‍ എത്തിയ അദ്ദേഹം അവിടത്തെ പ്രബോധന പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിദ്ധ്യമാണ്. പ്രവാചകനെതിരെയുള്ള ആരോപണങ്ങളെ പ്രതിരോധിക്കുന്നതിനും പ്രവാചക സന്ദേശം പ്രചരിപ്പിക്കുന്നതിനുമായി അദ്ദേഹം മുന്‍കയ്യെടുത്ത് സ്ഥാപിച്ച സംരംഭമാണ് ‘മെസഞ്ചര്‍ ഓഫ് മെര്‍സി ഫൗണ്ടേഷന്‍’. ഡോ. യൂസുഫുല്‍ ഖറദാവി അധ്യക്ഷനായുള്ള ലോകമുസ്‌ലിം പണ്ഡിതവേദി സ്ഥാപക നേതാക്കളില്‍ ഒരാള്‍ കൂടിയായ അദ്ദേഹം നിരവധി പുസ്തങ്ങള്‍ രചിക്കുകയും ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ എഴുതുകയും ചെയ്യാറുണ്ട്.
1937 ജൂലൈ 1-ന് ജനിച്ചു. ശാന്തപുരം ഇസ്‌ലാമിയ കോളേജ്, മദീന യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് (IPH) ഡയറക്ടറായി സേവനം ചെയ്തു. പ്രബോധനം വാരികയുടെ സഹപത്രാധിപനായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related Articles